User's Tags

Saji Vattamparambil 's Entries

24 blogs
 • ഊരുവലം വ്രണങ്ങൾ ഉണക്കം തട്ടി കരിഞ്ഞു തുടങ്ങിയാൽ കുരിപ്പൊഴിഞ്ഞു പോവുകയായി. പോകുമ്പോൾ കലശലായ ചൊറിച്ചിലും മാന്തിപ്പറിച്ചെടുക്കാനുള്ള ആവേശവുമുണ്ടാവും. ചൊറിഞ്ഞുപൊട്ടിയാൽ രക്തം പൊടിഞ്ഞ് അതും വ്രണമാകും. അതിനാൽ ചൊറിച്ചിലടക്കാനും പൊറ്റ പൊളിയ്ക്കാതിരിയ്ക്കാനും ശ്രമിക്കുന്നതാണ് ഉത്തമം.“തന്ന്യങ്ങ് ട് പൊഴിഞ്ഞ് പൊയ്ക്കൊള്ളും. ഈ വക സമയത്താണ് പകരാനുള്ള സാദ്ധ്യതയും ഏറെയുള്ളത്. ഇത്രേം നോക്കീണ്ടാക്കീതല്ലേ. ഒരു കൊഴപ്പോം വരില്ല. മനസ്സിന് ഒറപ്പുള്ളോർക്ക് ഒന്നും പേടിക്കാനില്ല. മനസ്സാണ് ബലം. കൊടുങ്ങല്ലൂർക്ക് എന്തെങ്കിലൊന്നങ്ങ് ട് വിചാരിച്ചോളൂ. പിന്നെല്ലാം അമ്മ കാത്തോളും.”പരപ്പുഴ കുട്ടന്റെ കുറിയ്ക്ക്, ചേട്ടയെ അടിച്ചുകളഞ്ഞ് ശ്രീലക്ഷ്മിയെ കുടിയിരുത്തുന്ന ചടങ്ങുണ്ട്, നാടൊട്ടുക്ക്. അണ മുറിയാതെ പെയ്തു നിറഞ്ഞ്, കുത്തിയൊലിച്ചെത്തുന്ന ഇടവപ്പാതിയിൽ, പരപ്പുഴയുടെ നടുവിൽ നാട്ടിയ കുറ്റിയ്ക്കു മുകളിലൂടെ ഘനജലം മദിച്ചൊഴുകി. ആ ഒഴുക്കിൽ ചേട്ടയെ ഒഴുക്കിവിട്ടു. കാഴ്‌ച കാണാൻ ജനം മഴ വകവെയ്ക്കാതെ ഇരുകരയിലും നിരന്നു. കുറിയ്ക്കു വന്നവർക്കെല്ലാം പുളിയിലയിൽ സദ്യ വിളമ്പി.അകം പുറം വീട് ശുദ്ധപ്പെടുത്തിയെടുത്ത അടിക്കാടും മാറാലയും പൊട്ടിയ മൺകലത്തിലാക്കി ഒരരികിൽ വെച്ചു. പ്ലാവിലക്കുമ്പിളിൽ തീർത്ഥം തളിച്ച്, ഒരുരുള ചോറും പുളിയിലയും കാട്ടുമഞ്ഞൾച്ചെടിയും, കഴിഞ്ഞ വർഷം ഇതേ നാൾ മുതൽ ഉപയോഗിച്ചു തേഞ്ഞുപോയ കുറ്റിച്ചൂലും വെച്ചു. ഒരു കുമ്പിളിൽ ഉമിക്കരിയും ഞവിണിത്തൊണ്ടും വെച്ച്, വാഴയണകൊണ്ട് ഉച്ചത്തിൽ തല്ലി പൊട്ടിയെ ഓടിച്ചു. വീടിനു മൂന്നു വലം വെച്ച്, പടി കടന്ന ചേട്ടാവതിയെ കണ്ടാണിപ്പുഴയുടെ ഏതെങ്കിലുമൊരു കൈതപ്പൊന്തയിൽ വലിച്ചെറിഞ്ഞു. ആ ഭാഗങ്ങളിലെല്ലാം കാട്ടുമഞ്ഞൾ മുളച്ചുമൊതച്ചു.മഞ്ഞൾ ശേഖരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ചെത്തുകഴിഞ്ഞു കുടുക്ക നിറയെ ചക്കരക്കള്ളുമായി നടന്നുവരുന്ന പാറമ്മാനെ വീണ്ടും കാണാനിടയായത്.“തുളസിയില, കയ്ക്കണ വേപ്പിന്റെല, പച്ച മഞ്ഞൾ ഇത്യാദികളിട്ട് കഴിയും വിധം പൊക കൊള്ളുക. വേപ്പിൻതളിരു കൊണ്ട് വേണമെങ്കിൽ തലോടി, ചൊറിച്ചിലകറ്റുകയുമാവാം. ഇപ്പഴയ്ക്ക് മൂന്നാലാഴ്‌ച്യായില്ലേ. കുരുമൊഖൊണങ്ങീന്ന് ച്ചാ കുളിപ്പിയ്ക്കാം. സാധാരണ നെലയ്ക്ക് ഒരു ചൊവ്വേം വെള്ളീം കഴിഞ്ഞാ മതി. വെല്യ സാധനാണ് ന്ന് ച്ചാൽ പെട്ടെന്നൊണങ്ങ്യെന്നും വരില്യ,” പാറമ്മാൻ മനസ്സിലാവും വിധം പറഞ്ഞു.“കുളിപ്പിയ്ക്കുമ്പോൾ പുളിയുള്ള തൈര് നെറുകൻതലേന്ന് തേച്ചെറക്കണം ട്ടാ. തൈര് വേണം ന്ന് ച്ചാൽ ആവശ്യത്തിന് അവ്ടെണ്ടാവും. കൈയ്ക്കണ വേപ്പിന്റെല പച്ച മഞ്ഞളുമിട്ട് വെള്ളം വെട്ടിത്തെളപ്പിച്ച് കുളിപ്പിയ്ക്കാം...”ഇരുകൈകളും മാറത്തു പിണച്ചുകൂട്ടി, വിനീതനായി നിന്നുകൊണ്ടു ചാത്തപ്പനെല്ലാം കേട്ടു. മുന്നോട്ടു നടന്നുപോയ പാറമ്മാൻ, എന്തോ ഓർമ്മിച്ച പോലെ തിരിഞ്ഞുനിന്നു ചോദിച്ചു: “കള്ള് ഇത്തിരി കുടിയ്ക്കണാ നണക്ക്?”ഒരു കള്ളച്ചിരിയിൽ തല ചൊറിഞ്ഞു നിന്ന ചാത്തപ്പനെ വിളിച്ചു: “ന്നാ വായോ. ആവശ്യം ള്ളത് കുടിച്ചോ.”പുഴക്കരയിൽ ആരെങ്കിലുമുണ്ടോയെന്ന് ഇടം വലം നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഇരുകൈകളും കുമ്പിൾ കൂട്ടി, കുനിഞ്ഞു നിന്നു. മതി വരുവോളം പാറമ്മാൻ ഒഴിച്ചുകൊടുത്തു. കുടിച്ച് കുളിരു കയറിയപ്പോൾ ചാത്തപ്പൻ ആശ്വസിച്ചു നിവർന്നു.ശരീരമാസകലം ഒരു പുള്ളികുത്താനിടമില്ല. കറുത്ത്, പൊറ്റയടർന്ന കലകൾ ഭീതിദമായി കണ്ണോട്ട വലുപ്പത്തിൽ ഉടലാകെ തെളിഞ്ഞിരുന്നു. കണ്ണോട്ട എന്നു പറഞ്ഞാലാവില്ല. അഴുകിയ വ്രണം അമർന്നുകിടന്നും പറ്റിപ്പിടിച്ചും മാന്തിപ്പൊളിച്ചും കുഞ്ഞൻ ചിരട്ടയോളം പൊള്ളച്ചിരുന്നു. ദീനത ഏറെ തളർത്തിയിരുന്നെങ്കിലും മുഖത്തു പ്രസാദമെഴുന്നു.എഴുന്നേറ്റിരിക്കാനും സംസാരിക്കാനും പരസഹായമില്ലാതെ കാര്യങ്ങൾ നിവൃത്തിയ്ക്കാനും പ്രയാസമില്ലെന്നായി. പഴന്തുണി ചുറ്റി പുറത്തിറങ്ങി, ഇളംവെയിലും പോക്കുവെയിലും കൊണ്ടു സുഖം പോറ്റി. പുറത്തിറങ്ങി ഇളവെയിലേൽക്കാൻ തുടങ്ങിയതു ചാത്തപ്പന്റെ സ്വാസ്ഥ്യം കെടുത്തി. പാറമ്മാൻ പറഞ്ഞിടത്ത് ഉള്ളുടക്കി:“ഇഞ്ഞാണ് സൂക്ഷിക്കേണ്ടത്.”പോക്കുവെയിലേറ്റ്, മുറ്റത്തിരുന്നു മൊളി നുള്ളിപ്പൊളിയ്ക്കുന്നതു കണ്ടു വന്ന ചാത്തപ്പൻ ഭയപ്പാടോടെ ചുറ്റുമൊന്നു തിരിഞ്ഞു വീക്ഷിച്ചു. തികട്ടിവന്ന വിമ്മിഷ്ടം അടക്കിപ്പിടിച്ച്, പറഞ്ഞാൽ കേൾക്കാവുന്ന ദൂരേയ്ക്കു മാറി ഒതുങ്ങി നിന്നു. എന്നിട്ടും വേശാറൊഴിയാതെ, ആദ്യമായി, അന്നാദ്യമായി, ചാത്തപ്പൻ തൊണ്ട തുറന്നു:“മുറ്റത്തങ്ങനെ ഇരിക്കണ്ട, തമ്പ്രാട്ടീ...”എന്തേയെന്നു ചോദിച്ചില്ല. പകരം കെറുവിച്ച് തല ചെരിച്ചൊന്നു നോക്കി. അത്രമാത്രം. അതിനുത്തരമെന്നോണം ചാത്തപ്പൻ തന്നെ പറഞ്ഞു തുടങ്ങി:“വഴീന്നാരെങ്കിലും കണ്ട് വന്നാൽ, അടിയൻ...”ചാത്തപ്പൻ പറഞ്ഞുവന്നതിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടെന്നു തോന്നുന്നു; പതുക്കെ എഴുന്നേറ്റു കുടിക്കുള്ളിലേയ്ക്കു കയറി.“ഇനിയ്ക്കൊന്ന് കുളിയ്ക്കണം,” അകത്തുനിന്നും ആവശ്യം വന്നു.കേട്ട പാതി, കേൾക്കാത്ത പാതി, മുറ്റത്ത് പടിഞ്ഞാറേ കോണിൽ നിന്നിരുന്ന ചാത്തപ്പൻ ഓച്ഛാനിച്ചു നിന്ന് വിനയമേറ്റു: “അടിയൻ...!”പിന്നേയ്ക്കു വെച്ചില്ല. നടന്നു നേരേ, പാറമ്മാന്റെ വീടന്വേഷിച്ച്. കുളിപ്പിയ്ക്കാൻ തൈരു തരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, വീടറിയില്ല. മുമ്പൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടുമില്ല. വെള്ളക്കാരുടെ തീട്ടൂരത്തിൽ പൊറുതി മുട്ടിയിരിക്കുമ്പോൾ നെല്ലും ചക്കരേം മലഞ്ചരക്കു സാമാനങ്ങൾ തോടു കടത്താൻ പുറം ചായ്‌ച്ചു കൊടുത്തിട്ടുണ്ട്, ഇന്തയ്ക്കൊപ്പം. അന്നൊരു ദിവസമാണു പാറമ്മാനെ ആദ്യമായി കണ്ടത്. പിന്നീടു പല രാത്രികളിലും അതുപോലെ കാണാനിട വന്നിട്ടുണ്ട്.ഉറക്കത്തിലായിരിയ്ക്കും, ആരെങ്കിലും വന്നു വിളിയ്ക്കുക.“ചാത്തപ്പാ, ചാത്തപ്പാ,” തട്ടിവിളിച്ചത് ഇന്തയായിരുന്നു. “വെക്കം വായോ.”ഉറക്കമത്തിൽ എഴുന്നേറ്റ് ഇന്തയ്ക്കൊപ്പം ചെന്നു.“ചെക്കനോട് മിണ്ടര്തെന്ന് പറഞ്ഞോളോ ട്ടാ,” ആരോ കുശുകുശുത്തു.അത് ഇന്ത ചെവിയിൽ മന്ത്രിച്ചു: “എത്തോം ചൂരും പാടില്ലാന്ന്!”പടിഞ്ഞാറു നിന്നൊരു നത്ത് കരഞ്ഞാൽ, കിഴക്കു നിന്നൊരു കുറ്റിച്ചുടിയൻ കൂവിക്കേട്ടു. രണ്ടാമതും ഇതാവർത്തിച്ചാൽ അപകടം പതിയിരിയ്ക്കുന്നുണ്ട് എന്നു സാരം.ആദ്യത്തെ സൂചനകൾ കിട്ടിക്കഴിഞ്ഞാൽ പിന്നത്തെ പണികളെല്ലാം എടുത്തോ, പിടിച്ചോ എന്നാണ്. ആരും ആരോടും മിണ്ടില്ല. പാറമ്മാന്റേയും തൊറങ്കര കുഞ്ഞിച്ചേറു മാപ്ലയുടേയും മേൽനോട്ടത്തിൽ കിഴക്കുനിന്നും എടുക്കാപ്പറച്ചുമട് പനയോലക്കെട്ടിൽ സുരക്ഷിതമായെത്തി. പടിഞ്ഞാറ് നേതൃത്വം മായിൻകുട്ടി സായ്‌വിനും ആണ്ടിപ്പാപ്പനും. അമ്പിളിമാമൻ വെള്ളം കുടിയ്ക്കാൻ പോകുന്ന തക്കം നോക്കി ചെയ്തിരുന്ന വ്യവഹാരത്തിൽ മലബാറിൽ നിന്നും ഉപ്പും ഉണക്കമീനും കിഴക്കോട്ടു കേറി.പൊന്നാനിയിലും കോഴിക്കോട്ടും വയനാട്ടിലും പോയി ഒളിപ്പോര് പഠിച്ചുവന്നയാളാണു പനമ്പാട്ടെ മായിൻകുട്ടി സായ്‌വ്; ഹനുമാൻ സേവക്കാരനായ ആണ്ടിപ്പാപ്പന്റെ സന്തതസഹചാരി.മായിൻകുട്ടി നാദാപുരത്തെ അവ്ക്കാദർ മുസല്യാർക്കു ശിഷ്യപ്പെട്ടപ്പോൾ മുസല്യാർ അനുഗ്രഹിച്ച്, ആശ്ലേഷിച്ചു നൽകി, രണ്ടര മുഴം നീളമുള്ളൊരു തിരണ്ടിവാല്.എണ്ണയിട്ടു പതം വരുത്തി, വെയിലത്തുണക്കി മിനുസപ്പെടുത്തിയ വാലു ചുറ്റിപ്പിടിച്ചൊരു വീശു വീശിയാൽ മതി, കിട്ടിയ ഭാഗം പൊള്ളയ്ക്കാൻ! മുറിവുണങ്ങാനും പാടാണ്, മുറിവുണങ്ങിയാലും പാടാണ്.വയനാട്ടിലെ കുരിക്കളിൽ നിന്ന് ഒളിപ്പോരു പഠിച്ചിറങ്ങുമ്പോൾ കിട്ടിയതാണ് ആനക്കൊമ്പിൽ പിടി തീർത്ത ഒഴുക്കൻ മുനയുള്ള കത്തി. തിരണ്ടിവാല് മായിൻകുട്ടി തുണക്കാരനു സമ്മാനിച്ചപ്പോൾ വയനാട്ടിലെ കത്തി സായ്‌വിന്റെ അരപ്പട്ടയിൽ ചന്തത്തിലങ്ങനെ കിടന്നു.അന്നു തൊട്ട് ആൾപരിചയമുള്ളതല്ലാതെ, ഇവരാരുടേയും വീടും കുടിയും അറിയില്ല. എങ്കിലും ഒരൂഹം വെച്ചു നടന്നു.നേരാംവഴി ചാത്തപ്പൻ ഉപേക്ഷിച്ചു. പഷ്ണിപ്പുര കടന്നു ത്രിവേണീസംഗമം. കണ്ടാണിപ്പുഴ വീതി കുറഞ്ഞ ഭാഗം, കടവ് നീന്തിക്കടന്നു. ദൂരെ നിന്നേ കാണാം, ഒരിടഞ്ഞ കൊമ്പനെപ്പോലെ ഇരിയ്ക്കാം, എഴുന്നേൽക്കാമെന്നോണം തുമ്പിക്കൈ നീട്ടി നടയമർന്ന്, തെക്കുപടിഞ്ഞാറു നിന്നു വടക്കോട്ടുയർന്ന് കല്ലുത്തിപ്പാറ. മറിയ്ക്കു കിഴക്ക് ഏറാംമൂട്. തൊട്ടരികെ, മൗനം ചാലിച്ച ശങ്കരംകുളവും തെറ്റി നടക്കുമ്പോൾ ചെവി വട്ടം പിടിച്ചു: ഏറാംമൂട്ടിൽ കരിമ്പനത്തലപ്പിൽ ചൂളം വിളി!മുപ്പിലിശ്ശേരിയിൽ വാഴക്കാവിലമ്മ ദാസ്യം ചുമന്നതും മനം വെറുത്തതും…കുരുട്ടുവിദ്യകൾ സ്വായത്തമാക്കിയ അല്പന്മാരിൽ അഹങ്കാരം വർദ്ധിയ്ക്കുമെന്നതു ശരിയാണ്. ചെപ്പടിവിദ്യയാൽ പാണൻ ശങ്കു വാഴക്കാവിലമ്മയെ ബന്ധനത്തിലാക്കി. ദാസ്യം ചുമന്നു മനം മടുത്ത ഭഗവതി എക്കിട്ടം മൂക്കറ്റം തേങ്ങി.ഒരു നാൾ, ശങ്കുവിനു കുളിയ്ക്കാൻ എണ്ണയും ഇഞ്ചയുമായി വന്ന ദേവി കുളക്കടവിൽ കാത്തു നിന്നു. കുളത്തിലിറങ്ങി തേച്ചു കുളിയ്ക്കെ, പാണന്റെ ശക്തി, ധരിച്ചിരുന്ന ഉറുക്കും നൂലും, പൊട്ടി. പൊട്ടിയ ഉറുക്കും ചരടും അലക്കുകല്ലിൽ ഒതുക്കിവെച്ചു പാണൻ കുളത്തിലിറങ്ങി മുങ്ങി. ഒത്തുകിട്ടിയ തരം പാഴാക്കിയില്ല: കുളത്തിലേയ്ക്ക് എടുത്തു ചാടിയ ഭഗവതി ചവിട്ടിത്താഴ്‌ത്തി. മുങ്ങിയ ശങ്കു പൊങ്ങിയില്ല!വേലികെട്ടാൻ മുള്ളിനു വേണ്ടി ഇന്തയ്ക്കും അവ്വയ്ക്കുമൊപ്പം മുളങ്കൂടു തേടി നടന്നപ്പോൾ കേട്ട കഥകൾ. അവയെല്ലാമിപ്പോൾ ഉള്ളിൽ ഭയമാണുണർത്തുന്നത്.ശ്രദ്ധ തിരിച്ച്, ചാത്തപ്പൻ ഇടവും വലവും വഴി തിരഞ്ഞു നടന്നു.നേരേ ചെല്ലുന്നതു മറ്റത്തിപ്പാടം. വലതുഭാഗം നമ്പഴിക്കാടിന് അതിരിട്ട്, കളകളാരവമുണർത്തി, കണ്ടാണിപ്പുഴ ലക്ഷ്യമാക്കിപ്പായുന്ന പൊന്നാന്തോട്.ഇടതുവശത്തുള്ള തേട്ടിക്കുന്നിന്റെ വടക്ക് എത്തണമെങ്കിൽ പുല്ലാനിക്കുന്നു മറികടക്കണം.ഉങ്ങ്, പാല, കമ്പിപ്പാല, മട്ടി, മുള, കടപ്പാവുട്ട, കാട്ടുവാക, അയിനി, പൊടിയയിനി, മുള്ളയിനി, വെൺമരുത്, ഞാവൽ, ഇത്യാദി വൃക്ഷങ്ങൾ പട്ടാപ്പകലും ഇരുട്ടു പരത്തി. കാര, തൊരടി, ഞാറ, കൂരി, കാട്ടുതെച്ചി, ശതവാരി, തൊട്ടാവാടി തുടങ്ങിയ പൊന്തക്കാടുകളും മുൾച്ചെടികളും ഇട തിങ്ങിയ വനം. സർപ്പങ്ങളായ സർപ്പങ്ങൾ, ഉരഗങ്ങൾ അഖിലവും തേട്ടിക്കുന്നത്തും പുല്ലാനിക്കുന്നത്തും ആപത്തുകളേതുമില്ലതെ സ്വൈരവിഹാരം നടത്തി.മുയൽ, മെരു, പൂമെരു, കുരങ്ങ്, മുള്ളൻപന്നി, കോക്കാൻപൂച്ച, കുറ്റിച്ചുടിയൻ തുടങ്ങിയ ഒട്ടു മിക്ക ജന്തുവർഗങ്ങളും, നരി, പുലി, കുറുക്കൻ തുടങ്ങിയ ഹിംസ്രജീവികളും പാറയിടുക്കുകളിലും കൽക്കുഴികളിലും ആവാസമുറപ്പിച്ചിരുന്നു. മുളംതത്ത, ചെമ്പോത്ത്, ഇർളാടൻ, മൈന, മയിൽ, കുയിൽ, അരിപ്രാവ്, മരംകൊത്തി, ചിലച്ചാട്ടി, നത്ത്, കൂമൻ, ആവലുംജാതികൾ, ചവറ്റിലക്കിളികൾ, സൂചിമുഖികൾ എന്നു വേണ്ട, പക്ഷിസഞ്ചയങ്ങൾ മുഴുവനും ആപൽശങ്കകളേതുമില്ലാതെ ഇവിടം ചേക്കേറിപ്പാർത്തു.ചാത്തപ്പൻ തേട്ടിക്കുന്നു വലിഞ്ഞു കയറി. എങ്ങും ചീവീടുകളുടെ കാതടപ്പിക്കുന്ന ശെത്തം. നരിച്ചീറുകൾ തലങ്ങും വിലങ്ങും തൊട്ടുതൊട്ടില്ലെന്നു ചീറിപ്പാഞ്ഞു ഭീതിപ്പെടുത്തി. വളർന്നുലഞ്ഞൊരു വൃക്ഷത്തിൽ നിന്നൊരു കമ്പ്, കവരത്തോടെ, പിടിച്ചു വലിച്ചു. കുത്തിക്കയറാനും മാർഗതടസ്സങ്ങൾ നീക്കാനും കുന്തം പ്രയോജനപ്പെട്ടു. ഊക്കോടെ ഊന്നിയും തട്ടി ശെത്തപ്പെടുത്തിയും കയറിയെത്തിയത് അസ്തമയത്തോടടുത്ത പുല്ലാനിക്കുന്നത്ത്.പുല്ലാനിക്കുന്നിന്റെ നെറുകയിലെത്തിയപ്പോൾ മണ്ണിന്റെ ഭാഷയ്ക്കു മാറ്റം വന്നു. മണ്ണ് ഇല്ലെന്നു തന്നെ പറയാം. കാറ്റും മഴയും വെയിലുമേറ്റു കരിഞ്ഞുണങ്ങിയ ചെങ്കൽപ്പാറകൾ പരസ്പരബന്ധിതം മലർന്നു കിടന്നു. കാലഭേദങ്ങൾക്കടിപ്പെട്ട്, അടരുകൾ പാളി തിരിഞ്ഞ്, പൊട്ടിയടർന്നു രൂപാന്തരം പ്രാപിച്ച തടങ്ങളിൽ തീപ്പുല്ലുകളും കരിമ്പുല്ലുകളും കല്ലുരുക്കികളും പറ്റിപ്പിടിച്ച്, കരുത്തിൽ വളർന്നു.വൈദ്യത്തിൽ പേരെടുത്ത കുഴുപ്പുള്ളിക്കാരും കൊടയ്ക്കാട്ടിൽ കുടുംബങ്ങളും പുല്ലാനിക്കുന്നിലേയും തേട്ടിക്കുന്നിലേയും ജൈവവൈവിദ്ധ്യം തിരിച്ചറിഞ്ഞ്, താഴ്‌വരകളിൽ വീടുവെച്ചു. വശങ്ങൾ ചായ്‌ച്ചിറക്കി, വൈദ്യശാലയും ഒരുക്കി.ദൂരെ താഴ്‌വാരം തെങ്ങിൻതലപ്പുകളിൽ ഇരുണ്ടു നിന്നു. അങ്ങകലെയൊരു നിഴൽചിത്രമായി മാഹാത്മ്യം നിറഞ്ഞ മഞ്ജുളാൽ! തൊട്ടുപിറകിലായി ഒറ്റക്കുറുന്തോട്ടിയിൽ, ശ്രീഗുരുവായൂരപ്പന്റെ പുണ്യദർശനം!“ഭഗവാനേ...ഇവിടെ നിന്നെങ്കിലും തൊഴാനായല്ലോ! അതിനാവും ഇങ്ങോട്ടെത്തിച്ചത്. ഭാഗ്യം!!”മുപ്പിലിശ്ശേരി വലംവെച്ച്, കണ്ടാണിപ്പുഴയ്ക്കെതിരേ വടക്കു നീന്തിക്കയറുന്ന മുണ്ടകപ്പാടം കണ്ടു. അതു കാണിപ്പയ്യൂരിൽ കരയണഞ്ഞു. വടക്കുപടിഞ്ഞാറേ കരയിൽ ഉമാമഹേശ്വരസാന്നിദ്ധ്യം: ചൊവ്വല്ലൂർ. ചുറ്റും നോക്കിയാൽ ലോകം മുഴുവനുമുണ്ട്, കാണാൻ!ഉച്ചിനിരപ്പിൽ തെക്കുവടക്കായി നടവഴി കാണുന്നുണ്ട്. വടക്കോട്ടല്പം ചെല്ലുമ്പോൾ അങ്ങിങ്ങു വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ആൾത്താമസമായി. ആദ്യം കണ്ടേടത്തു തന്നെ ചോദിച്ചു.“നേരേ ചെല്ലണത് കുടക്കല്ല് പറമ്പ്. അത്രയ്ക്കങ്ങോട്ടു പോകണ്ട. ആ തിരിവു കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാൽ, ചെല്ലുന്നിടം നാലും കൂടിയ മൂല: ചുണയംപാറ. താഴേയ്ക്കിറങ്ങി ഇടത്തോട്ടു തിരിഞ്ഞ് നേരേ ചെല്ലണത്...”പടിക്കെട്ട് പന്ത്രണ്ട് കല്പടവുകൾക്കു താഴെ, ഉണ്ണിപ്പാറന്റെ വീടിനു മുന്നിലെത്തുമ്പോൾ നേരം ത്രിസന്ധ്യ മയങ്ങുന്നു...(തുടരും)(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)[email protected]
  0 Posted by Saji Vattamparambil

