മുഹിയുദ്ദീന്‍ മറ്റത്ത് 's Entries

10 blogs
 • മൂത്താപ്പാന്‍റെ അരപ്പട്ട കാണുന്നില്ല ,,, രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ അത് അദ്ദേഹത്തിന്‍റെ അരയില്‍ ഭദ്രമായിരുന്നു ,,രാവിലെ നോക്കുമ്പോള്‍ കാണുന്നില്ല,! തറവാട്ടിനുള്ളിലാകെ തിരച്ചിലും ബഹളവുമായി ,,എല്ലാ മുക്കും മൂലയും പരിശോധനാ വിധേയമാക്കി , മൂത്താപ്പാന്‍റെ ഇളയമകള്‍ മാളു കടിഞ്ഞൂല്‍ പ്രസവം കഴിഞ്ഞു കിടക്കുന്ന മുറിയൊഴികെ , അതിനുള്ളിലേക്ക് കടക്കരുതെന്ന് മൂത്തമ്മ കല്‍പ്പിച്ചു, അല്ലെങ്കിലും അതിനുള്ളില്‍ പരിശോധിക്കാനായിട്ട് ഒന്നുമില്ല,, മാളു കിടക്കുന്ന ഒരു കട്ടിലും കുഞ്ഞിനെ കിടത്താനുള്ള ഒരു തൊട്ടിലും മാളുവിനേയും കുഞ്ഞിനേയും പരിചരിക്കാന്‍ വേണ്ടി കാര്യസ്ഥന്‍ കുഞ്ഞാലിക്ക നിലമ്പൂരില്‍ നിന്ന് കൊണ്ട് വന്ന സഫിയാത്ത ഉറങ്ങുന്ന ഒരു പഴയ പുല്‍പായയും പിന്നെ കുറച്ചു കീറ തുണികളും മാത്രമേ അതിനുള്ളിലുള്ളൂ ,,,അതുകൊണ്ട് മൂത്തമ്മയുടെ കല്‍പ്പന ധിക്കരിച്ച് ആരും അങ്ങോട്ട്‌ കടന്നില്ല ,,,, അന്വേഷണത്തിനിടയില്‍തറവാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളും പരസ്പ്പരം സ്വരം താഴ്ത്തിയും ചിലര്‍ കുറച്ചൊക്കെ ശബ്ദമുയര്‍ത്തിയും അഭിപ്രായങ്ങള്‍ പറഞ്ഞു ,,,, "എവിടെയെങ്കിലും കൊഴിഞ്ഞു പോയതാവും ,,,' "കൊഴിഞ്ഞു പോവാന്‍ ഇതെന്താ മൊട്ടുസൂചിയാണോ,," "വേറെ എവിടെയെങ്കിലും അഴിച്ചു വെച്ചിട്ടുണ്ടാവും ഓര്‍മയില്ലാതെ,," "അതുശരിയാ അല്ലാതെ നടന്നു പോവാന്‍ അതിനു ജീവനൊന്നുമില്ലല്ലോ,,, ""വല്ല കള്ളന്മാരും കൊണ്ടോയികാണുമോ,,, "കള്ളന്‍ കപ്പലില്‍ തന്നെയാണെങ്കിലോ ,,,,,"? അഭിപ്രായ പ്രകടനങ്ങള്‍ അങ്ങിനെ നീണ്ടു നീണ്ടു പോകവേ,ഒരു സാധാരണ അരപ്പട്ട കാണാതെയായതിന് എന്തിനാണിത്ര തിരച്ചിലുകളും വാക്ക് കസര്‍ത്തുകളും പുതിയ ഒരു അരപ്പട്ട വാങ്ങിയാല്‍ പോരേ,,,എന്ന് ചിലരെങ്കിലും ആലോചിക്കാതിരുന്നില്ല... എന്നാല്‍ അതൊരു സാധാരണ അരപ്പട്ടയല്ല,,, സിങ്കപ്പൂരില്‍ നിന്നും വല്യുപ്പ കൊണ്ട് വന്നതാണ് ആ പച്ച അരപ്പട്ട ..സ്വര്‍ണ്ണ എഴുത്തുകളും ചിത്രങ്ങളും ധാരാളം കള്ളറകളുമുള്ളാ അരപ്പട്ട തറവാട്ടു കാരണവരായ മൂത്താപ്പാന്‍റെ അരയില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങള്‍ കുറേയായി ,, മൂത്താപ്പാന്‍റെ കിടപ്പ്മുറിയോട് ചേര്‍ന്ന് മറ്റൊരു മുറിയുണ്ട് അതിനുള്ളിലേക്ക് മൂത്താപ്പയല്ലാതെ മറ്റാരും കടക്കാറില്ല ,തറവാട് വക സ്വത്തിന്‍റെ രേഖകളും സ്വര്‍ണ്ണവും പൂത്ത പണവുമെല്ലാം ആ മുറിക്കുള്ളിലെ അലമാരിയിലാണ് ,,,ഇതിന്‍റെയൊക്കെ താക്കോല്‍ ആ അരപ്പട്ടയിലുമാണ് ,,ആ അരപ്പട്ടയാണ് കാനാതെയായിരിക്കുന്നത് ,,!! കോലായിലെ പത്തായത്തിന്മേല്‍ ആലോചനയോടെ എന്നാല്‍ അതിലേറെ ദുഖ ഭാരത്തോടെ മൂത്തമ്മ കുത്തിയിരുന്നു, സ്വന്തം ബാപ്പ ഇടിതട്ടി മരിച്ചപ്പോഴും ആകെയുണ്ടായിരുന്ന ഒരു പൊന്നാങ്ങള പാമ്പ് കടിച്ചു മരിച്ചപ്പോഴും മൂത്തമ്മാക്ക് ഇത്രയേറെ വിഷമമുണ്ടായിട്ടില്ല,,, മൂത്താപ്പ പൂമുഖത്തെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്ന് കിടന്നു ,, ആരോടും ഒന്നും മിണ്ടാതെ ,ജലപാനമില്ലാതെ,എന്തിനേറെ പ്രഭാത കൃത്യങ്ങള്‍ പോലും നിര്‍വ്വഹിക്കാതെ ,,, അരപ്പട്ടക്ക് വേണ്ടിയുള്ള തിരച്ചില്‍ പറമ്പിലും പാടത്തും തൊടിയിലും നടന്നു കൊണ്ടിരിക്കുന്നു ,,,കുളത്തില്‍ മുങ്ങിത്തപ്പിയ കണ്ണന്‍ കുട്ടി എന്ന പണിക്കാരന്‍ തൊഴുത്തിന് പിന്നിലെ ചാണക കുഴിയിലും പിന്നെ കിണറ്റിലും ഇറങ്ങി തപ്പിയ ശേഷം നിരാശയോടെ മേല്‍പ്പോട്ടു പൊങ്ങി വന്നു ... ഇനി തപ്പാന്‍ ഒരിടവും ബാക്കിയില്ല..!! തറവാട്ടില്‍ മുമ്പും ചില ചില്ലറ സാധനങ്ങളൊക്കെ കാണാതെയായിട്ടുണ്ട്,,, കലവും കിണ്ണവും ചെമ്പും കിണ്ടിയും ഉരുളിയും ഉലക്കയും അപൂര്‍വ്വം ചില സമയങ്ങളില്‍ പണവും സ്വര്‍ണ്ണവും ,,,, എന്നാല്‍ അതൊക്കെ ഈ അരപ്പട്ടക്ക് മുമ്പില്‍ വെറും നിസ്സാരം,,,, നേരം ഉച്ചതിരിഞ്ഞു.. എല്ലാവരും നേരിയ മയക്കത്തിലായിരുന്നു ,,,ആ സമയത്ത് മൂത്താപ്പ കാര്യസ്ഥന്‍ കുഞ്ഞാലിക്കയെ അടുത്തേക്ക്‌ വിളിച്ചു , രണ്ടുപേരും കുറച്ചു നേരം തമ്മില്‍ എന്തൊക്കെയോ പിറുപിറുത്തു,, ഒരു തീരുമാനത്തിലെത്തിയത് പോലെ കുഞ്ഞാലിക്ക പടിപ്പുര കടന്ന് അതിവേഗത്തില്‍ തെക്കോട്ട്‌ നടന്നു ,,, തറവാട്ടിലെ കാര്യസ്ഥന്‍ മാത്രമല്ല കുഞ്ഞാലിക്ക, മൂത്താപ്പയുടെ വലംകയ്യും മനസാക്ഷി സൂക്ഷിപ്പുക്കാരനുമാണ്,, ,,,,,,മൂത്താപ്പ അതെ കിടപ്പില്‍ തന്നെ കിടന്നു, അദ്ദേഹത്തിനു ദാഹവുമില്ല വിശപ്പുമില്ല ,,,,,,, രാത്രിയായി .തെക്കോട്ട്‌ പോയ കുഞ്ഞാലിക്ക തിരിച്ചു വന്നു, കൂടെ സ്ഥലത്തെ പ്രധാന ദിവ്യനായ മൊയ്തു മൊല്ലയും ഉണ്ടായിരുന്നു,,, കാണാതെയാവുന്ന സാധനങ്ങള്‍ക്ക് തുമ്പ് ഉണ്ടാക്കി കൊടുക്കുക എന്ന ദൌത്യമാണ്‌ മൊയ്തു മൊല്ല പലപ്പോഴും ഏറ്റെടുക്കാറുള്ളത്‌ ,അതിനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അപാരമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു ,,,കുറച്ചു നേരത്തെ പരിശ്രമം കൊണ്ട്, നഷ്ട്ടപെട്ട മുതല്‍ കിട്ടുമോ, കിട്ടുമെങ്കില്‍ അതാരുടെ കയ്യില്‍,എവിടെ, എന്നൊക്കെ മൊല്ല വളരെ കൃത്യമായി പറയുമത്രേ,,ഒരിക്കലും കിട്ടില്ലെന്ന് ഉറപ്പിച്ച ചില വിലപിടിപ്പുള്ള സാധനങ്ങളൊക്കെ മൊല്ലയുടെ വൈദഗ്ദ്ധ്യം കൊണ്ട് കിട്ടിയിട്ടുണ്ടത്രേ,,പ്രതിഫലമായി പണകിഴികളും അനേകം പാരിതോഷികങ്ങളും മൊല്ല കൈപറ്റിയിട്ടുമുണ്ടത്രേ,,,,, ആ മൊയ്തു മൊല്ലയാണ് മൂത്താപ്പാന്‍റെ അരപ്പട്ട എവിടെ പോയെന്നു കണ്ടുപിടിക്കാന്‍ വന്നിരിക്കുന്നത്,,,, പൂമുഖത്തിന്‍റെ മദ്ധ്യത്തില്‍ ഒരു വെള്ള തുണി വിരിച്ച് മൊല്ല അതില്‍ ഇരുന്നു ,, മൂത്താപ്പ പഴയത് പോലെത്തന്നെ കിടക്കുകയാണ് ,, ആര്‍ക്കും മുഖം കൊടുക്കാതെ ,ഒന്നും മിണ്ടാതെ,, ആ മനസ്സ് എന്തുമാത്രംആശങ്കാ നിര്‍ഭരമാണെന്ന് ആ മുഖഭാവം കണ്ടാലറിയാം,ഇടയ്ക്കിടെ ഒരു നെടുവീര്‍പ്പ്,അപ്പോള്‍ മാത്രം ഒന്നിളകി കിടക്കും, തൊട്ടടുത്ത് കുഞ്ഞാലിക്ക നില്‍പ്പുണ്ട്,,, മൊല്ല കണ്ണുമടച്ചിരുന്നു,,,,,പിന്നെ മന്ത്രങ്ങള്‍ ഉരുവിടാന്‍ തുടങ്ങി,, തറവാട്ടിലെ മറ്റു ആണുങ്ങളെല്ലാം പൂമുഖത്ത് അണിനിരന്നു,, കോലായില്‍ മൂത്തമ്മ ഇരിക്കുന്ന പത്തായത്തിന് ചുറ്റും പെണ്ണുങ്ങളും കൂടി നിന്നു,,, ആരും ഒന്നും മിണ്ടരുതെന്ന് മുല്ല മുന്‍കൂട്ടി താക്കീത് ചെയ്തിട്ടുണ്ട് ,,,അതുകൊണ്ട് എല്ലാവരും പരമാവധി ബലം പിടിച്ചു കൊണ്ടാണ് നില്‍ക്കുന്നത്,,എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് വ്യക്തമാല്ലല്ലോ,,അരപ്പട്ട എവിടെയാണ് അത് ആരെടുത്തു എന്ന് മൊല്ല പ്രവചിക്കുന്നത് വരെ ആര്‍ക്കും മനസമ്മാധാനം ഇല്ല ,, മൊല്ലയെ കൊണ്ട് വന്നുള്ള ഈ ഏര്‍പാട് ഇഷ്ടപെടാത്തവരും തറവാട്ടിലുണ്ട് പക്ഷെ മൂത്താപ്പയെ ഭയന്ന് ആരും ഒന്നും മിണ്ടുന്നില്ല ,ആരുടെ പേരാണ് മൊല്ല പറയാന്‍ പോകുന്നത് എന്നാ ബേജാറിലാണ് അവരും ,,കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കാതിരുന്നാല്‍ മതിയായിരുന്നു,, അല്ല അങ്ങിനെയും സംഭവിക്കാമല്ലോ,,,, മെല്ലെ സ്വരം താഴ്ത്തി തുടങ്ങിയ മന്ത്രം ചൊല്ലലിന് പിന്നെ പിന്നെ ശബ്ദവും വേഗതയും കൂടി വന്നു ,,,, മൊല്ലയുടെ വെളുത്ത മുഖം ചുവന്നു തുടുത്തു, സര്‍വ്വ നാടിഞരമ്പുകളും വലിഞ്ഞു മുറുകി,,, നെറ്റിയിലൂടെ ഒലിച്ചിറങ്ങിയ വിയര്‍പ്പ് നരച്ച താടി രോമങ്ങളിലൂടെ താഴേക്കുറ്റി കൊണ്ടിരുന്നു,,, ശ്വാസം അടക്കിപിടിച്ചിരിക്കുന്ന എല്ലാവരുടെയും കണ്ണുകള്‍ കണ്ണുമടച്ചിരിക്കുന്ന മൊല്ലയിലാണ്,,,, പെട്ടെന്ന് മൊല്ല ഒരറ്റ അലര്‍ച്ചയായിരുന്നു ,,,,,!! എല്ലാവരും ഞെട്ടിപ്പോയി ,,,, മൂത്താപ്പ കിടന്ന കിടപ്പില്‍ നിന്ന് ചാടിയെഴുന്നേറ്റു ,, ശബ്ദം തറവാട്ടിനുള്ളിലാകെ കിടന്നു മുഴങ്ങി ,,,, ഉറങ്ങി കിടന്നിരുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ഉറക്കംഞെട്ടി വാവിട്ടു കരഞ്ഞു ,,,,, " സാധനം പുറത്തു പോയിട്ടില്ല ,,," മൊല്ല പ്രവചനം തുടങ്ങി ,,,, "പക്ഷേ അത് കൈവശം വെച്ചിരിക്കുന്ന ആള്‍ ഈ തറവാട്ടിലെ അംഗമല്ല ,,," ഹാവൂ സമാധാനമായി ,,,,,, എല്ലാവരുടെയും ശ്വാസം നേരെ വീണു,,,എന്നാല്‍ അടുത്ത ചോദ്യം, അത് ആരാണ് തറവാട്ടിലെ അംഗമല്ലാത്ത ആ ആള്‍ എന്നായി ,എല്ലാവരും മുഖത്തോടു മുഖം നോക്കി ,,,, അങ്ങിനെ ഒരാളായി അവിടെയുണ്ടായിരുന്നത് കാര്യസ്ഥന്‍ കുഞ്ഞാലിക്ക മാത്രമാണ് ,, എല്ലാവരും കുഞ്ഞാലിക്കയെ നോക്കി,, കുറെ ജോഡി കണ്ണുകളെ നേരിടാന്‍ കഴിയാതെ കുഞ്ഞാലിക്ക ഒന്ന് ചൂളിപ്പോയി ,,,,അതുകൊണ്ട് തന്നെ അരപ്പട്ട കുഞ്ഞാലിക്കയാണ്എടുത്തതെന്ന് ചിലരെങ്കിലും ഉറച്ചു വിശ്വസിച്ചു ,,,, എന്നാല്‍ എല്ലാ ഉറപ്പുകളെയും മറികടന്നു കൊണ്ട് മൊല്ലയുടെ അടുത്ത പ്രവചനമുണ്ടായി,,, " അതൊരു പെണ്ണാണ് ,,," അത് കേട്ടതും പെണ്ണുങ്ങള്‍ക്കിടയില്‍ ഒരു ഇളക്കം ,,അവരും പരസ്പരം മുഖത്തോടു മുഖം നോക്കി ,,,, തറവാട്ടിന് പുറത്തുള്ള പെണ്ണുങ്ങള്‍ എന്ന് പറയുമ്പോള്‍,, പാത്രങ്ങള്‍ കഴുകാനും തുടക്കാനും മുറ്റമടിക്കാനുമൊക്കെ വരുന്ന രണ്ടുമൂന്നു പേരാണ് ,,അവരൊക്കെ രാവിലെ വന്ന് വൈകുന്നേരം സ്വന്തം വീടുകളിലേക്ക് മടങ്ങുന്നവരുമാണ് ,,, പിന്നെ ആരാണ്,,,,? "സഫിയാത്ത ,,,," ആരോ ഒരാള്‍ പറഞ്ഞു ,,,, ശരിയാണ് ,,,,അങ്ങിനെ ഒരാള്‍ ഉണ്ടല്ലോ ,,,,,, "അവളെ ഇങ്ങോട്ട് വിളിക്ക് ,,,, " മൊല്ല ആക്രോശിച്ചു ,,,,, കൂടുതല്‍ ബലപ്രയോഗമൊന്നുമില്ലാതെ സഫിയാത്ത ഇടനാഴിയിലൂടെ കോലായിലെത്തി,, അവിടെ നില്‍ക്കുന്നവരെ ഒന്ന് നോക്കുകപോലും ചെയ്തില്ല ,,, "ഇങ്ങട്ട് എറങ്ങി വാടീ ,,,,,,കുരുത്തംകെട്ടോളെ,,," കുഞ്ഞാലിക്ക സഫിയാത്തയുടെ നേരെ ചീറ്റി ,,, സഫിയാത്ത മെല്ലെ പൂമുഖത്തേക്ക്‌ ഇറങ്ങി നിന്നു,,, തറവാട്ടിലെ ആണുങ്ങളെല്ലാവരും സഫിയാത്തയെ കണ്‍കുളിര്‍ക്കെ കണ്ടു ,,,, അതീവ സുന്ദരിയാണ് സഫിയാത്ത,,ഭര്‍ത്താവ് മരിച്ചപ്പോള്‍ രണ്ടു പെണ്‍മക്കളെ പോറ്റാന്‍ വേണ്ടി വീടുകളില്‍ ജോലിക്ക് പോകും,,അങ്ങിനെയാണ് സഫിയാത്ത തറവാട്ടിലെത്തുന്നത്,,ആണുങ്ങളോട് സംസാരിക്കാനോ ശൃംഖരിക്കാനോ സഫിയാത്ത പോകാറില്ല ,,,തറവാട്ടിലെ ആണുങ്ങളില്‍ പലരും സഫിയാത്തയെ ശരിക്ക് കണ്ടിട്ട് പോലുമില്ലായിരുന്നു ,,ഇപ്പോഴാണ് അതിന്‌ അവസരം കിട്ടിയത് ,,അവരില്‍ ചിലര്‍ സഫിയാത്തയുടെ തുടുത്ത മേനിയിലേക്ക്‌ നോക്കി വെള്ളമിറക്കി, പാഴായി പോയ ദിവസങ്ങളെയോര്‍ത്ത് നിരാശരായി ,,, പ്രതികരണ ശേഷിയില്ലാത്ത ഒരു യന്ത്രപ്പാവപോലെ ആര്‍ക്കും മുഖംകൊടുക്കാതെ സഫിയാത്ത മൊയ്തു മൊല്ലയുടെ മുന്നില്‍ നിന്നു,,, മൊല്ല അയാളുടെ ഉണ്ടകണ്ണുകള്‍രണ്ടും തുറന്നുപിടിച്ച്‌ സഫിയാത്തയെ ആപാദചൂഡം നോക്കി ,,,, "ഊം ,,,,' മൊല്ല ഒന്ന് ഇരുത്തി മൂളി ,, "അരപ്പട്ടയെവിടെ ,,,,?" മൊല്ല ചോദിച്ചു ,, സഫിയാത്ത മിണ്ടിയില്ല ,, " ചെവി കേട്ടൂടെ ,,അരപ്പട്ട എവിടെ ,,? മൊല്ല കുറച്ചൂടി ഉച്ചത്തില്‍ ചോദിച്ചു, സഫിയാത്ത ഒരക്ഷരം മിണ്ടാതെ തല ചെരിച്ചു പിടിച്ച്‌ മൂത്താപ്പയെ നോക്കി ,,,, ആ നോട്ടം കണ്ട് മൂത്താപ്പ ഒന്ന് പിടഞ്ഞു ,,,പിന്നെ മുഖം കുനിച്ചുകളഞ്ഞു ,,, പിന്നെ ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല ,സഫിയാത്തയുടെ സാധനങ്ങളൊക്കെ പരിശോധിക്കാന്‍ മൊല്ല ഉത്തരവിട്ടു ,,,, ചുരുട്ടിവെച്ചിരുന്ന പുല്‍പായയില്‍ നിന്ന്‌ അരപ്പട്ട കണ്ടെടുത്തു,,,!!!,,, അരിശം മൂത്ത കുഞ്ഞാലിക്ക സഫിയാത്തയെ പിടിച്ച്‌ മുറ്റത്തേക്ക് ഒരു തള്ള്,,,, സഫിയാത്ത കമഴ്ന്നടിച്ചു വീണു, "നായിന്‍റെ മോളെ ഇപ്പൊ എറങ്ങണം ഇവടന്ന് ,,,എടുക്കാനുള്ളതൊക്കെ എടുത്തോ ,,,, സഫിയാത്ത മെല്ലെ എഴുന്നേറ്റു നിന്നു,,,ആ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ തറവാട്ട്‌മുറ്റത്ത്‌ വീണ്‌ചിതറി ,,,, "ഈ നട്ട പാതിരാക്ക്‌ ഓള്‍ എവിടെ പോകാനാ ,,," കോലായില്‍ നിന്നും മൂത്തമ്മ ചോദിച്ചു ,,, "ഓളെ ഞാനിപ്പൊ കൊണ്ടോവും ഇനി ഒരു സെകന്റ് ഇവടെ നിര്‍ത്തൂലാ ,,," കുഞ്ഞാലിക്ക പറഞ്ഞു മൂത്തമ്മ പിന്നെയൊന്നും മിണ്ടിയില്ല " ഇത്രയൊക്കെയായിട്ടും ഓള്‍ ഒന്നും മിണ്ടുന്നില്ലല്ലോ ,,," എളാപ്പ പറഞ്ഞു,,, " മിണ്ടിയാല് ഓള്‍ടെ നാവ് ഞാന്‍ അരിയും" കുഞ്ഞാലിക്ക സഫിയാത്തയെ നോക്കി കണ്ണുരുട്ടി ,,, വലിയൊരു ദൌത്യം പൂര്‍ത്തിയാക്കിയ സന്തോഷത്തോടെ മൊല്ല യാത്ര പറഞ്ഞു മുന്നിലിറങ്ങി ,,, പിന്നാലെ കുഞ്ഞാലിക്കയും ഏറ്റവും പിന്നില്‍ സഫിയാത്തയും ,,,, നടക്കാന്‍ തുടങ്ങവേ ,,,സഫിയാത്ത വീണ്ടും മൂത്താപ്പയെ ഒന്നുകൂടി നോക്കി ,,,പഴയ നോട്ടം ,,, മൂത്താപ്പ മുഖം തിരിച്ചു കളഞ്ഞു ,,,, പടിപ്പുരക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാളവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി ,,, അതിന്‍റെ ശബ്ദം അകന്നകന്ന് നേര്‍ത്ത് ഇല്ലാതെയായപ്പോള്‍ ഒരു നെടുവീര്‍പ്പോടെ മൂത്താപ്പ എഴുന്നേറ്റ് നിന്നു,, പിന്നെ കളഞ്ഞ്കിട്ടിയ അരപ്പട്ടയെടുത്ത് അരയില്‍ കെട്ടുമ്പോള്‍ അദ്ദേഹത്തിന്‍റെ ചുണ്ടില്‍ ഒരു കള്ളച്ചിരി വിടരുന്നുണ്ടായിരുന്നു ,,,,,,,,,,,,,,,

