syamkumar 's Entries

9 blogs
 • ......................................... നിത്യ ശാന്തിതന്നോരത്തു നിൽക്കുന്ന,  നേർത്തോരാത്മാവ് മാത്രമാണിന്നു ഞാൻ .. വെയിലു മായുന്ന മുൻപെൻറെ ദേഹിയെൻ  ഉടലു വിട്ടങ്ങു നിത്യത പുൽകിടും.  ചിതയിലൂടെ തിളയ്ക്കുന്നൊരഗ്നിയിൽ  ഉടലുമോർമ്മയും ചാരമായ് മാറിടും.  വീണ്ടുമീമണ്ണിലാർത്തുല്ലസിക്കുവാൻ  വീണ്ടുമാശയെന്നുള്ളിൽ മുളയ്ക്കുമ്പോൾ ,  നിരവിഹായസ്സിനോരത്തു നിന്നു ഞാൻ,  തിരികെയീ ഭൂമി നോക്കിക്കൊതിച്ചിടും.  അവിടെ മാത്രമായ് തീരുന്നതെൻ ലോകം.  അവിടെ ഞാൻ തേടുമെന്നാത്മശാന്തിയും.  അവനി പൂകുവാനാശായുണ്ടെങ്കിലും,  അതിരു താണ്ടുവാനാകില്ലതാർക്കുമേ ..........    
  1 Posted by syamkumar

  Feb 15, 2016 1
 • ഉണരൂ പുലർ വെയിലേറ്റുണരൂപറയൂ ആ കാലത്തിൻ കഥ ,നുരയും മധു ചഷകവുമേന്തി, നുണയാം ആ കഥകളിലൂറും, മധുവും ആ മലർ തൻ മണവും, കുളിരും ഒരു രാവിൻ കഥയും .പലനാൾ നാം പോയൊരു വഴിയിൽ ,തണലേകിയ തരുവിൻ ചില്ലകൾ .പലകാതം നീണ്ടു നിവർന്നു, കിടക്കും ആ പാതകൾ തന്നുടെ ,അരികിൽ നാം ചേർന്നു നടന്നതും. കിളികൾ പല കാഹളമൂതും, പുലർവേളകൾ  പൂക്കാലങ്ങൾ ,വെയിലേറ്റൊരു  മീന ചൂടിൽ, വയലും മരുഭൂമികൾ പോലെ .മഴയും ആ വർഷക്കാലവു--മുണരാൻ  നാം വൈകീടുന്നൊരു ,പുലരി --ആ കുളിരും സുഖവും .ഇനിയും ഈ മണ്ണിൽ വീണ്ടും, ഇണകൾ നാം  അന്നതുപോലെ ,പല നാളുകൾ  ചേർത്തീടാമോ ,പിന്നിട്ടൊരു യൗവനമാകെ .പതയും പലയോളങ്ങളുമായ് , പായും ആ പുഴതന്നരികിൽ ,പതിവായ് നിൻ കൂടെയിരുന്നി --ട്ടുരിയാടിയ കാലവുമെല്ലാം. നിറനാഴിയിൽ  നെല്ലന്നതുപൊൽനിറയും ആ ചിത്രം വീണ്ടും .......................

  Feb 06, 2016 1
 • അനുരാഗമെന്നതിന്നതിലോല  ഭാവങ്ങൾഅറിയാതെയെന്നെയും തൊട്ടുണർത്തി ..ചിറകുകൾ വീശിപ്പറക്കുവാനാശിച്ചു ,ഒരുനല്ല പൂമ്പാറ്റയെന്നപോലെ .മണമുള്ള മലരിലെ മധുവായ നിന്നെ ഞാ -നതിലേറെ സ്നേഹിച്ചുപോയതെന്തേ.....?
  0 Posted by syamkumar

  Feb 06, 2016 0
 • നിഴലായ്  നീ എങ്ങുപോയി കാർമേഘമേ,മഴയായ് നീ എന്നിലേക്കലിഞ്ഞൊഴുകിവരൂ ,പൊഴിയും നിൻ തുള്ളിമുത്തുകൾ ശ്രുതിപകരും ,മഴയിൽ ഒരു യുഗ്മഗാനമായ് ഞാനുയരാം .ഒരുവട്ടം ചിതറിവീഴുമാ തുള്ളികളാൽനിറയും മനമങ്ങുദൂരെയലയാഴിപോൽ ,തിരകൾ ആ തീരമെത്തുവാനോടിവരുംഅതുപോലെന്നുള്ളിലോളങ്ങളലയിളകും ..........