  Jun 24, 2017 0
 • ഇദം പിത്യഭ്യോ നമഃ2017  ജുലായ്  23   ഞായറാഴ്ച.   കർക്കിടവാവ്.പ്രിയസുഹ്യത്ത് സുരേഷ് കൃഷ്ണ  ഷെയർ ചെയ്തതാണിത്. കർമ്മങ്ങൾ കേവലം അനുഷ്ഠാനങ്ങൾ മാത്രമായി ചുരുങ്ങി വരുന്ന കാലഘട്ടത്തിൽ, എന്താണിത് അല്ലെങ്കിൽ, എന്തിനാണിതെന്ന അറിവില്ലായ്മയ്ക്കുത്തരമായേയ്ക്കാമെന്ന തോന്നലിൽ നിന്നും ഇവിടെ  ഷെയർ  ചെയ്യുന്നു...ഹൈന്ദവ മതവിശ്വാസികൾക്കു  മാത്രമാണിതെന്ന  ധാരണ  പലതിനും  ആർജ്ജിതമായ  അറിവുകളിലൂടെ  മാറ്റങ്ങൾ   വന്നിട്ടുണ്ട്.    ഇതരമത വിശ്വാസങ്ങളിൽ  പിതൃതർപ്പണമെന്ന  കർമ്മം  ഇല്ലാതെ പോയത്, തികച്ചും  അവരുടെ  കുറ്റം കൊണ്ടല്ല.    അതേസമയം,     സമൂഹമാദ്ധ്യമങ്ങളുടെ   കടന്നുകയറ്റം  നന്മതിന്മകളെ  വേർതിരിച്ച്  ഉൾക്കൊള്ളാനുള്ള    കഴിവിനെ  നല്ലൊരളവോളം   എല്ലാവരെയും  സഹായിയ്ക്കുകയും  ചെയ്യുന്നുണ്ട്.  2016-ലെ  വാവുദിനത്തിൽ  ലോകപ്രശസ്ത  സംഗീതജ്ഞനായിരുന്ന  മൈക്കിൾ ജാക്സനു വേണ്ടി  അയാളുടെ  ബന്ധുക്കളും  മിത്രങ്ങളും  മലപ്പുറം ജില്ലയിലെ  തിരുന്നാവായയിലെത്തി  പിതൃതർപ്പണം  ചെയ്തു മടങ്ങിയത്  ആ  കർമ്മത്തിന്റെ   പൊരുൾ  ഉൾക്കൊണ്ടുതന്നെ  ആയിരിയ്ക്കണം.  മറ്റു വിശ്വാസികൾ പോലും  പിതൃതർപ്പണത്തിനായി  എത്തുന്നത്  തിരുന്നാവായയിൽ  നിത്യമായിരിയ്ക്കുന്ന വേളയിൽ  ഈ  കർമ്മത്തെ കുറിച്ച്  മനസ്സിലാക്കുവാൻ  ഈ ലേഖനം  പ്രയോജനപ്പെടുമെന്നു  വിശ്വസിയ്ക്കട്ടെ! നമ്മളുടെ വീഴ്ചയില്‍ നിന്നും നമ്മളെ കൈപിടിച്ചു ഉയര്‍ത്തിയ,നമ്മുടെ വഴികളിലെ മുള്ളുകള്‍ സ്വയം ഏറ്റുവാങ്ങിയ, നമ്മുടെ സന്തോഷത്തിനായി എല്ലാം ത്യജിച്ച,നമ്മള്‍ക്ക് വേണ്ടി ജീവിതം ഹോമിച്ച നമ്മുടെ സ്വന്തം മാതാപിതാക്കളെ ഓര്‍ക്കുന്ന പവിത്രമായ ഒരു ദിവസം... സ്വന്തം മാതാപിതാക്കളോട് നാം എപ്രകാരം പെരുമാറിയിട്ടുണ്ടോ,അതേപോലെയായിരിക്കും നമ്മുടെ മക്കള്‍ നമ്മോട് പെരുമാറുന്നത്.തന്‍റെ മാതാപിതാക്കളോടുള്ള കടമ നിറവേറ്റാത്ത ഒരുവന് മക്കളില്‍ നിന്നും അത് പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല, പ്രതീക്ഷിച്ചാലും ലഭിക്കുകയുമില്ല.ജീവിച്ചിരിക്കുമ്പോഴും, അതിന് ശേഷവും മാതാപിതാക്കളോട് നാം അനുവര്‍ത്തിക്കുന്ന മാനസികബന്ധം, കര്‍മ്മബന്ധം അത് മക്കള്‍ കണ്ടറിയുന്നതിലാണ് പിതൃകര്‍മ്മത്തിന്‍റെ പ്രായോഗികവശം എന്നു പറയാം. തനിക്ക് ജന്മം നല്‍കി, ഭക്ഷണം നല്‍കി, കൈപിടിച്ച് പിച്ച നടത്തിച്ച്, കരഞ്ഞപ്പോള്‍ സമാധാനിപ്പിച്ച്, വളര്‍ച്ചയില്‍ ആനന്ദം കണ്ടെത്തി, വിദ്യാഭ്യാസം നല്‍കി, ലോകത്തെ പരിചയപ്പെടുത്തി, സ്വന്തം കഷ്ടപ്പാടുകള്‍ ഒന്നും അറിയിക്കാതെ വളര്‍ത്തി വലുതാക്കാന്‍ അവര്‍ സഹിച്ച ത്യാഗത്തിന് ഒരിക്കലും കണക്കു പറയാത്ത അച്ഛനമ്മമാരുടെ അനുഗ്രഹമാണ് ലോകത്തിലെ ഏറ്റവും വലിയ അനുഗ്രഹം.എത്രയൊക്കെ വേദനിപ്പിച്ചാലും അവര്‍ ഒരിക്കലും മക്കളെ ശപിക്കില്ലായിരിക്കാം. പക്ഷേ, അവരുടെ മനസ്സിന് നല്‍കുന്ന വേദന തന്നെയാണ് ഒരുവനെ മരണം വരെയും പിന്തുടരുന്ന ഏറ്റവും ഭയാനകമായ ശാപം.ജീവിതാന്ത്യത്തില്‍ തന്നെ കൈപിടിച്ച് വളര്‍ത്തിയ മാതാപിതാക്കളെ, കൈപിടിച്ച് നടത്തിച്ച് ആശ്വസിപ്പിച്ച് മരണം എന്ന ശാശ്വതസത്യത്തിന്റെ അടുത്തെത്തുമ്പോള്‍ അച്ഛാ അഥവാ അമ്മേ ഞാനുണ്ട് കൂടെ എന്ന് തലോടിക്കൊണ്ട് പറയുവാന്‍ സാധിക്കുമ്പോഴാണ് മക്കള്‍ മക്കളാവുന്നത്.വളര്‍ന്നു വരുന്ന തലമുറ ഇത് കാണുകയാണ്. അവരുടെ മാതാപിതാക്കള്‍ അനുഷ്ടിക്കുന്നത് കണ്ട് അവരും ഇത് ചെയ്യണം. സ്വന്തം മക്കളില്‍ നിന്നും സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നവര്‍ അവര്‍ക്ക് മാതൃക കാട്ടേണ്ടതുണ്ട്.ജീവിച്ചിരിക്കുമ്പോള്‍ മാത്രമല്ല,മരിച്ചു കഴിഞ്ഞാലും പിതൃജനങ്ങളോടുള്ള കടമ തീരുന്നില്ല എന്ന്‍ പുതിയ തലമുറകളെ ഉദ്ബോധിപ്പിക്കുന്നതിലാണ് പിതൃതര്‍പ്പണത്തിന്‍റെ പ്രാധാന്യം...-സുരേഷ് ക്യഷ്ണ. ഇദം പിത്യഭ്യോ നമഃ കർക്കിടകവാവുബലി:- ഹൈന്ദവർ നിർബന്ധമായും ആചരിക്കേണ്ട കർമ്മം. 2017 ജുലായ്  23  ഞായറാഴ്ച  കർക്കിടകവാവാണ്, പിതൃക്കൾ ഉണരുന്ന ദിവസം. പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് മാതാപിതാക്കൾ മരിച്ചവർക്കു മാത്രം ബലിയിടാനുള്ളത് ആണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ കർക്കിടക വാവിന്റെ പ്രത്യേകത, കർമ്മബന്ധമുള്ള ഏഴു തലമുറകൾക്കായുള്ളത് ആണിതെന്നതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവരും അനുഷ്ഠിക്കേണ്ടതാണ് ഇത്. തലേന്നാൾ ഒരിക്കൽ നോക്കി, കറുത്തവാവു ദിവസം ബലിതർപ്പണം നടത്തുന്നതിലൂടെ ഹൈന്ദവരുടെ കർമ്മബന്ധ സങ്കൽപ്പങ്ങളിലെ ഒരു ബന്ധനത്തിന് മോക്ഷം സംഭവിക്കുകയാണെന്ന മഹത്വവുമുണ്ട്. അതായത്, പിതൃതർപ്പണമെന്നത് അങ്ങോട്ടു കൊടുക്കലല്ല, മറിച്ച് ഇങ്ങോട്ടു നേടലാണെന്നു സാരം. ഇന്നു ഹൈന്ദവർ തങ്ങളുടെ പത്രാസും, പകപോക്കലുകളും ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് മരണവീടുകളിലാണെന്ന് തോന്നിപ്പോകുന്നു. അതും അടുത്ത ബന്ധുക്കൾ-കർമ്മം ചെയ്യേണ്ടവർ- മരിക്കുമ്പോൾ പോലും..!! എന്നാൽ വിഡ്ഢികളായ അവർ തിരിച്ചറിയാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്. സമയമില്ല, തിരക്കാണ്‌, അതുമല്ലെങ്കിൽ, ജീവിച്ചിരുന്നപ്പോൾ അയാൾ പണ്ടെന്നെ നോക്കി ചിരിച്ചില്ല, പരേതന്റെ മക്കൾ പഞ്ചാരവാക്കു പറഞ്ഞില്ല തുടങ്ങിയ ന്യായവാദങ്ങൾ നിരത്തി തങ്ങളുടെ കർത്തവ്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ നഷ്ടപ്പെടുത്തുന്നത് തങ്ങളുടെ തന്നെ ശ്രേയസ്സിനെയും, മൂല്യങ്ങളെയുമാണെന്നും, അതുവഴി വിലകൊടുത്തു വാങ്ങുന്നത് വളരെ വലിയ ആത്മീയ സ്വത്വാപചയത്തെയാണെന്നും. ജീവിച്ചിരുന്ന കാലം, അയാൾ ആരെന്നോ, എങ്ങനെ ജീവിച്ചെന്നോ, നമ്മോടെങ്ങനെ പെരുമാറിയെന്നതോ, മാനദണ്ഡമാക്കിയേയല്ല, പരേതാത്മാക്കൾക്ക് നാം നൽകാൻ ബാദ്ധ്യസ്ഥമായ തർപ്പണാദികൾ സമർപ്പിക്കേണ്ടത്. അത് മനുഷ്യന്റെ കടമയാകുന്നു. സനാതനധർമ്മം ചിട്ടപ്പെടുത്തിയിട്ടുള്ള ബലിതർപ്പണവിധാനങ്ങൾ സമഗ്രവും, ശാസ്ത്രീയവുമാണ്‌. മരിച്ചു കഴിഞ്ഞാൽ ആ ആത്മാവ്‌ പിതൃവായാണ്‌ ഗണിക്കുക. പിതൃവിന്‌ ഈശത്വവുമുണ്ട്. സർവ്വം വിധമായ ആദരവുകൾക്കും അർഹമാണ്‌ പരേതാത്മാവ്‌. മരണശേഷം ആ ആത്മാവിന്റെ നക്ഷത്രം പോലും ജന്മനക്ഷത്രമല്ല, മരിച്ച ദിവസത്തെ നക്ഷത്രമായാണ്‌ ഗണിക്കുക. എന്നാൽ ജീവിച്ചിരുന്ന കാലത്തെ സർഗ്ഗവാസനകളുടെ അശുദ്ധികളെ കർമ്മങ്ങൾ കൊണ്ട് ശുദ്ധീകരിച്ച്, ശാസ്ത്രം അനുശാസിച്ചിരിക്കുന്ന ക്രിയകളിലൂടെ ആ ചൈതന്യത്തെ അതിന്റെ സ്ഥായീഭാവത്തിലെത്തിക്കേണ്ടത് കർമ്മാധികാരികളായ, ജീവിച്ചിരിക്കുന്നവരുടെ കടമയാണ്‌. അത് കേവലം മക്കളിൽ മാത്രം പരിമിതപ്പെടുത്തിയതല്ലെന്നു സാരം. ശരീരം വെടിഞ്ഞ ആത്മാവിനെ, മൂന്നായി വിരിച്ച ദർഭയിൽ, നടുവിൽ നീളം കൂടി അറ്റത്തു കെട്ടോടു കൂടിയ ദർഭ (കൂർച്ചം) സുഷുമ്നാനാഡിയേയും, ഇടത്തും വലത്തും അതോടൊപ്പം വയ്ക്കുന്ന ദർഭകൾ ഇഡ, പിംഗള എന്നീ ജീവനാഡികളേയും പ്രതിനിധീകരിച്ച്, അതിൽ ധാതുരൂപമായ അന്നത്താൽ പിണ്ഡം സമർപ്പിച്ച്, ആ പിണ്ഡത്തിലേയ്ക്ക് ജീവാത്മാവിനെ ആവാഹിച്ചാണ്‌ തർപ്പണം ചെയ്യുന്നത്. എള്ള്, അഥവാ തില ആത്മരൂപവുമാണ്. അതിന്‌ ശാസ്ത്രീയതയും, സമഗ്രതയുമുണ്ട്. വായ്ക്കരിയിടുക മുതൽ, തുടർന്നു വരുന്ന ദിവസങ്ങളിലെ തർപ്പണാദികർമ്മങ്ങളിൽ രക്തബന്ധമുള്ള ഓരോ വ്യക്തിക്കും ഒഴിഞ്ഞു മാറാൻ കഴിയാത്ത കടപ്പാടുണ്ട്. ആ കടപ്പാട് മരിച്ചു പോയ ബന്ധുവിനോടല്ല, അവനവനോടു തന്നെയാണെന്ന് തിരിച്ചറിയാതെ ‘വിളച്ചിലെടുക്കുന്ന’ ബന്ധുവർഗ്ഗത്തെ വിഡ്ഢികളെന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിക്കണം? ആത്മാവ്‌ ഏകവും, സർവ്വവ്യാപിത്വമുള്ളതും, ഈശ്വരാംശം തന്നെയുമെന്നിരിക്കേ, പരേതന്റെ ആത്മാവും, നമ്മിൽ കുടി കൊള്ളുന്ന ആത്മാവും ഒന്നു തന്നെ. നമ്മിൽ, ജന്മം കൊണ്ടുണ്ടായ കർമ്മബന്ധനങ്ങളുടെ മോചനം കൂടിയാണ്‌ ഇത്തരം ചടങ്ങുകളിലൂടെ നാം നിർവ്വഹിക്കുന്നത്. അഥവാ, മരണത്തിലേക്ക് അനുനിമിഷം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നാം ഓരോ പേരും, സ്വതന്ത്രരാവുന്നതിനു വേണ്ടിയുള്ള വൈദികാചരണം കൂടിയാകുന്നു ഇതെല്ലാം. അവസാനം സർവ്വതന്ത്രസ്വതന്ത്രത നേടി മരണാവസാനം മോക്ഷഗതിയിലെത്താൻ ഈ കടങ്ങളൊക്കെ നാം വീട്ടിയേ മതിയാകൂ. അതിന്‌ ആർക്കു വേണം മോക്ഷം അല്ലേ??? ഹൈന്ദവസമൂഹത്തിൽ നിന്നും, ആചാരപരവും, അനുഷ്ഠാനപരവുമായ മൂല്യങ്ങൾ അകന്നു പോയതിന്റെ പരിണിതഫലമാണ്‌ ഇന്ന് വലിയതോതിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികാപചയവും, മൂല്യച്യുതിയും. മനഃസ്സമാധാനത്തോടെ ജീവിക്കുന്നു എന്ന് നെഞ്ചിൽ കൈ വച്ചു പറയാൻ സാധിക്കുന്ന എത്ര ഹൈന്ദവകുടുംബങ്ങൾ, അല്ലെങ്കിൽ വ്യക്തികളുണ്ടാകും നമുക്കിടയിൽ? എന്താണതിനു കാരണം? മുൻപെങ്ങുമില്ലാത്ത തരത്തിൽ അസ്വസ്ഥത നമ്മെ ഗ്രസിക്കുന്നുവെങ്കിൽ, എവിടെയാണ്‌ നമുക്കു തെറ്റുന്നതെന്നു നാം ചിന്തിക്കേണ്ടതുണ്ട്. അത് മറ്റെങ്ങുമല്ല, നാം നമ്മുടെ അസ്തിത്വം പുരോഗമനമെന്നും, വിപ്ലവമെന്നുമൊക്കെ തുടങ്ങിയ ഓമനപ്പേരുകളിൽ വിളിക്കുന്ന ഹിമാലയൻ മണ്ടത്തരങ്ങൾക്കും, നാശഹേതുകമായ ആശയങ്ങൾക്കും പണയം വച്ച് പരമ്പരയാ തുടർന്നു വന്നിരുന്ന സകല മൂല്യങ്ങളെയും വലിച്ചെറിഞ്ഞിടത്തു തുടങ്ങി നമ്മുടെ നാശവും. ആചാരങ്ങളിലേയ്ക്കും, മൂല്യങ്ങളിലേയ്ക്കും മടങ്ങാത്തിടത്തോളം നമ്മുടെ നടുവ്‌ ഒടിഞ്ഞു തന്നെ കിടക്കുമെന്നതിൽ സംശയമേതുമില്ല. ഒരു കാലത്ത് കാവുകളും, വച്ചാരാധനയും തുടങ്ങിയ വൈദികാനുഷ്ഠാനങ്ങളോടു കൂടി പുലർന്നിരുന്ന ഹൈന്ദവസമൂഹം പല കാരണങ്ങളുടേയും പേരിൽ അവയൊക്കെ കൈവിട്ടു. ഏതെങ്കിലും ജോൽസ്യനെക്കണ്ട് ഒഴിവു നോക്കി, വീട്ടുമുറ്റത്തെ കാവുകൾ ഏതെങ്കിലും ക്ഷേത്രത്തിലേയ്ക്ക് ആവാഹിച്ചു മാറ്റി. ഇത്തരം വിഷയങ്ങളിൽ ഏതെങ്കിലും ജ്യോതിഷികൾ അനുകൂലിക്കാതിരുന്നാൽ, അവരെ വിട്ട് ഹിതകരമായ തീരുമാനം പറയുന്ന ജോൽസ്യനെക്കൊണ്ട് ചാർത്തെഴുതിച്ചു കാര്യം കണ്ടു. കുടുംബത്തിന്റെ ആധാരമൂർത്തികളെത്തന്നെ ഇത്തരത്തിൽ ശരണാലയങ്ങളിലേയ്ക്കയച്ച തലമുറകൾ തങ്ങളുടെ അന്ത്യകാലവും വൃദ്ധസദനങ്ങളിലേയ്ക്കു മാറ്റി നടപ്പെട്ടപ്പോൾപ്പോലും, മുൻകാലജീവിതത്തിൽ സംഭവിച്ച പിഴവുകളേക്കുറിച്ചു ബോധവാന്മാരാകുന്നില്ല. വരും തലമുറയെയെങ്കിലും അതേക്കുറിച്ചു ബോദ്ധ്യപ്പെടുത്താൻ മുതിരുന്നില്ല. ഇന്ന് ഹൈന്ദവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളുടെ അടിസ്ഥാനം തേടിപ്പോയാൽ ആചാരാനുഷ്ഠാനങ്ങളിൽ സംഭവിച്ച ഈ ഇളക്കം ശ്രദ്ധയിൽ പെടും. ആത്മീയതയോടൊപ്പം ശാസ്ത്രത്തെയും, ശാസ്ത്രാന്വേഷണങ്ങളിൽ ആത്മീയതയേയും ഇടകലർത്തിയ ഒരേയൊരു ധർമ്മപദ്ധതി ഈ ലോകത്തിൽ സനാതനധർമ്മം അഥവാ ഹിന്ദുധർമ്മം മാത്രമാണ്.അപ്ലൈഡ് സ്പിരിച്വാലിറ്റിയെ കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം നിത്യജീവിതത്തിൽ അനുഷ്ഠാനമായി സനാതനധർമ്മം നിർദ്ദേശിച്ചിട്ടുള്ള ഓരോ കർമ്മങ്ങളുടെയും ശാസ്ത്രീയതയും, അതിന്റെ സമഗ്രതയും വെളിവാക്കിത്തരും. ആത്മീയവും ഭൗതികവുമായ ഉത്കർഷത്തെ പരിപോഷിപ്പിക്കുന്ന നിത്യകർമ്മങ്ങളും, തർപ്പണാദികളും മുടക്കം കൂടാതെയും ശ്രദ്ധാപൂർവ്വവും അനുശീലിക്കുന്ന ഒരു തലമുറ വ്യക്തിക്കും, കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. രാഷ്ട്ര ശ്രേയസ്സിന്റെ ധർമ്മശിലകളായ ആചാരപരതയെ പുൽകാൻ ഇനിയും അമാന്തിച്ചുകൂടാ… വരികൾ:കാവാലം ജയകൃഷ്ണൻ
  3 Posted by Saji Vattamparambil