  Jun 05, 2016 0
 • എന്‍റെ അന്‍പതാം പിറന്നാള്‍ ,, മധുരമില്ലാത്ത ഒരു കട്ടന്‍ ചായ കുടിച്ചുകൊണ്ട് ഞാനാ സുദിനത്തിനു നാന്ദി കുറിച്ചു,, പ്രാതലിനു എനിക്ക് കഴിക്കാന്‍ അല്പം പഴേ ചോറ് ഇരിപ്പുണ്ട്, ഭാര്യക്ക്‌ ഒരു നേന്ത്രപഴവും,,,, ഉച്ചയൂണിന്നും രാത്രിഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചിന്തയില്‍ മുഴുകിയിരിക്കവെ, മുറ്റത്തു അടുത്ത വീട്ടിലെ ആസിയാത്ത പ്രത്യക്ഷപ്പെട്ടു,!!,,,, ; ഒരു സല്‍ക്കാരം ഉച്ചക്ക് രണ്ടുപേരും അങ്ങോട്ട്‌ഒന്ന് കടക്കണം;,,,,, അങ്ങിനെ ഉച്ചയൂണ്‍ പ്രശ്നത്തിന് പരിഹാരമായി,, പക്ഷെ എന്‍റെ പ്രാതലില്‍ ഒരു പാറ്റ ചത്തു കിടക്കുന്നു,, രാത്രി നന്നായി മൂടി വെച്ചതായിരുന്നു എന്നിട്ടും,,,,,,, ഭാര്യയുടെ കണ്ണ് നിറഞ്ഞു ,, അവള്‍ നേന്ത്രപ്പഴം രണ്ടായി മുറിക്കാന്‍ ഒരുങ്ങി ,, ഞാന്‍ വിലക്കി, ;വേണ്ട നീ കഴിക്ക്‌,നിനക്ക് ഗുളിക കഴിക്കെണ്ടതല്ലേ,; ;ഗുളിക ഇന്നലെ തീര്‍ന്നു; ;സാരമില്ല ഇന്ന് വാങ്ങാലോ; മേശ വലിപ്പില്‍ നിന്നും ചില്ലറ പെറുക്കിയെടുത്ത് എണ്ണിനോക്കി, പതിനഞ്ചു രൂപയുണ്ട്,, പുറത്തേക്കിറങ്ങുമ്പോള്‍ ആസ്യാത്തയുടെ സല്‍ക്കാരത്തിന്റെ കാര്യം ഭാര്യയെ ഒന്നുകൂടി ഓര്‍മിപ്പിച്ചു. കുഞ്ഞമ്മായിയുടെ മകന്‍ കുഞ്ഞാവ വന്നിട്ടുണ്ട് ,,അവനോടു കുറച്ചു കാശ് ചോദിക്കണം, തരാതിരിക്കില്ല.മുന്‍പ്‌ പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടുമെന്ന് കുഞ്ഞാവ വാശി പിടിച്ചപ്പോള്‍ കുടുംബക്കാര്‍ ഒന്നടങ്കം അവന്‍റെ നേരെ തിരിഞ്ഞു, ഞാന്‍ മാത്രം അവന്റെ കൂടെ നിന്നു,അതുകൊണ്ട് കുടുംബത്തില്‍ എനിക്ക് കുറച്ചു ശത്രുക്കള്‍ ഉണ്ടായെങ്കിലും കല്യാണം കഴിഞ്ഞതോടെ കുഞ്ഞാവയുടെ വര തെളിഞ്ഞു,, അതിന്‍റെ ഒരു നന്ദി അവന്‍ പലപ്പോഴും കാണിച്ചിട്ടുമുണ്ട്. എന്നെ കണ്ടതും കുഞ്ഞാവ ഓടി വന്നു കെട്ടിപിടിച്ചു,, വിശേഷങ്ങളൊക്കെ തിരക്കിയ കൂട്ടത്തില്‍ ഞാന്‍ എന്‍റെ ആവശ്യം അറിയിച്ചു,പക്ഷെ കുഞ്ഞാവ കൈ മലര്‍ത്തി,,!! ,ഒരാഴ്ച കഴിയാതെ ഒന്നും നടക്കില്ലെന്ന് പറഞ്ഞു,!!! സാരമില്ല,, ഞാന്‍ യാത്ര പറഞ്ഞിറങ്ങി,, ചായ കുടിച്ചിട്ട് പോകാമെന്ന് അവന്‍റെ ഭാര്യ പറഞ്ഞു, സ്നേഹത്തോടെ നിരസിച്ചു,,, അങ്ങോട്ട്‌ പോയ അതെ ഇടവഴിയില്‍ കൂടി തന്നെയാണ് ഞാന്‍ തിരിച്ചു നടക്കുന്നത്,എന്നിട്ടും അതിന്‍റെ വിശാലത ഒരുപാട് നഷ്ട്ട പെട്ടതുപോലെ എനിക്ക് തോന്നി,,, കൊപ്രക്കാരന്‍ മമ്മുവിന്റെ വീട്ടിലേക്കു നടന്നു, കഴിഞ ഈട് തേങ്ങ മുഴുവന്‍ കൊടുത്തിട്ടും പിന്നെയും കാശ് അങ്ങോട്ട്‌ കൊടുക്കാനാണ്,മമ്മുവിന്റെ മാകനാണിപ്പോള്‍ കാര്യങ്ങളൊക്കെ നോക്കുന്നത്,ഭയങ്കര കണിശക്കാരനുംകണക്കൊക്കെ കിറു കൃത്യവുമാണ് കച്ചവടത്തില്‍ തന്തയെ വെല്ലുന്ന മകന്‍ ,,,, എന്തായാലും ഇന്ന് കുറച്ചു കാശു കിട്ടിയേ തീരു‌ ,,പാതി ഉണങ്ങിയ തേങ്ങയുടെ ഗന്ധവും ശ്വസിച്ചു കൊണ്ട് ഞാന്‍മുറ്റത്തു നിന്നു. കുറേനേരം കഴിഞു മമ്മുവിന്റെ മകന്‍ വീട്ടില്‍ നിന്നും പുറത്തേക്ക് വന്നു ,,ഞാന്‍ രണ്ടായിരം രൂപ ചോദിച്ചു,,, മനമില്ലാ മനസ്സോടെഅവന്‍ ആയിരം തന്നു,, പിന്നെ ഒരു പതിനായിരത്തിന്‍റെ വര്‍ത്തമാനവും പറഞ്ഞു,, ചില വാക്കുകളുടെ മുനകള്‍ എന്‍റെ മര്മങ്ങളിലും ബലഹീനതകളിലും തുളഞ്ഞു കയറിയപ്പോള്‍ ഞാന്‍ വേദന കൊണ്ട് പുളഞ്ഞു,,, സഹിച്ചു,,, ഒന്നും പറയാതെ നടന്നു,, ബസ്‌ സ്റ്റോപ്പിലെത്തി,,,, പരിചയമുള്ള മുഖങ്ങളെ നോക്കി ചിരിച്ചെന്നു വരുത്തി,,ആയിരം രൂപ കൊണ്ട് വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് മനസ്സില്‍ കുറിച്ചു,,,, ഭാര്യക്ക്‌ ഗുളിക വാങ്ങണം,, മൂന്നു ദിവസമായി മധുരമില്ലാത്ത ചായ കുടിക്കുന്നു പഞ്ചസാര മറക്കാതെ വാങ്ങണം ,പിന്നെ കുറച്ചു അരിയും സാധനങ്ങളും ,,,,,, ബസ്‌ വന്നു ,, നല്ല തിരക്ക് ഒരു വിധത്തില്‍ കയറിപറ്റി,,, പിന്‍ സീറ്റില്‍ നിന്നും ഒരാള്‍ എഴുന്നേറ്റപ്പോള്‍ ഞാന്‍ അവിടെ ഇരുന്നു,,,,,,,, കുണ്ടും കുഴിയും വളവും തിരിവും ,,,, ഇറങ്ങുന്നത് വരെ ഞാന്‍ എന്‍റെ ജീവന്‍ മുറുകെ പിടിച്ചു,,, ഗുളിക വാങ്ങിയപ്പോള്‍അന്ഞു‌റ് തീര്‍ന്നു ,,,,മെഡിക്കല്‍ ഷോപ്പില്‍ നിന്നുമിറങ്ങുമ്പോള്‍ അമ്മിണി ടീച്ചറെ കണ്ടു ,,, ടീച്ചര്‍ ആശുപത്രിയിയില്‍ നിന്നും വരികയാണ്‌,,,,ബാലചന്ദ്രന് സുഖമില്ല,, ബാലചന്ദ്രന്‍,,,,,, എന്‍റെ സുഹൃത്ത്ബാലന്‍,,, ജീവിതത്തില്‍ ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ബാലന്‍ ,, അകാലത്തില്‍ ഭാര്യ മരണപ്പെട്ടപ്പോള്‍ നാല് ആണ്മക്കളെ തന്‍റെ ചിറകിനുള്ളിലിട്ടു വളര്‍ത്തി,പക്ഷെ മക്കള്‍ക്ക്‌ ചിറകു മുളച്ചതൊന്നും ബാലന്‍ അറിഞ്ഞില്ല, അവര്‍ നാലും നാല് ദിക്കിലേക്ക് പറന്നപ്പോള്‍ ബാലന്‍ തളര്‍ന്നു പോയി ,,,, ഞാന്‍ താലൂക്കാശുപത്രിയിലേക്ക് നടന്നു. ജനറല്‍വാര്‍ഡിലെവൃത്തിഹീനമായ തറയില്‍ ഒരു പ്ലാസ്റ്റിക്‌ പായയില്‍ ബാലന്‍ കിടക്കുന്നു,, തൊട്ടടുത്ത് എത്തിയപ്പോഴാണ് അവന്‍ എന്നെ തിരിച്ചറിഞ്ഞത്, ഞാന്‍ അവന്‍റെ അരികത്തു ഇരുന്നു. രൂപത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെങ്കിലും അവന്‍റെ സംസാരത്തിന് ഒരു കുറവുമില്ല,, പഴയത് പോലെ ബാലന്‍ ഒരുപാട് സംസാരിച്ചു, ബാലന്‍ മാത്രമേ സംസാരിച്ചുള്ളു ഞാന്‍ വെറും കേള്‍വിക്കാരനായി,,,,ഓരോ വിഷയവും സംസാരിച്ചു തീരുമ്പോള്‍, വേതാളം വിക്രമാദിത്യനോട് ചോദിക്കുന്നത് പോലെ ഒരു ചോദ്യം എന്‍റെ നേരെ തൊടുത്തു വിടും,ഞാന്‍ ഉത്തരം കിട്ടാതെ വിഷമിക്കുന്നത് കാണുമ്പോള്‍ അവന്‍ ചിരിക്കുന്നു,,ചിരിക്കിടയില്‍ ചുമയ്ക്കുന്നു,, ഇടയ്ക്കു ഒരു സിസ്റ്റര്‍ വന്നു സംസാരിക്കരുത് എന്ന് പറഞ്ഞു,, സംസാരിക്കതിരുന്നാല്‍ മരണത്തെ അതിജീവിക്കാന്‍ പറ്റുമോ എന്ന് ബാലന്‍ ചോദിച്ചു, സിസ്റ്റര്‍ക്ക് ഉത്തരം മുട്ടി. ഇറങ്ങാന്‍ നേരം പോക്കറ്റില്‍ ഉണ്ടായിരുന്ന അന്ഞുരു രൂപ ബാലന് കൊടുത്തു,,,, നിധി കിട്ടിയ സന്തോഷത്തോടെ അവനതു വാങ്ങി,, ആ കണ്ണുകള്‍ നനയുന്നത് അപ്പോള്‍ ഞാന്‍ ശരിക്കും കണ്ടു, പുറത്തിറങ്ങിയപ്പോള്‍ സമയം ഒരുപാട് വൈകിയിരുന്നു,തൊട്ടടുത്തുകൂടികടന്നുപോയഒരാളോട് സമയം ചോദിച്ചു,,, നാലര കഴിഞ്ഞു.!! ബാക്കി ചില്ലറ മുഴുവനും കൊടുത്തു മണികണ്ട വിലാസില്‍ നിന്നും കുറച്ചു ഇഡ്ഡലി വാങ്ങി കയ്യില്‍ പിടിച്ചു,ഒരാള്‍ക്ക്‌ കഴിക്കാന്‍ ഉള്ളതെയുള്ളൂ,എന്നാലും അതുമതി,,, വീട്ടിലേക്കു നടന്നു. ചെറുപ്പത്തില്‍ അര മണിക്കൂര്‍ കൊണ്ട് നടന്നെത്തുമായിരുന്നു,കുറുക്കു വഴികളിലുടെയായിരുന്നു അന്നത്തെ നടത്തം,ഇന്നാ വഴികളൊക്കെ കൊച്ചു കൊച്ചു റോഡുകളായി,,,, നല്ല വിശപ്പും ദാഹവും ഉണ്ട്,,,, കുറച്ചു ചമ്മന്തി ഉണ്ടാക്കിയാല്‍ രണ്ടുപേര്‍ക്കുംകൂടി ഇഡ്ഡലി കഴിക്കാം,,,,, ഭാര്യ കാത്തിരിക്കുകയാവും, ബ്ലോക്ക് റോഡില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞു കുത്തനെയുള്ള ഇറക്കവും ഇറങ്ങി,പോക്കു വെയിലിന്‍റെ മഞ്ഞപ്പും ആസ്വദിച്ചു ഇളംകാറ്റും കൊണ്ട് പാടവരമ്പിലുടെ നടക്കവേ മനസ്സിന് എന്തെന്നില്ലാത്ത ഒരു കുളിര്‍മ അനുഭവപ്പെട്ടു,,,,, വീട്ടില്‍ എത്തിയപ്പോഴേക്കും പകല്‍ വെളിച്ചം പാടെ അണഞ്ഞിരുന്നു,,, ,,,നിങ്ങളെ കാണാതായപ്പോ സല്‍ക്കാരത്തിന് ഞാന്‍ ഒറ്റയ്ക്ക് പോയി ,, ഭാര്യ പറഞ്ഞു. ഉം,,,,,,,, അക്കരത്തെ അമ്മായിവന്നിട്ടുണ്ട് എന്നിട്ടെവിടെ,,,? ,, പ്രാര്‍ത്ഥനയിലാണ്,,,,, വിശപ്പ്‌ സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അമ്മായി പ്രാര്‍ത്ഥന തുടങ്ങും,, മുന്പെയുള്ള ഒരു ശീലം ആണത് ,,ഞാന്‍ ശ്രദ്ധിച്ചു,,, മക്കള്‍ ഒന്നും ഇല്ലാത്ത അമ്മായി ഏതൊക്കെയോ മക്കള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്,, ഇഡ്ഡലി പൊതിയും മരുന്നും ഭാര്യയുടെ കയ്യില്‍ കൊടുത്തു,, ;,,കുറച്ചു ഇഡ്ഡലിയുണ്ട് അമ്മായിക്ക് കൊടുത്തു നീയും കഴിച്ചോ ,,,,,ഞാന്‍ കഴിച്ചതാ ,,,,, ';എവിടെന്നാ കഴിച്ചെ,,,,, ,, വഴിക്ക് ഒരു സുഹൃത്തിനെകണ്ടു അവന്‍റെ കൂടെ വീട്ടിലേക്കു പോയി,,,,,,, ബിരിയാണി തിന്നിട്ടു വല്ലാത്ത ദാഹം നീ കുറച്ചു വെള്ളമെടുക്ക് ,,,,,,,,, ഭാര്യ കൊണ്ട് വന്ന വെള്ളവും വാങ്ങി കുടിച്ചു ഞാന്‍ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നു ,,,, അപ്പോള്‍ അമ്മായിയുടെ പ്രാര്‍ത്ഥന കേള്‍ക്കാനില്ലായിരുന്നു ,,,,,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, അത്താഴപട്ടിണികാര്‍ക്ക് വേണ്ടി ,,,,,,,,,,,,