  Feb 05, 2016 0
 • മദ്യമതൊരുതുള്ളിയുള്ളിൽ നിറയ്ക്കുന്നമത്തിൻെറയൂറ്റം  നിറംകെടുത്തും മിഴി -വാർക്കും പകരമൊരു തുള്ളി നിൻ ഗേഹത്തിൽഅതു നിൻെറ നാരിതൻ മിഴിയിൽ നിന്നാകാം ....കാശിൻെറ തൂക്കം നിറച്ചോരാ കോപ്പയിൽമൊത്തിക്കുടിക്കുന്ന ലഹരിതൻ പൈതങ്ങൾവീട്ടിലെങ്ങൊ വിശന്നോരിയിടുന്ന തൻമക്കൾതന്നാനനം ഓർമയിൽ വയ്ക്കുമോ ?കവലയിൽ വഴിവക്കിൽ ഭ്രാന്തനെപ്പോലവൻഉടുമുണ്ടുരിഞ്ഞിട്ടു ചുറ്റുമേനോക്കിയിട്ടലറുന്നു , പുലയാട്ടുപറയുന്നു  തുപ്പുന്നുവീഴുന്നു,നിൽക്കുവാൻ കെൽപ്പുകെട്ടും കഷ്ടം !!..ഒരുതുള്ളി മദ്യമിന്നവനെ മെരുക്കിയി -ട്ടുഴുവാൻ നുകം ചുമലിലേറ്റിവച്ചും ,ജനം പാർക്കും ചതുപ്പുകണ്ടത്തിലൂടെതെളിച്ചോട്ടുന്നതുന്മാദചിത്തനാക്കി ...മൃഗമുഴുതുമാറ്റുന്ന  ചേറുപോലെഅവനുഴുതു മാറ്റുന്ന ജീവിതങ്ങൾഅവനൊടൊപ്പം  മണ്ണിലാണ്ടുപോകുംഅനുഭവവുമറിവും  ആത്മാക്കളും ....ഒരു നല്ല പുത്രനായ്‌ വളരാതെ നീഒരു നല്ല പതിയായ്  പൊറുക്കാതെയുംഒരു നല്ലയച്ഛനായ്  പോറ്റിടാതെലഹരി നിൻ ചിത്തം കവർന്നെടുത്തു ..മരമായിരിക്കുകിൽ  തണലും ഫലങ്ങളും ,മഴുവായിരിക്കുകിൽ മരണത്തിനായുധംമദ്യമേറ്റും  ലഹരി  മഴുവാക്കുമീ നിന്നെമതി,,,വേണ്ട സോദരാ മദ്യവും ലഹരിയും .