  Jun 23, 2017 3
 • അനുബന്ധം മെയ് 15-ന് തിരികെ ജോലിയിൽ പ്രവേശിച്ചു.എഴുതുവാനോ, മെയിലുകൾ പരിശോധിയ്ക്കുവാനോ തോന്നിയില്ല... ഒരു മാസത്തിനുശേഷം മെയ് 18-നു മെയിൽ തുറന്നു. മെസ്സേജുകൾ ഓരോന്നായി delete ചെയ്യവേ... പെട്ടെന്ന് ഒരെണ്ണത്തിൽ ശ്രദ്ധയുടക്കി-Koottam admin- francis john has added you as a friend... കൂട്ടം പുനർജനിച്ചിരിയ്ക്കുന്നു! മറ്റൊന്നും നോക്കിയില്ല. മെയ് 3-നു എത്തിയിരുന്ന ആ മെസ്സേജിനെ പിന്തുടർന്ന്, വീണ്ടും കൂട്ടത്തിലെത്തി... ആരാണതിന്റെ പുതിയ ശില്പി എന്നൊന്നും അറിയില്ല. Top Bloggers-ന്റെ ഭാഗത്ത് സുനിൽ സാറിന്റെ ചിത്രത്തിനടുത്ത് അല്പനായ ഈയുള്ളവന്റെ ചിത്രം... -ഈശ്വരാ...! അതിനുള്ള എന്ത് യോഗ്യതയാണെനിയ്ക്കുള്ളത്...? ആദ്യംതന്നെ സുനിൽ സാറിന്റെ ഫോട്ടോ download ചെയ്ത് Desktop-ൽ വെച്ചു. പിന്നീട് അദ്ദേഹത്തിന്റേതായുള്ള രചനകളോരോന്നും പ്രിന്റ് എടുത്തു.അദ്ദേഹത്തിന്റെ വിയോഗത്താൽ ഏപ്രിൽ 06 മുതൽ കുറിച്ചുവെച്ചവ വ്യസനക്കുറിപ്പുകളായി ഇവിടെ പോസ്റ്റ് ചെയ്യുകയായി... ശിവനന്ദ അനുസ്മരിച്ചതുപോലെ, അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ രചനകളും മെയിലുകളും വായിയ്ക്കാനെടുക്കുകയായിരുന്നു... 2016 ആഗസ്റ്റ് മുതൽ 2017 ഫെബ്രുവരിയ്ക്കുള്ളിൽ 292 മെസ്സേജുകൾ.. അദ്ദേഹം ഏതൊക്കെ സൈറ്റുകളിൽ ഉണ്ടായിരുന്നുവെന്ന് അറിയില്ല. ഹരി നായർ എന്ന പേരിലെ കൂട്ടം സുഹൃത്തിനെ പോലുള്ളവർക്ക് ചിലപ്പോൾ, അറിയാമായിരിയ്ക്കാം. ദിനപത്രമായി പുറത്തിറങ്ങുന്ന ഒരു പ്രമുഖ ഓൺലൈൻ സൈറ്റിലേയ്ക്ക് അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പോവുകയുണ്ടായിരുന്നു... ആ‍ പത്രത്തിന്റെ ഉടമ വളരെ നല്ല അടുപ്പം കാണിയ്ക്കുകയുണ്ടായി. അതൊരുപക്ഷെ, കച്ചവടത്തിന്റെ ഭാഗമായിരുന്നിരിയ്ക്കാം... ആ മലയാള ദിനപത്രത്തിന്റെ പോസ്റ്റുകളും റിപ്പോർട്ടുകളും പലതും എഡിറ്റിങ്ങിനായി വ്യക്തിപരമായി എന്നെ ഏല്പിയ്ക്കുകയുണ്ടായി... അതാ‍തു വിഷയങ്ങളുമായി ബന്ധപ്പെട്ട പല ചർച്ചകളും നേരിട്ട് നടന്നിട്ടുണ്ട്. തികച്ചും സൗജന്യമായി തന്നെ അവയെല്ലാം നിർവ്വഹിച്ചും കൊടുത്തിരുന്നു... പ്രശസ്ത I.A.S. Officer ആയിരുന്ന ഡോ. ബാബു ഡി. പോൾ സാറിന്റെ അബദ്ധജടില ലേഖനം വരെ അതിലുൾപ്പെടും. (ബാബു ഡി. പോൾ അപ്രകാരം എഴുതിയിരിയ്ക്കുമെന്ന് കരുതുന്നില്ല.) സുനിൽ സാറിന്റെ മരണവാർത്ത അറിഞ്ഞ ദിവസം തന്നെ, ആ ദിനപത്രത്തിന്റെ ഉടമയെ നേരിട്ട് അറിയിച്ചിരുന്നു... മറുപടിയുണ്ടായില്ലെങ്കിലും, പത്രത്തിലൊരു വാർത്ത പോലും അവർ കൊടുത്തില്ല! വീണ്ടും വീണ്ടും അറിയിയ്ക്കുകയുണ്ടായി. അദ്ദേഹത്തോട് അവർ കാണിച്ച അവഗണനയിൽ എന്തോ... പിന്നീട് അങ്ങോട്ടു പോകാൻ മനസ്സുണ്ടായില്ല...... എഴുതി വന്നത്, അദ്ദേഹം ഏതൊക്കെ സൈറ്റുകളിൽ ഉണ്ടെന്ന് അറിയാമെങ്കിൽ, അദ്ദേഹത്തിന്റെ രചനകൾ കണ്ടെടുക്കണമെന്നുണ്ട്... അവയെല്ലാം മെയിൽ ചെയ്തു തരാ‍മെങ്കിൽ, വല്യ ഉപകാരമായിരിയ്ക്കും. ...സാറിന്റെ കുടുംബത്തിന് അതേകുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മനസ്സിലാകുന്നത്. ഒന്നിനുമല്ല്ല. അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു പുസ്തരൂപത്തിലാക്കാനുള്ള കഴിവുകളൊന്നും സാമ്പത്തികമായോ ബുദ്ധിപരമായോ എനിയ്ക്കില്ല. (കൂട്ടത്തിന്റെ സാരഥിയായിരുന്ന ജ്യോതികുമാർ സാറിനെ പോലുള്ളവർക്ക് ചിലപ്പോൾ സാധിച്ചേയ്ക്കും.) ഇല്ലെങ്കിൽതന്നെ, അവയൊന്നും നഷ്ടപ്പെടരുതെന്നു മാത്രം സത്യസന്ധമായി ആഗ്രഹിയ്ക്കുന്നു... അതല്ലാത്തപക്ഷം, അടുത്ത തവണ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ലഭ്യമായ പ്രിന്റുകൾ ഏല്പിയ്ക്കാനെങ്കിലും...! അറിയാവുന്ന എഴുത്തുകാരെയെല്ലാം നേരിട്ട് അറിയിച്ചുകൊണ്ട് അദ്ദേഹം തുടങ്ങിവെച്ച ‘ബ്ലോഗെഴുത്തുലോകം’, നിലനിർത്തിപോകാൻ എന്തുചെയ്യും...? അദ്ദേഹത്തിനല്ലാതെ മറ്റാർക്കെങ്കിലും അതിനാകുമോ...? കൂട്ടം സൈറ്റിലുള്ള അദ്ദേഹത്തിന്റെ പ്രൊഫൈൽ നിലനിർത്തി കാണണമെന്നും ആശിയ്ക്കുന്നു... ഇനിയും അപ്രൂവ് ആകാത്ത കൂ‍ട്ടത്തിലെ അദ്ദേഹത്തിന്റെ രചനകൾ അപ്രൂവ് ആയിരുന്നെങ്കിൽ... കൂട്ടത്തിൽ അദ്ദേഹം പോസ്റ്റ് ചെയ്യാത്തവ അദ്ദേഹത്തിന്റെ എൻട്രിയായി തന്നെ ചേർക്കണമെന്നും ആഗ്രഹമുണ്ട്... Wordpress സൈറ്റിൽ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഞാൻ പോയിരുന്നു... കൂട്ടത്തിലും മറ്റും ഉണ്ടായിരുന്ന പല മികച്ച എഴുത്തുകാരെയും കുറിച്ച് സത്യസന്ധമായി അദ്ദേഹം എഴുതിയ ലേഖനങ്ങൾ ‘എന്റെ പ്രതികരണങ്ങൾ’ എന്ന പേരിൽ കണ്ടു. അവയെങ്ങനെ കൂട്ടത്തിലെ അദ്ദേഹത്തിന്റെ എൻട്രികളിൽ ചേർക്കുമെന്ന് അറിയില്ല... കൂട്ടത്തിലെ ടോപ് ബ്ലോഗേഴ്സ് എന്ന ഭാഗത്തുനിന്നും അദ്ദേഹത്തിന്റെ ചിത്രം നീങ്ങിപ്പോകരുതെന്ന് അതിയായി അതിയായി ആഗ്രഹിയ്ക്കുന്നു... നിസ്സഹായനായ ഒരാൾക്ക് എന്തു ചെയ്യാനാകുമെന്ന് അറിയില്ല. അപ്രൂവ് ആകാതെ കാത്തുകിടക്കുന്ന അദ്ദേഹത്തിന്റെ തന്നെ ഒരു ലേഖനത്തിൽ എഴുതിയതുപോലെ, ‘കൂട്ടം തന്നെ കനിയണം’!   അനുഗ്രഹിച്ചാലും... -എളിമയോടെ, സജി വട്ടംപറമ്പിൽ, 2017 June 09. [email protected]  
  13 Posted by Saji Vattamparambil

  Jun 21, 2017 13
 • ഇവിടെയുണ്ട് ആ ഹൃദയം   -ചേച്ച്യമ്മേ, ഇത് ഞാനാ...   ‘എന്താ കുട്ടാ...?’; മറുതലയ്ക്കൽ മൈമൂൺ അബ്ദുൾ അസീസ്.   -സുനിൽ സാറിന്റെ വീട്ടിൽ നിന്നാണു വിളിയ്ക്കുന്നത്...   ‘അയ്യോ...! നീയിതെന്തു പണിയാണു മോനെ ചെയ്തത്...? ഒരു വാക്കു നിനക്കെന്നോട് പറയാർന്നില്ലേ....? ചേച്ച്യമ്മ നിന്റെ കൂടെ വന്നേർന്നില്ലേ...?   അവർ വീണ്ടും പരിഭവിച്ചു...പിന്നെയുമെന്തൊക്കെയോ സങ്കടങ്ങൾ എണ്ണി പെറുക്കുന്നുണ്ടായിരുന്നു...   -ചേച്ച്യമ്മ സാറിന്റെ ഭാര്യയുമായി സംസാരിയ്ക്കൂ...   അവർ സംസാരിച്ച് തീരുംവരെ കാത്തുനിന്നു. യാത്ര പറയുവാനെന്തോ... അവിടം വിട്ട് പോരുംവാനും മടി തോന്നി... നിരാശപ്പെട്ട് നടന്നു. മുറ്റം കഴിഞ്ഞതും, ഒന്ന് നിന്നു. സംതൃപ്തമല്ലാത്ത മനസ്സുമായി, തിരിഞ്ഞു നോക്കി...   അദ്ദേഹത്തെ എവിടെയാണു സംസ്ക്കരിച്ചതെന്നു ചോദിച്ചില്ല... തിരികെച്ചെന്ന് ബെല്ലടിച്ച് വീണ്ടും ഈ അവസരത്തിൽ അലോസരപ്പെടുത്ത വയ്യ. അവിടം വിട്ടുപോകുവാനും മനസ്സു വന്നില്ല...   ചേതനയറ്റ അദ്ദേഹത്തിന്റെ ശരീരം വിസിറ്റിങ് ഹാളിലായിരിയ്ക്കാം... അനന്തരക്രിയകൾക്കായി മുറ്റത്തേയ്ക്ക്... അവിടെനിന്നും ഗെയ്റ്റ് കടന്ന് നേരെ പുറത്തേയ്ക്ക്. ഇല്ല, പുറത്ത് പോയിട്ടില്ല... ഇവിടെ തന്നെയുണ്ട്! ഇവിടെതന്നെ ഉണ്ട്!! മനസ്സു പറയുന്നു, ഇവിടെതന്നെ ഉണ്ട്...   ആരെങ്കിലും കാണുന്നുണ്ടോ വീക്ഷിയ്ക്കുന്നുണ്ടോ സംശയിക്കുന്നുണ്ടോ, എന്നൊന്നും അറിഞ്ഞില്ല. കുളത്തിനും വീടിനുമിടയിലെ മുറ്റത്തുക്കൂടെ നടന്നു... പിൻവശത്തെത്തി. കാൽപെരുമാറ്റം കുറഞ്ഞതു കൊണ്ടാവാം, അവിടമെല്ലാം ശുഷ്ക്കമായി കിടന്നു.   പുരയിടത്തിന്റെ തെക്കുപടിഞ്ഞാറു കോണിൽ ഒരു തടം പോലെ...! കണ്ണുകൾ അവിടെ തറച്ചുനിന്നു.... അടുത്ത ദിവസങ്ങളിലെന്നോ മഴ പെയ്തതിനാൽ അങ്ങിങ്ങ് പുല്ലുകൾ മുളച്ചിരുന്നു... നവധാന്യങ്ങളാവാം, പിതൃതർപ്പണത്തിലെ ശേഷിപ്പുകളായി ചതുരത്തിനുള്ളിൽ പുതുനാമ്പെടുത്തിരുന്നു...   കാൽച്ചുവട്ടിൽ നിന്നപ്പോൾ, സങ്കടമിറ്റി... തലയുടെ ഭാഗത്ത്, ആ പ്രൊഫൈൽ ചിത്രം പ്രതിഷ്ഠിച്ചപ്പോൾ, നിറഞ്ഞ കണ്ണുകൾ തുളുമ്പിപ്പോയി...   -ഇങ്ങനെ കാണാനായിരുന്നോ സാ‍ർ, യോഗം...? ഇതിനായിരുന്നോ...?   ഒരാൾ മനമുരുകി സംവാദം ചെയ്യുമ്പോൾ, മറുഭാഗം മൗനമായി കുടികൊണ്ടു...   ഹൃദയം മുറിയുന്ന വേദനയുമായി അധികനേരം നിൽക്കാനായില്ല....   പുണ്യാത്മാവിന്റെ നിത്യശാന്തിയ്ക്ക് ഇരുകൈകളും കൂപ്പി പ്രാർത്ഥിച്ചു. പാദങ്ങളിൽ തൊട്ടു വന്ദിച്ചു.   മുണ്ടിന്റെ കോന്തലയിൽ ചവിട്ടിയതാവാം, തിരികെ നടന്നതും, ഇടറിപ്പോയി. വീണില്ല, അടിതെറ്റി ഉലഞ്ഞുനിന്നു...   വീണ്ടുമൊന്ന് തിരിഞ്ഞുനോക്കി. കണ്ണും കുരലും നിറഞ്ഞു നിൽക്കെ, മനസ്സു പിന്നെയും പറയുന്നുണ്ടായിരുന്നു,   -ഒരു വർഷമായി പിന്തുടരുകയായിരുന്നില്ലേ...? എഴുതിയതത്രയും അയച്ചുതന്നില്ലേ...? ഇനി മറുപടിയുണ്ടാവില്ലെന്നറിഞ്ഞിട്ടും, ഞാനിതെല്ലാം അയയ്ക്കുന്നുണ്ടല്ലോ....?   ആ ഒരു കഥയാണിതിനെല്ലാം നിമിത്തമായതെങ്കിൽ, അതിനിയും പൂർത്തിയായിട്ടില്ല,ല്ലോ...?   അത് പൂർത്തിയായിട്ടല്ലേ, കാണേണ്ടിയിരുന്നത്...?   ഇനി നമ്മളെന്നു കാണും...?   തുറന്നുകിടന്ന ഗെയ്റ്റ് താഴിട്ടടച്ച്, തിരിഞ്ഞുനോക്കാതെ നടന്നു. പണി പൂർത്തിയാകാറായ ആ രണ്ടു വീടുകൾക്കടുത്ത് അപ്പഴും രണ്ടുപേർ സംസാരിച്ചുനില്പുണ്ടായിരുന്നു...   ‘സുനിലേട്ടന്റെ വീട്ടിൽ ആളുണ്ടായിരുന്നില്ലേ?’; അവരിലൊരാൾ ചോദിച്ചു;   -ഉവ്വ്, ചേച്ചിയുണ്ട്.   ‘നമ്മൾ സുനിലേട്ടന്റെ ആരായിട്ടു വരും...?’   നിഷ്ക്കളങ്കമായ ഈണത്തിലുള്ള രണ്ടാമത്തെയാളുടെ ചോദ്യവും വളരെ വളരെ അഭിമാനമുളവാക്കി.അദ്ദേഹം മരിച്ചുപോയെങ്കിലും, ആ കുടുംബം അയൽക്കാരിൽ സുരക്ഷിതം!   പിറകോട്ടു മറയുന്ന കാഴ്ചകളുമായി ബസ്സിലിരിയ്ക്കുമ്പോഴും ഇപ്പഴും , ആ ചോദ്യം പിന്നെയും വരുന്നു...   ‘നമ്മൾ ആരായിട്ടു വരും...?’ (Sunil M.S., ഒരോർമ്മ കുറിപ്പ്.)--------------------------------------------------സജി വട്ടംപറമ്പിൽ, 2017 June 14,  ബുധനാഴ്ച. [email protected]
  4 Posted by Saji Vattamparambil

  Jun 14, 2017 4
 • ഞാനെന്ന മിഥ്യ ആരും വന്നില്ല! തെല്ലുനേരം കഴിഞ്ഞ് വീണ്ടും ബെല്ലിൽ വിരലമർത്തി... വീണ്ടും അമർത്തുമ്പോൾ എന്തോ, ഒരു വിഷമം ഉള്ളുണർത്തി... ഇങ്ങിനെയല്ല,ല്ലോ ഇവിടെ വരേണ്ടിയിരുന്നത്....?ആ കൂടിക്കാഴ്ചയ്ക്കു കാത്തുനിൽക്കാതെ പോയില്ലേ...!ഭാഗ്യം, ഭാഗ്യദോഷം എന്നൊക്കെ പറയുന്നത് ഇതിനെയല്ലേ...? ഇവിടെ ഞാനായിരുന്നില്ലേ, കുറ്റക്കാരൻ....? എന്റെ മാത്രം അലസതയായിരുന്നില്ലേ, എല്ലാതിനും കാരണം...? പരിതപിച്ചു നിൽക്കുമ്പോഴാണ് അമ്മ വന്നത്. സാറിന്റെ ഭാര്യയാകുമെന്ന് ഊഹിച്ചു. അറുപതിനോടടുത്ത പ്രായമുണ്ടെങ്കിലും, അനാരോഗ്യമുള്ളതായി തോന്നിയില്ല. എങ്കിലും, തേജസ്സുറ്റ ആ മുഖം വിവശമായിരുന്നു... അപരിചതനെ കണ്ടതിലുള്ള ആശങ്കയും ഒറ്റപ്പെടലിന്റെ ഭീതിയും കണ്ണുകളിൽ വായിയ്ക്കാമായിരുന്നു... ആരെന്നു ചോദിയ്ക്കും മുൻപെ, ഞാനെന്നെ കുറിച്ച് പറഞ്ഞു. അതൊരു ക്ഷമാപണമായിരുന്നു... മുഴുവനും കേൾക്കും മുൻപെ, അവരുടെ മുഖം കുനിഞ്ഞു. കുറച്ചുനേരത്തേയ്ക്ക് ഒന്നും മിണ്ടിയില്ല. ...പ്രത്യേകിച്ച് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. സ്പോർട്സ്മാൻ സ്പിരിറ്റ് അദ്ദേഹത്തിനൊപ്പം എന്നും ഉണ്ടായിരുന്നു... അതേ ലക്ഷ്യത്തോടെ, അന്നാട്ടിലെ ചെറുപ്പക്കാർക്കും കുട്ടികൾക്കുമൊപ്പം പ്രവർത്തിയ്ക്കുകയും ചെയ്തിരുന്നു... ചുറ്റുവട്ടത്തുള്ള കുട്ടികൾക്ക് കളിയ്ക്കാൻ ബാറ്റ് വാങ്ങി കൊടുത്തു. ദിനവും ഒരു പുസ്തകത്തിൽ, ബാറ്റ് വാങ്ങുന്നവരുടെ പേരുകൾ കുറിച്ചു വെയ്ക്കുകയും പതിവായിരുന്നു... കളി കഴിഞ്ഞ് ബാറ്റ് തിരിച്ചെത്തുമ്പോൾ, അതും കുറിച്ചു വെയ്ക്കുമായിരുന്നു. അവർക്കൊപ്പം കളിയ്ക്കുന്നതും അദ്ദേഹത്തിന്റെ വിനോദങ്ങളിൽ ഉൾപ്പെടുന്നു... മാർച്ച് 7, ചൊവ്വാഴ്ച... (ഹരികന്യക പൂർത്തിയാക്കി അയച്ചു കൊടുത്ത ദിവസം!) കുട്ടികൾക്കൊപ്പം കളിയ്ക്കവെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു, വീണു. വീണപ്പോൾ, തല ഒരു കല്ലിലിടിയ്ക്കുകയും ഉണ്ടായി... കുട്ടികൾ ഓടിവന്ന് പറഞ്ഞു; ‘വെല്ല്യമ്മേ, വെല്ല്യമ്മേ... വെല്ല്യച്ഛൻ തലച്ചുറ്റി വീണു..’ നാട്ടുകാരെല്ലാം കൂടി ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും... ഫലമുണ്ടായില്ല... സംഭവിയ്ക്കേണ്ടത് സംഭവിച്ചു കഴിഞ്ഞിരുന്നു...! നെഞ്ചുവിങ്ങി ചങ്കുതിങ്ങി കണ്ണുനനഞ്ഞു കേൾക്കുമ്പോൾ, വാക്കുകൾ അന്യമായി... ആ നിമിഷത്തിൽ സംസാരിയ്ക്കാൻ ശ്രമിച്ചുവെങ്കിൽ, അത് അവരെ കൂടുതൽ വിഷമിപ്പിയ്ക്കുമായിരുന്നു... മകൾ ചെണ്ണെയിൽ നല്ല ഉദ്യോഗത്തിലുണ്ട്. മകൻ അമേരിക്കയിലും. രണ്ടുപേരും വിവാഹിതരല്ല. ദിവസവും രണ്ടുനേരം മക്കൾ അമ്മയെ കണ്ട് സംസാരിയ്ക്കുന്നുണ്ട്- വീഡിയോ ചാറ്റിങ്. അവരുടെ ഭാവിയെ കുറിച്ചും ജീവിതത്തെ കുറിച്ചും അദ്ദേഹത്തിനു ആശങ്കകളൊട്ടും ഉണ്ടായില്ല. മക്കളുടെ ഇഷ്ടങ്ങൾക്ക് ഒരിയ്ക്കലും എതിരു നിൽക്കരുതെന്ന് എപ്പഴും എപ്പഴും ഓർമ്മപ്പെടുത്താറുണ്ടായിരുന്നെന്നും ആ അമ്മ പറഞ്ഞു. സുനിൽ സാറിന്റെ പ്രൊഫൈൽ ഫോട്ടോ മാത്രമാണു മനസ്സിലുള്ള ഏകചിത്രം. ജീവിതത്തിലിനി ആ മുഖം കാണാനാകില്ലെന്ന ദുഃഖസത്യം, മറ്റേതെങ്കിലും ഫോട്ടോ ഉണ്ടൊയെന്ന് നോക്കുവാൻ പ്രേരിപ്പിച്ചു. കാശ് ചെലവാക്കി വീടു പണിതാൽ, അച്ഛനമ്മമാരുടെയും മൺമറഞ്ഞു പോയവരുടെയും മറ്റും ഓർമ്മചിത്രങ്ങളും കലണ്ടറുകളുമെല്ലാം തൂക്കിയിടുന്നത് അപരിഷ്കൃതമായി ഏറ്റെടുത്തു കഴിഞ്ഞില്ലേ...? ചുവരുകളിൽ ആണിയടിച്ച് തുളകൾ വീഴുന്നതിനേക്കാൾ, ആർക്കിടെക്ച്ചെർ കച്ചവട വിരുതുകൾക്കായി ഭംഗി. അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച് അന്വേഷിച്ചു. ഉച്ചയ്ക്കു ശേഷം മൂന്ന് മൂന്നരയ്ക്ക് എഴുതാനും വായിയ്ക്കാനും ഇരിയ്ക്കാറുണ്ട്. ചിലപ്പോൾ രാത്രിയാകുമ്പോഴും... കാലത്തായിരിയ്ക്കും പ്രധാനമായും മെയിലുകൾ പരിശോധിയ്ക്കുക. ക്രിക്കറ്റിനെ കുറിച്ചും ടെന്നീസിനെ കുറിച്ചും മറ്റ് കായിക വിനോദങ്ങളെ കുറിച്ചും നല്ല അറിവുകൾ ഉണ്ടായിരുന്നു... കഥകളും ലേഖനങ്ങളും എഴുതുകയും ചെയ്തിരുന്നു... ഒരു ഡസനിൽ കൂടുതൽ സൈറ്റുകളിലെ സജീവ സാന്നിദ്ധ്യം, പെടുന്നനെ നിലച്ചത് ആരും അറിഞ്ഞില്ലെന്നു തോന്നുന്നു... അതോ, അപരനെന്തു സംഭവിച്ചാലും നമുക്കൊരു ചുക്കുമില്ലെന്ന ഗർവ്വിലേയ്ക്ക് സമൂഹം അധഃപതിയ്ക്കുകയായിരുന്നുവോ...? അദ്ദേഹം എഴുതാൻ ഉപയോഗിച്ചിരുന്ന പേന, മേശ, പുസ്തകങ്ങൾ, കമ്പ്യൂട്ടർ, ഫോൺ ഇത്യാദികൾ കാണണമെന്നുണ്ടായിരുന്നു; പ്രകടിപ്പിച്ചില്ല. ഇനിയൊന്നും കാണാനില്ലെന്ന സത്യത്തോട് പൊരുത്തപ്പെടാനായില്ലെങ്കിലും, സുനിൽ. എം. എസ്. വേർപിരിഞ്ഞു പോയിയെന്ന ഉണ്മ അവർ ഉൾക്കൊള്ളുന്നതായി കണ്ടു. ചോദിയ്ക്കാതിരിയ്ക്കാനായില്ല; -അദ്ദേഹത്തിന്റെ രചനകളോ മെയിലുകളോ പ്രിന്റ് എടുക്കുകയോ സൂക്ഷിച്ചു വെയ്ക്കുകയോ ചെയ്തിട്ടുണ്ടോ? ഒട്ടും ഓർക്കാതിരുന്നൊരു സംഭവം കേട്ടതുപോലെ, ആ അമ്മ എന്നെതന്നെ മിഴിച്ചു നോക്കി. -നിങ്ങൾക്കോ മക്കൾക്കോ അദ്ദേഹത്തിന്റെ പാസ് വേഡ് കണ്ടെത്താൻ കഴിയുമെങ്കിൽ... നമുക്കവയെല്ലാം... നീണ്ടനേരം ഞങ്ങളൊന്നും മിണ്ടാതെ നിന്നു. ഇനിയൊന്നും അറിയാനില്ല. കാണണമെന്ന് ഉറച്ചു വിശ്വസിച്ചയാളെ കാണാതെ പോയതും... തെറ്റുകൾ തിരുത്തുന്ന ആരോഗ്യപരമായ സാഹിത്യ ചർച്ചകൾ ഉണ്ടാകണമെന്നു മോഹിച്ചതും... നിർലോഭമായി ലഭിച്ചു കൊണ്ടിരുന്ന ആശയവിനിമയത്തിലെ, സ്വരമായൊരു കണിക ടെലഫോണിലൂടെ പോലും കാതുകളിലെത്താതെ പോയതും... മനസ്സിൽ നിരാശ പടർന്നു. അതിലുപരി, ഞാനെന്ന സത്യത്തെ മിഥ്യയെന്നു ബോധ്യപ്പെടുത്തിയ മരണം... ഇനിയെന്തെന്നറിയാതെ കാൽക്കീഴിൽ നോക്കി ഞാൻ നിന്നു... നഷ്ടപ്പെടേണ്ടിയിരുന്ന വിവേകത്തിൽ, എന്തോ... അങ്ങിനെ ചെയ്യാൻ തോന്നി-ഷർട്ടിന്റെ പോക്കറ്റിൽനിന്നും ഫോൺ എടുത്തു, വിളിച്ചു.പ്രതികരണത്തിനായി കാതോർത്തു നിന്നു... (Sunil M.S., ഒരോർമ്മ കുറിപ്പ്.)സജി വട്ടംപറമ്പിൽ, 2017 June 09 , വെള്ളിയാഴ്ച.  
  22 Posted by Saji Vattamparambil