  May 15, 2016 0
 • ചെന്നൈയില്‍ നിന്നും ഒരു മടക്ക യാത്രയിലായിരുന്നു ഞങ്ങള്‍.,ഞാനും ഭാര്യയും,ഇരുട്ടും വെളിച്ചവും ഇടവിട്ടു പെയ്യുന്ന പാതയിലുടെ കിതച്ചോടുകയാണ് ട്രെയിന്‍,കാബിനില്‍ ഞങ്ങളെ കൂടാതെ ഒരു വൃദ്ധ ദമ്പതികള്‍ മാത്രം,,, ഏതോ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പിറ്റേന്ന് തന്നെ മടങ്ങേണ്ടിയിരുന്നതിനാല്‍ ട്രെയിന്‍ ഓടി തുടങ്ങിയപ്പോഴേക്കും അവര്‍ ഉറക്കം പിടിച്ചിരുന്നു, രാത്രി വെളിച്ചത്തിലൂടെ പുറത്തു മിന്നിമായുന്ന കാഴ്ചകളില്‍ കണ്ണുംനട്ട് പാതിയുറക്കത്തിലായിരുന്നു ഭാര്യ ,എന്‍റെ ശരീര ധമനികള്‍ സര്‍വതും സുക്ഷ്മ പരിശോധനയ്ക്ക്‌ വിധേയമാക്കിയതിന്റെ പ്രഥമ റിപ്പോര്‍ട്ടിലൂടെ കണ്ണോടിച്ചിരിക്കുകയായിരുന്നു ഞാന്‍,,അപ്പോഴാണ്‌ അവള്‍ വരുന്നത്.....ഉടുപ്പുനിറയെ പൂക്കളും ശലഭങ്ങളുമുള്ളാ നാലുവയസ്സുകാരി,അവളുടെ നോട്ടത്തിലും ഭാവത്തിലും ഒരു പ്രതേക താളമുണ്ടായിരുന്നു , ഓടി കൊണ്ടിരുന്ന ട്രെയിനിന്‍റെഇളക്കത്തില്‍ ആടി വീഴാതിരിക്കാന്‍ വളരെ പാടുപ്പെട്ടുകൊണ്ടാണ് അവളെന്‍റെ മുമ്പിലെത്തിയത്, ഞാന്‍ നീട്ടിയ എന്‍റെ വലതുകയ്യില്‍ പിടിച്ചു ആശ്വാസത്തിന്റെ ഒരു നെടുവീര്‍പ്പുമായി അവള്‍ എന്നോട്‌ പറ്റി ചേര്‍ന്ന് നിന്നു ,,കഴിഞ്ഞു പോയ അനേകം യാത്രകളില്‍ കണ്ടു മറന്ന കുറെ മുഖങ്ങള്‍ക്കിടയില്‍ നിന്നുംആ കുഞ്ഞു മുഖം വേര്‍തിരിച്ചെടുക്കുവാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍,അവളുടെ നില്‍പ്പും നോട്ടവും കൌതുകത്തോടെ കാണുകയായിരുന്നു ഭാര്യ,,മോള് എവിടെ പോണു ?,,എന്‍റെ ചോദ്യത്തിനു ഉത്തരമായി ആദ്യം അവള്‍ പുറത്തേക്കുവിരല്‍ ചുണ്ടി പിന്നീട് എന്തോ ഓര്‍മ വന്നത്പോലെ കൈ പിന്‍വലിച്ചു,, എന്നിട്ടെന്‍റെ മുഖത്തേക്ക് നോക്കി മെല്ലെ ഒന്ന് ചിരിച്ചു,കുറേ ദുരെയാ ,,,,,,,മോള്‍ടെ കൂടെ ആരുണ്ട് ,,,,?അമ്മ ,,,,,അവള്‍ എന്‍റെ കൂടെ സീറ്റിലിരുന്നു കൊണ്ട് ഉറങ്ങി കിടന്നിരുന്ന വൃദ്ധദമ്പതികളെ മാറിമാറി നോക്കി,പിന്നെ ആ നോട്ടം എന്‍റെ ഭാര്യയിലേക്ക് ചെന്നു, ഭാര്യയുടെ വസ്ത്രാഭരണങ്ങളിലുടെ അല്‍പ നേരം മേഞ്ഞു നടന്നാ കൊച്ചു കണ്ണുകള്‍ വീണ്ടും എന്‍റെ മുഖത്തെക്കായി,മോളുടെ അച്ഛന്‍ കുടെയില്ലേ ,,?അത് കേട്ടതും ആ പിഞ്ചു മുഖം മ്ലാനമാകുന്നത് കണ്ടു എന്‍റെ മനസ്സ് വല്ലാതെ വേദനിച്ചു ,,ഞാനവളുടെ കുഞ്ഞികൈകളില്‍ മെല്ലെമെല്ലെ തലോടി ,അപ്പോള്‍ അവള്‍ സീറ്റിലെഴുന്നേറ്റുനിന്ന് എന്‍റെ തോളിലുടെ കൈചുറ്റി ഒരു നീണ്ടകാല അടുപ്പം പ്രകടിപ്പിച്ചു ,,അമ്മ മോളെ അന്വേഷിക്കില്ലെ ,,?അമ്മഉറങ്ങുവാ ,,,,,,നല്ല അമ്മ!!! അമ്മമാരായാല്‍ ഇങ്ങിനെ തന്നെ വേണം ,,,,,ഞാന്‍ സ്വയം പറഞ്ഞു പോയി,മോള് വല്ലതും കഴിച്ചോ,,?ഇല്ലാ,,, വെശക്കുന്നു ,,,,,,അതുകു‌ടി കേട്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി,,ഞങ്ങള്‍ ഭക്ഷണം എടുത്തു വെച്ചു.വിശപ്പുണ്ടായിട്ടും അതിന്‍റെ ആര്‍ത്തിയൊന്നും കണ്ടില്ല കുഞ്ഞികൈ കൊണ്ട് കുറേശെ എടുത്തു മെല്ലെ മെല്ലെ അങ്ങിനെ ,,,,,,,,,,,,നല്ല രസമായിരുന്നു അത് കാണാന്‍,,ഭക്ഷണം കഴിഞ്ഞു പഴയത് പോലെ അവള്‍ എന്‍റെ കുടെയിരുന്നു, ഞാന്‍ ശ്രദ്ധിക്കുമ്പോഴോക്കെ അവള്‍ എന്നിലേക്ക്‌ കുടുതല്‍ കുടുതല്‍ പറ്റിചേര്‍ന്ന് എന്‍റെ ദേഹത്തേക്ക് തല ചായ്ച്ചു എന്നെ നോക്കി ചിരിച്ചു ,, ഞാന്‍ അവള്‍ക്കു ഒരു കാരമില്ക്ക് ചോക്ലേറ്റ്‌ കൊടുത്തു, അതും നുണഞ്ഞുകൊണ്ട് ഇരിക്കുന്നതിനിടയില്‍ അവള്‍ ഉറക്കത്തിലേക്കു പൊയ്കൊണ്ടിരുന്നു, ഞാന്‍ അവളെ എന്‍റെ മടിയില്‍ കിടത്തി അവളപ്പോള്‍ കണ്ണ് തുറന്നു എന്നെ നോക്കി വീണ്ടും ചിരിച്ചു ,,എനിക്ക് എന്തെന്നില്ലാത്ത ഒരു ആനന്ദം അനഭവപ്പെട്ടു,പിന്നീട് ഞാന്‍ നോക്കുമ്പോള്‍ രണ്ടു വിരലുകള്‍ ചുണ്ടുകള്‍ക്കിടയിലാക്കി നല്ല ഉറക്കത്തിലായിരുന്നു അവള്‍ ,,,,,,,,, മേലെ ബര്‍ത്തില്‍ ഒരു കമ്പിളി വിരിച്ചു അവളെ അതില്‍കിടത്തി ,,ഞാന്‍ സീറ്റില്‍ ചാരി ഇരുന്നു ,എന്‍റെ മനസ്സിലപ്പോള്‍ അവള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ,,, ട്രാക്ക് ചൈഞ്ചില്‍ ട്രെയിന്‍ ആടിയിളകുമ്പോള്‍ അവള്‍ താഴെ വീണു പോകുമോ എന്ന് ഞാന്‍ വെറുതെ ഭയപ്പെട്ടു ,,,ട്രെയിന്‍ ചൂളം വിളിച്ചു കുതിച്ചു പായുകയാണ് അതിന്‍റെ ഇളക്കത്തില്‍ ശബ്ദ താളത്തില്‍ ലയിച്ചു ഞാനങ്ങിനെ ,,,,,,,,,,,,,,,,,,,ഞെട്ടിയുണരുമ്പോള്‍ ട്രെയിന്‍ എവിടെയോ നില്‍ക്കുകയാണ്‌, എത്ര നേരം ഉറങ്ങിയെന്നറിയില്ല, പുറത്തു രാത്രി വെട്ടങ്ങള്‍ഒന്നും കെട്ടടങ്ങിയിട്ടില്ല, ഭാര്യ സീറ്റില്‍ കിടന്നുറങ്ങുകയാണ്, വൃദ്ധദമ്പതികളും ഉറക്കത്തില്‍ തന്നെയാണ് ,,ഒരു നിമിഷം,,,,നടുങ്ങിപ്പോയി, ബര്‍ത്തില്‍ അവളെ കാണാനില്ല !!!,,,,,ചാടിയെഴുന്നേറ്റു ഒന്നുകുടിനോക്കി,,ഇല്ല,,, അവളില്ല, അവള്‍ പോയിരിക്കുന്നു !!എന്‍റെ എല്ലാ സന്തോഷവും ഒരു നിമിഷം കൊണ്ട് അസ്തമിച്ചു ,,അവള്‍ക്ക് ഉറങ്ങാന്‍ വേണ്ടി വിരിച്ചു കൊടുത്തിരുന്ന കമ്പിളി ഞാനെന്‍റെ ദേഹത്തോട് ചേര്‍ത്ത് വെച്ചു, ആ കുഞ്ഞു ദേഹത്തിന്റെ സുഗന്ധം അതിലുണ്ടായിരുന്നു ,ഞാന്‍ അവളെ തിരക്കി ബോഗിയിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു അവിടെയെങ്ങും അവളെ കണ്ടില്ല ,,അവളുടെ അമ്മ വന്നു അവളെ കൊണ്ട് പോയിരിക്കുമോ, അതോ അവള്‍ സ്വയം പോയതാവുമോ ,കഴിഞ്ഞു പോയ ഏതെങ്കിലും സ്റ്റേഷനില്‍ അവള്‍ ഇറങ്ങി കാണുമോ ,,,അങ്ങിനെയങ്ങിനെ മറുപടിയില്ലാത്ത ഒരുപാട് ചോദ്യങ്ങള്‍ എന്നില്‍ ബാക്കി നിന്നു,,,,,കുറഞ്ഞ നേരത്തെ അവളുടെ സാമീപ്യത്തിന്റെ ലഹരിയില്‍ ഞാന്‍ എല്ലാം മറന്നു ഉറങ്ങി പോയി ,,,,,,പാടില്ലായിരുന്നു ,,സാരമില്ല,,,,അവളുടെ അമ്മ വന്നു അവളെ കൊണ്ട് പോയിക്കാണും ,,,,,,,ഭാര്യ പറഞ്ഞു.പക്ഷെ എനിക്ക് സമാധാനമായില്ല ,, ഞാന്‍ എല്ലാ ബോഗിയിലും കയറി ഇറങ്ങി ,അവളെ കണ്ടില്ല .പിന്നീടുള്ള ഓരോ യാത്രയിലും അവളെയും അന്വേഷിച്ചു ഒരുപാട് ബോഗികളീലുടെ ഞാന്‍ സഞ്ചരിച്ചു , അവളെ മാത്രം കണ്ടില്ല, ഇന്നും എല്ലാ യാത്രയിലും ഞാനാ കമ്പിളി കൂടെ കരുതുന്നു,, എന്‍റെ നേര്‍ക്ക്‌ നീണ്ടു വരുന്നാ രണ്ടുകുഞ്ഞി കൈകള്‍ സ്വപ്നം കണ്ടുകൊണ്ട് ,,,,