 • നിള ഒരു സങ്കൽപ്പമാണ്. ഒരിക്കലിവിടെ പൂവണിഞ്ഞ വസന്തത്തിന്റെയും, മനസുകളിൽ നിറഞ്ഞിരുന്ന നന്മയുടെയും, നാട്ടിലെങ്ങും വിളങ്ങിയ  സ്നേഹത്തിന്റെയും  പ്രതിനിധി ,.......   നിളയേ  നീ  ഒഴുകണമിവിടെ, നിൻ പുളിനം പുതു മണ്ണടിയേണം. നിന്നോളങ്ങളിലിളകുന്നമൃതാൽ ആ മണ്ണിൽ പുതു നാമ്പുയരേണം .   കാലം മായ്ച്ചുകളഞ്ഞീമണ്ണിൽ, കാലം നൽകിയ പൊൻപുളകങ്ങൾ . പച്ച നിറഞ്ഞൊരു മണ്ണിൽ  നിന്നും , പച്ചയടർന്നു മണൽക്കാടുകളായ്  .   നിൻ  തീരങ്ങളിലൊരുനാളൊത്തിരി നല്ലോണം നറു പുഞ്ചിരി തൂകി നന്മയതൊഴുകി നിളയാം  നിന്നിൽ നല്ലതു നൽകി വളർത്തിയതും നീ   നിൻ തീരങ്ങളിൽ വിത്തെറിയാനായ് നീളെ നിവർന്നു  കരങ്ങൾ ചേർന്നു ഒരുകരമിരുകരമൊത്തിരി യൊത്തിരി  ഒരുമയിലൊരുകരയാകെ വിളഞ്ഞു   നട്ടുനനച്ചു കിളിർത്തൊരു വിത്തി - ന്നുടയവനാകാ നാവേശത്താൽ അവരാവിത്തിനു പകരം കൊയ്തു അന്ന്യോന്യം ചുടുചോര തെറിച്ചു   ആ നിണമൊഴുകി നിൻമിഴിയിൽനി- ന്നശ്രുകണങ്ങളുമൊപ്പമതൊഴുകി ആ മിഴിനീരിൻ ചൂടാൽ നിന്നുടെ തീരമതൊടുവിൽ പാഴ്ഭൂവായി   നന്മ നശിച്ചതിൽ താണ്ഡവമാടിയ തിന്മ നിറഞ്ഞു പെരുത്തു  വേഗം നിൻ പുളിനങ്ങളിലെന്നോചേർന്നൊരു ചൂടു  പകർന്നു  ജ്വലിച്ചൊരു  വൈര്യം   നിളയേ   നീ  ഒഴുകണമിവിടെ നിറയേണം നിന്നോളം വീണ്ടും പ്രതികാരാഗ്നി പുളയ്ക്കും പുളിനം പുൽകിയണയ്ക്കുക  നിൻ മൃദുനീരാൽ   നീ ചേർത്തീടുക  നന്മയതെന്നും മണ്ണിലനുഗ്രഹവർഷം   ചൊരിയുക പുൽനാമ്പുകളിൽ  പുഞ്ചിരി നൽകുക പുതിയൊരുഷസ്സിനു മാറ്റൊലിയേകുക   നിളയേ നീ യൊഴുകുക  വീണ്ടും നൽകുക വീണ്ടും പൊൻ സുദിനങ്ങൾ ........

 • തൂമഞ്ഞുതുള്ളി നീർ വീണുടഞ്ഞു ,തേരേറിയാദിത്യനിങ്ങു വന്നു ,കളകൂജനങ്ങളാകെപ്പരന്നു ,കുളിരേറ്റി മാരുതൻ തൊട്ടുണർത്തി .രാവു പകലോൻറെ  ദൃഷ്ടിയിൽനിന്നകന്നു,രാവിലേറിയാ താരങ്ങളും മറഞ്ഞു ,അമ്പിളിക്കല തൻറെ തോഴിയാം താഴെ ,ആമ്പലിൻ കാന്തിയാകെ   മറന്നങ്ങു മാഞ്ഞു .രാവിലേറെത്തുടിച്ച മിന്നാമ്മിനുങ്ങുകൾ ,രാവിലേറെക്കരഞ്ഞ  രാചീവിടും ,,രാവിലൂടെപ്പറന്ന രാപ്പക്ഷികൾ,രാവു മാഞ്ഞപ്പൊഴെങ്ങോ മറഞ്ഞവർ.രാവിലൂറും നിലാവിൻറെ  ശോഭയും,രാവിൽ വിരിയും നിശാഗന്ധി വാസവും,രാവു മാത്രം  അറിയുന്ന സൗഹൃദം,രാവിനെപ്പൊഴും സ്വന്തമാം ധന്യത !!ഇഷ്ടമാണെനിക്കെന്നുമീ രാവിനെ ,ഇഷ്ടമാണെനിക്കെന്നുമെൻ നിദ്രയും,ഇന്നിതാ പോകയെങ്കിലും  പിന്നെ നീ ,ഇമ്പമൂറും കിനാക്കളുമായ് വരൂ ......
  2 Posted by syamkumar