  Jun 09, 2017 22
 • വഴികൾ ‘ഇക്കൊല്ലത്തെ പോലൊരു വിഷുക്കണി ആരും കണ്ടിട്ടുണ്ടാവില്ല!‘; മക്കൾ പറഞ്ഞു, അവരുടെ അമ്മയും അതുതന്നെ പറഞ്ഞു. തിരിച്ചും അങ്ങിനെ തന്നെയാണു തോന്നിയത്... പുലർച്ചെയ്ക്കെഴുന്നേറ്റു കുളിച്ച് വിളക്കു വെച്ച്, അവർ കണ്ണടച്ചു തൊഴുതു നിൽക്കുമ്പൊഴാണു വീട്ടിലേയ്ക്കു കയറി ചെല്ലുന്നത്.      അറിയിച്ചിരുന്നില്ലെന്നതൊഴിച്ചാൽ, സന്ദർഭങ്ങളെല്ലാം അവിചാരിതങ്ങളായിരുന്നു... സുനിൽ സാറിന്റെ വീട്ടിലെത്തണം;   ഇന്നുതന്നെ പോകണം.ആ വീട്ടിലിന്ന് വിഷുവില്ല, വിഷുക്കണിയില്ല...വിഷു ആഘോഷങ്ങളോ പടക്കം പൊട്ടിയ്ക്കുകയോ ഉണ്ടാകുകയില്ല. പാപ്പൻ, അജിതൻ കോവിലൻ മരണപ്പെട്ട് ആണ്ട് എത്തിയിട്ടില്ലാത്തതിനാൽ,ഞങ്ങളുടെ കുടുംബങ്ങളിലും   ചുറ്റുവട്ടം   പുല്ലാനികുന്ന് പരിസരങ്ങളിലും ആഘോഷങ്ങളോ പടക്കം പൊട്ടിയ്ക്കുകയോ ഉണ്ടായിരുന്നില്ല. നമ്മളെപ്പോലെയല്ലേ, സുനിൽ സാറിന്റെ കുടുംബവും?വേർപ്പാടിന്റെ കനലൊടുങ്ങാ തുരുത്തിലേയ്ക്ക് ഇന്നേദിവസം കയറിച്ചെല്ലുന്നത്, അനൗചിത്യമായി തോന്നി.എങ്കിൽ, പിന്നെ നാളെ പോയാലോ?അതോ, അദ്ദേഹം കാത്തിരുന്ന ബുധനാഴ്ചയോ...? കണ്ടമ്പുള്ളി രവിയേട്ടനും അദ്ദേഹത്തിന്റെ അനുജൻ രജിതന്മാഷുമായുള്ള കൂടിക്കാഴ്ച. അത് 18-നു ചൊവ്വാഴ്ച രാത്രിയിലായിരുന്നു.പിരിയാൻ നേരം രവിയേട്ടൻ ചോദിച്ചു;     ‘സജി നാളെ പോകുന്നുണ്ടോ?‘ -പോകണം, ആഗമനോദ്ദേശം അതാണ്... ‘സ്ഥലം അറിയാമോ?’;  വർത്തമാനങ്ങൾക്കിടയിൽ  രജിതന്മാഷ്  വേറെയേതോ   ലോകത്തേയ്ക്ക്  ഊളിയിടുന്നുണ്ടായിരുന്നു... -മൂത്തകുന്നം. അതിലപ്പുറമൊന്നും അറിയില്ല. ‘ടീച്ചേഴ്സ് ട്രെയ്നിങ്ങിന് എല്ലാവരും അവിടെയായിരുന്നു പോയിരുന്നത്!’;  പിടിവള്ളി കിട്ടി! ബസ്സിറങ്ങുമ്പോൾ, മടപ്ലാതുരുത്ത് എന്ന സ്ഥലപ്പേര് മറന്നു പോയിരുന്നു...മൂത്തകുന്നം ജംഗ്ഷനിൽ കയറ്റിറക്ക് തൊഴിലാളികളോട് ചോദിച്ചു.കടകൾ പലതിലും കയറിയിറങ്ങി ചോദിച്ചു. അവർക്കാർക്കും അറിയില്ലായിരുന്നു...മൂത്തകുന്നം പോസ്റ്റോഫീസ്...? കാൽനടക്കാർക്ക് ഒരിഞ്ച് പോലും നടപ്പാതയില്ലാത്ത ഇടുങ്ങിയ ടാർ ചെയ്ത റോഡ്, പടിഞ്ഞാട്ട് പോകുന്നു... വഴിയാത്രക്കാരെ ഭീഷണിപ്പെടുത്താതെ, വാഹനങ്ങൾ മര്യാദപൂർവ്വം പിറകിലൂടെ അനുഗമിച്ചിരുന്നെങ്കിലും, മുൻപിലും പിന്നിലും നോക്കി നടന്നു. പോസ്റ്റ്മേൻമാർ ഡെലിവറിയ്ക്കു പോയി കഴിഞ്ഞിരുന്നു... ടീച്ചർ ഒരു പോസ്റ്റ്മേൻന്റെ നമ്പർ തന്നു. അയാൾക്ക് സുനിൽ സാറിനെ അറിയാമെങ്കിലും, മറ്റൊരു നമ്പർ തന്നു. രണ്ടാമത്തെയാൾ, മൂന്നാമതൊരാളെ പരിചയപ്പെടുത്തി. സുനിൽ M.S. എന്ന് പറഞ്ഞുതീരുംമുൻപെ പ്രതികരണമുണ്ടായി; ‘അദ്ദേഹം മരണപ്പെട്ടല്ല്ലോ...!’ -അതറിഞ്ഞ് വന്നതാണ്...   അദ്ദേഹത്തിന്റെ വീട്ടിൽ പോകണമായിരുന്നു... ‘ബസ്സിറങ്ങിയ സ്റ്റോപ്പിൽ നിന്നും   നാലാമത്തെ സ്റ്റോപ്. അതൊരു T-ജംഗ്ഷനാണ്. അവിടെയൊരു മൂന്നുനില കെട്ടിടം കാണാം. അതിനരികിലൂടെയുള്ള വഴി മുന്നോട്ടു ചെല്ലുമ്പൊഴും മറ്റൊരു T-ജംഗ്ഷൻ കിട്ടും. അവിടെനിന്നും ഇടത്തോട്ട് അല്പം നടന്നാൽ പുതിയ രണ്ട് വീടുകൾ പണി നടക്കുന്നുണ്ട്. അതിനരികിലൂടെയുള്ള പോക്കറ്റ് വഴി ചെല്ലുന്നത്...’ പുതിയ രണ്ട് വീടുകൾക്കരികെ ആളുകൾ സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവരോട് ചോദിച്ചു.‘പോക്കറ്റ് വഴിയിൽ നേരെ കാണുന്ന വീട് തന്നെ’; അവർ പറഞ്ഞു. തെക്കുഭാഗത്തു നിന്നാണു ഗെയ്റ്റ്. അത് തുറന്നു കിടന്നിരുന്നു... ഗെയ്റ്റിനരികെ, ഇടതുവശത്ത് നനയ്ക്കാനെടുക്കുന്ന ചെറിയ ഒരു കുളം. വേനലായതു കൊണ്ടും, മണൽപ്രദേശമാകയാലും ഉള്ളതത്രയുംവെള്ളം തെളിഞ്ഞു കണ്ടു. തെക്കുഭാഗത്തൊരു കുഴി മാടിയ ലക്ഷണമില്ല... പരിസരം, കുറച്ചു നാളായിട്ട് പരിചരണമില്ലാത്തതു പോലെ തോന്നി. വാതിലുകളും ജനലുകളുമെല്ലാം അടച്ച് ബന്താവസ്സായിരിയ്ക്കുന്നു... വാതിലിനു വലതുവശത്തുള്ള  ജനലിന്റെ ഒരു പാളി മാത്രം തുറന്നു കിടന്നിരുന്നു... അകത്ത് വെളിച്ചം നന്നെ കുറവ്.    ആരെങ്കിലും ഉള്ളതായി തോന്നിയില്ല... വലത്തെ ചുമരിൽ കോളിങ്ബെൽ തിരഞ്ഞു.    അപരിചിതർക്ക് പെട്ടെന്നൊന്നും കണ്ടുപിടിയ്ക്കാൻ സാധിയ്ക്കില്ല. ബെല്ല്ലടിച്ചു;  ഞാൻ കാത്തുനിന്നു... (കൃതജ്ഞത: ആര്യ, മൂത്തകുന്നം പോസ്റ്റോഫീസ്) (Sunil M.S., ഒരോർമ്മ കുറിപ്പ്.)സജി വട്ടംപറമ്പിൽ 2017 June 07 , ബുധനാഴ്ച.    

  Jun 07, 2017 0
 • പൂത്തിരിവെട്ടം April 13, വ്യാഴാഴ്ച. H.R. പെണ്ണ് വിളിയ്ക്കുന്നു. പിറകെ മാനേജറുടെ ഫോൺ. ‘സഹപ്രവർത്തകനായ മുഹമ്മദ്ദീനു ഒരു പ്രൈവറ്റ് ബാങ്കിൽ ജോലി ശരിയായിരിയ്ക്കുന്നു...15 ദിവസത്തിനകം അവിടെ ജോലിയിൽ പ്രവേശിയ്ക്കണം. എന്തു പറയുന്നു...?’ -വളരെ നല്ലൊരു വാർത്തയല്ല്ലേ...! അയാൾക്ക് നല്ലൊരു ഭാവി നേരുന്നു...!! ‘അതല്ല; ഈ പതിനഞ്ച് ദിവസം നിനക്കെടുക്കാം. അതിൽകൂടെ പതിനഞ്ചു ദിവസം കൂടുതൽ എടുത്തോ‍ളു. ആ വരുന്ന പതിനഞ്ചു ദിവസം ഞങ്ങൾ എങ്ങിനെയെങ്കിലും നോക്കിക്കോളാം. നാട്ടിൽ പോയി വന്നുകൂടേ?’ ഒരുമാസത്തെ അവധി! മതി, എത്രയും പെട്ടെന്ന് സുനിൽ സാറിന്റെ വീട്ടിലെത്തണമെന്ന ആഗ്രഹത്തിനു ഓർക്കാപ്പുറത്താണു വഴിതെളിഞ്ഞത്. മുപ്പതുദിവസമെന്റെ ചിന്തകളിൽ കണിക്കൊന്നപ്പൂക്കളായി നിറഞ്ഞു... ‘എങ്കിൽ, നാളെ രാത്രിയ്ക്കു ടിക്കറ്റ് എടുക്കട്ടേ?’ എത്രയും പെട്ടെന്ന് പുറപ്പെടാനുള്ള ധൃതിയായി. എന്തുവേണമെന്ന് സുഹൃത്തുക്കളെ വിളിച്ച് ചോദിച്ചു. ഇന്ന് പുറപ്പെടുകയാണെങ്കിൽ, നാളെ വിഷുദിനത്തിൽ വീട്ടിലെത്തുന്നതല്ലേ സന്തോഷമെന്ന സുഹൃത്തുക്കളുടെ അഭിപ്രായത്തിനു ഊന്നൽ ഉണ്ടായി. വൈകാതെ തന്നെ ആഷിക് വിളിച്ചു, ‘ഒരു മണിക്കൂറിനുള്ളിൽ എയർപോർട്ടിൽ എത്താമെങ്കിൽ നിങ്ങൾക്ക് ഇന്ന് പുറപ്പെടാം. ഇല്ലെങ്കിൽ, നാളെ മാത്രമേ സാധിയ്ക്കൂ.’ ചെയ്തിരുന്ന ജോലികൾ തൽക്കാലം പൂർത്തിയാക്കുമ്പോഴെയ്ക്കും അമർദീപ് ടിക്കറ്റുമായി വന്നു. ഓഫീസിൽ നിന്നും അതേവേഷത്തിൽ അയാളുടെ കാറിൽ കയറി. തീരുമാനങ്ങൾക്ക് പ്രചോദനമായി തീർന്ന സുനിൽ, വിനു, കണ്ണൻ എന്നിവരെ യാത്രയ്ക്കിടയിൽ വിളിച്ച് നന്ദി പറഞ്ഞു. എയർപോർട്ടിൽ ചെക്കിങ്ങ് കൗണ്ടറിലെത്തുമ്പോൾ, പുറപ്പെടാൻ ഒരു മണിക്കൂർ സമയം ബാക്കിയുണ്ടായിരുന്നു... (Sunil M.S., ഒരോർമ്മ കുറിപ്പ്.)സജി വട്ടംപറമ്പിൽ 2017 June 02 , വെള്ളിയാഴ്ച.

  Jun 05, 2017 3
 • മരണം വരുന്നതറിയാതെ ചേച്ച്യമ്മയെ വിളിയ്ക്കാനും സംസാരിയ്ക്കുവാനും വിഷമം തോന്നി.വിളിയ്ക്കാതിരുന്നത്, അപമര്യാദയാ‍യും തോന്നി. ഏപ്രിൽ 4-നാണ് ആ ദുഃഖവാർത്തയറിഞ്ഞത്. പിന്നീട്, അവരെ വിളിയ്ക്കാൻ തുനിഞ്ഞത് ഏപ്രിൽ 9-നു ഞായറാഴ്ച. രണ്ടുമൂന്നു തവണ വിളിച്ചു.. പ്രതികരണമൊന്നും കേൾക്കാതായപ്പോൾ, ശ്രമം തൽക്കാലം മാറ്റിവെച്ചു.പതിനൊന്നാം തിയതി ഉച്ചതിരിഞ്ഞ് വീണ്ടും വിളിച്ചുനോക്കി.ശബ്ദം കേട്ടതും, അവരൊന്നു തേങ്ങി... ‘വിളിയ്ക്കാനും ചോദിച്ചറിയാനും ധൈര്യമില്ലായിരുന്നു, ചേച്ച്യമ്മേ.... അതാണു വിളിയ്ക്കാൻ വൈകിയത്....’ -‘മനസ്സിലായി കുട്ടാ... ചേട്ടനും പറഞ്ഞു; സംസാരിയ്ക്കാൻ കഴിയാതെയാണു സജി ഫോൺ വെച്ചതെന്ന്...’ ‘എന്താ ചേച്ച്യമ്മേ, സംഭവിച്ചത്...?’ -പതിവായി ടെന്നീസും ഷട്ടിലും കളിയ്ക്കുന്ന ശീലമുണ്ട്, സുനിൽ സാറിന്. കളിയ്ക്കിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവത്രെ...! ‘എന്നായിരുന്നു...?’ -എന്നായിരുന്നുവെന്ന് പറഞ്ഞിരുന്നു... പക്ഷെ, ഇപ്പോൾ ഓർക്കുന്നില്ല കുട്ടാ...സുനിൽ സാറിന്റെ ഭാര്യയുമായാണ് സംസാരിച്ചത്. ആദ്യം വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല. പിന്നീട് വിളിച്ചപ്പഴാണു സംസാരിയ്ക്കാൻ കഴിഞ്ഞത്. ഇടയ്ക്കിടയ്ക്ക് വിളിച്ച് സംസാരിച്ചിട്ടുള്ളതിനാൽ സാറിന്റെ ഭാര്യയ്ക്കും അറിയാം. വിവരങ്ങൾ കേട്ടപ്പോൾ, വല്ലാത്തൊരു ഷോക്ക് ആയി കുട്ടാ.... കാരണം, അദ്ദേഹത്തിനോട് ചെറിയൊരു പിണക്കം ഈയിടെ ഉണ്ടായി... ചേച്ച്യമ്മ പറയുന്നത് ഞാൻ കേൾക്കുകയായിരുന്നു. ആലുവയിൽ ഒരു പുസ്തകപ്രകാശന ചടങ്ങ്. അവിടെ വെച്ച് മൈമൂൺ അബ്ദുൾ അസീസിന്റെ മൂ‍ന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നുണ്ടായിരുന്നു. അതിലേയ്ക്ക് സുനിൽ സാറിനെ മുൻകൂട്ടി ക്ഷണിച്ചിരുന്നു. സുനിൽ സാറിന് അന്നേദിവസം വ്യക്തിപരമായ ചില അത്യാവശ്യ കാര്യങ്ങൾ നേരിട്ടു. അതിനാൽ, വരാൻ സാധിച്ചില്ലത്രെ. മറ്റു ചിലരുടെയും പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നുണ്ടായിരുന്നെങ്കിലും, പൊതുവായി ചടങ്ങ് വളരെ മോശമായിരുന്നു... മൈമൂൺ അബ്ദുൾ അസീസിന്റെ പുസ്തകങ്ങളുടെ പ്രിന്റും ലേ ഔട്ടും കവർ ചിത്രവും ഏറ്റവും മോശമായിരുന്നു... ഇതെല്ലാം ഏറ്റെടുത്ത് ചെയ്യുന്നയാളെ കുറിച്ച് നല്ല അഭിപ്രായം ഉണ്ടായിരുന്നില്ലെന്ന് സുനിൽ സാർ, പിന്നീടുണ്ടായ ടെലിഫോൺ സംഭാഷണങ്ങൾക്കിടെ പറയുകയുണ്ടായി. എല്ലാം നിശ്ചയിച്ച് ഉറപ്പിച്ചിരുന്നതിനാലാണ് ആദ്യമേ സൂചിപ്പിയ്ക്കാതിരുന്നതത്രെ. പക്ഷെ, ഇതൊക്കെ അറിഞ്ഞു കൊണ്ട് ക്ഷണിച്ച സമയത്തു പോലും പറയുകയുണ്ടായില്ല,ല്ലോ എന്ന വിഷമം ചേച്ച്യമ്മയ്ക്കുണ്ടായി. മാത്രമല്ല, മനഃപൂർവ്വമായിരിയ്ക്കും അന്ന് വരാതിരുന്നതെന്നും ചിന്തിച്ചു. അതാണ് സുനിൽ സാറിനോട് ഏകപക്ഷീയമായി പിണക്കം തോന്നാൻ കാരണമായത്. അതിനുശേഷം വിളിയ്ക്കുകയോ സംസാരിയ്ക്കുകയോ ഉണ്ടായില്ല! അവസാന നാളുകളിൽ അദ്ദേഹത്തോട് പിണങ്ങാൻ തോന്നിയത് അപരാധമായി ചേച്ച്യമ്മയുടെ വ്യസനങ്ങളിൽ മുഴുവനും നിഴലിച്ചു. അവരുടെ ദുഃഖത്തിലേയ്ക്ക് ഞാനെന്റെ ദുഃഖവും കുറ്റബോധവും പങ്കുവെച്ചില്ല. പക്ഷെ, വേദാരണ്യം പൂർത്തിയാക്കിയതിനു ശേഷം നേരിൽ കാണാമെന്ന മോഹം, വ്യാമോഹമായി തീർന്നുവല്ലോ എന്ന് മനസ്സാ പരിതപിച്ചു. നാട്ടിൽ പോകുമ്പോൾ, നേരെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്കു പോകണമെന്നും ചിന്തിച്ചു. പക്ഷെ, അതിനിനിയും കാലതാമസം അരുതെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു... (Sunil M.S., ഒരോർമ്മ കുറിപ്പ്.)സജി വട്ടംപറമ്പിൽ 2017 June 01 , വ്യാഴാഴ്ച.   