  Apr 17, 2016 8
 • വന്നു നില്‍ക്കുന്നു നിന്‍ സന്നിധിയില്‍ ഞാന്‍ കുന്നു കൂട്ടിയ തിന്‍മകളുമായ്, പൊന്നും പണവുമെല്ലാം നഷ്ടമായെന്‍ മണ്ണും കൂരയും പണയത്തിലായ്, എന്നും പട്ടിണി ദാരിദ്ര്യമാണെന്‍ പെണ്ണും കിടാങ്ങളും കഷ്ടത്തിലാണ്, ചെന്ന് മുട്ടുന്നു ഞാന്‍ പലവാതിലു മൊന്നും തുറക്കുന്നില്ലെനിക്ക് മുന്നിലും,,,, വന്നു നില്‍ക്കുന്നു നിന്‍ സന്നിധിയില്‍ ഞാന്‍ കുന്നു കൂട്ടിയ തിന്‍മകളുമായ്,, നെഞ്ച്‌ വിരിച്ചു ഞാന്‍ നടന്നൊരു കാല മഞ്ചാറു പേരെന്‍ കൂടെയും കാണും, മൊഞ്ച് പെരുത്ത നാരികളെത്രയോ തുഞ്ചിയതാണീ കൈകരുത്തിനുള്ളില്‍, കട്ട് മുടിച്ചു ഞാനന്യന്‍റെ മുതലെത്ര യൊട്ടും പേടിയോ കൂസലുമില്ലാതെ, കൂട്ടം കൂടി കുടിച്ചു കൂത്താടി ഞാന്‍ കൂട്ട് കുടുബത്തില്‍ നിന്ന് പുറത്തായി, എട്ടുപത്താളെ യൊറ്റയ്ക്ക് നേരിടാന്‍ ചങ്കൂറ്റ മുള്ളവാനായിരുന്നു ഞാന്‍,,,,,,, വെട്ടൊന്ന് കൊണ്ടതാണരയ്ക്കു താഴെ പെട്ടെന്നൊരിക്കല്‍ ഒരൊറ്റക്കാലനായ്, ഓടിയൊളിച്ചെന്‍ കൂട്ടുകാരൊക്കെയും കൂടീ മറ്റൊരു ശക്തനോടൊപ്പവും, പേടിച്ചു വണങ്ങിയ നാട്ടാര്‍ക്ക് മുന്നില്‍ നാണിച്ചു ഞാന്‍ തല കുനിച്ചവനായ്,,, ഖേദിച്ചു നൊന്ത കണ്ണീരു കൊണ്ടെന്‍ ഭാരിച്ച പാപങ്ങള്‍ മാഞ്ഞുപോകുമോ?,,, ചോരത്തിളപ്പിന്‍റെ കാലം കഴിഞ്ഞു പോയ്‌ വീര്യവും കെട്ട് എല്ലും തോലുമായ്, നേരിന്‍റെ പാതയില്‍ പോകാനെനിക്കിനി നേരവുമില്ലാ കാലന്‍ ചാരത്തുമുണ്ട്,,,,,,,