  Feb 05, 2016 2
 • നോക്കണേ  മുറ്റത്തിതെന്തു വെയിൽ ,അർക്കൻ മുകളിൽ ജ്വലിച്ചു നിൽപൂഇനി വയ്യ!! അഗ്നിപോലുള്ള ചൂടിൽപച്ചപ്പുകരിയുന്ന കാഴ്ച കാണാൻ !ഇടിമിന്നലും മഴയുമെങ്ങുപോയി ?ഈ താപമൊട്ടുമേ താങ്ങവയ്യ !!രാവിൽ നിലാവിലും താപമേറെ ...പകലിലെ കാറ്റിലെതെന്നപോലെ !!ചൂടിനാലുണ്ടാം നീരാവിയെന്തേ ?ചൂടിൽനിന്നോടിയൊളിക്കയാണോ ?മാരിയായ്‌ പെയ്യേണ്ട മേഘമെല്ലാം, മാനത്തു പാറിപ്പറന്നുപോയോ ?"ഈ താപമൊട്ടുമേ താങ്ങവയ്യ!!"ഈ ആർത്ത നാദമാണെങ്ങുമെങ്ങും .പുൽത്തലപ്പെല്ലാം കരിഞ്ഞുനിൽപ്പൂ, പച്ചപ്പുകാണാത്ത പാടങ്ങളും .പാടങ്ങളെല്ലാം വരണ്ടുപോയി ,പാവങ്ങൾ ദുരിതത്തിലാണ്ടുപോയി .പാതിനാവൊന്നു നനച്ചിടാനായ് ,പാനി കിട്ടാതെ വലഞ്ഞുപോയി !!എന്തിനീ ശിക്ഷയീ മണ്ണിന്നുമേൽ ?പാവങ്ങളെന്തു പിഴച്ചുപോയി ?ഒരുതുള്ളി വെള്ളത്തിനുഴലുന്നവർ ,ഞാനുമക്കൂട്ടത്തിലുള്ളതാണേ .....ഇത്രയും താപമിന്നെന്തിനാവോ ?അർക്കനു നമ്മോടു കോപമാണോ ?ഇത്രയും നാളായി ഞാനൊട്ടുമേ, കോപത്തിനായൊന്നും ചെയ്തതില്ല!! നീർച്ചാലുകൾ നീളെ നീരുവറ്റി , നീരിലെ മീനുകൾ ചത്തൊടുങ്ങി ..നേർത്ത വെള്ളത്തിലും പാർത്തിരുന്ന ,നീർപുളവൻ നാടു വിട്ടുപോയി !....തൊടിയിലെ കിണറു വരണ്ടുപോയി ,തോട് നടപ്പാത പോലെയായി ...ആറ്റിൻ കരയിലെ കൈതകളും ,ആരുമില്ലാത്തവർ പോലെയായി... വെയിലേൽക്കുവാൻ വയ്യ സൂര്യതാപം .!മീനമാസത്തിലെ സൂര്യകോപം .!മഴയെന്നോരമൃതായ കനിവു തേടി ,മർത്യരും മാടും മരങ്ങളും ........ ....... കാത്തിരിപ്പൂ .................. !!!

 • ഒരു തുള്ളി വീണതെൻ നെറ്റിയിൽ നിർത്താതെ  ഒരു കുടം തെളിനീരു പിന്നിലായ് വന്നതും , തീർത്തും കറുപ്പായ മേഘങ്ങളെന്തിനോ  തേങ്ങുന്ന മിഴിനീരു പെയ്യുന്നു മഴയായി . തെളിനിലാവില്ലെങ്ങും തിരിനാളമില്ല , ചീവിടിൻ നാദമോ കേൾപ്പാനുമില്ല  ചിറകിട്ടടിക്കുമെന്നോർമ്മകൾ  മാത്രമാ  ചെറുതുളിയോടൊപ്പം തുള്ളിത്തിമിർക്കുന്നു ........
  3 Posted by syamkumar

  Feb 05, 2016 3

New Blogs

 • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
  3 Posted by Saji Vattamparambil