  Jun 02, 2017 0
 • അക്ഷരബന്ധു കഥകളായും ലേഖനങ്ങളായും അദ്ദേഹത്തിന്റെ രചനകൾ ചിലതൊക്കെ വായിയ്ക്കുകയുണ്ടായി.അതിലൊന്നും എടുത്തു പറയത്തക്ക സവിശേഷതകൾ കാണാനിടയായിട്ടില്ല.പക്ഷെ, മലയാള ഭാഷയെ കുറിച്ചുള്ള അവഗാഹം... അത് ഗാഢമായിരുന്നു!ഞാനെന്ന നിരക്ഷരനെ അത്ഭുതപ്പെടുത്തിയതും അതായിരുന്നു... വായിനയ്ക്കിടയിലൊരു വാക്ക് കിട്ടിയാൽ, അതിന്റെ പ്രയോഗവും വ്യാകരണവും എത്രത്തോളം ശരിയാണെന്ന് ഉടനെ കണ്ടെത്തുകയെന്നത് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ഒരൊന്നാം ക്ലാസ്സുകാരനെ ക്ഷമയോടെ കൈ പിടിച്ച് എഴുതിപ്പിയ്ക്കുകയെന്ന പോലെയുള്ള സാധനയായി വേണം അതിനെ കണക്കാക്കാൻ. വാക്ക് / അർത്ഥം ശരിയല്ലെങ്കിൽ, അത് ശരിയാകുന്നതുവരെ പിന്തുടർന്ന് എഴുതിപ്പിയ്ക്കുക. പ്രധാനപ്പെട്ട എഴുത്തുകാരുടെ രചനകളെയും ഭാഷാസാഹിത്യ ഗ്രന്ഥങ്ങളെയും അവലംബമായി പരിചയപ്പെടുത്തുക. ഇത്യാദി നിർലോഭമായ പ്രോത്സാഹനങ്ങൾ പലതും ഉണ്ടായി. ‘മാതൃഭൂമി’ വാരിക വായിയ്ക്കണമെന്ന്, ഇടയ്ക്കിടെ അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു... ആത്മാർത്ഥമായ ഇടപെടലുകൾ, എഴുത്തിന്റെ പുരോഗതിയെ സാരമായി നയിച്ചു. പല സൈറ്റുകളിലും ഉണ്ടായിരുന്ന പ്രധാനപ്പെട്ട എഴുത്തുകാരെ സമാനമായ രീതിയിൽ അദ്ദേഹം സമീപിച്ചിരുന്നു. അവരെ എല്ലാവരെയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനാവാം, ‘ബ്ലോഗെഴുത്തുലോകം’ ആരംഭിച്ചത്! എല്ലാവരെയും അറിയിച്ചിരുന്നുവത്രെ. നിർഭാഗ്യമെന്നു പറയട്ടെ, എന്റെ fb സുഹൃത്ത് സുമോദ് പരുമല കൂടാതെ മറ്റാരും ബ്ലോഗെഴുത്തുലോകത്തിൽ വന്നതായി കാണാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് എല്ലാവരും അവഗണിച്ചതെന്നും എനിയ്ക്ക് മനസ്സിലായില്ല. സ്ഥിരമായി എഴുതിയിരുന്ന കൂട്ടം എന്ന സൈറ്റ് നിർത്തിയപ്പോൾ, അറിവില്ലായ്മ മൂലം എഴുപത്തിയെട്ട് രചനകൾ എനിയ്ക്ക് നഷ്ടമായിരുന്നു. (അത്, അദ്ദേഹത്തെ കൊണ്ട് വീണ്ടെടുപ്പിയ്ക്കണമെന്നും ആഗ്രഹിച്ചിരുന്നു.) എങ്കിലും, വേദാരണ്യം ആദ്യത്തെ കുറച്ച് ഭാഗങ്ങളുടെ പകർപ്പ് എടുത്തു വെച്ചിരുന്നത് ഉപകാരപ്പെട്ടു. വീണ്ടും പകർത്തിയെഴുതിയായിരുന്നു, ബ്ലോഗെഴുത്തുലോകത്തിലേയ്ക്ക് അയച്ചുകൊടുത്തത്. എഴുതി വന്നപ്പോൾ, നഷ്ടപ്പെട്ട ഭാഗങ്ങൾ എഴുതിയെടുക്കുവാനും പ്രയാസമുണ്ടായില്ല. പക്ഷെ, ഓരോ ആഴ്ചയിൽ എഴുതിയിരുന്ന ഓരോ പുറങ്ങളും രണ്ട് ആഴ്ചയോളം സമയമെടുത്താണ് പൂർത്തിയാക്കാൻ കഴിഞ്ഞത്. മുൻപെ സൂചിപ്പിച്ചുവല്ലോ,വേദാരണ്യം അഞ്ചോ ആറോ പുറങ്ങൾ കഴിഞ്ഞതിനു ശേഷമാണ് അദ്ദേഹം വായനയ്ക്കെത്തിയത്. പക്ഷെ, തുടർന്നെഴുതിയതെല്ലാം മൊഴിയെ പോലെതന്നെ അദ്ദേഹവും പിന്തുടരുന്നുണ്ടായിരുന്നു. തികച്ചും വ്യത്യസ്ഥമായ അദ്ദേഹത്തിന്റെ നിരീ‍ക്ഷണങ്ങൾ, എഴുത്തിനെ ഒരു ബാധ്യതയാക്കി തീർത്തു. ബാധ്യതയൊരു ബാധയായപ്പോൾ ഊണും മറന്നു, ഉറക്കവും മറന്നു.കിനാവു പെയ്യുന്ന നിലാവിനെ നോക്കി കടൽതീരത്ത്,  സ്വയം മറന്നുകിടന്നു. മദ്യപിച്ച് കിടക്കുകയാണെന്ന് സെക്യൂരിറ്റിക്കാർ സംശയിച്ചു.പലദിവസങ്ങളിലും, രാത്രിയുടെ അവസാനയാമത്തെയും കടന്ന് നടന്നുപോയി. കിഴക്ക് വെള്ളകീറുമ്പോൾ ലഭിച്ച നേരറിവിൽ തിരികെ നടന്നു. ഉമൽഖുവൈൻ നിരത്തിലിറങ്ങുന്ന വാഹനങ്ങളിൽ ഇന്ത്യക്കാരും പാകിസ്ഥാനികളും ഇറാനികളും അറബികൾ ഒരുവിധം പേരും അറിയുന്നവരായിരുന്നു... അറിയാത്തവരായി ചുരുക്കം വല്ല ബംഗാളികളും അറബികളും ഉണ്ടാവാം. അല്ലാത്തവർ പലപ്പോഴും, വിളിച്ചു കയറ്റി തിരികെ കൊണ്ടുവന്നു... അതുപോലെതന്നെ, റോന്ത് ചുറ്റാനിറങ്ങുന്ന പോലീസുകാരും സി.ഐ.ഡികളും ചിരപരിചിതരായിരുന്നു. പലദിവസങ്ങളിലും അവരും സഹായികളായിട്ടുണ്ട്. പതിനെട്ടോ പത്തൊൻപതോ പുറങ്ങളാളോടടുത്തപ്പോൾ ജീവിതരീതിയിൽ പിന്നെയും പ്രകടമായ മാറ്റങ്ങൾ വരികയായിരുന്നു.... എഴുതാനിരിയ്ക്കുമ്പോഴെല്ലാം അസാധാരണമായ വിധത്തിൽ ഹൃദയമിടിപ്പ് കൂടുന്നു... കൈകൾ വിറയ്ക്കുന്നു... ശ്വാസോച്ഛ്വാസം വിമ്മിഷ്ടപ്പെടുന്നു... തല പെരുത്തു കയറുന്നു... എന്താണു സംഭവിയ്ക്കുന്നതെന്നു തിരിച്ചിറിയാൻ സാധിച്ചില്ല. കാര്യമറിയാതെ ഞാൻ കരഞ്ഞു... ജ്യേഷ്ഠസുഹൃത്തായ കണ്ടമ്പുള്ളി രവിയേട്ടൻ നിർബന്ധം പറയുകയുണ്ടായി; ‘എഴുത്തിനെ പ്രധാന്യത്തോടെ സമീപിച്ചിട്ടുള്ളവരിൽ മിക്കവർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ട്. നിർത്തുന്നതാവും നല്ലതെന്നു തോന്നുന്നു. സജിയ്ക്ക് ആവശ്യത്തിന് ഉത്തരവാദിത്വങ്ങളൊക്കെ ഉണ്ട്. അതുകൊണ്ട് നമുക്കിത് വേണ്ട.’ ‘സജി മദ്യപിയ്ക്കാറുണ്ടോ? പുകവലിയ്ക്കാറുണ്ടോ...?’; ആയിടെ സുനിൽസാർ ചോദിച്ചു. ഇല്ലെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു;‘തൽക്കാലം എഴുത്ത് നിർത്തിക്കോളു. എപ്പഴെങ്കിലും എഴുതണമെന്നു തോന്നുമ്പോൾ എഴുതാമല്ലോ...?’ എഴുത്തിനെയും സുനിൽ സാറിയും മറന്നു. നാലഞ്ചു വർഷങ്ങൾ കഴിഞ്ഞു. അതിനിടയ്ക്ക്, കാര്യമായ തൊഴിലൊന്നുമില്ലാത്ത രണ്ടുമൂന്ന് വർഷങ്ങളും കഴിഞ്ഞുപോയി. ഇടയ്ക്കെപ്പഴോ എഴുതാൻ ശ്രമിച്ചു. കൈവിരലിലെണ്ണാവുന്ന രചനകൾ ഉണ്ടായെന്നു തോന്നുന്നു. സഹായിയായി ലഭിച്ച സുചിത്ര അതിനു കാരണമായി. തീരെ പ്രതീക്ഷിച്ചിരിയ്ക്കാതെയാണ്, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ മെയിൽ ലഭിച്ചത്. വിശ്വസിയ്ക്കാൻ കഴിഞ്ഞില്ല. കാരണം, ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം നിലച്ചിരുന്നു... അതിൽ മൂന്ന് ലേഖനങ്ങളുടെ ലിങ്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനകളിതുവരെ അയച്ചു തരികയുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, ഉള്ളടക്കം അറിയാനേറെ ആകാംക്ഷയുണ്ടായി. എന്റെ ചില പ്രതികരണങ്ങൾ ഭാഗം 47 എന്റെ ചില പ്രതികരണങ്ങൾ ഭാഗം 16 (ലേഖനം) എന്റെ ചില പ്രതികരണങ്ങൾ ഭാഗം 38 . വായിച്ചുനോക്കി. വീണ്ടും വീണ്ടും വായിച്ചുനോക്കി. മനസ്സിലായില്ല... ഒരു സാധാരണക്കാരന്റെ കന്നി എഴുത്ത് അത്രയ്ക്കു പ്രാധാന്യമുള്ളതായിരുന്നുവോ?ഇത്രമാത്രം പ്രധാന്യം അതിനു കൊടുക്കേണ്ടതുണ്ടോ? മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരിൽ പെടുന്ന ആളൊന്നുമല്ല, സുനിൽ സാർ.പക്ഷെ, ഒരു സ്പോർട്സ്മാൻ സ്പിരിറ്റ് പോലെ രചനകളെ പിന്തുടർന്നിരുന്നയാളെ നന്നെ സാധാരണക്കാരനായി കാണാൻ കഴിഞ്ഞിട്ടില്ലെന്ന സത്യം, ഇനിയും ബാക്കിയായി.... -സജി വട്ടംപറമ്പിൽ, 2017 മെയ് 26.

  May 30, 2017 0
 • എന്റെ ഉപാസന മഠത്തിലമ്മയ്ക്കു ശേഷം ഹരികന്യക പൂർത്തിയാക്കി.ബുധനാഴ്ചയെ കണക്കാക്കി മാർച്ച് 7-നു ചൊവ്വാഴ്ച തന്നെ അയച്ചുകൊടുത്തു.സാധാരണഗതിയിൽ, കിട്ടിയാൽ ഉടനെ മറുപടി ഉണ്ടാകാറുണ്ട്.ഇക്കുറി അതുണ്ടായില്ല!അതെന്തു കൊണ്ടെന്ന് മനസ്സിലായില്ല.ബുധനാഴ്ചയും വ്യാഴാഴ്ചയും കഴിഞ്ഞു.മറുപടിയുണ്ടായില്ല! മാർച്ച് 10, 13, 16, 20, തിയതികളിലും വർത്തമാനങ്ങൾ അന്വേഷിയ്ക്കുകയുണ്ടായി. മറുപടി മാത്രം വന്നില്ല. ഹരികന്യകയുടെ തുടർച്ചയായി ഉപാസന പൂർത്തിയാക്കി. മാർച്ച് 21-ന് അയച്ചുകൊടുത്തു.അതിനും പ്രതികരണമൊന്നും ഇല്ലെന്നു വന്നപ്പോൾ 24-നു എഴുതി ചോദിച്ചു,‘സാർ ചെണ്ണെയിലേയ്ക്കു പോയിരിയ്ക്കുകയാണോ?സാറിനും കുടുംബത്തിനും അസുഖങ്ങളൊന്നുമില്ലെന്നു കരുതുന്നു...ബന്ധപ്പെടാനുള്ള ടെലഫോൺ നമ്പറുകളൊന്നും കാണുന്നില്ല.അങ്ങനെയൊന്നും തന്നിട്ടില്ല,ല്ലോ എന്നോർക്കുന്നു...അതെന്തായാലും,ഉടനെ മറുപടി ലഭിയ്ക്ക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു...’ അവസാനമായി അയച്ചുകൊടുത്ത ‘ഉപാസന’യെന്നത് മഠത്തിലമ്മയുടേതായിരുന്നെങ്കിൽ,എന്നെ സംബന്ധിച്ചിടത്തോളം അതൊരു അറം പറ്റിയ വാക്കായി മാറുകയായിരുന്നെന്ന് അറിഞ്ഞിരുന്നില്ല... അദ്ദേഹം  ചെണ്ണെയിലേയ്ക്കോ  മറ്റോ  പോകുകയാണെങ്കിൽ, വിനിമയത്തിനു  താമസം നേരിടുന്നപക്ഷം  അറിയിയ്ക്കുക  പതിവുണ്ടായിരുന്നു. ഇപ്രാവിശ്യം അറിയിയ്ക്കാതെയുള്ള  അദ്ദേഹത്തിന്റെ  യാത്ര,  ഞാൻ   അറിഞ്ഞില്ല,ല്ലോ....!മാർച്ച് 24-നു ശേഷം എഴുതാനിരിയ്ക്കുമ്പോഴെല്ലാം,അകാരണമായ ഒരു പരിഭ്രമം പിടികൂടി.      എഴുത്ത് നിർത്തി.  പിന്നീടിതുവരെ  മറ്റൊന്നും  എഴുതാൻ  കഴിഞ്ഞില്ല!  (എഴുതും.  എഴുതാതിരിയ്ക്കില്ല.  അദ്ദേഹത്തിനു  വാക്കാൽ കൊടുത്ത  ദൗത്യം  പൂർത്തിയാക്കുക തന്നെ  ചെയ്യും.  പക്ഷെ,  തിരുത്തി  നേർപാതയിലൂടെ   എന്നെ  നയിയ്ക്കാൻ  അദ്ദേഹത്തെപോലെ മറ്റൊരാളുണ്ടാവുമോ, എന്തോ...?)  എഴുതി സൂക്ഷിച്ചതെല്ലാം വാരിവലിച്ചിട്ടു.  മെയിലുകളെല്ലാം   ഭയപ്പാടോടെ  പരതിനോക്കി.  അദ്ദേഹം എനിയ്ക്കായി സൃഷ്ടിച്ച ‘ബ്ലോഗെഴുത്തുലോകം’ തുറന്ന് നോക്കി.അതിൽനിന്നും മേൽവിലാസം കണ്ടെടുത്തു. സുനിൽ എം എസ്,മുതിരപ്പറമ്പിൽ, മടപ്ലാതുരുത്ത്,മൂത്തകുന്നം പി ഓ, പിൻ കോഡ് 683516. സ്ഥലം എവിടെയെന്നൊന്നും എങ്ങിനെ പോകണമെന്നൊന്നും ഊഹിച്ചെടുക്കാൻ നിന്നില്ല.വൈകുന്നേരം ഏഴുമണിയ്ക്ക് വിളിയ്ക്കാൻ ചേച്ച്യമ്മ പറഞ്ഞിട്ടുണ്ടല്ലോ?ഒരു ശുഭാപ്തി വിശ്വാസിയ്ക്ക് അതിലപ്പുറം കാത്തിരിയ്ക്കാനും കഴിയില്ലല്ലോ....? ഏഴുമണിയ്ക്കുതന്നെ വിളിച്ചു.ഫോൺ എടുത്തത് ചേച്ച്യമ്മയുടെ ഭർത്താവായിരുന്നു.കാഴ്ചശക്തി നന്നെ കുറഞ്ഞുപോയതിനാൽ നമ്പറുകൾ തിരഞ്ഞു കൊടുത്തിരുന്നത് അദ്ദേഹമായിരുന്നു... എന്റെ വിളി പ്രതീക്ഷിച്ചിരുന്നതിനാൽ, പരിചയപ്പെടുത്തേണ്ടി വന്നില്ല, ആദ്യമായാണു സംസാരിയ്ക്കുന്നതെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞു. സജിയ്ക്കു ഞാനൊരു നമ്പർ തരാം. അതിൽ വിളിച്ചാൽ മൈമൂണിനെ കിട്ടും.വിവരങ്ങൾ മൈമൂൺ പറയും.അദ്ദേഹമെന്തോ.... ഒരു നമ്പർ തന്ന് ആ നമ്പറിൽ ചേച്ച്യമ്മയെ വിളിയ്ക്കാൻ പറഞ്ഞു.നമ്പർ  എഴുതിയെടുത്തെങ്കിലും,  ഞാൻ ആവശ്യപ്പെട്ടയാളുടെ നമ്പർ തരാതെ ഒഴിഞ്ഞു മാറുകയല്ലേ,യെന്ന് സംശയം തോന്നി. ‘പ്രശ്നമെന്താണെങ്കിലും സാറിനെന്നോട് പറയാമല്ലോ...?’; എന്റെ ആകാംക്ഷയ്ക്ക് തിടുക്കം കൂടി.-അതല്ല.... സജി മൈമൂണിനെ വിളിയ്ക്കൂ. ‘അതെന്താ സാർ...? വിഷമങ്ങൾ എന്തെങ്കിലും....?’  എന്നിലെ  മിടിപ്പിനു  ശക്തിയേറി. -മൈമൂൺ വിവരങ്ങൾ പറയും. സജി വിളിച്ചോളു... ‘എന്തിനാ സാർ എന്നെയിങ്ങിനെ പരീക്ഷിയ്ക്കുന്നത്...’ -മൈമൂണിനും അത് പറയാൻ പറയാൻ കഴിയുമോ എന്നെനിയ്ക്കറിയില്ല. ‘സാർ എന്താണ് പറഞ്ഞു വരുന്നത്....?’   വിവശതയിലും  ചോദിയ്ക്കാതിരിയ്ക്കാൻ  കഴിഞ്ഞില്ല.  -അതേ സജീ.... സുനിൽ സാർ നമ്മളെ വിട്ടുപോയി... പിന്നീടെന്താണു പറഞ്ഞതൊന്ന്  എനിയ്ക്ക്  കേൾക്കാനായില്ല...  സത്യം,  ഞാനൊന്നും   കേട്ടില്ല.ചേച്ച്യമ്മയുടെ ഭർത്താവിനോട് സോറി പറഞ്ഞെന്നു തോന്നുന്നു.  (ഇല്ലെങ്കിൽ,  അദ്ദേഹവും  എന്നോട്  ക്ഷമിയ്ക്കട്ടെ!) ഇതെഴുതുന്നയീ നിമിഷത്തിലും വിവേകം നഷ്ടമായിരിയ്ക്കുകയാണെന്ന് ഞാനറിയുന്നു... അനുഭവങ്ങളുടെ തീച്ചൂളയിൽ നിന്നും അകലെ മാറി നടന്നിട്ടും,മേൽവിലാസമറിയാത്തൊരാൾ ഇത്രമാത്രം പ്രിയപ്പെട്ടതെങ്ങിനെ....? അറിഞ്ഞുകൊണ്ടാണൊരാളോടും അടുക്കാതിരുന്നത്.അടുത്തു വന്നവരോടും  അകലം  പാലിയ്ക്കുകയേ  ചെയ്തിട്ടുള്ളു. ധാരയായുതിർന്ന കണ്ണീരിനെ വകഞ്ഞു മാറ്റുമ്പോഴും, ബന്ധങ്ങൾക്കിങ്ങനെയുമൊരു നിർവ്വചനമുണ്ടെന്ന് തിരിച്ചറിഞ്ഞു-എഴുത്തിനൊപ്പം വന്നൊരാ‍ളുടെ ആരാധകനായി മാറുകയായിരുന്നു, ഞാൻ! -സജി വട്ടംപറമ്പിൽ, മെയ് 20, 2017.