  Apr 03, 2016 1
 • അവധി കഴിഞ്ഞു പുറപ്പെടുമ്പോള്‍ എനിക്ക് അതിശക്തമായ വയറുവേദനയായിരുന്നു,,അമിതമായിട്ടൊന്നും തന്നെ കഴിച്ചിട്ടില്ല ,,അരുതാത്തതൊന്നും തൊട്ടിട്ടുപോലുമില്ല,,എന്നിട്ടും,,,, അസഹ്യമായ വയറു വേദന,,,,,ആഹാര നിയന്ത്രണത്താല്‍ എന്‍റെ ശരീരം മെരുക്കിയെടുക്കുകയായിരുന്നു ഞാന്‍,,ആരെയുമറിയിക്കാതെവേദന കടിച്ചു പിടിച്ചു കൊണ്ടാണ് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയത്,,,എന്നാല്‍,,, പ്ലൈനില്‍ കയറിയിരുന്നതോടെ വേദന മാറി, !!,,,,,അത്ഭുതം തോന്നിയെങ്കിലും അസുഖം മാറിയതില്‍ ഞാന്‍ സന്തോഷിക്കുകയും സമാധാനിക്കുകയും ചെയ്തു,പക്ഷെ എന്‍റെ സമാധാനം കെടുത്താന്‍ മറ്റൊരു ദുരന്തം എന്നെ കാത്തിരിക്കുന്ന വിവരം ഞാന്‍ അറിഞ്ഞതേയില്ല ,,,,ജിദ്ദ ഇന്‍റെര്‍നാഷണല്‍എയര്‍പോര്‍ട്ടില്‍ ക്ലിയറന്‍സ് കഴിഞ്ഞു പുറത്തെ ചൂടിലേക്കിറങ്ങുമ്പോള്‍ സമയം രാത്രി എട്ടുമണി കഴിഞ്ഞിരുന്നു ,,കത്തിനിന്ന പകലിന്‍റെ ഈര്‍പ്പവും വിങ്ങലും അന്തരീക്ഷംവിട്ടു പോയിട്ടില്ലായിരുന്നു,,,ഇടവപ്പാതിയും ഇടിമിന്നലും കര്‍ക്കിടകകാറ്റും കുളിരും പെരുമഴയും സങ്ക്രാന്തിയുമെല്ലാം കണ്ടും ആസ്വദിച്ചും വരുന്ന എന്‍റെ ശരീരമാകെ വിയര്‍ക്കാന്‍ തുടങ്ങി ,,,,ഒരു ടാക്സി പിടിച്ചു ബസ്സ്റ്റാന്റില്‍ ചെന്നാല്‍ എന്‍റെ ജോലി സ്ഥലത്തേക്കുള്ള ബസുണ്ടാവും,രണ്ടു മണിക്കൂര്‍ നേരത്തെ യാത്രയാണെങ്കിലും റൂമിലെത്തി കൂട്ടുകാരുമായി വിശേഷങ്ങള്‍ പങ്കുവെച്ച് സ്വന്തം കട്ടിലില്‍ കയറി കിടന്ന് പ്രിയപ്പെട്ടവരെയെല്ലാം സ്വപ്നം കണ്ടുറങ്ങുന്നതിന്റെ സുഖം ഒന്ന് വേറെത്തന്നെയാണ്‌ ,ഒരുടാക്സിക്കാരനെ വിളിക്കാനൊരുങ്ങവേ പിന്നില്‍ നിന്നും ഒരു സലാം ,,,അസ്സലാമുഅലൈക്കും ,,,വാ അലൈക്കുംസ്സലാം ,,ഞാന്‍ തിരിഞ്ഞു നോക്കി ..തൊട്ടു പിന്നില്‍ ചിരിച്ചുകൊണ്ട് ഒരാള്‍ നില്‍ക്കുന്നു ,,,ഒരല്‍പം മുഖപരിചയം തോന്നിയെങ്കിലും ആളെ മനസ്സിലായില്ല ,,:,നീ എന്താ നോക്കുന്നെ ,,ഇതു ഞാനാ ഇബ്രാഹീംകുട്ടി ,,,,ഇബ്രാഹീംകുട്ടിയോ,,?,,എന്‍റെ മെമ്മോറിയില്‍ ഉണ്ടായിരുന്ന സര്‍വ ഇബ്രാഹീംകുട്ടിമാരുടെയും ലിസ്റ്റുകള്‍ ഞാന്‍ മറിച്ചുനോക്കാനൊരുങ്ങവേ ഇബ്രാഹീം കുട്ടി തലയില്‍ നിന്നും ഗള്‍ഫ്ഗേറ്റ് എടുത്തു മാറ്റിയതും ആളെ പിടികിട്ടി,തോട്ടുങ്ങള്‍ ഇബ്രാഹീംകുട്ടി ,,,,,നാട്ടുകാര്‍ വട്ടച്ചെവിയാ എന്ന് വിളിക്കുന്ന ഇബ്രാഹീംകുട്ടി,,എന്‍റെ ക്ലാസ്മേറ്റ് ,നാട്ടുകാരന്‍ ,കൂട്ടുകാരന്‍ ,,,,അവന്‍റെ വാപ്പ മരക്കാര്‍ഹാജിക്ക് ജന്‍മനാ ഇടതു ചെവിയില്ലയിരുന്നു,ചെവിയുടെ ഭാഗത്ത് ഒരു കുറ്റി മാത്രം,ഈത്തപ്പഴക്കുരു പോലെ ഒരു മൊട്ടു മാത്രം ,,ആളുകള്‍ അയാളെ പലതും വിളിച്ചു കളിയാക്കുമെങ്കിലും പ്രബലമായ ഇരട്ടപ്പേര്‍ കുറ്റിച്ചെവിയന്‍ എന്നായിരുന്നു, ഇബ്രാഹീം കുട്ടിക്ക് ഒരു തകരാറുമില്ല,കണ്ണും മൂക്കും ചെവിയുമെല്ലാം അതാതിന്‍റെ സ്ഥാനത്തു തന്നെ ,എന്നിട്ടും ആളുകള്‍ അവനെ വെറുതെ വിട്ടില്ല , തോട്ടുങ്ങള്‍ കുറ്റിച്ചെവിയന്‍ മരക്കാര്‍ ഹാജിയുടെ മകന്‍ തോട്ടുങ്ങള്‍ വട്ടച്ചെവിയന്‍ ഇബ്രാഹീംകുട്ടിയായി,,ഒരു കുലപ്പേര്‍ പോലെ ഇബ്രാഹീംകുട്ടിയുടെ മക്കളെയും ഒരുപക്ഷെ പൊട്ടച്ചെവിയനെന്നോ ഓട്ടച്ചെവിയനെന്നോ ആളുകള്‍ വിളിക്കുന്നുണ്ടാവാം,പിന്‍തലമുറക്കാരെയും അങ്ങിനെ വിളിച്ചേക്കാം ,,,ഞാന്‍ അങ്ങിനെയൊക്കെ ചിന്തിക്കുമ്പോള്‍ ഇബ്രാഹീംകുട്ടി എന്നോട് ചോദിച്ചു ,," നീ വരുന്ന വഴിയാണോ ?" അതെ ,,,"എന്നാ നിക്ക്,, നമ്മുക്ക് ഒരുമിച്ചു പൂവാം,, വണ്ടിയുണ്ട്,,,"പക്ഷെ ,,ഞാന്‍ എനിക്ക് പോണം ,,"നിനക്ക് പോകേണ്ടിടത്തെക്ക് നാളെ പൂവാം ഇന്ന് എന്‍റെ കൂടെ ,എത്ര നാളായി നമ്മള്‍ കണ്ടിട്ട്,നിന്റെ പുതിയ വിശേഷങ്ങളൊക്കെ ഞാന്‍ അറിഞ്ഞു ,,"എന്ത് വിശേഷം ,,,ഇബ്രാഹീംകുട്ടി ചിറി കോട്ടി അര്‍ഥം വെച്ചുചിരിച്ചു ,,,"ഒരു മിനിട്ട്,,,ഇപ്പൊ വരാം ഒരു പിശാചിനെ പിടിക്കാനുണ്ട് ",,,,"പിശാചോ ?,,,"യെസ്,,,എന്‍റെ കമ്പനീലെ സൈറ്റ് ഫോര്‍മെന്‍,സമീഹുള്ള അന്‍വര്‍ ഫ്രം ഉത്തരപ്രദേശ്,,,തടിമാടന്‍,,,ആനക്കുട്ടി,,,ഉണ്ടക്കണ്ണന്‍,,,കോന്ത്രംപ്പല്ലന്‍,,ഇബ്രാഹീംകുട്ടി പൊട്ടിച്ചിരിച്ച് തലയില്‍ വിഗ്ഗും വെച്ചുക്കൊണ്ട് നടന്നു,,,,അവന്‍റെ സംസാര രീതിയും ചേഷ്ട്ടകളുമൊക്കെ എനിക്ക് രസമായി തോന്നി,,,മുമ്പും അങ്ങിനെയായിരുന്നു, പഠിക്കുന്ന കാലത്തും ഒരുമിച്ചു ഊര് തെണ്ടുന്ന കാലത്തുമൊക്കെ ഞങ്ങള്‍ക്കിടയില്‍ വാചാലതയിലൂടെ സ്റ്റാറാകാന്‍ ശ്രമിക്കുമായിരുന്നു അവന്‍ അപ്പോഴൊക്കെ ഞങ്ങള്‍ അവനെ വട്ടച്ചെവിയാ എന്ന് വിളിക്കും,അതോടെ അവന്‍ ഒഫാകും ,പിന്നെ കുറെ നേരത്തേക്ക് ഒച്ചയും അനക്കവും ഒന്നുമുണ്ടാവില്ല,,ആറേഴു കൊല്ലം മുന്‍പ്‌ ഞാനും ഭാര്യയും പരിശുദ്ധ മദീനാ സന്ദര്‍ശനം കഴിഞ്ഞു മടങ്ങാനിരിക്കെ ഇബ്രാഹീം കുട്ടിയും കുടുംബവും മുന്നില്‍ പ്രത്യക്ഷപെട്ടുപിന്നെ യാത്ര ഒരുമിച്ചായിരുന്നു ,ജിദ്ദയില്‍ അവന്‍റെ റൂമില്‍ ഒരു ദിവസം കഴിച്ചു കൂട്ടിയ ശേഷമാണ് ഞങ്ങള്‍ മടങ്ങിയത്,പിന്നെ അവനെ കണ്ടിട്ടില്ല, ഇടയ്ക്ക് എപ്പോഴോ വിസാ കച്ചവടം ചെയ്തു പൊളിഞ്ഞു പാളീസായി ഒളിച്ചു നടക്കുകയാണെന്ന് പറഞ്ഞു കേട്ടിരുന്നു,,ഇബ്രാഹീം കുട്ടി പിശാചിനെയും കൊണ്ട് വന്നു ,അവന്‍ പറഞ്ഞത് പോലെ തന്നെ അത് ശരിക്കും ഒരു പിശാചു തന്നെയായിരുന്നുതടിമാടന്‍ ,,,,ഉണ്ടക്കണ്ണന്‍ ,,,,കാറിന്‍റെ പിന്‍സീറ്റില്‍ പിശാച് നിറഞ്ഞിരുന്നു ,,,,ഡ്രൈവിങ്ങിന്നിടയില്‍ ഇബ്രാഹീംകുട്ടി സംസാരം തന്നെയായിരുന്നു ,,അതിനിടക്ക് മൂന്നാല് പ്രാവശ്യം മൊബൈലിലും സംസാരിച്ചു,പിശാചു അവനോടു മിണ്ടാതിരിക്കാന്‍ പറഞ്ഞു ,പക്ഷേ അവനതൊന്നും ചെവി കൊണ്ടില്ല,,,ഞാന്‍ മൊബൈല്‍ എടുത്തു അല്‍ ജവാലിന്‍റെ സിം ഇട്ടു വീട്ടിലേക്കു വിളിച്ചു,അത് ശ്രദ്ധിച്ചിട്ട് അവന്‍ ചോദിച്ചു,,"നീ ഇപ്പോള്‍ ആറ്‌ മാസം നാട്ടില്‍ നിന്നോ ,,,?"അഞ്ചു മാസവും ഇരുപത്തിയാറു ദിവസവും ,,ഞാന്‍ പറഞ്ഞു ,"പക്ഷെ കണ്ടാല്‍ തോന്നില്ല ,,,"അതെന്താ,,,?"അല്ലാ ,,,വിലകൂടിയ വാച്ച് ,,മൊബൈല്‍ ,,ലാപ്റ്റോപ്‌ ,,ആറ് മാസം നാട്ടില്‍ നില്‍ക്കുന്ന പലരും ഇതൊക്കെ വിറ്റ് തൊലച്ചിട്ടാ മടങ്ങി പോരിക ,,"ഹോ ,,അതാണോ കാര്യം ,,,ഞാനിതൊന്നും വില്‍ക്കാന്‍ വേണ്ടി വാങ്ങിയതല്ല ,,,ഇബ്രാഹീംകുട്ടി ഒന്നും മിണ്ടാതെ എന്തോ ചിന്തയിലായിരുന്നു ,മക്രോണയുടെ ഉള്‍ഭാഗത്ത് ഏതോ ഒരു കെട്ടിടത്തിനു മുന്നില്‍ പിശാചിനെ ഇറക്കിവിട്ട് ഞങ്ങള്‍ നേരെ ശറഫിയായിലേക്ക് പോയി ,ഇമ്പാലാ റെസ്റ്റാറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു ഹിന്താവിയയിലെ റൂമില്‍ എത്തുമ്പോള്‍ പത്ത് മണി കഴിഞ്ഞിരുന്നു,," എനിക്ക് ഡ്യൂട്ടിക്ക് സമയമായി ഞാന്‍ രാവിലെ എട്ടു മണിക്ക് വരും നീ കിടന്നുറങ്ങിക്കോ ,,,"ഇബ്രാഹീം കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ വല്ലാതെയായി"എന്നെ തനിച്ചാക്കി നിനക്ക് ഡ്യൂട്ടിക്ക് പോകാനാണോ എന്നെ ഇങ്ങോട്ട് കൂട്ടികൊണ്ടുവന്നത്‌,,,,? ഞാന്‍ ചോദിച്ചു"നിനക്കെന്താ ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണോ ?,,അവന്‍ ചിരി കോട്ടി അര്‍ഥം വെച്ചു ചിരിച്ചു"പേടിയൊന്നുമില്ല നമ്മുക്ക് എന്തെങ്കിലും സംസാരിച്ചിരിക്കാലോ എന്ന് കരുതിയാ ,,,,,""ഹൂം ,,പഞ്ചിംഗ് കഴിഞ്ഞു തിരിച്ചു വരാന്‍ പറ്റുമോന്നു നോക്കട്ടെ ,, പറ്റിയാല്‍ വരാം ",,,ഞാന്‍ ഒന്നും മിണ്ടാതെ ബാഗ് തുറന്ന് ലുങ്കിയെടുത്തു വേഷം മാറി ബാത്ത് റൂമില്‍ കയറി ഫ്രഷായി വന്നപ്പോഴേക്കും ഇബ്രാഹീം കുട്ടി പോകാനൊരുങ്ങി നില്‍ക്കുകയായിരുന്നു ,,"ഓക്കെ,, ഞാന്‍ പോണു ,,സുഖായിട്ട് ഉറങ്ങ്‌,,,അവന്‍ പോയി ,,,,,,,,,,,,,,,,,,,,അത്യാവശ്യം തരക്കേടില്ലാത്ത ഒരു വാസസ്ഥലമാണ് കമ്പനി ഇബ്രാഹീം കുട്ടിക്ക് വേണ്ടി നല്‍കിയിരുന്നത് , ഹാള്‍ ,,കിച്ചന്‍ ,ബാത്ത്റൂം,ബെഡ്റൂം,ഓഫീസ് ,,പിന്നെ അടച്ചിട്ടിരിക്കുന്ന ഒരു മുറിയും,,,ഹാളില്‍ നിന്നുള്ള വാതിലിന്നു പുറമേ ബെഡ് റൂമില്‍ നിന്നും ആ മുറിക്കു ഒരു വാതില്‍ കൂടിയുണ്ടായിരുന്നു ആ വാതിലും ലോക്കായിരുന്നു ,,,ഭാര്യയും മക്കളും നാട്ടിലാണെങ്കിലും റൂമും പരിസരവും വ്ര്‍ത്തിയായി സൂക്ഷിക്കുന്നതില്‍ എനിക്ക് ഇബ്രഹീം കുട്ടിയോട് മതിപ്പ് തോന്നി,,ടെലിവിഷന്‍ ഓണ്‍ ചെയ്തു കുറച്ചു നേരം അതിന്നു മുന്നില്‍ ഇരുന്നപ്പോള്‍ ഉറക്കം വരുന്നതുപോലെ തോന്നി അത് ഓഫ് ചെയ്ത് കുറച്ചു തണുത്ത വെള്ളമെടുത്തു കുടിച്ച്, കണ്ണടയും വാച്ചും മൊബൈലും എടുത്ത് ബെഡ് റൂമില്‍ കയറി വാതില്‍ ചാരി ലൈറ്റ് ഓഫ് ചെയ്യാതെ കട്ടിലില്‍ കയറികിടന്നു,ശരിക്കും മൂന്നാല് പേര്‍ക്ക് കിടക്കാന്‍ പറ്റിയ വലിയ കട്ടിലായിരുന്നു അത് ,വിരിപ്പിലും പുതപ്പിലും തലയണയിലുമെല്ലാം കന്ഫോര്‍ട്ടിന്റെ പരിമളമുണ്ടായിരുന്നു ,,,ഞാന്‍ മലര്‍ന്നു കിടന്നു കണ്ണുകളടച്ചു മനസ്സിനെ ശാന്തമാക്കി,,,, മെല്ലെ മെല്ലെ ഉറക്കത്തിലേക്കാണ്ടുപോയി,,,,,,,,,,,,,,,,,,,,,,,,,,,,എങ്ങിനെയാണ് ഉണര്‍ന്നത് എന്നെനിക്കറിയില്ല ,കണ്ണുതുറന്നു നോക്കുമ്പോള്‍ മുറിയില്‍ ഇരുട്ടാണ്‌ ,ഏസിയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്,,,ലൈറ്റ് ആരാണ് ഓഫ് ചെയ്തത്?,,ഇബ്രാഹീംകുട്ടി വന്നോ,,? കട്ടിലില്‍ ആരോ ഉണ്ടല്ലോ ...സംശയം തീര്‍ക്കാനായി ഇരുട്ടില്‍ തപ്പി മൊബൈല്‍ കയ്യിലെടുത്തു അതിലെ ടോര്‍ച്ച് ഓണ്‍ ചെയ്തു,,ഞെട്ടിപ്പോയി ,,,!കട്ടിലില്‍ ഒരു പെണ്ണ് കിടന്നുറങ്ങുന്നു !!!ഞാന്‍ ചാടിയെഴുന്നേറ്റു ലൈറ്റിട്ടുഅതെ ,,,അത് ശരിക്കും ഒരു പെണ്ണ് തന്നെയായിരുന്നു ,,,"ആരാണത് ,,,,?കുറച്ചു ഉച്ചത്തിലാണ് ഞാന്‍ ചോദിച്ചത്അവള്‍ ഉണര്‍ന്നു എഴുന്നേറ്റിരുന്നു ,,മാക്സിയായിരുന്നു അവളുടെ വേഷം ,,ഒരു കറുത്ത പര്‍ദ്ദ ഹാങ്കറില്‍ തൂങ്ങികിടക്കുന്നുണ്ടായിരുന്നു മുഖം കുനിച്ചാണ് അവള്‍ ഇരിക്കുന്നത് ,,"നീ ഏതാ,,നീ എന്തിനാ ഇവിടെ വന്ന് കിടന്നത് ,,? ഞാന്‍ ചോദിച്ചു,"ഞാന്‍ എന്നും ഇവിടെ തന്നെയാ കിടക്കുന്നത് ,,അവള്‍ മെല്ലെ പറഞ്ഞു"ങേ,,,,",,അവള്‍ പറഞ്ഞത് എനിക്ക് മനസ്സിലായില്ല,"ഇത് ഇബ്രാഹീംകുട്ടിയുടെ റൂമാണ്,,," ഞാന്‍ പറഞ്ഞു,"അതെ അതുകൊണ്ട് തന്നെയാ ഇവിടെ വന്ന് കിടന്നത് ",,,അത് പറഞ്ഞിട്ട് അവളൊന്നു ചിരിച്ചതുപോലെ തോന്നി പക്ഷെ മുഖം ഉയര്‍ത്തിയതേയില്ല" നിങ്ങള്‍ തമ്മില്‍ എന്താ ബന്ധം",,,ചോദിക്കുമ്പോള്‍ എല്ലാം ചോദിക്കണമല്ലോ,,എന്നാല്‍ അവള്‍ മടിയില്ലാതെ എല്ലാം പറയാന്‍ തുടങ്ങി,,പേര് മിനി യാണെന്നും നാട് കോഴിക്കോടാണെന്നും ജിദ്ദയില്‍ ഒരു സ്വകാര്യ പോളിക്ലിനിക്കില്‍ ലാബ്‌ടെക്നിഷനായി ജോലി ചെയ്യുകയാണെന്നും ഇബ്രാഹീം കുട്ടിയും അവളും കുറെ കാലമായി ഭാര്യാ ഭര്‍ത്താക്കന്മാരെ പോലെ ജീവിക്കുകയാനെന്നും, അങ്ങിനെയങ്ങിനെ കുറെ കാര്യങ്ങള്‍,,,,,,കേട്ടിടത്തോളം പന്തികേടുള്ളതായി തോന്നിയില്ല,സാധാരണ സംഭാവിക്കാവുന്നവ മാത്രം,,,ഞാനെല്ലാം കേട്ടുനിന്നു,,,അവളോട്‌ ഉറങ്ങാന്‍ പറഞ്ഞിട്ട് ഞാന്‍ ഓഫീസ് റൂമിലേക്ക്‌ നടക്കുമ്പോള്‍ അവള്‍ പറഞ്ഞു"അവിടെ ചൂടാണ് ഏ സി കൂളാകുന്നില്ലാ ,ഉറങ്ങാന്‍ പറ്റില്ല,, ഇവിടെ തന്നെ കിടന്നോളൂ ,,എനിക്ക് എന്നെ വിശ്വാസമാ ,,,"എനിക്ക് ചിരി വന്നു,,," എനിക്കും എന്നെ വിശ്വാസമാ പക്ഷെ ,,,,,,,,,പിന്നെ ചൂട് ,,അത് ഞാന്‍ സഹിച്ചോളാം,,,സത്യത്തില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ആ മുറിയുലുണ്ടായിരുന്ന പരിമളമൊന്നും പിന്നീട് അനുഭവപ്പെട്ടില്ല മറ്റെന്തൊക്കെയോ ഒരു ഗന്ധമായിരുന്നു അവിടെ,,,,,മനം മടുക്കുന്ന ഗന്ധം,!ഒഫീസ്മുറിയിലെ സോഫയില്‍ കിടക്കാനൊരുങ്ങവേ വാതില്‍ക്കല്‍ അവള്‍,,,,,,കയ്യില്‍ ഒരു തലയണയുമായി ,,,ഞാനത് വാങ്ങുമ്പോള്‍ അവള്‍ ഗുഡ്നൈറ്റ് പറഞ്ഞു,മണി നാല് കഴിഞ്ഞു ,,,,ഇനിയെന്ത് ഗുഡ് നൈറ്റ് ,,ഞാന്‍ മനസ്സില്‍ പറഞ്ഞുകിടക്കുമ്പോള്‍ ഞാന്‍ ഇബ്രാഹീംകുട്ടിയെ പറ്റി ആലോചിച്ചു,,എന്തെല്ലാം അവന്‍ പറഞ്ഞു ,ഇങ്ങിനെയൊരു കണക്ഷന്‍റെ കാര്യം മാത്രം പറഞ്ഞില്ല, ഒന്ന് സൂചിപ്പിച്ചത് പോലുമില്ല ,,,കള്ളന്‍ ,ഭാര്യയെയും മക്കളെയും നാട്ടിലാക്കിയിട്ട് ഒരു ചെറുപ്പക്കാരി പെണ്ണുമായി സുഖിച്ചു നടക്കുന്നു,,,വഞ്ചകന്‍,ഭാര്യക്ക്‌ ഇതുപോലെ ഒരു ബന്ധമുണ്ടെങ്കില്‍ ഇവന്‍ അവളെ വെറുതെ വിടുമോ ,,,ദുഷ്ട്ടന്‍,,അവനും അവന്‍റെയൊരു ഗള്‍ഫുഗേറ്റും മൊട്ടത്തലയും ,,,ഇങ്ങോട്ട് വരട്ടെ,, കാണിച്ചു കൊടുക്കാം,,,,,ഞാന്‍ വീണ്ടും ഉറക്കത്തിലേക്ക് പോയി,,,,,,,,,,,,,,,,,ഇബ്രാഹീംകുട്ടിയുടെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്"നീ എന്താ ഇവിടെ കിടന്നുറങ്ങുന്നത് ,,?"അവിടെ നിന്‍റെ മറ്റവള്‍ കിടക്കുകയല്ലേ ",,,,,പകുതി ഉറക്കക്ഷീണത്തോടെയും പകുതി അവനോടുള്ള നീരസത്തോടെയുമാണ് ഞാനത് പറഞ്ഞത്,"മറ്റവളോ,,"? അവന്‍ ഒന്നും അറിയാത്തതുപോലെ ചോദിച്ചു," അതെ നിന്‍റെ കെട്ടിയോള്‍ ,,,നിങ്ങള്‍ തമ്മിലുള്ള ഇരിപ്പുവശം അങ്ങിനെയാണെന്നാ അവള്‍ പറഞ്ഞത്,,,"" നീയെന്താ പിച്ചിംപേയും പറയുന്നത്",,,അവന്‍റെ നോട്ടം രൂക്ഷമായിരുന്നു ,,,ഞാന്‍ എഴുന്നേറ്റ് സോഫയിലിരുന്നു."നീ എന്നോടൊന്നും പറഞ്ഞില്ലെങ്കിലും അവളെന്നോടെല്ലാം പറഞ്ഞു,,,""ഏതവളെ പറ്റിയാ നീപറയുന്നത്,ഈ റൂമില്‍ എന്‍റെ ഭാര്യയല്ലാത്ത മറ്റൊരു പെണ്ണിന്‍റെ നിഴല്‍ പോലും ഇതുവരെ കടന്നിട്ടില്ല,,,'ഇബ്രാഹീം കുട്ടി ക്ഷുഭിതനായിരുന്നു, അവന്‍റെ മുഖത്ത്‌ പല ഭാവ വ്യത്യാസങ്ങളും ഞാന്‍ കണ്ടു,എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു" പിന്നെ ആരാ ആകട്ടിലില്‍ കിടന്നുറങ്ങുന്നത്",,ഞാന്‍ ഉച്ചത്തില്‍ ചോദിച്ചു,,,,"ഏത് കട്ടിലില്‍",,,,എന്ന് ചോദിച്ചു കൊണ്ട് ഇബ്രാഹീംകുട്ടി ബെഡ്റൂമിനു നേരെ നടന്നു,ഞാനും പിന്നാലെ ചെന്നു,ചാരി വെച്ചിരുന്ന വാതില്‍ അവന്‍ തുറന്നു, ഉള്ളില്‍ ലൈറ്റ് കത്തുന്നുണ്ടായിരുന്നു,പക്ഷെ കട്ടിലില്‍ അവള്‍ ഇല്ലായിരുന്നു ! ,,അവള്‍ ഹന്കറില്‍ തൂക്കിയിട്ടിരുന്ന പര്‍ദ്ദയും ഇല്ലായിരുന്നു,,!"എവിടെ ,,?,,ഇബ്രാഹീംകുട്ടി എന്‍റെ നേരെ നോക്കി ,, കുറച്ചു നേരത്തേക്ക് ഞാന്‍ വല്ലാതെയായി ,,,"നീ എന്താ കിനാവ്‌ കണ്ടതാണോ ,,? ബടുകൂസ് ,,, ഉറങ്ങാന്‍ കിടക്കുമ്പൊ ദുഷ്ട്ട വിചാരങ്ങളല്ലേ മനസ്സില്‍ ,, അതുകൊണ്ടാ ബെടക്ക്‌ കാര്യങ്ങളൊക്കെ ഒറക്കത്തില്‍ കാണുന്നത്,,"',, ഉറക്കത്തില്‍ കണ്ടതല്ല ',,ഞാന്‍ തറപ്പിച്ചു പറഞ്ഞു",,എങ്കിലെവിടെ ആളെ കാണിക്ക്‌,,,,ഇബ്രാഹീംകുട്ടി എന്നെ കടിച്ചുകീറാനുള്ള ഭാവത്തിലായിരുന്നു,അവള്‍ പോയിരിക്കുന്നു എന്ന കാര്യം എനിക്ക് ബോധ്യമായി , ഞാന്‍ അവിടെയാകെ ഒന്ന് പരതി, അവള്‍ ഉപേക്ഷിച്ചുപോയതോ അവളുടെ വക്കല്‍ നിന്ന് വീണുപോയതോ അല്ലെങ്കില്‍ അവള്‍ മറന്നു പോയതോ ആയ എന്തെങ്കിലും ഒരു സാധനമായിരുന്നു എന്‍റെ ലക്‌ഷ്യം ,,പക്ഷെ,, അതിനിടക്ക് ഓഫീസ് റൂമിലെ മേശപ്പുറത്ത്‌ ഞാന്‍ വെച്ചിരുന്ന എന്‍റെ ലാപ്ടോപ് അടങ്ങിയ ബാഗ് അവിടെയില്ല എന്ന സത്യം ഒരു ഞെട്ടലോടെ ഞാന്‍ ഓര്‍ത്തു,,,"എന്‍റെ ലാപ്ടോപ് കാണുന്നില്ലാ ,,,, ഞാന്‍ അലറി ,',,അയ്യോ എന്‍റെ വാച്ചെവിടെ,,,മൊബൈല്‍ എവിടെ ,,,,ഒന്നും കാണുന്നില്ലല്ലോ,,,ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങിയിരുന്നു എനിക്ക് കരച്ചിലും വരുന്നുണ്ടായിരുന്നു,''എന്ത്,,,,,എന്ന് ചോദിച്ചു കൊണ്ട് ഇബ്രാഹീംകുട്ടി ഒരു കുതിപ്പായിരുന്നു, അവന്‍ അവന്‍റെ അലമാരി തുറന്ന്‌ അതിനുള്ളിലെ ചെറിയ വലിപ്പ് തുറന്ന്‌ നോക്കി അട്ടഹസിച്ചുകൊണ്ട് നെഞ്ചത്തടിക്കാന്‍ തുടങ്ങി ,,,,എനിക്കൊന്നും മനസ്സിലായില്ല,,,ഞാന്‍ ഓടിച്ചെന്ന് എന്‍റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നോക്കി ,,,എന്‍റെ പാസ്പോര്‍ട്ടും കാണുന്നില്ലാ,,!കണ്ണുകളില്‍ ഇരുട്ട് കയറി ,,,എന്‍റെ ശ്വാസനാളത്തില്‍ എന്തോ കുടുങ്ങിയത്പോലെ ,,,ഞാന്‍ വിറക്കാന്‍ തുടങ്ങിയിരുന്നു,,,,ഇബ്രാഹീംകുട്ടി വാപൊളിച്ചു അലറുകയാണ്",,, എന്‍റെ പതിനയ്യായിരം റിയാല്‍ പോയല്ലോ റബ്ബേ ,,,,,നീ ഏത് തേവിടിശ്ശിയെ യാണെടാ എന്‍റെ റൂമില്‍ കയറ്റിയത് ,,എല്ലാം പോയില്ലേ ,,,ഇബ്രാഹീംകുട്ടി എന്‍റെ നേരെ ചീറ്റി ,,വാദി പ്രതിയാകുകയായിരുന്നു ,,എന്നെ പ്രതിയാക്കേണ്ടാ നിന്‍റെ റൂമില്‍ ഒരു പെണ്ണ് വന്നാല്‍ അത് നിന്‍റെ അറിവോടെയാണ് ,നിന്‍റെ കാശ് പോയെന്നു നീ കള്ളം പറയുകയാണ്‌,നീയും അവളും ചേര്‍ന്ന് എന്നെ പറ്റിക്കുകയായിരുന്നു,,,,എന്നൊക്കെ അവനോട്‌ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു,,,പക്ഷെ എന്‍റെ ശബ്ദം നിലച്ചുപോയിരുന്നു,,,!എന്‍റെ നാവുണങ്ങി തൊണ്ട വരണ്ടു പോയിരുന്നു,,,!ഇബ്രാഹീംകുട്ടി എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാനതൊന്നും കേള്‍ക്കുന്നില്ലായിരുന്നു ,,എന്‍റെ കേള്‍വിശക്തിയും നഷ്ട്ടപെട്ടിരിക്കുന്നു ,,,!ഞാന്‍ സോഫയില്‍ തളര്‍ന്നിരുന്നു കിതച്ചു,,,,പ്ലൈനില്‍ കയറി ഇരുന്നപ്പോള്‍ മാറിപോയ എന്‍റെ വയറു വേദന വീണ്ടും തുടങ്ങി ,,,സര്‍വ്വത്ര ശക്തിയോടെ ,,!മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു വേദന,,കഠിനവേദന,,,,,,അല്ല ,,,,മരണ വേദന ,,,,,