  May 27, 2017 3
 • പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം വീണ്ടും റമദാന്‍ സമാഗതമായിരിക്കുകയാണ്‌. വിശ്വാസികള്ക്ക് ആരാധനകളുടെ പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനസ്സിനെപാകപ്പെടുത്തി ഭക്തികൊണ്ടും നല്ല വിചാരങ്ങളെ കൊണ്ടും എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു സുവര്ണാവസരം..വേണ്ടത്ര മുന്നൊരുക്കമില്ലാതെ വിശുദ്ധറമദാന്റെ നമുക്ക് നഷ്ടപ്പെടാറാണ്പതിവ്. മരണശേഷം കിട്ടിയ ഒരു പുതുജീവിതമായി ഈ രമദാനിനെ നാം സങ്കല്‍പിക്കുക. ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമായി നാം ഉപയോഗിക്കുക . നമ്മുടെ ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ട ഒരുപാട് നല്ല കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായി  ഇതിനെ പ്രയോജനപ്പെടുത്താന് ശ്രമിക്കുക . എത്ര ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കയറില്ല .അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.  അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ റമദാന്‍  പുതുമ തീരാത്ത പൂമഴയാണത്‌....... വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌ സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല സ്വയം വിശകലനത്തിനും അവസരം കൂടിയാക്കുക റമദാനിലെ വ്രതം, ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌?  എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ വിശകലനം ചെയ്യാന് ശ്രമിക്കുക .നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും  സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കാന് ഈ റമദാന്‍നമ്മെ സഹായിക്കട്ടെ .നാം വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യാന് നമുക്ക് കഴിയട്ടെ നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക.  അങ്ങിനെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന മുഹമ്മദ്‌ നബിയുടെ വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക ഈ റമദാനില്‍ നമുക്കും മാതൃക യാവട്ടെ....വിശുദ്ധമാസത്തിന്‍റെ എല്ലാ പുണ്യവും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ..  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള് ...........
  10 Posted by SALEEM MANKAYATHIL

  May 27, 2017 10
 • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    
  8 Posted by Saji Vattamparambil

  May 26, 2017 8
 • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)
  35 Posted by Saji Vattamparambil