  May 29, 2017 0
 • റിക്വസ്റ്റ് ഞങ്ങൾ സുഹൃത്തുക്കളായില്ല. സുഹൃത്തായി കൂട്ടണമെന്ന അപേക്ഷ പരസ്പരം ഉണ്ടായില്ല. റിക്വസ്റ്റ് അയച്ച്  എണ്ണം കൂട്ടുവാൻ  എനിയ്ക്കൊട്ടും  താല്പര്യമില്ല്ല. കേവലമായി  കണ്ട്  റിക്വസ്റ്റുകൾ  സ്വീകരിയ്ക്കുവാനും  മടിയുണ്ടായിരുന്നു....കോണ്ടാക്റ്റ് നമ്പറുകളിലാകമാനം പലവട്ടം തിരഞ്ഞു. ഫലം നാസ്തി. ഇങ്ങോട്ടുവന്ന മെയിലുകളഖിലവും വീണ്ടും വീണ്ടും വായിച്ചു നോക്കി. കിട്ടിയില്ല. facebook profile തിരഞ്ഞു നോക്കി. കാണാൻ കഴിഞ്ഞില്ല... നഷ്ടബോ‍ധം അതീവ ദുഃഖമുണർത്തി. ഇ. എ. തോമാ‍സ് മാസ്റ്റർ ഗുരുനാഥനാണെങ്കിൽ, ആചാര്യസ്ഥാനത്തു കണ്ടിരുന്ന അദ്ദേഹത്തിനൊരു റിക്വസ്റ്റ് അയയ്ക്കാതിരുന്നതിൽ ദുഃഖം കൂടിക്കൂടി വന്നു... സ്ഥിരം വായനക്കാരനായി എത്തുന്നതിനാൽ, അദ്ദേഹമെന്റെ കൂടെയുള്ളതു പോലെയാണു തോന്നിയിരുന്നത്. എഴുതിയത് ആദ്യം കാണണമെന്ന മോഹം മൊഴിയ്ക്ക് ആയിരുന്നെങ്കിൽ, ഓരോ ആഴ്ചകളിലും എന്നെ കാത്തിരിയ്ക്കുന്ന അദ്ദേഹവും കുടുബവും ഒരു ഉത്തരവാദമായി തീർന്നു. അതേസമയം, സ്വജനപക്ഷക്കാരനായോ കൂലിയെഴുത്തുകാരനായോ കാണാനുള്ള മനസ്സ് എനിയ്ക്കുണ്ടായില്ല. അതുകൊണ്ട്തന്നെ ഒരു ഫ്രന്റ് റിക്വസ്റ്റ് അയച്ചതുമില്ല. എന്നാൽ, അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കും ഉപദേശങ്ങൾക്കും ഗുരുനാഥനിൽ കവിഞ്ഞ ആചാര്യസ്ഥാനമാണുള്ളതെന്ന് ഈ അല്പജ്ഞാനി തിരിച്ചറിയുന്നുണ്ടായിരുന്നു... അത്രയും ബൃഹത്തായ അറിവിനുടമയെ അകലെ നിന്നുകൊണ്ട് ബഹുമാനിയ്ക്കാനേറെ ഇഷ്ടപ്പെട്ടു. ‘നല്ലെഴുത്ത്’ പ്രസിദ്ധീകരിയ്ക്കുന്ന കഥാസമാഹാരത്തിലേയ്ക്ക് എന്റെ ഒരു കഥ എടുക്കുന്നതായി അറിയിച്ചപ്പോൾ ലഭിച്ച ‘റോയാലിറ്റി’ സംബന്ധമായ ലേഖനം എന്റെ അറിവിലേയ്ക്കു വേണ്ടി മാത്രമായി എഴുതിയതായിരുന്നു. ( http://wp.me/p7SsgW-10 ) ഇക്കാ‍രണങ്ങൾ വെച്ചുകൊണ്ടുതന്നെ, ഭയത്തോടും ആശങ്കയോടുമുള്ള കത്തിടപാടുകളാണു പിന്നീട് നടന്നിട്ടുള്ളതെന്നും കാണാം. ചില മലയാളം സൈറ്റുകളിൽ സുഹൃത്തുക്കളായി എത്തുന്നവരുടെ റിക്വസ്റ്റ് സ്വീകരിച്ചു കഴിഞ്ഞാൽ, അടുത്ത പടിയായി രചനകൾ വായിച്ചുനോക്കി (നല്ല) അഭിപ്രായം പറയണേ, എന്നതായിരിയ്ക്കും മെസ്സേജ്. സുഹൃത്താണെങ്കിലും അല്ലെങ്കിലും വായിയ്ക്കേണ്ടതാണ്. രചനകളെല്ലാം പ്രോത്സാഹിപ്പിക്കപ്പെടണം. നിഷ്പക്ഷ വിലയിരുത്തലുകൾ ഉണ്ടാവുകയും വേണം. ഗുഡ്ഡും ലൈക്കും കാണാൻ ആഗ്രഹിയ്ക്കുന്നവർക്കു മിക്കവാറും, വിമർശനങ്ങളെ ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. മൈമൂൺ അബ്ദുൾ അസീസ് അത് തുറന്നെഴുതി-സജി മാത്രമേ എപ്പഴുമെന്നിൽ കുറ്റം കാണുന്നുള്ളു. മറ്റുള്ളവരുടെ കമന്റുകൾ കൂടി വായിച്ചുനോക്ക്. എന്നിട്ട് പറയു. ‘ഇഷ്ടപ്പെട്ടെങ്കിൽ അതു പറയാനെനിയ്ക്കു മടിയൊന്നുമില്ല. ആധികാരികമായി അഭിപ്രായം പറയുവാനുള്ള അറിവും എനിയ്ക്കില്ല. എങ്കിലും, ശരിയെന്നു തോന്നുന്നത് പറയുവാനുള്ള സ്വാതന്ത്ര്യം വായനക്കാരനുള്ളതാണു ചേച്ച്യമ്മേ...‘ അന്നത്തെ പരിഭവങ്ങൾ ഈയിടെയും പങ്കുവെയ്ക്കുകയും ചിരിയ്ക്കുകയുമുണ്ടായി. കാഴ്ച ശക്തി ഓപ്പറേഷൻ കൊണ്ട് സുഖപ്പെടുത്താൻ കഴിയാതെ വന്നപ്പോൾ, കൊല്ലത്തെ മുനിസിപ്പൽ സ്റ്റാന്റിങ്ങ് കാര്യ സെക്രട്ടറിയായ മൈമൂൺ അബ്ദുൾ അസീസ് എഴുത്തിന്റെ ലോകത്തിൽ നിന്നും പതുക്കെ പിറകിലേയ്ക്കു പോയി... വായിച്ചുകാണാൻ സാധിച്ചില്ലെങ്കിലും സജി വല്ലപ്പഴും വിളിയ്ക്കണം... ചേച്ച്യമ്മേയെന്നു വിളിച്ചപ്പോൾ ഈയിടെ അവർ കരയുകയും ഉണ്ടായി... മുൻപൊരിയ്ക്കലുണ്ടായ ടെലഫോൺ സംഭാഷണങ്ങൾക്കിടയിൽ, സാർ വിളിച്ചത് പറഞ്ഞതായ ഓർമ്മയുണ്ടായിരുന്നു... ഇക്കുറി, കുശലാന്വേഷണങ്ങൾ നിർത്തി അദ്ദേഹത്തെ കുറിച്ചാണു തിരക്കിയത്. -സജി വൈകുന്നേരം വിളിയ്ക്കൂ. വിഷമിയ്ക്കാനുള്ളതൊന്നും ഉണ്ടാവില്ല. ഞാൻ വിളിച്ച് സംസാരിച്ചതിനു ശേഷം സജിയ്ക്കു സംസാരിയ്ക്കാം... നമ്പർ നോക്കിയെടുക്കാൻ കണ്ണുകൾക്കാവില്ല,ല്ലോ. വൈകുന്നേരം ഏഴുമണിയോടെ വിളിയ്ക്കുക. അപ്പഴെയ്ക്കും ചേട്ടൻ വരും. എന്നിട്ട് നമ്പർ തരാം. അതിനുമുൻപെ ഞങ്ങൾ സംസാരിയ്ക്കട്ടെ... മലയാളം ശരിയായി വായിയ്ക്കാമെന്നല്ലാതെ അർത്ഥവും പ്രയോഗങ്ങളും എനിയ്ക്കറിഞ്ഞുകൂട. ഇംഗ്ലീഷ് ഭാഷയും കമ്പ്യൂട്ടർ പരിജ്ഞാനവും അത്രപോലുമില്ല. ‘സ്റ്റീബിയോവ്സ്ക്’ എന്നതുപോലെയുള്ള റഷ്യൻ പേരിൽ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. (പേര് അങ്ങനെ തന്നെയാണോ എന്ന് ഓർക്കുന്നില്ല. പക്ഷെ, ഉച്ചരിയ്ക്കാനറിയാത്തതിനാൽ ‘എക്സ്പീ’ എന്നേ ഞാൻ വിളിച്ചിരുന്നുള്ളു. സന്തോഷപൂർവ്വം അയാൾ വിളികേട്ടിരുന്നതും നന്ദിപൂർവ്വം ഓർക്കുന്നു.) എക്സ്പിയാണു ലാപ്ടോപും മലയാളത്തിൽ ടൈപ് ചെയ്യാനുള്ള വഴികളും സമ്മാനിച്ചത്. അതുപയോഗിച്ച് ഹൃദയത്തെ ഹ്യദയമെന്നും / ഹ്രദയമെന്നും, സൗഭാഗ്യത്തെ സൌഭാഗ്യമെന്നും, ദൃശ്യത്തെ ദ്യശ്യമായും ദ്രശ്യമായും എഴുതികൊണ്ടിരുന്നപ്പോൾ.... പ്രൈമറിയ്ക്കു പഠിയ്ക്കുന്ന കുട്ടിയെ എഴുത്തു പഠിപ്പിയ്ക്കുന്ന മുറയ്ക്ക് എഴുത്തിനെ ബാധ്യതയായി അദ്ദേഹം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു... ആ വാക്കിനു ശേഷം ഈ വാക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്നും, നാമവും നാമവിശേഷണവും മലയാള വ്യാകരണ നിയമങ്ങളും അങ്ങിനെ എന്തൊക്കെയോ അദ്ദേഹം സന്ദർഭത്തിനനുസരിച്ച് എഴുതി അറിയിച്ചു. അതൊന്നും മനസ്സിലായില്ലെങ്കിലും ഒടുവിൽ, ഭംഗിയായി ടൈപ് ചെയ്യാനുള്ള ഒരു മലയാളം സോഫ്റ്റ് വെയർ അയച്ചുതന്നു. അതിലൂടെ, ഇപ്രകാരമുള്ള അക്ഷരങ്ങൾക്ക് ഇങ്ങനെ ഇങ്ങനെ കീ ഉപയോഗിയ്ക്കണമെന്ന് എഴുതി അറിയിച്ചു... മുഴുവനായും മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായില്ല. പക്ഷെ, എന്നിലെ എളുപ്പബുദ്ധി പുറത്തുവന്നു- അദ്ദേഹത്തിന്റെ വിദ്യ ശരിയാകാത്തിടത്ത് എക്സ്പിയുടെ വിദ്യ. അത് യോജിയ്ക്കാത്തിടത്ത് തിരിച്ചും പ്രയോജനപ്പെടുത്തി. വായിയ്ക്കുവാനോ എഴുതുവാനോ നല്ലവാക്കുകൾ കേൾക്കുവാനോ പോലും സമയമില്ലാത്ത കാലത്ത് ആരാണിത്രമാത്രം ആത്മാർത്ഥതയോടെ പെരുമാറുന്നത്...? ചേച്ച്യമ്മയിൽ നിന്നുള്ള ശുഭവാർത്തയ്ക്കു വേണ്ടി വൈകുന്നേരത്തേയ്ക്കു കാത്തിരിന്നു... -സജി വട്ടംപറമ്പിൽ (ചൊവ്വാഴ്ച, April 11, 2017)
  1 Posted by Saji Vattamparambil

  May 28, 2017 1
 • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
  2 Posted by Saji Vattamparambil

  May 27, 2017 2
 • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    

  May 26, 2017 2
 • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)

  May 25, 2017 2
 • പുലപ്പേടി കിടന്നകിടപ്പിൽ തന്നെ കിടന്ന്, വ്യണം പുഴുകി. അരിപ്പും കടിയും തുടങ്ങിയപ്പോൾ, ഒരു ചീവിടിന്റെ ശബദത്തിൽ, ഞരക്കവും കരച്ചിലും നേർത്തുകേൾക്കായി... -:‘ഇനിയ്ക്ക് ആ.. ചൂട്ടത്തേയ്ക്കൊന്ന് കെടക്കണേർന്നൂ…!’ എന്താണ് പറയുന്നതെന്ന് ആദ്യമാദ്യമൊന്നും മനസ്സിലായില്ല. അതേ പല്ലവിതന്നെ ആവർത്തിച്ച് കേട്ടപ്പോൾ, അരികത്തേയ്ക്കു കുറച്ച് അടുത്തുചെന്നു. കുനിഞ്ഞ് ചെവി കൊടുത്തു. കുറെശ്ശെ കുറെശ്ശെ ഗ്രഹിച്ചെടുത്തു! അനായാസം കോരിയെടുത്ത്, അടുപ്പിന്റെ മീതെയ്ക്ക് കിടത്തുകയും ചെയ്തു. മാറികിടക്കണമെന്നു പറയുമ്പോൾ അതുപോലെ തന്നെ തിരികെ, മാറ്റികിടത്തി. അടുപ്പിലും, തലയ്ക്കാംപുറത്ത് ചട്ടിയിലും കാട്ടുമഞ്ഞളും ആര്യവേപ്പിന്നിലയും ഇടയ്ക്കിടെയ്ക്കിട്ട് പുകച്ചുകൊടുത്തു. വിശപ്പും ദാഹവും അറിഞ്ഞുതുടങ്ങിയപ്പോൾ, അതിനും കരച്ചിലായി !’ കുടിയ്ക്കാൻ കരിക്കും തിന്നാൻ കഴമ്പും കൊടുത്തു. -:‘നി-യ്ക്കൊന്ന് മൂത്രൊഴിക്കണാർന്നൂ...!’ ചാത്തപ്പൻ വലഞ്ഞു. മൂത്രക്കോളാമ്പി ഇതുവരെ തൊട്ടിട്ടുണ്ടായിരുന്നില്ല. അതെടുത്ത് അരികത്തേയ്ക്കു വെച്ചുകൊടുത്തു. എന്നിട്ട്, ചെറ്റവാതിൽ മറ ചാരി പുറത്തേയ്ക്ക് കടന്നുനിന്നു. എന്താണുണ്ടായതെന്ന് അറിഞ്ഞില്ല… ശബ്ദംകേട്ട് അകത്തേയ്ക്ക് ചെന്നപ്പോൾ, ആളും കോളാമ്പിയും തട്ടിമറിഞ്ഞ് ദാ-കെടക്ക്ണൂ…! വേഗം ചെന്ന് മാറ്റികിടത്തി. ചളി നനഞ്ഞിടം വെണ്ണീറ് വിതറി വെടുപ്പാക്കി. വിസർജ്ജ്യം ഒന്നിച്ച് കോരിയെടുത്ത്, ദൂരെ കൊണ്ടുപോയി താഴ്ചയിൽ കുഴി കുത്തി മൂടി. -:‘ന്റെ-മൂത്രതുണ്യൊ-ന്ന് മാറ്റി കിട്ട്വോ?’ ചാത്തപ്പൻ മിഴിച്ചു !’ ഒന്ന് കഴിഞ്ഞു, രണ്ട്? ഇത്രയ്ക്ക്യൊട്ടും നിരീച്ചില്ല... തുണി മാറ്റാൻ, ഉടുതുണിയ്ക്ക് മറുതുണി ഇതിനകത്തില്ല,ല്ലോ! അവ്വേടെ കിടക്കപ്പായിലെ കീറതുണികൾ തൽക്കാലത്തിനു ചുറ്റാൻ കൊടുക്കാമെന്നു വെച്ചാൽ, മുഷിഞ്ഞുനാറിയാവും കെടക്കണത്. അതൊക്കെ വെണ്ണീറും ചാരം ഊറയ്ക്കിട്ട് ആദ്യം, കാരംവെള്ളം നനച്ച് വെക്കണം. മഴ നിന്നെങ്കിലും വെയിലുദിച്ചില്ല. ചൂരും മണോം പോണെങ്കിൽ, വെയിലത്തിട്ട് ഉണക്കിയെടുക്കണം. മാനം അനന്തം മൌനം പുതച്ച്, ഇടയ്ക്കിടെ മുരണ്ട് കിടന്നു. തല്ക്കാലം കാരംവെള്ളം ഉണ്ടാക്കാൻ തന്നെ, തീരുമാനിച്ചു. ഈ തോർച്ചയ്ക്ക് ഉള്ള തുണികളെല്ലാം തിരുമ്മിയിട്ടാൽ അട്ടത്ത് അയകെട്ടിയാലും നിവർത്തിയിട്ടുണക്കാം. ചെറ്റമറയ്ക്കു പിന്നിൽ അവ്വ, കമഴ്ത്തി സൂക്ഷിച്ച് വെച്ചിരുന്ന ചിന്നിയതും പൊട്ടിയതുമായ മൺകലത്തിലൊരെണ്ണത്തിൽ, പുളിവെണ്ണീറ് നിറച്ചു. അതിലേയ്ക്ക് വെള്ളമൊഴിക്കുമ്പോൾ, കണ്ണീരുരുണ്ടു വീണു. -:‘ന്നെ- തനിച്ചാക്കി അവ്വ പോയില്ലേ....?, ചാത്തപ്പൻ വിലപിച്ചു. -വീട് വീടാന്തരം തെരഞ്ഞിട്ടും എവ്ട്യെയ്ക്ക്യാ പോയീന്ന് അറിഞ്ഞില്ല,ല്ലോ...ദൈയ്‌വേ!’ സങ്കടം നെഞ്ചിൽ ഉരുണ്ടു പുകഞ്ഞു..... നിയന്ത്രണം വിടുമെന്നായപ്പോൾ, ഇടത്തേ കപ്പലകൈയ്യിൽ കടിച്ചു. കുന്തക്കാലിലിരുന്ന് നിശബ്ദം കരഞ്ഞു.... കലത്തിനു താഴെ വട്ടപാത്രം വെച്ചു. കാരംവെള്ളം ഒറ്റിറ്റി വാർന്നുനിന്നു. തുണികൾ എല്ലാതും അതിൽ മുക്കിയിട്ടു. സന്ധ്യയ്ക്കു മുമ്പെ എല്ലാം കുത്തിതിരുമ്മി കണ്ണീരിൽ കഴുകിയെടുത്തു. ഒന്നും നിറം വെച്ചില്ല-അതുമതി. അങ്ങനെ സമാധാനിച്ചു. തമ്മിൽ തൊടാതെ അടുപ്പുംകണ്ണിയ്ക്കു മീതെ ഞാത്തിയിടുമ്പോൾ, ചന്തദിവസമെന്നാണെന്ന് ഓർത്തെടുത്തു. നേരത്തേ പോയാൽ നേരത്തേ കുടിയ്ക്കെത്താം. എല്ലാ ബുധനാഴ്ചയും കൂട്ടുങ്ങലങ്ങാടിയിൽ ആഴ്ചചന്ത. വടക്ക് പൊന്നാനി മുതൽ തെക്ക് കൊടുങ്ങല്ലൂര് നിന്നുവരെ ലൊട്ട് ലൊഡുക്ക് സാധനങ്ങൾ, കയറുല്പന്നങ്ങൾ തോണിയിലെത്തി. തലയ്ക്കും കാവിനും കരവഴിയ്ക്ക്, വേറെയുള്ളതൊക്കെയും എത്തും. പുലർച്ചെയ്ക്ക് കരയ്ക്കണയും പിടയ്ക്കുന്ന മീനുമായി മുഴപ്പുള്ള മുക്കോത്തിപെണ്ണുങ്ങൾ മുലതെള്ളി മീൻകൊട്ടയിൽ കുമ്പിട്ടുയർന്നു. ചൂണ്ടക്കണ്ണുടക്കി ജോനകപിള്ളേര്, അകംതുടയിൽ അമർത്തി തട്ടിത്തെറുത്ത്, തെക്കും വടക്കും നടന്ന് വില പേശി.. കിഴക്കുനിന്നും വരവ് കൂടുതലും, മലഞ്ചരക്ക് സാമാനങ്ങളാണ്. പഴം, പച്ചക്കായ, വാഴയില, ചക്ക, മാങ്ങ, വെറ്റിലടയ്ക്ക, നെല്ല്, കൂർക്ക, കാവത്ത് എന്നിങ്ങനെ… സകലകലാദികൾ മുഴുവനും കണ്ടാണിപ്പുഴ താണ്ടി, ചൊവ്വല്ലൂപ്പടിയിൽ, വെള്ളക്കാരന്റെ ചുങ്കം വെട്ടിച്ച്, രാത്രിയ്ക്ക് രാത്രി തോട് മറിഞ്ഞ് കൂട്ടുങ്ങലെത്തി. മുട്ടിപ്പലക, ചിരട്ടത്തവി, മരപ്പാവകൾ, മുക്കാലി പീഠങ്ങൾ, ചെല്ലപ്പെട്ടികളുമായി നായര് നമ്പൂരി പെണ്ണുങ്ങളുടെ ചേലിൽ, ആശാരിച്ചിപെണ്ണുങ്ങൾ വന്നു. അരിപ്പക്കയിൽ, വട്ടിതൊട്ടി, ചോറ്റുകൊട്ട, വട്ടക്കൊട്ട എന്നിങ്ങനെയുള്ള സാമഗ്രികളുമായി പറയര് ജാതികളെത്തി. മുടിവെട്ടാനും, മുഖം വടിച്ചു കൊടുക്കാനും തുണി സഞ്ചിയിൽ പൊതിഞ്ഞെടുത്ത ആയുധങ്ങളുമായി, വാത്തിച്ചികൾ കുന്തിച്ചിരുന്നു. വെട്ടുകത്തി, പിശാങ്കത്തി, കുറ്റിക്കോല്, ചിരവ, ചിരവനാക്ക്, തുടങ്ങിയ ചെറുകിട കൈയ്യായുധങ്ങളുമായി കരുവാത്തികൾ ഇടം പിടിച്ചു. മഴു, കോടാലി, കൈക്കോട്ട് തുടങ്ങിയ കനമുള്ള ആയുധങ്ങൾക്ക്, ആലയിലിരുന്നു ചാരായം കുടിച്ച്, ചുമച്ച് കൂടം തല്ലുന്ന ആണുങ്ങൾക്ക് പണി തരപ്പെടുത്തി. -:‘ കലം വേൺമാ... കലം!’; കിഴക്ക്, ആളൂര് നിന്നും തുടങ്ങും കൊശവത്തി പെണ്ണുങ്ങളുടെ ശീല്. ചേലയിലൊതുങ്ങാത്ത ചന്തിയും തെറിപ്പിച്ചുള്ള അവരുടെ നടത്തം കാണാൻ, ചുങ്കം പിരിവ് മറന്ന് ഏമാന്മാർപോലും പുറത്തേയ്ക്കിറങ്ങി കാഴ്ചകണ്ട് നില്ക്കും. പെണ്ണുങ്ങൾക്കൊന്നിനും തരിക് ഇല്ല! ഒരു ചിങ്കാരത്തിലെല്ലാം ഒതുങ്ങി! ഓലക്കെട്ടേന്തി നടുവൊടിഞ്ഞ് ശീഘ്രം ശീഘ്രം നടന്നു പോകുന്ന പെണ്ണുങ്ങളെ, മുഖം കണ്ട് ഉഷ്ണം മണത്താൽ, ഏമാന്മാര്ക്ക് -ശ്ശി ആയി! മുപ്പിലിശ്ശേരിയിൽ കുംബാരന്മാരുണ്ട്. പക്ഷെ, മൺകലങ്ങൾ മെനഞ്ഞെടുക്കാനും കുറ്റംതീർന്നവ വ്യാപാരത്തിനെടുക്കാനും ആണുങ്ങൾ മടിയെടുത്തു. അവർ ചാരായം കുടിച്ച് ഏറാമ്മൂട്ടിൽ മുളംതണലേറ്റ് കിടന്നു. കൂട്ടുങ്ങലങ്ങാടിയിൽ എത്ര തിരക്കായാലും, ആളൂര് ചെട്ടിച്ചികളുടെ മൂക്കുണർത്തിയള്ള തമിഴ്വസനം വേറിട്ടൊന്ന് കേൾക്കാം. ആശാരിച്ചികളെയും വാത്തിച്ചികളെയും അവരുടെ പാട്ടിനു വിട്ട്, മൊട്ടത്തലയിലൊരു കെട്ടും കെട്ടി മാപ്ലക്കുട്ടന്മാർ, തൊള്ളളന്ന് കുന്തിച്ചിരിന്നു. -: ‘ചെട്ടിച്ചിര്യമ്മേരെ കലൊന്ന് കാണട്ടേ?’ -:‘കണ്ടോളോ.. കണ്ടോളോ... ഏത് കലാ വേണത്ങ്കെ നീങ്കെ പാരുങ്കോ..’ ചെട്ടിച്ചിയുടെ വായിലെ തുപ്പലും മുറുക്കാനും അളന്നിരുന്ന തൊള്ളയിലേയ്ക്ക് തെറിച്ചുവീണു. ബല്യ പെരുന്നാള് വന്ന ശന്തോശായി, ജോനകർക്ക്. -:‘ബല്യേ കലൊക്കെ ഞമ്മന്റെ കുടീല് ഒന്നിനും കൊള്ളാണ്ടിരിപ്പ്ണ്ട്... -ഞമക്ക് ബല്ലീതൊന്നും ബേണ്ട.’ -:‘പെരിയ കലങ്കൾ, ബ്ടാവ് എട്ത്ത് വര റൊമ്പ കഷ്ടം... -നീങ്ക പറഞ്ചാൽ അടുത്ത വാറം വറുമ്പോത് എട്ത്ത്ട്ട് വറേൻ... -വേണം-ണ്ണാ ഉങ്ക വീട്ടുക്ക് എട്ത്ത് വന്ത് തറേൻ... -അത്ക്ക് കാസ് വേറെ വേണം. -ഇപ്പോ നമ്മ കൈയ്യില് ശിന്ന ക്കലങ്കൾ മട്ടും താൻ ഇറുക്ക്ത്... ‘ -:‘മതി! മതി!! ...ഞമ്മക്ക് ചിന്നതാ പെരിത്തിഷ്ടം. -മറ്റെതൊക്കെ പിന്നെ പറയ്ണ്ട്... അപ്പങ്ങട്ട് വന്നാ മതി...’ കാക്കാമാർ സുബർക്കത്തോടെ മൊട്ടത്തല മെഴുകി, എഴുന്നേറ്റു. എണ്ണം പറഞ്ഞ നാല് കോഴിയുമായാണ് ചാത്തപ്പൻ ചന്തയ്ക്കെത്തിയത്. കുടിയ്ക്കുള്ളിൽ തന്നെ, ഓരോ മുക്കിലും മൂലേലും മുളഞ്ഞ്, പ്രത്യേകിച്ച് തീറ്റയൊന്നും കൊടുക്കാതെയാണ് അവ്വ, അവറ്റെങ്ങളെയൊക്കെ വളർത്തിയത്. പറമ്പിലെ ചിതലും കീടങ്ങളും മണ്ണിരയുമൊക്കെ തിന്ന്, കോഴികളെല്ലാം നല്ല പുഷ്ടി പ്രാപിച്ചിരുന്നു. മുട്ടയിടുന്നതും പൊരുന്നണതും കൊത്തി വിരിയിക്കുന്നതും കോഴികൾ, കോഴികളുടെ ഇഷ്ടത്തിന്, അകത്തു തന്നെ. കോഴിപ്പേൻ വന്നാൽ അവ്വ, വേലിയിതയ്ക്കൽ നിന്നും നാറുന്ന ഒരുപിടി കോലപ്പ ഒടിച്ചു കൊണ്ടുവന്ന് പുകച്ചാൽ, രണ്ടുദിവസംകൊണ്ട് എല്ലാം പോയികിട്ടും. കൊതുകിനും ഇതുതന്നെയാണ്, പത്ഥ്യം! കോഴിയുമായി ചാത്തപ്പൻ പടിഞ്ഞാറെ വരി, കച്ചേരി ചുവരിനടുത്ത് സ്ഥാനം പിടിച്ചു. ചാത്തപ്പന് കോഴിയുടെ വില അറിഞ്ഞുകൂട. പറഞ്ഞവിലയ്ക്ക് കോഴിപോയി. കിട്ടിയ കാശിന് എന്ത് വാങ്ങണം, ഏതെടുക്കണമെന്ന് അറിയാതെ കുഴങ്ങി നിന്നു. കാര്യസ്ഥൻ കമ്മള്, ഇല്ലത്തുനിന്ന് കട്ട്ട്ടും കണ്ട്ട്ടും, കച്ചോടത്തിനു കൊണ്ടുപോകുന്ന ചുമടുമായി കൂടെ വന്നിട്ടുള്ളതല്ലാതെ, കച്ചവടം ഇതുവരെ കൊണ്ടിട്ടില്ല. അന്തംവിട്ട് തിരിഞ്ഞ് നടക്കുമ്പോഴാണ് കിഴക്ക് മുപ്പിലിശ്ശേരീയിൽ നിന്ന്, ചക്കര വില്ക്കാൻ വന്നിട്ടുള്ള പാറൻചേനാറെ കണ്ടത്! ഒട്ടും നിരീക്കാതെ, അതൊരു രക്ഷയായി… -:‘എന്താ ചാത്തപ്പാ, ഇവ്ടെ നിന്ന് തിരിയ്ണത്?’ ചാത്തപ്പൻ ആദ്യമൊന്നു പരുങ്ങി. പിന്നീട് കാര്യം പറഞ്ഞു; -:‘നാല് കോഴീണ്ടാർന്നൂ... -അതിനെ കൊട്ത്ത്ട്ട് ചില്വാനങ്ങള് മേടിയ്ക്കാൻ വന്നതാ..’ -:‘-ന്ന്ട്ട് കൊട്ത്താ?’-:‘ഉവ്വ്’ -:‘-ന്ത് കിട്ടീ?’ കൈയ്യിലുള്ളത് ചാത്തപ്പൻ നിവർത്തി കാണിച്ചു. -:‘ഇത് പോരല്ലോ, ചാത്തപ്പാ.... -അറിയാത്തോരൊന്നും കച്ചോടത്തിന് പൊറപ്പെടാൻ പാടില്യ. -അഥവാ അങ്ങനെ പൊറപ്പെട്വാണ്-ന്ന്ച്ചാ... -അറിയ്ണ ആര്യാന്ന്ച്ചാ, കൂടെ കൂട്ടണം! -മൻസ്സിലായാ?’ സങ്കടത്തോടെ ചാത്തപ്പൻ, മിണ്ടാതെ തല കുനിച്ച് നിന്നു. -:‘ഇഞ്ഞ്-ന്താ വേണ്ട്?’ -:‘തുണീം ചില്വാനങ്ങളും...’ -:‘വായോ...’, കച്ചവടം മകനെ നോക്കാനിരുത്തി, പാറമ്മാൻ ചാത്തപ്പനൊപ്പം ചെന്നു. -:‘എന്തൊക്ക്യാ വേണ്ടത്…?’ മറുപടി, ചാത്തപ്പൻ പരുങ്ങി നിന്നതേയുള്ളു. -:‘നനക്ക് അറിയില്ലാ-ന്ന്ച്ചാൽ ഇതിനൊക്കെ തള്ളേനെ പറഞ്ഞയച്ചാ പോരേ?’ സങ്കടം അണപ്പൊട്ടി; ചാത്തപ്പൻ നിന്ന് കരഞ്ഞു... കാര്യമറിയാതെ, പാറമ്മാൻ അന്താളിച്ച് നിന്നു. കരുത്തെന്നു പറഞ്ഞുകൂട, തെങ്ങും പനയും നിഷ്ഫലം! കരിമ്പനയ്ക്കൊത്ത മെയ്യൂക്കുള്ള ഒരാണൊരുത്തൻ, പച്ചമുള കീറുന്നപോലെ, നിന്നിടത്തുനിന്ന് കരയുന്നതിന്റെ കാര്യമെന്തെന്ന് പിടികിട്ടിയില്ല..... കച്ചേരിയ്ക്കിടത്തും വലത്തും മുൻവശത്തും, പാണ്ടികശാലകൾ നിറന്നുകിടന്നു. പിറകുവശം പുഴക്കരയിൽ, ചരക്കുവഞ്ചികൾ രാപകലില്ലാതെ കയറ്റിറക്ക് നടത്തി. തൊട്ടും തൊടാതെയും പോകുന്ന വഴികളിൽ, കാളവണ്ടികളുടെയും, ചുമട് ഇറക്കികയറ്റുന്നവരുടേയും കച്ചവടക്കാരുടെയും തിക്കുംതിരക്കും.. ബഹളത്തിൽ നിന്നൊഴിഞ്ഞ് വെള്ളക്കാരന്റെ പാലത്തിനപ്പുറം, വേലുക്കുട്ട്യേട്ടനും ഇത്തുമ്മേട്ത്തിയും ചക്കരകാപ്പി കച്ചോടം ചെയ്യുന്നുണ്ട്. പാറമ്മാൻ കൊണ്ടുവരുന്ന ചക്കരയുടെ രുചി അറിഞ്ഞിട്ടുള്ളവരാണ്, ഇവിടെത്തെ സ്ഥിരം പറ്റുകാർ. അവിടെ, തെളിമണലിൽ ചാത്തപ്പന് ഇരിപ്പിടം കൊടുത്തു. *മുളംകുമ്പത്തിൽ കാപ്പിയും, ഇലക്കീറിൽ ചിരട്ടപുട്ടും വാങ്ങി കൊടുത്തു. ചക്കരകാപ്പി ഒരെണ്ണം വാങ്ങി പാറമ്മാനും കുടിച്ചു. തിരികെ, ചന്തയിൽ കൊണ്ടുവന്ന്, അത്യാവശ്യത്തിനുള്ള ചില്വാനങ്ങളും തുണിയും മേക്കെട്ടിയും വാങ്ങി കൊടുത്തു. തികയാതെ വന്നത്, കണക്ക് വെയ്ക്കണ്ടെന്നും പറഞ്ഞ്, കൈയ്യിൽനിന്നും പാറമ്മാൻ ചേർത്തു കൊടുത്തു. തിരിഞ്ഞ് നടക്കാനിരിയ്ക്കെ, പാറമ്മാന്റെ പ്രൌഢഗംഭീര സ്വരം, ചാത്തപ്പന്റെ കാതിൽ കനത്ത് വീണു; -:‘മൂക്കോളം മുങ്ങിയാലും ചാവ്-ല്ലൊരുത്തനും… -നയിയ്ക്കാൻ പിറന്നവന് കണ്ണീരില്ല. ചെല്ല്വ-ങ്ങട്ട് വീട്ടിലേയ്ക്ക്...!’ ചാത്തപ്പൻ ചെറുതായി ചെറുതായി, ഇല്ലാതായി… (>>>>ഊരുവലം) *കീഴ്ജാതിക്കാർക്കു മാത്രമായി മാറ്റിവെയ്ക്കുന്ന ചിരട്ട/മുള പാത്രങ്ങൾ.