  Mar 20, 2016 1
 • പ്രിയപ്പെട്ട ഐഷാബി,,, സുഖമാണോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ലല്ലോ, എന്നാല്‍ കഴിഞ്ഞ ഒരാഴ്ച മുഴുവനും ഞാന്‍ ആശുപത്രി കിടക്കയിലായിരുന്നു, അതി ശക്തമായ പനി,, ഡോക്ടേഴ്സ് മാറി മാറി പരിശോധിച്ചു, മരുന്ന് കയറ്റാനും രക്തമെടുക്കാനുമൊക്കെയായി അവരെന്‍റെ ശരീരത്തില്‍ ഒരുപാടു സുഷിരങ്ങളുണ്ടാക്കി, ഒരു പ്രയോജനവുമുണ്ടായില്ല, അല്ലെങ്കിലും മഞ്ഞച്ചായംപുരട്ടിയആശുപത്രികെട്ടിടങ്ങളും മരുന്നിന്‍റെയും ടെറ്റോളിന്‍റേയും മനം മടുപ്പിക്കുന്ന ഗന്ധവും മരണത്തിനു എപ്പൊഴും കയറിയിറങ്ങാന്‍ പറ്റിയ അന്തരീക്ഷവും എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നല്ലോ, അത് കൊണ്ട ഡിസ്ച്ചര്‍ജ്ജിനു മുന്‍പേ ചെയ്തു തന്ന സേവനങ്ങള്‍ക്കുള്ള പണവും കൊടുത്ത് നന്ദിയും പറഞ്ഞു ഞാനിങ്ങു പോന്നു, അതിനാല്‍ ഭാര്യ രണ്ടു ദിവസം മുഖം കനപ്പിച്ചു ,,, ഇവിടെ ഇന്നത്തെ പകല്‍ അവസാനിക്കാറായി , നിന്‍റെ സംസാരം പോലെ ശാന്തമായിട്ടൊഴുകുന്ന കടലുണ്ടി പുഴയുടെ തീരത്തെ ചീനിമരത്തിന്‍റെ ചുവട്ടിലിരുന്നു കൊണ്ടാണ് ഞാനീ കത്തെഴുതുന്നത്, പുഴയ്ക്കുമുകളില‌ുടെ പുതിയപാലംവന്നപ്പോള്‍ , നമ്മളൊരുമിച്ചിരിക്കാറുണ്ടായിരുന്ന കല്പ്പടവുകള്‍ക്കു ജീവനില്ലാതെയായിരിക്കുന്നു, പടവിലിരുന്നുകൊണ്ട് കുഞ്ഞോളങ്ങള്‍ എണ്ണുന്ന നിന്‍റെ മടിയില്‍ തലവെച്ച് കിടക്കുമ്പോള്‍, കോടികളുടെ ആസ്തിയുള്ള നിന്നെ ഒരിക്കലുംഎനിക്ക് കിട്ടില്ല എന്ന ബോധം പാവം ഈ തോണിക്കാരന്റെ മകന് ഇല്ലാതെ പോയി, പരിശുദ്ധമായ പ്രണയത്തിന്‍റെ സ്മാരകം പോലെ നീ അന്ന് നല്‍കിയ ആദ്യ സമ്മാനത്തിന്‍റെ മാധുര്യം ഇന്നും ഞാന്‍ കാത്തുസുക്ഷിക്കുന്നു, നമ്മുടെ സംസാരം കേട്ട് കോരിത്തരിച്ചിരുന്ന കോളാമ്പി പൂക്കളെ ഇന്ന് ഇവിടെയെങ്ങും കാണാനേയില്ല, നമ്മളെ കളിയാക്കി ചിരിച്ചിരുന്ന കുരുവിക്കൂട്ടങ്ങള്‍ ഇപ്പോഴൊന്നും ഇങ്ങോട്ട് വരാറേയില്ല, ഈ ദുഖ കാമുകന്‍റെ വിഷാദം പങ്കിടാന്‍ ഇതില‌ുടെ കടന്നുപോകുന്ന കാറ്റിനുപോലും സമയമില്ല, ആകെപ്പാടെയുള്ളത് ഈ പുഴമാത്രം, നോവുകളും നൊന്ബരങ്ങളും ഇതിലൊഴുക്കി കളയാമെന്നു വെച്ചാല്‍ അതിനൊട്ടു സാധിക്കുന്നുമില്ല, ഇന്നലെ നിന്‍റെ ഭര്‍ത്താവിനെ കണ്ടു,,,,,, പള്ളിയില്‍ നിന്നും നിസ്കാരംകഴിഞ്ഞിറങ്ങിയത് അയാളുടെ മുന്നിലേക്കായിരുന്നു, നമ്മുടെ പ്രണയത്തേന്‍ കുടം സൂത്രത്തില്‍ എറിഞ്ഞുടച്ച മനുഷ്യന്‍, രണ്ടാം ഭാര്യ ഇരട്ട പ്രസവിച്ചതിന്‍റെ സന്തോഷത്തില്‍ നാട്ടുകാര്‍ക്കെല്ലാം സല്‍ക്കാരം ഒരുക്കുന്ന തിരക്കിലാണ് അയാള്‍,, അയാള്‍ക്കിപ്പോഴും ബംബറുകള്‍ അടിച്ചുകൊണ്ടേയിരിക്കുന്നു,!!,,,, ചിലപ്പോള്‍ ആ നോട്ടവും ഭാവവും കണ്ടാല്‍ തോന്നും ഞാനിപ്പോഴും നിന്‍റെ ജാരകാമുകനാണെന്ന്,,, ഞാന്‍ ചുവടൊന്നു മാറ്റി ചവിട്ടിയിരുന്നെങ്കില്‍ നിന്നെ ഒരിക്കലും അയാള്‍ക്ക്‌ കിട്ടില്ലായിരുന്നു എന്ന സത്യം അയാളെ പോലെ പലര്‍ക്കും അറിയില്ല, നിന്നെ കുറിച്ചൊരു അപവാദം പറഞ്ഞുണ്ടാക്കി നിന്‍റെ കുടുമ്പത്തെ അപകീര്‍ത്തിപ്പെടുത്തി നിന്നെ സ്വന്തമാക്കാംഎന്ന മോഹത്തിനൊരു തടസ്സമായി ഞാന്‍ നിന്നപ്പോള്‍ പിന്നീടുള്ള അസ്ത്രങ്ങള്‍എന്‍റെ നേരെയായിരുന്നല്ലോ, ആദ്യം അയാള്‍ എന്നെ ഒരുകള്ളനാക്കാന്‍ നോക്കി, വിജയിച്ചില്ല.പിന്നീട് എന്നെ ഒരു നീചനായി ചിത്രീ കരിക്കാന്‍ ശ്രമിച്ചു,നടന്നില്ല. എന്നാല്‍ ഭ്രാന്തിന്‍റെ ചങ്ങലക്കണ്ണിയില്‍ എന്നെയിട്ടു പൂട്ടിയപ്പോള്‍ ഞാനാകെ തളര്‍ന്നുപോയി, എല്ലാ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ നീയും,, വിവാഹത്തിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെ പുഴ കരകവിഞ്ഞൊഴുകുന്ന കര്‍ക്കിടക സന്ധ്യയില്‍ കാറ്റിലുടെ പേമാരിയില‌ുടെ എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെ നീവന്നു,,, ആദ്യം നീ ഈ പുഴയ്ക്കു അക്കരെയുള്ള വിശാലമായ ലോകത്തേക്ക് എന്നെ വിളിച്ചു, പിന്നീട് നമ്മളൊരുമിച്ചുള്ള ഒരു മരണത്തിലേക്ക് എന്നെ ക്ഷണിച്ചു, ഒരു ആയുഷ് കാലം മുഴുവനും തോണി തുഴഞ്ഞു എല്ലിന്‍ കൂടായി മാറിയ എന്‍റെ വാപ്പയുടെ, ചോര്‍ന്നൊലിക്കുന്ന ഓലകുടിലിന്റെ, എനിക്ക് താഴെ മത്സരിച്ചുവളരുന്ന നാല് സഹോദരിമാരുടെയെല്ലാം ചിത്രങ്ങള്‍ എന്‍റെ മനസ്സില്‍ നിന്നും പറിച്ചെടുത്തു ഈ കടലുണ്ടി പുഴയില്‍ ഒഴുക്കന്‍ ഞാന്‍ തയ്യാറായില്ല, അതുകൊണ്ട് തന്നെ ഒരു യാത്ര പോലും പറയാതെ നീ മെല്ലെ മെല്ലെ പടവുകള്‍ കയറി,അത് കണ്ടു ഞാനോഴുക്കിയ കണ്ണു നീര്‍ മുഴുവനും അന്നത്തെ പെരുമഴയില്‍ കലങ്ങിപോയി, നീയും തേങ്ങി തേങ്ങി കരഞ്ഞിട്ടുണ്ടാവും,കാറ്റിലും മഴയിലും ഞാനത് കേട്ടില്ല, അതോ അന്ന് പെയ്ത മഴയത്രയും നിന്‍റെ കണ്ണുനീരായിരുന്നോ ഐഷാബീ ,,,,,,, പിന്നീട് കുറെ നാളത്തേക്ക് മാനം തെളിഞ്ഞതേയില്ല ,, നിന്‍റെ വിവാഹവും സല്‍ക്കാരവും കഴിഞ്ഞു,,,,,, നിന്‍റെ സ്നേഹ തീരത്തു കെട്ടിയിട്ടിരുന്ന എന്‍റെ ജീവിതത്തോണി അഴിച്ചെടുത്തു ഞാന്‍ മെല്ലെ തുഴഞ്ഞു,കാറ്റിനും ഒഴുക്കിന്നുമെതിരെ , പക്ഷെ അതെവിടെയും ചെന്നെത്തിയതുമില്ല,,, ഒരേ നാട്ടില്‍ ഒരേ വഴിയരികില്‍ നമ്മള്‍ ജീവിച്ചു, എന്നിട്ടും നമ്മള്‍ പരസ്‌പരം കണ്ടതേയില്ല, കണ്ടുമുട്ടേണ്ട സന്ദര്‍ഭങ്ങളില്‍ നിന്നും നമ്മള്‍ പലപ്പോഴും വഴി മാറിനടന്നു, എന്നാലും നിന്നിലെ പരിണാമങ്ങള്‍ ഞാന്‍ അറിഞുകൊണ്ടേയിരുന്നു, നീ ഉമ്മയായതും കുറേ കാലം കഴിഞ്ഞു ഉമ്മൂമയായതും,,,, ഒരിക്കല്‍ നിന്‍റെ വീടിന്‍റെ മുന്നില‌ുടെ ഞാന്‍ നടന്നു നീങ്ങുമ്പോള്‍ റോഡിലേക്കിറങ്ങി വന്ന മൂന്നുവയസ്സുക്കാരന്‍ പേരകുട്ടിയുടെ പിന്നാലെ നീയുംവന്നു, തികച്ചും യാദ്ര്ശ്ചികമായിരുന്നല്ലോ അത്,,, നമ്മള്‍ മുഖാമുഖംകണ്ടു,, കാലം നിന്‍റെ രൂപത്തില്‍ ഒരുപാടു മാറ്റങ്ങള്‍ ഉണ്ടാക്കിയിരുന്നു, എന്ത് പറയണം എന്ത് ചോദിക്കണം എന്നറിയാതെ ഞാന്‍പകച്ചുനിന്നപ്പോള്‍ നീ ചോദിച്ചു, ,,, സുഖമാണോ,,,,, മനോഹരമായ നിന്‍റെ ശബ്ദത്തിനു ഒരു മാറ്റവുമില്ലായിരുന്നു, എന്നാല്‍ നിന്‍റെ കണ്ണുകള്‍ നിറഞ്ഞത്‌ എന്തിനായിരുന്നുഐഷാബീ ,,,,, ,,,, അന്ന് എനിക്ക് ഉറക്കം വന്നതേയില്ല,,,,, സ്വര്‍ണ്ണ ഫ്രൈമുള്ള കണ്ണടക്കു പിന്നിലെ നിറകണ്ണുകള്‍ പിന്നീട് പലപ്പോഴും എന്‍റെ ഉറക്കം കെടുത്തികൊണ്ടേയിരുന്നു, ഒരിക്കല്‍കൂടി നമ്മള്‍ കണ്ടു,, അപ്പോഴും വിഷയ ദാരിദ്ര്യം കൊണ്ട് നമ്മള്‍ക്ക് വീര്‍പ്പുമുട്ടി,, വീണ്ടുമൊരു കണ്ടുമുട്ടല്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷെ അതിനുമുന്‍പേ നീ,,,,,,,,,,,,,,, ഇല്ല, ഞാന്‍ അതിനെ കുറിച്ചൊന്നും ഓര്‍ക്കുന്നില്ല, ഓര്‍ത്ത്‌ വെക്കാന്‍ സുഖമുള്ള ഓര്‍മ്മകള്‍ നമ്മുടെ പ്രണയ കാലത്ത് നീ എനിക്ക് തന്നു കഴിഞ്ഞു,, കൂടുതല്‍ എഴുതി നിന്നെ ബോറടിപ്പിക്കുന്നില്ല,,,,നിര്‍ത്തുകയാണ്,,, ഇവിടെ പകല്‍ മരിച്ചു കഴിഞ്ഞു, ഇരുട്ടിന്‍റെ ആറടിയിലേക്ക് പകലിന്‍റെ ജഡം ഇറക്കി വെക്കുകയായി, അതുകണ്ട് നാല് ദിക്കുകളും ദുഖത്തോടെ നിശ്ചലമാണ്,, നീ പോയതിനു ശേഷവും എന്‍റെ ജീവിതത്തില്‍ കാര്യമായ വിശേഷങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല, എപ്പോഴും വിരസത മാത്രം,, ഇവിടം മടുത്തു ഐഷാബീ,,,,,,, എനിക്ക് മതിയായി,,,,,,,,,ഞാനും അങ്ങോട്ടു വരട്ടെ നിന്‍റെ അടുത്തേക്ക്‌ , തുമ്പികളും പൂമ്പാറ്റകളും പാറിനടക്കുന്ന നമ്മുടെ പള്ളിപറമ്പിലേക്ക്,,,,,,                                                          എന്ന് സ്വന്തം ,,