  May 25, 2017 35
 •   വിശുദ്ധ റമദാൻ…!! ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതറമദാൻ മാസം വീണ്ടും സമാഗതമായി …!! ആത്മശുദ്ധിയിലൂടെ ജീവിതസാഫല്യം കൈവരിക്കാൻ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാൻ.!! ശരീരത്തിന്റെ സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യൻ അവന്റെസ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്….!! സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്നമാസമാണ് വിശുദ്ധറമദാൻ…!! ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസുംശരീരവുംസ്ഫുടം ചെയ്‌തെടുക്കാൻ വ്രതംവിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു…!! വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്…!! വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കിൽ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്…!! ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും…!! നോമ്പ് ത്യാഗമാണ്…!! അല്ലാഹുവിന്റെതൃപ്തിക്കായിഎല്ലാം ത്യജിക്കുകയാണ് മനുഷ്യൻ...!! തനിക്ക്ഏറ്റവുംപ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവൻ വേണ്ടെന്നുവെക്കുന്നത്…!! അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട്തന്റെഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്…!! നോമ്പ്എനിക്കുള്ളതാണ്…!! ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത്വ്യക്തമാക്കുന്നു…!! തിട്ടപ്പെടുത്താത്ത പ്രതിഫലമാണ്വ്രതത്തിന് അല്ലാഹുവാഗ്ദാനം നൽകിയിരിക്കുന്നത്…!! ശരീരവും മനസും ഒരുപോലെനോമ്പെടുത്താൽ  മാത്രമേ പരിപൂർണ്ണ പ്രതിഫലംനേടിയെടുക്കാനാവുകയുള്ളൂ…!! വ്രതം കേവലം വിശപ്പുമാത്രമല്ല…!! വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മതപാലിക്കണം…!! ചീത്ത വാക്കുകളിൽ നിന്നുംപ്രവൃത്തികളിൽ നിന്നുംവിട്ടുനിൽക്കുകയാണ് നോമ്പുകാരൻപ്രധാനമായും ചെയ്യേണ്ടത്…!! വിശുദ്ധ ഖുർആ നാണ്റമദാനിന്റെ ജീവൻ…!! വിശുദ്ധ മാസത്തെഅല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ അവതരിച്ചമാസംഎന്നാണ്…!! അത്പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവുംവിശ്വാസിയുടെ ജിവജലവുമാണ്…!! ഖുർആൻപാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും…!! റമദാനിലെ രാപകലുകളിൽവിശ്വാസികൾ പ്രധാനമായുംസമയം കണ്ടെത്തുന്നത് ഖുർആൻ പാരായണത്തിനാണ്…!! വിശുദ്ധ ഖുർആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ്പൂർവ്വികർവിശുദ്ധ മാസത്തിൽമറ്റെല്ലാ ആരാധനകളേക്കാളും ഖുർആൻ പാരായണത്തിന് സമയം കണ്ടെത്താൻ കാരണം…!! ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ എന്നരാത്രിയും ഈപുണ്യമാസത്തിന്റെപ്രത്യേകതയാണ്…!! തറാവീഹ് നമസ്‌കാരം (രാത്രിയിൽ ഇശാ നമസ്കാരത്തിന് ശേഷമുള്ള നമസ്‌കാരമാണ് തറാവീഹ് നമസ്കാരം )     റമദാനിന്റെ മാത്രം പ്രത്യേകതയാണ്…!! വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്…!! പകലിൽപട്ടിണികിടക്കുന്ന അടിമ രാത്രിയിൽ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെസന്തോഷിപ്പിക്കുന്നതാണ്…!! അവന്‍ അവന്റെ മലക്കുകളെ വിളിച്ച്ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തിൽ കാണാം…!! ഋതുമതിയുംപ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്…!! സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ്ഋതുമതിയാവുന്നതെങ്കിൽപോ ലും അവരുടെനോമ്പ്അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല…!! എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്…!! ആയിശ (റ) പറയുന്നു ''നബി (സ) യുടെ കാലത്ത്ഞങ്ങൾഋതുമതികളാവാറുണ്ടായിരുന്നു…!! അപ്പോൾ നോമ്പ് ഖളാഅ്വീട്ടാൻഞങ്ങളോടാജ്ഞാപിക്കുമായിരുന്നു…!! എന്നാൽ നമസ്‌കാരംഖളാഅ് വീട്ടാൻ ഞങ്ങളോട്കൽപ്പിക്കാറുണ്ടായിരുന്നില്ല…!! തങ്ങളെക്കുറിച്ചോ തങ്ങളുടെകുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുംനോമ്പുപേക്ഷിക്കാൻഇസ്‌ലാം അനുവാദം നൽകുന്നുണ്ട്…!! അവർപ്രായശ്ചിത്തം നൽകണമെന്നും മറ്റുദിവസങ്ങളിൽപകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ…!! നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്…!! അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല…!! അത് വർജ്ജിക്കുന്നത് പാപവുമല്ല നിങ്ങൾ അത്താഴം കഴിക്കുക….!! നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്….!! എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം….!! ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചകചര്യയാണ്…!! അത്താഴം വൈകിക്കുന്നതാണുത്തമം…!!ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക്   വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്…!! ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല…!! ''നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…!! '' നോമ്പ് തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്…!! ജനങ്ങൾ   നോമ്പ്തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്…!! നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു…!! ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതില്ലെങ്കിൽ വെള്ളം നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്…!! നോമ്പ് തുറക്കുമ്പോഴുള്ള പ്രാർത്ഥന ‘’ അല്ലാഹുമ്മ ലക്ക സുംതു വ അലാ രിസ്‌കിക്ക അഫ്തർതു ...!! ' അല്ലാഹുവേ , നിനക്കു വേണ്ടി നോമ്പെടുത്തു , നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു…!! റമദാനിൽ ശരീരശുദ്ധിവരുത്തണം….!! മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല…!! രാത്രികാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാൽ അത്താഴംകഴിഞ്ഞ്സുബ്ഹി ബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലുംമതിയാവുന്നതാണ്…!! നബി (സ) ജനാബത്തുകാരനായിരിക്കെപ്രഭാതമാവാറുണ്ട്…!! അങ്ങനെഅദ്ദേഹംകുളിക്കുകയുംനോമ്പനുഷ്ഠിക്കുകയുംചെയ്തിരുന്നു…!! അഥവാനോമ്പ്തുടങ്ങിയ ശേഷം കുളിച്ചാൽ മതി…!! ഋതുമതിക്കും ഈ വിധിബാധകമാണ്…!! സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്…!!എത്രമാത്രംകാഠിന്ന്യവുംഘാംഭീര്യവും നിറഞ്ഞ ത്യാഗമാണെങ്കിൽപോലുംമനുഷ്യജന്മത്തിന് ആയാസകരമായഎത്രമാത്രംവിട്ടുവീഴ്ച്ചകളും ഇസ്ലാമിൽ അല്ലാഹുഅനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവല്ലേഇതെല്ലാം...!! ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ടരാത്രിയാണ്‌ ലൈലത്തുൽ ഖദർഅഥവാനിർണ്ണയത്തിന്റെരാത്രി…!! റമളാൻ മാസത്തിലാണിത്…!! ഈരാത്രിയിൽചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്നപ്രവൃത്തിയേക്കാൾഉത്തമമാണെന്ന് ഖുർആൻപറയുന്നു….!! റമദാൻ നോമ്പ്അവസാനിക്കുന്നതോടെനിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിതർ സകാത്ത്…!! പെരുന്നാൾ ദിനത്തിലാരുംപട്ടിണി കിടക്കരുതെന്നും അന്നെദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കണമെന്നുമാണ് ഫിതർ സകാത്തിന്റെ താൽപര്യം…!! അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന്നിർബന്ധമായും ഇത് നിർവ്വഹിക്കണം…!! നോമ്പിലെവീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ്ഈസകാത്ത്….!! പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത്വീടുകളിലെത്തിയിരിക്കണം….!!ചില പണ്ഡിതന്മാരുടെ വിവരണങ്ങളിലൂടെ സമാഹരിക്കപ്പെട്ട അല്പം ചില അറിവുകളാണ് ഞാനിവിടെ കുറിച്ചിട്ടത്...!! ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം പൊറുക്കപ്പെടണമെന്നും എന്നെ തിരുത്തണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ...!! എസ്.കെ.മംഗലം...!!