  May 27, 2016 0
 • ജനനി   കോരിച്ചൊരിയുന്ന മഴയുമായി വീടണയുമ്പോൾ നേരം പിന്നെയും ഒരുപാടു വൈകിയിരുന്നു. ചെറ്റവാതിൽക്കീറു ശകലം തുറന്നുവച്ച്, അതിനടുത്തു തന്നെ അവ്വ കിള്ളിച്ചി കുന്തക്കാലിൽ, ഇരുട്ടിലേയ്ക്കു കണ്ണും നട്ട്, കാത്തിരിക്കുന്നുണ്ടായിരുന്നു. കുടിലിനുള്ളിൽ, അടുപ്പിലെ എരിഞ്ഞുതീർന്ന ഓലമടലിന്റെ ശിഷ്ടനാളം, കിള്ളിച്ചിയുടെ ഹൃദയം കണക്കെ അരിഷ്ടിച്ചു സ്പന്ദിക്കുന്നുണ്ടായിരുന്നു. വല്ലം പതുക്കെ ഇറക്കിവെക്കുമ്പോൾ ഉള്ളിൽ ഓട്ടുപാത്രങ്ങൾ ഞെരങ്ങി. അതെന്തെന്നറിയാതെ പകച്ചുനിന്ന കിള്ളിച്ചി എഴുന്നേറ്റു നിന്നു ചോദിച്ചു: “ദ് ന്തൂട്ടാത്, ചാത്തപ്പാ?” ചാത്തപ്പനതു കേട്ടതായി ഭാവിച്ചില്ല. മൂലയ്ക്ക് ചുരുട്ടിക്കൂട്ടി കുത്തിച്ചാരിവച്ചിരുന്ന കീറപ്പായ എടുത്തിട്ടു വിരിച്ചു; വല്ലം കെട്ടു വേർപെടുത്താനിരുന്നു. “നന്നോട് ഞാൻ ചോദിയ്ക്കണ കേക്ക്ണില്ലേ?” പരിഭ്രമം മൂത്ത് കിള്ളിച്ചി വീണ്ടും ചോദിച്ചു. “എന്തൂട്ടാ ഈ വല്ലത്തില് ന്ന്…?” “ അവ്വ അവ്‌ടൊന്ന് മിണ്ടാണ്ട് രിയ്ക്കണ് ണ്ടാ…?” “പെലച്ചയ്ക്ക് പോയതല്ലേ, നീയിവ്‌ട്ന്ന്?” കിള്ളിച്ചിയുടെ ഒച്ച കനത്തിരുന്നു. “എന്താണെങ്ങെ നനക്ക് ഇന്നോടൊന്ന് പർഞ്ഞൂടെ?” എന്തു മറുപടി പറയണമെന്നു ചാത്തപ്പന് ഒരെത്തും പിടിയുമുണ്ടായിരുന്നില്ല. ആരെന്നാ പറയേണ്ടത്? എന്ത് ന്നാ പറയേണ്ടത്? ഉള്ളതു പറഞ്ഞാൽ അവ്വ പേടിയ്ക്കില്ലേ? അകത്തേയ്ക്ക് കയറ്റുകയുമില്ല. പറയാണ്ടിരിയ്ക്കാനും പറ്റില്ലല്ലോ. “അത് വയ്യാത്തൊരാളാണ് വ്വേ!” സ്വരം താഴ്‌ത്തി, അല്പം ഭയത്തോടെ തന്നെ പറഞ്ഞു. ചാത്തപ്പനും അത്രയ്ക്കേ അറിയുന്നുള്ളൂ. അതു കേട്ടപ്പോൾ കിള്ളിച്ചി സാവധാനത്തിൽ അടുത്തേയ്ക്കു ചെന്നു. “ആരാ?” “ഇയ്ക്കറിയില്യ.” ചാത്തപ്പൻ വാസ്തവം വെളിപ്പെടുത്തി. “നനക്കറിയാണ്ട് അന്റെ കൂടെ ങ്ങ് ട്ട് വയ്യാത്തൊരാള് പോര്യേ?” കിള്ളിച്ചി പൊട്ടിത്തെറിച്ചു. “നിയ്യ് ന്നോട് മായം കളിക്കണ്ട ട്ടാ, മോനേ!” “തള്ള അവ്‌ട്യൊന്ന് മിണ്ടാണ്ടിരിയ്ക്ക്യോ…” തുടരെത്തുടരെയുള്ള ചോദ്യശരങ്ങൾ ചാത്തപ്പനെ ശുണ്ഠിപിടിപ്പിച്ചിരുന്നു. കിള്ളിച്ചി പിന്നെ യാതൊന്നും ചോദിച്ചില്ല. അനിഷ്ടം അരിശമായി നിന്നു. എങ്കിലും, ആരാണ്, എന്താണ് എന്നറിയാനുള്ള ഉൽക്കണ്ഠയും ആകുലതയും കൂടിക്കൂടി വന്നു. ഇത്തിരി കൂടി വെട്ടമുണ്ടെങ്കിൽ തിരിച്ചറിഞ്ഞേക്കുമെന്നു തോന്നി. ചാത്തപ്പനു കുളിക്കാനായി അടുപ്പത്തു ചൂടാക്കിവെച്ചിരുന്ന വെള്ളം മൊളിയില കൂട്ടിപ്പിടിച്ചു മാറ്റിവെച്ചു. അട്ടത്തു കെട്ടിവെച്ച കോഞ്ഞായച്ചുരുട്ടു താഴെയിറക്കി. അതിൽ നിന്നൊരു പിടി അടുപ്പിൽ തിരുകിക്കയറ്റി, ഊതി തീ പിടിപ്പിച്ചു. ചുവന്നു മുഷിഞ്ഞ വെളിച്ചത്തിൽ ഇപ്പോൾ ചാത്തപ്പനെ നന്നായിക്കാണാം. ചുരുണ്ട്, ഒടിഞ്ഞു കിടക്കുന്ന മനുഷ്യക്കോലത്തിന് അനക്കമില്ല. അതിന്റെ ദേഹത്ത് ഒട്ടിച്ചേർന്നിരിക്കുന്ന ഈറൻ തുണി വേർപെടുത്തിയെടുക്കാൻ നോക്കുകയാണു ചാത്തപ്പൻ. ഉണങ്ങിയ മൊളിയിലയിൽ പൊതിഞ്ഞ മുറുക്കാൻപൊതി ചെറ്റമറപ്പാളിക്കിടയിൽ സൂക്ഷിച്ചുവെച്ചതു പുറത്തെടുത്തു. അതിൽ നിന്ന് ഒരുണക്കവെറ്റില ചുണ്ണാമ്പു തേച്ച്, ഒരു കഷണം അടക്കയും പുകയിലയിൽ നിന്നൊരു തുണ്ടും കൂടിപൊട്ടിച്ച്, ചുരുട്ടി അണയ്ക്കലേയ്ക്കു വെച്ചു. മുറുക്കാൻ ചവച്ചുപിടിച്ച്, പതുക്കെ വീണ്ടും അടുത്തേയ്ക്കു ചെന്നു. നോക്കിയ നോട്ടത്തിൽ കണ്ട കാഴ്‌ചയിൽ കിള്ളിച്ചി പിന്നാക്കം ഞെട്ടിമലച്ചു…“ന്റെ മുത്ത്യേ!” അറപ്പ്, വെറുപ്പ്, ജുഗുപ്സ…മനം പെരണ്ടു കയറി. ഇനിയൊന്നു കൂടി നോക്കാനുള്ള കെല്പില്ലാതെ കിള്ളിച്ചി മുഖം കുടഞ്ഞു. മനുഷ്യന്റെ മുഖമെന്നു പറയാമോ, അത്! അകാരണമായൊരു പേടി ഉള്ളിൽ കടന്നുകൂടി. സ്വാസ്ഥ്യം നഷ്ടപ്പെട്ട കിള്ളിച്ചി, അങ്ങേ ചെറ്റയിലും ഇങ്ങേ ചെറ്റയിലും ചെന്നു പരതുമ്പോൾ കൈകാലുകൾക്കു വിറയൽ ബാധിച്ചിരുന്നു. “വെച്ചാൽ വെച്ചോടത്ത് ഒന്നും കാണില്യ!” സപ്തനാഡികളും തളരുന്നതായി തോന്നിയപ്പോൾ കിടക്കപ്പായ തേടുകയായിരുന്നു. പക്ഷേ, കിട്ടിയില്ല. ഇനിയും നിൽക്കാനുള്ള ആവതില്ലാതെ, പരവശപ്പെട്ടു തറയിലിരുന്നു. ഇരിയ്ക്കാനായില്ല. അതിനു മുമ്പേ കിള്ളിച്ചി ഇരിയ്ക്കെ കുത്തനെ അമർന്നു. അങ്ങനെ തന്നെ മലർന്നു. ചാത്തപ്പൻ മൂക്കും മോറും വരെ, കഷ്ടിച്ച്, തുണി നുള്ളിയെടുത്തു. ചുരുണ്ടുകൂടി കിടക്കുമ്പോൾ ഈറൻ തുണി മാറ്റാനും വയ്യ. ചലവും മഴവെള്ളവും കൂടി അത്രമേൽ ഒട്ടിപ്പിടിച്ചിരുന്നു. തൽക്കാലം അങ്ങനെ കിടക്കട്ടേയെന്നു തീരുമാനിച്ചു. കരിയും ചാണകവും മെഴുകിയ നിലത്തു മഴവെള്ളവും ചലവും കൊഴുത്ത് ചളിക്കൂടി. അതിൽത്തന്നെ കിടത്താൻ മനസ്സനുവദിച്ചില്ല. എവിടെക്കിടത്തും, എങ്ങനെ കിടത്തും എന്നായി പിന്നത്തെ ചിന്ത. അതിനുള്ളതൊന്നും കുടിക്കുള്ളിലില്ല. പിന്നെന്തു ചെയ്യും? അടുപ്പിൽ അണയാൻ വെമ്പുന്ന തീനാളത്തിലേയ്ക്കു തിരിഞ്ഞു നോക്കിയിരിയ്ക്കെ, ചാത്തപ്പനു കണ്ണു തെളിഞ്ഞു. ചെറ്റവാതിൽ മറ ചാരി പുറത്തിറങ്ങി. ഇറയത്തു നിന്നു മൂർച്ചയുള്ള വെട്ടുകത്തിയെടുത്തു. മഴയിലേയ്ക്കു വീണ്ടുമിറങ്ങി. ഇളമയുള്ള തെങ്ങു തെരഞ്ഞുപിടിച്ച്, കടയോടു ചേർത്തു നാലഞ്ചു പട്ട വെട്ടി. ബലമുള്ള മടലായിരുന്നു, ആവശ്യം. ഒരു കുല കരിക്കും കൂടെ വെട്ടി. വെട്ടിയ പട്ടയുടെ വിരിവും ബലവുമുള്ള കടഭാഗം ഒരു മാറു നീളത്തിൽ ആഞ്ഞെടുത്തു. അവ കൊണ്ടുവന്ന് അടുപ്പിന്റെ മേൽ നിരത്തി. അതിനു മീതെ പച്ചോല വിരിച്ചു. തീ ഒരുവിധം അണഞ്ഞിട്ടുണ്ട്. പടിഞ്ഞാറേ ചെറ്റമറയോടു ചേർന്ന്, ചൂടിക്കയറിൽ, അയലിൽ തൂക്കിയ അവ്വയുടെ കിടക്കപ്പായിൽ നിന്ന് മെത്തയായി വിരിച്ചിട്ടുള്ള, മുഷിഞ്ഞ പഴന്തുണികളുള്ളതു വാരിവലിച്ചെടുത്തു. പരത്തിവെച്ച മടലിനും പച്ചോലയ്ക്കും മീതെ കീറത്തുണികൾ വിരിച്ചു. പതിഞ്ഞു കിടന്ന് അടുപ്പിലേയ്ക്കു നോക്കി. തീ കത്തിപ്പടരില്ലെന്നു വീണ്ടും വീണ്ടും ഉറപ്പുവരുത്തി. എന്നിട്ട് കുരുപ്പുംകെട്ട് പതിയെ അതിന്മേൽ കിടത്തി…അടുപ്പുംകണ്ണി വിട്ടു ചാത്തപ്പൻ കീറപ്പായ് വിരിച്ചു. ഉറക്കം തെളിയുമ്പോഴെല്ലാം ഒന്നു തല പൊന്തിച്ചു നോക്കി. നേരം നന്നായി വെളുത്തപ്പോഴാണു കിള്ളിച്ചി ഉറക്കമുണർന്നത്. തപ്പിത്തടഞ്ഞെഴുന്നേറ്റു വാതിൽ തുറന്നു. മഴ നിലച്ചിരുന്നില്ല. ആകാശം മൂടിക്കെട്ടിക്കിടന്നു. അകത്തേയ്ക്ക് അരിച്ചിറങ്ങിയ ഇരുണ്ട വെളിച്ചത്തിൽ അടുപ്പുംകണ്ണിയ്ക്കു മുന്നിൽ കിടന്നുറങ്ങുന്ന ചാത്തപ്പനെ കണ്ടു. അതിനപ്പുറത്ത്, അടുപ്പിനു മേൽ ചുരുണ്ടൊട്ടിക്കിടക്കുന്നു, പണ്ടാരക്കെട്ട്! കണ്ടതും അടിവയറ്റിൽ കുമ്മൻ ഇരച്ചു; ഉമ്മറത്തെറ്റിലിരുന്ന് കയ്പുവെള്ളം കുറേ ഛർദ്ദിച്ചുകളഞ്ഞു. കിടന്നകിടപ്പിൽ അടുപ്പിലെ വെണ്ണീറിൽ നിന്ന് അരിച്ചെത്തിക്കൊണ്ടിരുന്ന ഇളംചൂടിൽ ഉഷ്ണമുണർന്ന് കുരിപ്പുംകെട്ടിന് ഒരിളക്കം തട്ടി. പേടിച്ചും അതേസമയം തെല്ലൊന്നു സംശയിച്ചുനിന്നും കിള്ളിച്ചി ചാത്തപ്പനെ തോണ്ടിവിളിച്ചു. ഉറക്കമുണർന്ന ചാത്തപ്പൻ തലമറിഞ്ഞു നോക്കി. അരമുണ്ടു വാരിയുടുത്ത്, തട്ടിത്തടഞ്ഞെഴുന്നേറ്റു. കുരിപ്പുംകെട്ടെടുത്ത് കരിമ്പനോലത്തടുക്കിൽ മാറ്റിക്കിടത്തി. പഴുത്തഴുകിയൊലിച്ചിരുന്ന ചലവും വൃണവും അടുപ്പുംകല്ലിന്റെ മുകളിൽക്കിടന്നു വരണ്ടൊട്ടി. വാരിച്ചുറ്റിപ്പുതപ്പിച്ചിരുന്ന തുണികളെല്ലാം ഉണങ്ങി ബലം വെച്ചിരുന്നു. ചാത്തപ്പൻ കരിക്കിൽ നിന്ന് ഒരെണ്ണം വെട്ടി മൺചട്ടിയിൽ പകർന്നു. ഉള്ളതിൽ വൃത്തിയുള്ളൊരു തുണി, ഉടുതുണിയിൽ നിന്നൊരു തെറ്റ് കീറി, തിരി തെറുത്തു. കരിക്കുംവെള്ളം തുള്ളി ചിറിയിലൊറ്റി. ഒലിച്ചിറങ്ങിയ ജീവാമൃതം ചെറുനാമ്പിൽ തത്തി! ഒരു നിമിഷം. ഉവ്വ്! നിമിഷനേരത്തിൽ ചാത്തപ്പനിൽ തെളിവുണർന്നു. തടുക്കിൽ നിന്നും വാരി, ചേർത്തുപിടിച്ച്, തലയുയർത്തി കൊടുത്തു. വലം കൈകൊണ്ടു കരിക്കിൻവെള്ളം മുഴുവൻ ചിറി നനച്ചുകൊടുത്തു… പിന്നെയൊട്ടും അമാന്തിച്ചില്ല. ചാത്തപ്പൻ പുറത്തിറങ്ങി. കവുങ്ങിന്റെ പാളത്തൊപ്പി ഇറയത്തു ഞാത്തിയിരുന്നു; അതിലൊന്നെടുത്തു തലയിൽ ചൂടി. ഇരിങ്ങാപുറം; പുവ്വത്തെ പറങ്ങോടമ്മാന്റെ പുറം‌പറമ്പിലേയ്ക്കായിരുന്നു ലക്ഷ്യം. അതിർത്തിയോടു ചേർന്നൊരു ആര്യവേപ്പു മൊതച്ച്, പന്തലിച്ചു നിൽക്കുന്നതു കണ്ടിട്ടുണ്ട്. ചുറ്റുവട്ടത്തൊന്നും ആരുമില്ലെന്നുറപ്പിച്ച്, വഴുക്കൽ ശ്രദ്ധിച്ച്, പിടിച്ചുകയറി. തെറ്റില്ലാത്തൊരു കവരം നോക്കി വെട്ടി, തൂപ്പ് ഇറക്കി. ആഞ്ഞ് ചെറുതാക്കി കൊണ്ടുവന്നു. നനവു വാർന്നു കിട്ടാൻ അട്ടത്ത് കെട്ടിത്തൂക്കി. തെല്ലൊന്നു കഴിഞ്ഞ്, നനവൊഴിഞ്ഞതിൽ നിന്നു കുറച്ചെടുത്ത് അടുപ്പുംകണ്ണിയിലിട്ടു പുകച്ചു. ചിന്നിയ പഴയ മൺചട്ടി ചെറ്റമറയ്ക്കു പിറകിൽ കമഴ്‌ത്തി വെച്ചിരുന്നു. അതിലൊന്നിൽ കനൽ കോരിയിട്ടു. അതിനുമീതെ നനവില്ലാത്ത അല്പം തൂപ്പെടുത്തു നിറച്ച് പുകച്ചു. അകം പുകയിൽ മുങ്ങി. ഇവനെന്താ ദ് കാണിയ്ക്ക് ണ്? കിള്ളിച്ചി അന്ധാളിച്ചു മുകളിലേയ്ക്കു നോക്കി. നാഴിക വിനാഴിക ചെല്ലുന്തോറും കിള്ളിച്ചിയുടെ ഉള്ളും പുകയെടുത്തുകൊണ്ടിരുന്നു. പട്ടാപ്പകലും സ്ഥായിയായ അകത്തെ ഇരുട്ടിനുള്ളിലൊരു മിന്നാമിന്ന് മിന്നിത്തെളിഞ്ഞു! സൂക്ഷിച്ചു നോക്കുന്തോറും അതിന്റെ മിനുപ്പിനു തിളക്കമേറി വന്നു…പുകച്ചുരുൾ പോലൊരു ദീപ്തി അതിൽ നിന്നെഴുന്നുയരുന്നതായി കിള്ളിച്ചിത്തള്ളയ്ക്കു തോന്നി… സംഭ്രമം ആരോടെങ്കിലുമൊന്നു പറയാമെന്നു വെച്ചാൽ ആവുന്നില്ല. കരച്ചിലെല്ലാം ചങ്കിൽ കെട്ടി. കര കവിഞ്ഞ്, കണ്ണീരൊഴുകി. വെച്ചുണ്ടാക്കിയ ചാമക്കഞ്ഞി. വെള്ളം ഇറങ്ങുന്നില്ല. തൊട്ടുകൂട്ടാൻ ഉപ്പും പച്ചമുളകും വെച്ചുകൊടുത്തത് അങ്ങനെ നോക്കിയിരുന്നു. പട്ടുചേമ്പിൻ വിത്തു ചുട്ടുകൊടുത്തു. അനങ്ങിയില്ല; അതവിടെത്തന്നെ ഇരുന്നു. കാര്യമറിയാതെ ചാത്തപ്പനും ധർമ്മസങ്കടത്തിലായി! നെറ്റിയിലും നെഞ്ചിലും തൊട്ടുനോക്കി. ദീനമുള്ളതായി തോന്നിയില്ല. അഥവാ ‘വല്ലതും’ പിടിപെട്ടിട്ടുണ്ടെങ്കിൽത്തന്നെ, ചൊവ്വയും വെള്ളിയും കഴിഞ്ഞാലറിയാം. അല്ല, ദീനം വന്ന് രുചി പറ്റാഞ്ഞിട്ടാവ്വ്വോ? അങ്ങനെയാണെങ്കിൽ പനിച്ച ഞണ്ടിനെ ചുട്ടു ചമ്മന്തിയരച്ചു കൊടുത്തുനോക്കാം. പെരുമഴയത്തു പാടത്തിറങ്ങി. കണ്ട പൊത്തിലെല്ലാം കൈയിട്ടു നോക്കി. പനിച്ച ഞണ്ടിനെ പിടിച്ചുകൊണ്ടുവന്നു ചുട്ടു. കരിക്കിന്റെ കാമ്പും പച്ചമുളകും ചേർത്ത്, കുത്തിച്ചതച്ചു ചമ്മന്തിയുണ്ടാക്കി. ഇതൊന്നുമില്ലെങ്കിലും ചുട്ട ഞണ്ടിന്റെ ചൂരു കേട്ടാൽ മതി. ഏതുറക്കത്തിൽ നിന്നായാലും അവ്വ എഴുന്നേറ്റു വരും. എന്നിട്ടും കിള്ളിച്ചി നോക്കിയിരുന്നതേയുള്ളൂ! അറിയാവുന്ന വൈദ്യം, ചുക്കും കുരുമുളകും പേരത്തോലും തുളസിയിലയും കൊണ്ടുവന്നു കഷായം വെച്ചു. ഇളംചൂടിൽ ചുണ്ടോടടുപ്പിച്ചു കൊടുത്തു. തള്ളയ്ക്ക് വെള്ളമിറങ്ങിയില്ല. “അങ്ങ്‌ള് ക്ക് എന്താണെങ്ങെ ഒന്ന്‌ങ്ങ്‌ ട്ട് പറയ് ന്റവ്വേ…” ചാത്തപ്പനിലെ മാതൃസ്നേഹം ഇടനെഞ്ചിൽ തിങ്ങി. കണ്ണുനീരിൽ മിഴിച്ചു വിങ്ങിത്തേങ്ങിയ കിള്ളിച്ചി, കുരുപ്പുംകെട്ടിനു നേരേ ദയനീയമായി വിരൽ ചൂണ്ടി തലയിളക്കി. പന്തികേടു മണത്തറിഞ്ഞ ചാത്തപ്പൻ ഉള്ളറിഞ്ഞു കെഞ്ചി: “നങ്ങളെന്നെ കൊലയ്ക്ക് കൊട്‌ക്കല്ല വ്വേ…!” മകന്റെ വാക്കും അവസ്ഥയും കൂടി കണ്ട് കിള്ളിച്ചിയ്ക്കു തളർച്ചയേറി. ചാത്തപ്പൻ അവ്വയെ പായ വിരിച്ച് കൊണ്ടുപോയി കിടത്തി. പക്ഷേ സ്വൈരം നഷ്ടപ്പെട്ട കിള്ളിച്ചിത്തള്ളയ്ക്കു കിടക്കാനായില്ല. എന്തുകൊണ്ടെന്നാൽ, കുരിപ്പിനു കുറേശ്ശെ തൊണ്ട കീറിത്തുടങ്ങിയിരുന്നു… രാവുകൾ പകലുകൾ കീഴ്‌മേൽ മറിഞ്ഞപ്പോൾ, അതൊരു സ്ത്രീശബ്ദമാണെന്നു തിരിച്ചറിഞ്ഞപ്പോൾ കുടിലിനു തീപിടിക്കുന്നതായി കിള്ളിച്ചി തിരിച്ചറിഞ്ഞു. ഉടൽ വെന്ത്…ഉയിർ വെന്ത്…മസ്തിഷ്കം അപ്പാടെ പുകഞ്ഞുവെന്ത്… പ്രാണരക്ഷാർത്ഥം കിള്ളിച്ചി പുറത്തേയ്ക്കോടി രക്ഷപ്പെട്ടു! ഭ്രാന്തുപിടിച്ച കിള്ളിച്ചിത്തള്ള നാടാകെ നടന്നു പിറുപിറുത്തു: “വീടിനകത്തൊരു പെണ്ണ് ണ്ട്! അവന്റെ കൂടെ കെടപ്പ് ണ്ട്!!!”                  (തുടരും>>>) ___________________________________________________________ വരികൾ: വേദാരണ്യം, സജി വട്ടം പറമ്പിൽ [email protected]