  Mar 13, 2016 10
 • വീട്ടിൽ മൂഷികശല്യം കൂടിക്കൂടിവന്നു പൊറുതി മുട്ടിയപ്പോൾ സ്വന്തം വീട്ടില് നിന്നും ഒരു പൂച്ചകുട്ടിയെ ദത്തെടുത്ത് കൊണ്ടുവരികയായിരുന്നു എൻറെ ഭാര്യ ,ചെറുപ്പത്തിൽ എൻറെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു ,ഒരു കണ്ണ് സദാ അടച്ചുപിടിച്ചു കൊണ്ടായിരുന്നു അവൻറെ നോട്ടം ,ആദ്യമൊക്കെ അവൻ വളരെ മര്യാദക്കാരനും സൽസ്വഭാവിയുമായിരുന്നു,എന്നാൽ ഒരു ദിവസം എനിക്കു വേണ്ടി കരുതി വെച്ചിരുന്ന വറുത്ത ചുണ്ണാമ്പ് വാളയുടെ ഒരു മുട്ടൻ കഷ്ണം അവൻ കട്ടു തിന്നു,എനിക്ക് സഹിച്ചില്ലമൂലയിൽ ചാരി വെച്ചിരുന്ന ചിരവയെടുത്ത് ഞാൻ അവനെ എറിഞ്ഞു .തലയായിരുന്നു എൻറെ ലക്‌ഷ്യം,പക്ഷെ ഉന്നം പിഴച്ചു,കൊണ്ടത് അവൻറെ കാലിനായിരുന്നു,അതിനു ശേഷം നൊണ്ടിക്കാലും കൊണ്ട് ഒന്നോ രണ്ടോ പ്രാവശ്യമേ അവൻ എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ ,അപ്പോഴും അവനെ ഞാൻ വെറുതെ വിട്ടിട്ടില്ല ,അന്നുമുതൽ അവന്റെ വർഗ്ഗത്തോട് എനിക്ക് അമർഷവും അടക്കാനാവാത്ത അരിശവുമാണ് ,വഴിയിൽ എവിടെയെങ്കിലും ഒന്നിനെ കണ്ടാൽ ഞാനെൻറെ പ്രതിഷേധം പ്രകടിപ്പിക്കാറുമുണ്ട് ,,ഇതൊക്കെ എന്റെ ഭാര്യക്ക് അറിയാവുന്ന കാര്യങ്ങളാണ് എന്നിട്ടും എനിക്കൊരു പുല്ലുവിലയും കല്പ്പിക്കാതെ അവൾ ആ മാർജ്ജാരക്കുഞ്ഞിനെ തീറ്റിപ്പോറ്റി,ഞാൻ എതിർത്തപ്പോൾ പൂച്ചയുള്ള വീട്ടിൽ എലി വരില്ല എന്ന പഴംപുരാണവും പറഞ്ഞ് അവൾ തടി തപ്പി ,മാത്രവുമല്ല ആ സാധനത്തിന് അവൾ മണികണ്ടൻ എന്നൊരു പേരുമിട്ടു ,സഹിച്ചു ,ഞാൻ വാങ്ങി കൊണ്ടുവരുന്ന മത്സ്യ മാംസാധികളിൽ ഭൂരിഭാഗവും അവന്റെ വയറ്റിലേക്കാണ് ,ബിസ്കറ്റ് ബ്രഡ് തുടങ്ങിയ എൻറെ ഇഷ്ടാഹാരവും അവനു തന്നെ ,,എന്തിനേറെ കിഴക്കേ വീട്ടിലെ വെളുത്തു തടിച്ച ബീഫാത്തു അവളുടെ കറുത്ത കൊഴുത്ത പശുവിനെ കറന്ന് എനിക്ക് വേണ്ടി മാത്രം കൊണ്ടു വരുന്ന പാലിൽ നിന്ന് ഒരു തുള്ളി പോലും എനിക്ക് കിട്ടാതെയായിഇത് സഹിക്കാൻ പറ്റുമോ ,ഒറ്റ ചവിട്ടിന് അവനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഞാൻ അവനു നേരെ കാൽ പൊക്കിയത് എന്റെ കഷ്ടകാലത്തിന് ഭാര്യ കണ്ടു" എഡോ കാലമാടാ ഒരു മിണ്ടാപ്രാണിയെ കൊല്ലാൻ നോക്കുന്നോവൃത്തി കെട്ടവനെഎഴുത്തുകാരനാണത്രെ എഴുത്തുക്കാരാൻ ,,,,തൂ ഫൂ,,,,"അവൾ മുറ്റത്തേക്ക് കാറി തുപ്പിഞാൻ ഒന്നും മിണ്ടാതെയിരുന്നു പക്ഷേ അവൾ എന്നെ നോക്കി പല്ലിറുമ്മി ,"ഭൂമിയിലുള്ള ജീവജാലങ്ങളെ സ്നേഹിക്കാതെ ഇയ്യാളൊക്കെ എന്ത് എഴുതി ഒലത്താനാ ,,,ദുഷ്ടാ "അവൾ ഒരു ഭദ്രകാളിയെപ്പോലെ ഉറഞ്ഞുത്തുള്ളിമേശപ്പുറത്ത് ഞാൻ എഴുതി വെച്ചിരുന്ന എന്റെ വെളിച്ചം കാണാത്ത സൃഷ്ടികൾ വലിച്ചു വാരി പിചിചീന്തിയെറിഞ്ഞു നിലത്തിട്ട് ചവട്ടിയരച്ചു ,,എന്നിട്ടും കലിയടങ്ങാതെ അലമാരിയിൽ ഉണ്ടായിരുന്ന എന്റെ പുസ്‌തകങ്ങൾ ഓരോന്നായി എടുത്തെറിഞ്ഞു,പുനത്തിലും ,ബഷീറും ,മുകുന്ദനുമൊക്കെ മുറ്റത്ത് കിടന്നുഎന്നെ ദയനീയമായി നോക്കി,എന്നിട്ടും ഞാൻ ഒന്നും മിണ്ടിയില്ല ,സമാധാനപരമായ ഒരു കുടുംബാന്തരീക്ഷത്തിന്റെ നിലനിൽപ്പിന് അത്യാവശ്യമായി വേണ്ടത് സന്ദർഭോചിതമായ പെരുമാറ്റമാണ്‌ അഭികാമ്യം എന്നെനിക്കറിയാമായിരുന്നു,, ഞാൻ ഒരു പാവത്താനെപ്പോലെ ഇരിക്കുന്നത് കണ്ടിട്ടാവണം അവൾ ഒന്നടങ്ങി ,പക്ഷെ സംസാരം നിർത്തിയില്ല ,പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു ,എന്റെ ചിന്ത അതൊന്നുമാല്ലായിരുന്നുഎന്റെ ആജന്മ ശത്രുവിനെ എങ്ങിനെ ഒഴിവാക്കാംഞാൻ തല പുകഞ്ഞു ,,,,അതിനിടയിൽ മണികണ്ടൻ വളർന്നു ഒരു യുവകോമളനായി ,,അസൂയാവഹമായ അവന്റെ വളർച്ചക്ക് പിന്നിലെ രഹസ്യം എന്റെ സമ്പാദ്യമാണെന്നുള്ള നഗ്നസത്യം എന്നെ വല്ലാതെയാക്കി ,ഒരു രോഗിയെപ്പോലെ അഭിനയിച്ചു ഒരു വൈദ്യനെ ചെന്നുകണ്ട് രക്തശുദ്ധിക്കുള്ള കഷായം വാങ്ങി വന്നു എനിക്ക് മാരകമായ അസുഖമാണെന്നും ഇനി കുറച്ചു കാലത്തേക്ക് സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളൂ എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്തിറങ്ങാതെ ഞാൻ മത്സ്യ മാംസാധികൾക്ക് ഒരു ബഹിഷ്കരണം നടപ്പാക്കാൻ ശ്രമിച്ചു ,,പക്ഷെ എറ്റില്ല ,,,കോഴി കാട താറാവ് എന്നീ പരിസരമലിനീകരണ ജീവികളെ വളർത്തി ,വിറ്റും വാങ്ങിയും അവൾ സ്വരൂപിച്ച് വെച്ചിരുന്ന സമ്പാദ്യത്തിന്റെ മണ്‍കുടം പൊട്ടിച്ചു കൊണ്ടവൾ എന്നോട് പ്രതികാരം തീർത്തു ,,മുമ്പ് രണ്ടുമൂന്ന് അത്യാവശ്യ ഘട്ടങ്ങളിൽ അത് പൊട്ടിക്കാൻ അവളോട്‌ ഞാൻ ആവശ്യപ്പെട്ടപ്പോൾ അവളുടെ കണവനായ ഞാൻ വടിയായ ശേഷമേ അതുണ്ടാവൂ എന്നവൾ ആണയിട്ടതായിരുന്നു ,,അതിൽ നിന്നും വലിയ വലിയ നോട്ടുകൾ എടുത്ത് അടുത്തവീട്ടിലെ പയ്യനെകൊണ്ട് മണികണ്ടന്റെ ഇഷ്ടഭോജനങ്ങൾക്കുള്ള വഹകൾ വാങ്ങിപ്പിച്ചുഅവൾ യദേഷ്ടം പാകം ചെയ്തുവടി കൊടുത്ത് അടി വാങ്ങിയ ഞാൻ ചമ്മന്തി കൂട്ടി മൂന്ന് നേരം കഞ്ഞി കുടിക്കുമ്പോൾ ആടും പോത്തും കോഴിയും മീനും മാറി മാറി അവനെ ഊട്ടികൊണ്ട് എന്റെ ഭാര്യ എന്നെ വീണ്ടും തോൽപ്പിച്ചു ,ഞാൻ മെലിഞ്ഞു മെലിഞ്ഞു നീർക്കോലിയെപ്പോലെയായി ,,മണികണ്ടൻ തടിച്ചു കൊഴുത്ത ഒരു മുട്ടനാടിനെപ്പോലെയും ,,വീട്ടിൽ പഴയതുപോലെ എലികൾ വരികയും അവർക്ക് ആവശ്യമുള്ളതൊക്കെ കരണ്ടും കാർന്നും മദിച്ചു കൂത്താടുകയും ചെയ്തു ,ഇതൊന്നുമറിയാതെ തടിയനായ മടിയനായ മുടിയനായ മണികണ്ടൻ സ്പോഞ്ച് മെത്തയിൽ കൂർക്കം വലിച്ചു കിടന്നുറങ്ങിചില മൂഷിക കുസൃതികൾ അവന്റെ മീശരോമങ്ങൾ എണ്ണിനോക്കി ഗണിതശാസ്ത്രം പഠിക്കുകയും ചില വില്ലന്മാർ പ്രതികാര ബുദ്ധിയോടെ അവന്റെ ചെവിയിൽ മൂത്രമൊഴിക്കുകയും ചെയ്തു ,,എലിയല്ല പുലി വന്നാൽ പ്പോലും അവന് ഒരു കുലുക്കവുമില്ല എന്നെനിക്ക് ബോധ്യമായി ,ഭാര്യയാണെങ്കിൽ അവനെ താലോലിച്ച് ലാളിച്ച് ഉമ്മവെച്ച് കൂടെ കിടത്തി താരാട്ട് പാടി,ഭർത്താവായ ഞാൻ വെറും ഏഴാംകൂലി ,,,,!അവൾക്കെല്ലാമെല്ലാം അവനാണ് മണികണ്ടൻ ,,,ഊണിലും ഉറക്കിലും മണികണ്ടൻഎന്തിനും ഏതിനും മണികണ്ടൻഅങ്ങോട്ട്‌ തിരിഞ്ഞാൽ മണികണ്ടൻഇങ്ങോട്ട് തിരിഞ്ഞാൽ മണികണ്ടൻമണികണ്ടൻ മണികണ്ടൻ മണികണ്ടൻ" എടാ പൂച്ചയുടെ മോനേ,,,,, നിനക്കൊരു ദിവസമുണ്ടെങ്കിൽ എനിക്കും ഉണ്ടാവുമെടാ ഒരു ദിവസം,അന്ന് കാണിച്ചു തരാമെടാ ,,കൂടുതൽ കാത്ത് നില്ക്കേണ്ടി വന്നില്ലആ ദിവസം സമാഗതമായി ,അയൽവക്കത്തെ മമ്മുവിന്റെ മകളുടെ കല്യാണം ,തലേദിവസം രാത്രി മൈലാഞ്ചി കല്യാണത്തിന് ഗാനമേളയും ഒപ്പനയും ദഫ്മുട്ടും ,മണികണ്ടനെ ഉറക്കി കിടത്തി ഭാര്യ കല്യാണ വീട്ടിലേക്ക് പോയി.എനിക്ക് പാഴാക്കാൻ സമയം തീരെയില്ലായിരുന്നു ,ഞാൻ ഫോണ്‍ ചെയ്ത് ഓട്ടോ ഡ്രൈവർ ഫിറോസിനെ വിളിച്ചു വരുത്തിഎല്ലാം വളരെ പെട്ടെന്നായിരുന്നുഉറങ്ങി കിടന്നിരുന്ന മണികണ്ടനെ ഫിറോസിന്റെ സഹായത്തോടെ ഒരു ചാക്കിലാക്കി കെട്ടി ,മണികണ്ടൻ ഉറക്കെ ഒരിയിട്ടെങ്കിലും മാമ്മുവിന്റെ വീട്ടിലെ ഗാനമേളയുടെ ബഹളത്തിൽ അതൊന്നും പുറംലോകം കേട്ടില്ലചാക്ക്കെട്ട് ഓട്ടോയിൽ കയറ്റി ഫിറോസ്‌ പറന്നു ,,,,,ദൂരെ,,, വളരെ ദൂരെ ഒരിടത്ത് തുറന്ന് വിടാനായിരുന്നു എന്റെ കൽപ്പന ,,ഹൊ ,,,,ശ്വാസം നേരെയായി , തീ തീറ്റിക്കുകയായിരുന്നില്ലെ ,ഏതായാലും അവന്റെ ശല്യം തീർന്നു ,എന്തായിരുന്നു പുകില് ,പട്ടുമെത്ത ,,താരാട്ട് പാട്ട് ,,തേങ്ങാക്കൊല ,ഫൂ ,,,,,എന്നോടാണോ കളി ,കുറച്ചു കഴിഞ്ഞു ഒന്നും സംഭാവിക്കാത്തവനെപ്പോലെ ഞാനും കല്യാണ വീട്ടിലേക്ക് പോയി ,,രാത്രി വളരെ വൈകിയാണ് തിരിച്ചെത്തിയതെങ്കിലും ഭാര്യ മണികണ്ടനെ തിരക്കി ,വീട്ടിനുള്ളിലും മുറ്റത്തും വിറകുപുരയിലും അവനെക്കാണാതെ അവളുടെ അന്വേഷണം പറമ്പിലേക്കും പരിസര പ്രദേശങ്ങളിലേക്കും നീണ്ടു ,അവളെ ബോധിപ്പിക്കാൻ വേണ്ടി ഞാനും ഓടിനടന്നു ,,കണ്ട് കിട്ടാതെ അവൾ കരയാൻ തുടങ്ങി ,കരച്ചിലിൽ ഞാൻ പങ്കു ചേർന്നെങ്കിലും എന്റെ ഉള്ളിൽ ഞാൻ കൈകൊട്ടി ചിരിക്കുകയായിരുന്നു ,,കേവലം ഒരു പൂച്ചകുട്ടിക്ക് വേണ്ടി എന്നെ തെറിവിളിച്ചവൾ ,പട്ടിണിക്കിട്ടവൾ ,,അവഗണിച്ചവൾ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചവൾ,,,കരയട്ടെ ,,ഭർത്താക്കന്മാർ വെറും കിഴങ്ങന്മാരാണെന്ന ധാരണ പോയി തുലയട്ടെ ,,പുലരുവോളം അവൾ കിടന്നു മോങ്ങി ,ഞാൻ സുഖമായി ഉറങ്ങി ,,,,,,,,,രാവിലെ വൈകിയാണ് ഉണർന്നത് ,,അടുക്കളയിൽ നിന്നും ഭാര്യയുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു ,,ഞാൻ മെല്ലെ ചെന്ന് നോക്കി ,,,ഞെട്ടിപ്പോയി ,ഭാര്യയുടെ മടിയിൽ മണികണ്ടൻ,കണ്ണ് തിരുമ്മി ഒന്നുകൂടി സൂക്ഷിച്ചു നോക്കിമണികണ്ടൻ തന്നെ ,,!!അവൻ തലയുയർത്തി എന്നെ തുറിച്ചു നോക്കി ,ആനോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചെടുക്കാൻ തുടങ്ങും മുമ്പേ അവൻ മെല്ലെ ഒന്ന് കരഞ്ഞുആ കരച്ചിൽ ഒരു ഇടിനാദം പോലെ എന്റെ ഉളളിൽ കിടന്നു മുഴങ്ങി ,വരാനിരിക്കുന്ന കൊടുങ്കാറ്റിനും പേമാരിക്കും വേണ്ടി ഞാൻ കാതോർത്തു,,,,,

  Feb 28, 2016 9
 • എന്‍റെ എല്ലാ പ്രഭാതങ്ങളും നിനക്കുള്ളതായിരുന്നു,,,,,എന്‍റെ മുറ്റത്ത് വിരിയുന്ന പനനീര്‍ പൂക്കളും നിനക്കുള്ളതായിരുന്നു,,നിനക്ക് വേണ്ടി ഉണര്‍ന്ന്‌, ഉറങ്ങി,സ്വപ്നം കണ്ട്,നിനക്ക് വേണ്ടി വിരിഞ്ഞ പൂക്കളുമായി,,,നീ ഒഴുകുന്ന പാതയില്‍ ഞാന്‍എത്രയോ ജന്മങ്ങള്‍ കാത്തിരുന്നു,,,നിന്‍റെ പാദസര കിലുക്കം അടുത്തു വന്നു എന്നെയും കടന്ന് അകന്നകന്ന് പിന്നീടത് നേര്‍ത്ത് ഇല്ലാതെയായി ,,,പനനീര്‍ പൂക്കള്‍ വാടി...ഒന്നല്ല ഒരായിരം,,,വാടി തളര്‍ന്ന പൂക്കള്‍ ഈ മണ്ണില്‍ വീണ്‌ ഉണങ്ങി ദ്രവിച്ചു,അതിന്‍റെ പൊടിപടലങ്ങള്‍ കാറ്റിലൂടെ ഈ പ്രപഞ്ചത്തില്‍ അലിഞ്ഞുചേര്‍ന്നു,,,,എന്നിട്ടും ,,,,എന്നിട്ടും നിന്നെയും കാത്ത്‌ ഞാന്‍ ,,,,,,,,

  Feb 21, 2016 0
 • പ്രണയം എനിക്ക് നനവാണ്,കാഴ്ച്ചവറ്റിയ നഗ്നമിഴികളിലെ വരണ്ടനനവ്,പ്രിയകാമുകിമാരുടെ മൊഴിയമ്പുകളേറ്റ്പിടഞ്ഞകരളിന്‍റെ കടുത്തനോവിന്‍റെ നനവ്,പത്തായപുരയുടെ ഇരുട്ടില്‍ മടുത്ത കാത്തിരിപ്പിനൊടുവില്‍പുണര്‍ന്ന വിയര്‍പ്പിന്‍റെ നനവ്,നെടുവീര്‍പ്പിന്‍റെകണ്ണീരിന്‍റെചുടുചോരയുടെ നനവ്,കൂര്‍ത്ത മഴത്തുള്ളിയുടെ നനവ്നേര്‍ത്ത മഞ്ഞിന്‍റെ നനവ് ചത്ത ശവത്തിന്‍റെ തണുത്ത നനവ്.