  May 24, 2017 19
 • എത്രനേരമീ തണലോരത്തു  സഖീ....താനേ പൊഴിയുന്ന കിനാക്കളായിരംചിരി തൂകി മായുന്ന ഫലിതമറിഞ്ഞില്ലേഒരു ജന്മത്തിൻ ജപമന്ത്രമേറ്റു ചോല്ലിമറവിക്കു  വസന്തപൊലിമ കൂടി.നീ  പറയുന്ന വേദനയറിയാംനീ മായുന്ന ഭാരമറിയാംനീ കൂടിയറിയുന്ന സത്യങ്ങളിൽനീ അറിയാൻ വിതുബുന്നതെന്തേ ???ഈ യാത്ര യന്ത്യത്തിനിൻ ക്രൂരമുഖമല്ലയാത്രകളൊരു  പിടി മുല്ലപൂക്കളായ്ചുരത്തുമാത്മ  ഗന്ധത്തിൻ  ലഹരിയിൽകൈകോർത്തു  നാം നടക്കും സഖീ.ആയിര മുഷസ്സുകൾ  വാടിവീണൊരീകടലിരമ്പി  പാടുമ്പോൾമൗനം  നൊന്തു ഞരങ്ങുമ്പോൾനിൻ  കണ്ണിണകൾ  നിറയുമ്പോൾവിട വീണ്ടും ഒരു നൂറുവട്ടം  നീറും...മോഹങ്ങൾ  നെഞ്ചില മർത്തി,സഖീ  നിനക്കു വിടവാതിലോളം കൈകോർത്തുവന്ന നാൾ  മറന്നു... മറന്നു .....എന്തിനന്നൊരു കൂര ബു  പുളഞ്ഞ നോട്ടത്തിൽരാധതൻ ദുഖമിരബിയോ ?"എന്തിനീ  ജീവിതം  കൃഷ്ണവർണ്ണാനീ സ്വന്തമില്ലെങ്കിലെന്തിനീ  രാധ ?"പ്രതീക്ഷതൻ ആകാശച്ചുവട്ടിൽനിന്നെ മറന്നു ഞാൻ യാത്രയാകുന്നുജന്മങ്ങളുടെ  ജരാനരകൊണ്ടുപുൽ കൂ ടു  മേയാതെരാവിൻറെ  മൗനത്തിനുള്ളിലൊരുചെബകപൂ  കാത്തു ഞാൻനിന്നോടു  വിട ചൊല്ലുന്നു.
  10 Posted by Naveen S.

  May 22, 2017 10