  May 23, 2016 0
 • സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം -മുഹൂർത്തം 11.30.-സമയം, ഇനിയുമുണ്ട്.. -ചെറുക്കന്റെ പാർട്ടിക്കാര് പുറപ്പെട്ടിട്ടുംകൂടി ഇല്ല.! -ഇവിടെത്ത കാര്യങ്ങളൊല്ലാം ഇവന്റ് മാനേജ്മെന്റിനെ ഏല്പിച്ചിരിയ്ക്കയല്ലേ!-അവരാകുമ്പോൾ, ഒരു കാര്യങ്ങളും അറിയേണ്ടതില്ല; എല്ലാം ഓ.ക്കെ..-ഇതുപോലെയുള്ള മുഹൂർത്തം കിട്ടുകയാണെങ്കിൽ, എന്തിനും ഏതിനുമൊരു സാവകാശമുണ്ടേയ്! ക്ഷണിയ്ക്കപ്പെട്ട് വന്നവരുടെ വർത്തമാനങ്ങൾ കേട്ടപ്പോൾ, പെൺകുട്ടിയുടെ അച്ഛനും എന്തെന്നില്ലാത്ത ആനന്ദവും അഭിമാനവും ഉണ്ടായി. -:‘നിങ്ങളിവിടിരുന്ന് സംസാരിയ്ക്ക്..-ഞാൻ അപ്രത്തൊന്ന് പോയി നോക്കി വരാം!’ ***                                                     ***                                                                         ***-:‘ഇപ്പഴത്തെ പെങ്കുട്ട്യോൾടെ ഓരോരോ കാര്യങ്ങളേയ്…!’തൈക്കിളവികൾ ഓരോരുത്തരായി ഓർമ്മകൾ നിർവ്യതിയോടെ പങ്കുവെച്ചു ;-‘പണ്ടുള്ളോര്ടെ പോലെ ഇവറ്റകൾക്ക് ഒരു നാണോം മാനോം ഒന്നൂം-ല്യ…!’ അപ്പഴായിരുന്നു, പെണ്ണിന്റമ്മ എന്തിനെന്നില്ലാതെ തിരക്കിട്ട് ഓടിവന്നത്. -:‘ഞെങ്ങള്.. ഓരോരോ വർത്താനങ്ങള് പറഞ്ഞോണ്ടിരിയ്ക്ക്യാ-ര്ന്നേയ്..!-നീയിത് കേക്കണോ…? -ന്റെ കല്യാണത്തിനേയ്…!, -ഒരാഴ്ച ഞാൻ തീനും കുടീം –ണ്ടായിട്ടില്ല… -ഇനിയ്ക്ക് ഒന്നൂം വേണ്ട.-ഒന്നിനും ഒരു ആവശ്യോം-ല്യാര്ന്നൂ…!’ -നിങ്ങ്ള് അത്-ണ്ട് പറയ്ണ്! -ഇന്റെ കല്യാണത്തിനേയ്…’ അടുത്തയാൾ ഏറ്റെടുത്തു;-‘ദെവസം അടുക്കുന്തോറും ഞാനൊരാൾടെ മൊഖത്തും കൂടി നോക്കീട്ടില്യ…-എന്താ-ന്ന്ശ്ശ്-ണ്ടാ…?-നാണായിട്ടേയ്..!’ -:‘ഓ.! ന്റെ ഭാന്വോ….!! -നമ്മളോട്ത്തെ കാര്യം പറയണ്ടിരിക്ക്യാ ഭേദം; -കരച്ചിലോണ്ട് കരച്ചില്, കരച്ചിലോണ്ട് കരച്ചില്…- കരച്ചിലോണ്ട് കരച്ചില്, കരച്ചിലോണ്ട് കരച്ചില്… -അമ്മ കരയുണൂ… അച്ഛൻ കരയ്ണൂ.-കുഞ്ഞാങ്ങളമാര് കരയുണൂ… അനിയത്തിമാര് കരയ്ണൂ. -കുടുമ്മടക്കനെ കരച്ചിലന്നെ കരച്ചില്, കരച്ചിലന്നെ കരച്ചില്…!-ഇപ്പഴോ..?!’ -:‘അത് പറഞ്ഞപ്പഴാ… -ഇങ്ങ്ട്ട് കൂട്ടി കൊട്ന്നാക്കണ വരെ, -മൂപ്പരെ മോറ് ഞാൻ കണ്ട്ട്ടില്ല!-ഒക്കെ ഇവ്ടെ വന്നേന് ശേഷല്ലേ….. ഇണ്ടായത്..!-ഇപ്പഴാണെങ്കിലോ…?-എത് കാര്യത്തിനായാലും ഞാനൊരാള് മുന്നിട്ടിറങ്ങണം!-മൂപ്പരെകൊണ്ട് ഒന്നിനും പറ്റില്ല !’                     ***                                                                      ***                                    *** -:‘നന്നെ ഞാൻ എവ്ട്യൊക്ക്യാ… തെരക്കണ്…?’;ഭാനു പറഞ്ഞ് പൂർത്തിയാക്കിയില്ല;അതിനിടയ്ക്കായിരുന്നു അച്ഛൻ വെപ്രാളപ്പെട്ട് വന്നത്. -:‘നീയ്യിവ്ടെ-ങ്ങനെ വർത്താനങ്ങള് പറഞ്ഞോണ്ടിരിയ്ക്ക്യാ…?-അതിന് പറ്റിയ ദെവസം തന്നെ!-ആ.. പന്തലിലേയ്ക്കൊന്ന് ചെന്നേ..-ഇവന്റ് മാനേജ്മെന്റ് ആൾക്കാര് ചോദിയ്ക്ക്ണ്-ണ്ട്; -ഗാനമേളക്കാരെ അവിടെ നിർത്തട്ടേ...?;-ഡാൻസുകാരെ ഇവ്ടെ നിർത്തട്ടേ-ന്നൊക്കെ! -ഇയ്ക്ക്യറിയില്ല; അവ്-ര്യൊക്കെ എവ്ട്യാ.. നിർത്തണ്ട്, കെട്ത്ത്ണ്ട്-ന്ന്!-ഇത്രയ്ക്ക്യായിട്ട് ഞാനായി കൊളാക്കീന്നും കേൾപ്പിയ്ക്കിണില്ല്യ.-ഒന്നിങ്ങ്ട്ട് വാ…!’ -:‘ മോൻ-ല്യേ അവ്ടെ……?-നടന്നോളു, ഞാൻ ദാ വര്ണൂ…’ -:‘വര്ണൂന്ന് പറഞ്ഞോ-ണ്ടായില്യ. നീയിങ്ങ്ട്ട് വായോ…!’ -:‘കേട്ടില്ല്യേ…!?-ഇതാണ് ഇവ്ടെത്തെ ആൾടെ കാര്യം…-ഞാൻ പറഞ്ഞ് നാവ് –ട്ത്തില്ല,ല്ലോ?-ഒന്നൂം അറിയില്ല.-ഒക്കെ ഞാൻ കാണിച്ചുകൊടുക്കണം!-തെട്ടേനും പിടിച്ചേനും ഭാന്വോ.. ഭാന്വോ..! ഭാന്വോ.. ഭാന്വോ..!!-നിങ്ങളിവിടെ സംസാരിച്ചോണ്ട് ഇരിയ്ക്ക്-ട്ടാ..-ഞാനൊന്ന് ചെന്നോക്കീട്ട് വരാം…!                      ***                                                       ***                                                      ***-:‘ഒക്കെ -ണ്ട്ന്ന് പറഞ്ഞിട്ട്, നിയ്യെവ്ട്യാണ്ടാ ഗഡ്യേ… ഇട്ത്ത് വെച്ച്ട്ട്ള്ള്ത്..?’ -:‘അതൊക്കെണ്ട്-ന്ന് ഞാൻ പറഞ്ഞില്ല്യേ….?-കെട്ടൊന്ന് കഴിഞ്ഞോട്ടെ.-അത് വര്യൊ-ന്ന് ഷെമിച്ചൂടെ…?’; ആങ്ങളചെക്കനും കൂട്ടുകാരും രഹസ്യം കൂടി. -:‘അതിനൊന്നും ഒരു പ്രശ്നോംല്യ..-ഞങ്ങളൊക്കെ എത്രമാത്രം ഈ കല്യാണത്തിന് കഷ്ടപ്പെട്ടൂന്ന് നിയ്യറിയണം!-നന്റെ കാര്യം നടക്കണംങ്കിലും ഞങ്ങളൊക്കെ വേണംട്ടാ…-അതും നിയ്യങ്ക്ട് ഓർത്താ മതി!’ -:‘ഡാ-ശവ്യേ ,-കുപ്പ്യോടക്കനെ എത്രണ്ണാ.. നിയ്യിന്നലെ കേറ്റീത്..? -നനക്ക് വല്ല ഓർമ്മ്യേം-ണ്ടാ…?-അവൻ തരാന്നല്ലേ, പറേണത്?-തരില്യാന്ന് പറഞ്ഞിട്ടില്ല,ല്ലോ!-വല്ലതും അങ്ക്ട്ട് കേക്ക്ണ്ണ്ടാ, നണക്ക്..? -:‘അവൻ പർഞ്ഞോട്രാ… -നിയ്യതൊന്നും കാര്യാക്കണ്ട-ട്ടാ!’-അവന് അല്ലെങ്കിലും മറ്റോട്ത്തെ ഒരു ആക്രാന്താണ്..’ -:‘എന്റീശോയേ… -ഇങ്ങനത്തൊരു കുടിയൻ പിശാശ്നെ ഞാൻ കണ്ട്ട്ട്-ല്ല! -:‘ഡാ നിങ്ങ്ള് -ല്ലാവരും കൂടീട്ട് ഇന്റെ മെക്കട്ട്-ങ്ങ്ട്ട് കേറണ്ട.-ചെക്കനും പെണ്ണങ്ങ്ട്ട് പോവും. -ഞ്യാൻ ഇവ്ടൊക്കെ തന്നെ-ണ്ടാവും.-അപ്പഴും നങ്ങളൊക്കെ ഇന്റൊപ്പം നക്കാൻ വരണം-ട്ടാ…!’ -:‘അതാരാണ്ടാപ്പാ.., -ഒര്ത്തൻ ഇങ്ങ്ട്ട്- ഓടി വര്ണ്-ണ്ട്ല്ലോ…?;-കുറ്റീം പൊട്ടിച്ച് വരണ മായ്-രി….!’ -:‘ഒന്ന് മിണ്ടാണ്ട്-ക്ക്-ണ്ട്രാ…-അത്-മ്പ്ടെ ഇഫ്രാനാണ്. -എന്തെങ്കിലും കെണഞ്ഞ്ട്ട്-ണ്ടാവും! -:‘ഇഫ്രാനല്ല,ഡാ… ഇർഫാൻ…! ഇർഫാൻ!’ -:‘അയ്യഡാ…!-ഒരു കോത്താഴത്തെ മാഷ് വന്നോട്ക്ക്ണു,-ഇന്നെ മലയാളം പഠിപ്പിയ്ക്കാൻ!’ -:‘പഠിയ്ക്ക്യൊന്നും വേണ്ട,-നാ-വൊന്ന് നീട്ടി വടിച്ചാ മതി!’ -:‘അതിനെങ്ങിന്യാ…-കിട്ട്ണ്തൊക്കെ മോന്തി നാവ് ഇങ്ങോട്ട് പേരണ്ടേ..!’ -ഡാ… ഇങ്ങളൊക്കെ ഇവ്ടെ സൊറേം പറഞ്ഞോണ്ട്-രിയ്ക്ക്യാ..?-അവൾടെ ഫ്രൻസാണ്ന്ന് തോന്ന്ണ്ണ്ട്.-ദേ കൊറെ പീസോള് എറങ്ങീട്ട്ണ്ട്…!’ -:‘അല്ലാ….?-ഇത് പറയാനാ.. നിയ്യിങ്ങ്ട്ട് വന്നത്..?-ഒരു മെസ്സേജ് വിട്ടാ മത്യേർന്നില്ലെഡാ… മൂര്യേ?’                ***                                                         ***                                                              *** -:‘ഡീ… നിയ്യിന്നലെ തൊട്ട് റെഡ്യായിട്ട് നിക്കണതാ-ന്ന് തോന്ന്ണൂലോ, കണ്ട്ട്ട്…!-സൊർണക്കടേലിനി പൊന്നൊന്നും ഇല്ല്യേ…?’ കോളേജ് കുട്ടികൾ ഒരു പട തന്നെ എത്തി. ആൺകുട്ടികൾ പന്തലിൽ തന്നെ നിന്നു. പെൺകുട്ടികൾ, കട്ടിലിലും കണ്ടയിടത്തുമൊക്കെ വീണു. അതുവരെ അവിടെ ഉണ്ടായിരുന്നവരെല്ലാം, തിങ്ങി പുറംതള്ളപ്പെട്ടു. എന്നിട്ടും പോകാത്തവരോടായി അവർ സൌമ്യമായി കൊഞ്ചി; -:‘അമ്മായ്യ്യേ… ചേച്ചിമാരേ ഒന്ന് പോയ്യ്യേ…-ഇനി ഞങ്ങളൊന്ന് സംസാരിയ്ക്കട്ടെ…!’ അസന്തുഷ്ടി പുറമെ പ്രകടിപ്പിയ്ക്കാതെ ബന്ധുക്കളെല്ലാം മാറിനിന്നു. -:‘ഡീ, അവരെപ്പഴാ വര്ണ്..?’-:‘അവിടെ ഡ്രസ്സ് ചെയ്യണേ-ള്ളു’-:‘ഹൌവ് യു നോ..?’-:‘ദേ… വാട്സപ്പില് -ണ്ട്!’ -:‘കാട്രീ…. ഇതാണോ അയാള് പ്രെസെന്റ് ചെയ്ത ഫോണ്…?’-:‘യാ-’-:‘സിമ്മും അയാൾട്യല്ലേ?’-:‘ആ....’-:‘റീച്ചാർജ് എങ്ങനെ?’-:‘ഇന്ന് കാലത്തും കിട്ടി, ഫൈവ് ഹഡ്രട്..’-:‘ആണുങ്ങളായാൽ ഇങ്ങനെ വേണം, അല്ലേഡീ?’-:