  Feb 16, 2016 0
 • എന്‍റെ ഉപ്പൂപ്പയുടെ ഉപ്പ ജീവിച്ചിരുന്ന കാലത്ത് നടന്ന ഒരു കഥയാണിത്,,അതുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കുന്നവരുമായിട്ട് ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ഒരു ബന്ധവുമില്ല,,ഇനി ഉണ്ടെന്നു തോന്നിയാല്‍ തന്നെ ഞാന്‍ അതിനു ഉത്തരവാദിയുമല്ല,,,,,പറയേണ്ടത് പറയുന്നിടത്ത് പറയണം ,നാളെ അതൊരു ചര്‍ച്ചാ വിഷയമാകരുതല്ലോ,,,,,എന്‍റെ ഉപ്പൂപ്പാന്‍റെ ഉപ്പ ഒരു സര്‍ക്കീറ്റ്കാരനായിരുന്നു,,അദ്ദേഹം ഒരു ദിവസം ഒരു നാട്ടിന്‍പുറത്തുകൂടി നടക്കുകയായിരുന്നു,, അപ്പോള്‍ കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടു ,സ്വാവാഭികമായി അദ്ദേഹത്തിന്‍റെ കാലുകള്‍ അങ്ങോട്ട്‌ നീങ്ങി,,അടുത്തെത്തി,,,ആകാംക്ഷയോടെ ഏന്തി വലിഞ്ഞു നോക്കിയപ്പോള്‍ ഒരു പൊട്ടകിണറിനടുത്ത് ഒരു താടിക്കാരന്‍ ഇരിക്കുന്നു,,അയാള്‍ക്ക്‌ ചുറ്റും കുറെ ആളുകള്‍ കൂടി നില്‍ക്കുന്നു ,,,താടിക്കാരന്‍ എണ്ണുന്നുണ്ട് ,,പതിനാറ്‌,,,പതിനാറ്‌ ,,,പതിനാറ്‌ ,,,,,എണ്ണം പതിനാറില്‍ നിന്ന് താഴോട്ടോ മേലോട്ടോ പോകുന്നില്ല ,,," എന്താണ് ഈ പതിനാറ്‌,!,,? ,,,"ഉപ്പൂപ്പ ചോദിച്ചു"ഹെ,,,ഇയാളിത് എവിടെത്തുകാരനാ അതറിയാനല്ലേ ഞങ്ങളും നില്‍ക്കുന്നത് ,,,,," ഒരാള്‍ പറഞ്ഞു ,,,ഉപ്പൂപ്പ പിന്നെ ഒന്നും മിണ്ടിയില്ല ,താടിക്കാരന്‍ തല കുനിച്ചിരുന്ന് എണ്ണുക തന്നെയാണ് ,പതിനാറ്‌ ,,,,,പതിനാറ്‌ ,,,,,അപ്പോള്‍ അവിടെ മറ്റൊരാള്‍ വന്നു ,കാഴ്ച്ചയില്‍ ഒരു മാന്യന്‍ ,നാട്ടു കാരണവരെന്നും പ്രമാണിയെന്നും നേതാവെന്നുമൊക്കെ സ്വയം വിളിച്ചോതുന്ന തരത്തിലായിരുന്നു അയാളുടെ വരവ് ,,,,മാന്യന്‍ ആള്‍കൂട്ടത്തിലൂടെ ഊളിയിട്ടു താടിക്കാരന്‍റെ അടുത്തെത്തി ,എന്നിട്ട് വിജയ ഭാവത്തില്‍ നെഞ്ചു വിരിച്ചു കൂടി നില്‍ക്കുന്നവരെയാകെ ഒന്നു നോക്കി ,,,പിന്നെ താടിക്കാരനോട് ചോദിച്ചു ,,"എന്താ നിന്‍റെപ്രശ്നം ,,?എണ്ണുന്നതിടയില്‍ താടിക്കാരന്‍ മാന്യനെ ഒന്നു തുറിച്ചു നോക്കി എന്നല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ,"പറയെടോ എന്താ ഈ പതിനാറിന്‍റെ രഹസ്യം ,,,നിനക്കെന്താ പതിനേഴോ പതിനെട്ടോ എണ്ണികൂടെ ,,? "മാന്യന്‍ അല്‍പ്പം ഉറക്കെ ചോദിച്ചു ,,താടിക്കാരന്‍ വീണ്ടും മാന്യനെ തുറിച്ചു നോക്കി ,,," നീ അത് പറയണം,, എനിക്കത് അറിയണം ,,,, " മാന്യന്‍ വീണ്ടും പറഞ്ഞു ,"നിനക്കത്‌ അറിയണോ ,,," എണ്ണുന്നത് നിര്‍ത്തിയിട്ട് താടിക്കാരന്‍ മാന്യനോട് ചോദിച്ചു ,,,"എനിക്ക് മാത്രമല്ല ഈ കൂടി നില്‍ക്കുന്നവര്‍ക്കെല്ലാം അതറിയണം,,"" അല്ലേ,,,,"കൂടി നില്‍ക്കുന്നവരോടായി മാന്യന്‍ ചോദിച്ചു അതെ ,,,അതെ ,,,എല്ലാവരും പറഞ്ഞു " എങ്കില്‍,,,,,എങ്കില്‍ ഇങ്ങു അടുത്തുവാ ,,," താടിക്കാരന്‍ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു ..മാന്യന്‍ വീണ്ടും നെഞ്ച് വിരിച്ചു താടിക്കാരന്‍റെ അടുത്തേക്ക്‌ നീങ്ങി നിന്നു കൂടിനിക്കുന്നവരെ ഒരിക്കല്‍ കൂടി നോക്കി പല്ല് കാട്ടി ചിരിച്ചു ,,,ഞാനേതാ മോന്‍ ,,എന്ന ഭാവത്തില്‍ ,അടുത്ത നിമിഷം പെട്ടെന്നാണ് അത് സംഭവിച്ചത് ,താടിക്കാരന്‍ മാന്യനെ തൂക്കിയെടുത്ത് പൊട്ടകിണറ്റിലേക്ക് ഒരേറ്,!എന്നിട്ട് താടിക്കാരന്‍ വീണ്ടും എണ്ണി തുടങ്ങി ,പതിനേഴ്‌,,,,പതിനേഴ്‌ ,,,പതിനേഴ്‌ ,,,,, ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

  Feb 14, 2016 0

New Blogs

 • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
  3 Posted by Saji Vattamparambil

  May 27, 2017 3
 • പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം വീണ്ടും റമദാന്‍ സമാഗതമായിരിക്കുകയാണ്‌. വിശ്വാസികള്ക്ക് ആരാധനകളുടെ പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനസ്സിനെപാകപ്പെടുത്തി ഭക്തികൊണ്ടും നല്ല വിചാരങ്ങളെ കൊണ്ടും എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു സുവര്ണാവസരം..വേണ്ടത്ര മുന്നൊരുക്കമില്ലാതെ വിശുദ്ധറമദാന്റെ നമുക്ക് നഷ്ടപ്പെടാറാണ്പതിവ്. മരണശേഷം കിട്ടിയ ഒരു പുതുജീവിതമായി ഈ രമദാനിനെ നാം സങ്കല്‍പിക്കുക. ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമായി നാം ഉപയോഗിക്കുക . നമ്മുടെ ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ട ഒരുപാട് നല്ല കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായി  ഇതിനെ പ്രയോജനപ്പെടുത്താന് ശ്രമിക്കുക . എത്ര ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കയറില്ല .അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.  അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ റമദാന്‍  പുതുമ തീരാത്ത പൂമഴയാണത്‌....... വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌ സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല സ്വയം വിശകലനത്തിനും അവസരം കൂടിയാക്കുക റമദാനിലെ വ്രതം, ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌?  എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ വിശകലനം ചെയ്യാന് ശ്രമിക്കുക .നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും  സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കാന് ഈ റമദാന്‍നമ്മെ സഹായിക്കട്ടെ .നാം വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യാന് നമുക്ക് കഴിയട്ടെ നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക.  അങ്ങിനെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന മുഹമ്മദ്‌ നബിയുടെ വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക ഈ റമദാനില്‍ നമുക്കും മാതൃക യാവട്ടെ....വിശുദ്ധമാസത്തിന്‍റെ എല്ലാ പുണ്യവും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ..  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള് ...........
  10 Posted by SALEEM MANKAYATHIL

  May 27, 2017 10
 • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    
  8 Posted by Saji Vattamparambil

  May 26, 2017 8
 • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)
  35 Posted by Saji Vattamparambil

  May 25, 2017 35
 •   വിശുദ്ധ റമദാൻ…!! ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതറമദാൻ മാസം വീണ്ടും സമാഗതമായി …!! ആത്മശുദ്ധിയിലൂടെ ജീവിതസാഫല്യം കൈവരിക്കാൻ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാൻ.!! ശരീരത്തിന്റെ സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യൻ അവന്റെസ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്….!! സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്നമാസമാണ് വിശുദ്ധറമദാൻ…!! ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസുംശരീരവുംസ്ഫുടം ചെയ്‌തെടുക്കാൻ വ്രതംവിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു…!! വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്…!! വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കിൽ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്…!! ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും…!! നോമ്പ് ത്യാഗമാണ്…!! അല്ലാഹുവിന്റെതൃപ്തിക്കായിഎല്ലാം ത്യജിക്കുകയാണ് മനുഷ്യൻ...!! തനിക്ക്ഏറ്റവുംപ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവൻ വേണ്ടെന്നുവെക്കുന്നത്…!! അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട്തന്റെഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്…!! നോമ്പ്എനിക്കുള്ളതാണ്…!! ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത്വ്യക്തമാക്കുന്നു…!! തിട്ടപ്പെടുത്താത്ത പ്രതിഫലമാണ്വ്രതത്തിന് അല്ലാഹുവാഗ്ദാനം നൽകിയിരിക്കുന്നത്…!! ശരീരവും മനസും ഒരുപോലെനോമ്പെടുത്താൽ  മാത്രമേ പരിപൂർണ്ണ പ്രതിഫലംനേടിയെടുക്കാനാവുകയുള്ളൂ…!! വ്രതം കേവലം വിശപ്പുമാത്രമല്ല…!! വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മതപാലിക്കണം…!! ചീത്ത വാക്കുകളിൽ നിന്നുംപ്രവൃത്തികളിൽ നിന്നുംവിട്ടുനിൽക്കുകയാണ് നോമ്പുകാരൻപ്രധാനമായും ചെയ്യേണ്ടത്…!! വിശുദ്ധ ഖുർആ നാണ്റമദാനിന്റെ ജീവൻ…!! വിശുദ്ധ മാസത്തെഅല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ അവതരിച്ചമാസംഎന്നാണ്…!! അത്പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവുംവിശ്വാസിയുടെ ജിവജലവുമാണ്…!! ഖുർആൻപാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും…!! റമദാനിലെ രാപകലുകളിൽവിശ്വാസികൾ പ്രധാനമായുംസമയം കണ്ടെത്തുന്നത് ഖുർആൻ പാരായണത്തിനാണ്…!! വിശുദ്ധ ഖുർആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ്പൂർവ്വികർവിശുദ്ധ മാസത്തിൽമറ്റെല്ലാ ആരാധനകളേക്കാളും ഖുർആൻ പാരായണത്തിന് സമയം കണ്ടെത്താൻ കാരണം…!! ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ എന്നരാത്രിയും ഈപുണ്യമാസത്തിന്റെപ്രത്യേകതയാണ്…!! തറാവീഹ് നമസ്‌കാരം (രാത്രിയിൽ ഇശാ നമസ്കാരത്തിന് ശേഷമുള്ള നമസ്‌കാരമാണ് തറാവീഹ് നമസ്കാരം )     റമദാനിന്റെ മാത്രം പ്രത്യേകതയാണ്…!! വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്…!! പകലിൽപട്ടിണികിടക്കുന്ന അടിമ രാത്രിയിൽ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെസന്തോഷിപ്പിക്കുന്നതാണ്…!! അവന്‍ അവന്റെ മലക്കുകളെ വിളിച്ച്ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തിൽ കാണാം…!! ഋതുമതിയുംപ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്…!! സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ്ഋതുമതിയാവുന്നതെങ്കിൽപോ ലും അവരുടെനോമ്പ്അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല…!! എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്…!! ആയിശ (റ) പറയുന്നു ''നബി (സ) യുടെ കാലത്ത്ഞങ്ങൾഋതുമതികളാവാറുണ്ടായിരുന്നു…!! അപ്പോൾ നോമ്പ് ഖളാഅ്വീട്ടാൻഞങ്ങളോടാജ്ഞാപിക്കുമായിരുന്നു…!! എന്നാൽ നമസ്‌കാരംഖളാഅ് വീട്ടാൻ ഞങ്ങളോട്കൽപ്പിക്കാറുണ്ടായിരുന്നില്ല…!! തങ്ങളെക്കുറിച്ചോ തങ്ങളുടെകുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുംനോമ്പുപേക്ഷിക്കാൻഇസ്‌ലാം അനുവാദം നൽകുന്നുണ്ട്…!! അവർപ്രായശ്ചിത്തം നൽകണമെന്നും മറ്റുദിവസങ്ങളിൽപകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ…!! നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്…!! അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല…!! അത് വർജ്ജിക്കുന്നത് പാപവുമല്ല നിങ്ങൾ അത്താഴം കഴിക്കുക….!! നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്….!! എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം….!! ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചകചര്യയാണ്…!! അത്താഴം വൈകിക്കുന്നതാണുത്തമം…!!ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക്   വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്…!! ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല…!! ''നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…!! '' നോമ്പ് തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്…!! ജനങ്ങൾ   നോമ്പ്തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്…!! നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു…!! ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതില്ലെങ്കിൽ വെള്ളം നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്…!! നോമ്പ് തുറക്കുമ്പോഴുള്ള പ്രാർത്ഥന ‘’ അല്ലാഹുമ്മ ലക്ക സുംതു വ അലാ രിസ്‌കിക്ക അഫ്തർതു ...!! ' അല്ലാഹുവേ , നിനക്കു വേണ്ടി നോമ്പെടുത്തു , നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു…!! റമദാനിൽ ശരീരശുദ്ധിവരുത്തണം….!! മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല…!! രാത്രികാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാൽ അത്താഴംകഴിഞ്ഞ്സുബ്ഹി ബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലുംമതിയാവുന്നതാണ്…!! നബി (സ) ജനാബത്തുകാരനായിരിക്കെപ്രഭാതമാവാറുണ്ട്…!! അങ്ങനെഅദ്ദേഹംകുളിക്കുകയുംനോമ്പനുഷ്ഠിക്കുകയുംചെയ്തിരുന്നു…!! അഥവാനോമ്പ്തുടങ്ങിയ ശേഷം കുളിച്ചാൽ മതി…!! ഋതുമതിക്കും ഈ വിധിബാധകമാണ്…!! സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്…!!എത്രമാത്രംകാഠിന്ന്യവുംഘാംഭീര്യവും നിറഞ്ഞ ത്യാഗമാണെങ്കിൽപോലുംമനുഷ്യജന്മത്തിന് ആയാസകരമായഎത്രമാത്രംവിട്ടുവീഴ്ച്ചകളും ഇസ്ലാമിൽ അല്ലാഹുഅനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവല്ലേഇതെല്ലാം...!! ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ടരാത്രിയാണ്‌ ലൈലത്തുൽ ഖദർഅഥവാനിർണ്ണയത്തിന്റെരാത്രി…!! റമളാൻ മാസത്തിലാണിത്…!! ഈരാത്രിയിൽചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്നപ്രവൃത്തിയേക്കാൾഉത്തമമാണെന്ന് ഖുർആൻപറയുന്നു….!! റമദാൻ നോമ്പ്അവസാനിക്കുന്നതോടെനിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിതർ സകാത്ത്…!! പെരുന്നാൾ ദിനത്തിലാരുംപട്ടിണി കിടക്കരുതെന്നും അന്നെദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കണമെന്നുമാണ് ഫിതർ സകാത്തിന്റെ താൽപര്യം…!! അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന്നിർബന്ധമായും ഇത് നിർവ്വഹിക്കണം…!! നോമ്പിലെവീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ്ഈസകാത്ത്….!! പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത്വീടുകളിലെത്തിയിരിക്കണം….!!ചില പണ്ഡിതന്മാരുടെ വിവരണങ്ങളിലൂടെ സമാഹരിക്കപ്പെട്ട അല്പം ചില അറിവുകളാണ് ഞാനിവിടെ കുറിച്ചിട്ടത്...!! ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം പൊറുക്കപ്പെടണമെന്നും എന്നെ തിരുത്തണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ...!! എസ്.കെ.മംഗലം...!!

  May 24, 2017 19
 • എത്രനേരമീ തണലോരത്തു  സഖീ....താനേ പൊഴിയുന്ന കിനാക്കളായിരംചിരി തൂകി മായുന്ന ഫലിതമറിഞ്ഞില്ലേഒരു ജന്മത്തിൻ ജപമന്ത്രമേറ്റു ചോല്ലിമറവിക്കു  വസന്തപൊലിമ കൂടി.നീ  പറയുന്ന വേദനയറിയാംനീ മായുന്ന ഭാരമറിയാംനീ കൂടിയറിയുന്ന സത്യങ്ങളിൽനീ അറിയാൻ വിതുബുന്നതെന്തേ ???ഈ യാത്ര യന്ത്യത്തിനിൻ ക്രൂരമുഖമല്ലയാത്രകളൊരു  പിടി മുല്ലപൂക്കളായ്ചുരത്തുമാത്മ  ഗന്ധത്തിൻ  ലഹരിയിൽകൈകോർത്തു  നാം നടക്കും സഖീ.ആയിര മുഷസ്സുകൾ  വാടിവീണൊരീകടലിരമ്പി  പാടുമ്പോൾമൗനം  നൊന്തു ഞരങ്ങുമ്പോൾനിൻ  കണ്ണിണകൾ  നിറയുമ്പോൾവിട വീണ്ടും ഒരു നൂറുവട്ടം  നീറും...മോഹങ്ങൾ  നെഞ്ചില മർത്തി,സഖീ  നിനക്കു വിടവാതിലോളം കൈകോർത്തുവന്ന നാൾ  മറന്നു... മറന്നു .....എന്തിനന്നൊരു കൂര ബു  പുളഞ്ഞ നോട്ടത്തിൽരാധതൻ ദുഖമിരബിയോ ?"എന്തിനീ  ജീവിതം  കൃഷ്ണവർണ്ണാനീ സ്വന്തമില്ലെങ്കിലെന്തിനീ  രാധ ?"പ്രതീക്ഷതൻ ആകാശച്ചുവട്ടിൽനിന്നെ മറന്നു ഞാൻ യാത്രയാകുന്നുജന്മങ്ങളുടെ  ജരാനരകൊണ്ടുപുൽ കൂ ടു  മേയാതെരാവിൻറെ  മൗനത്തിനുള്ളിലൊരുചെബകപൂ  കാത്തു ഞാൻനിന്നോടു  വിട ചൊല്ലുന്നു.
  10 Posted by Naveen S.

  May 22, 2017 10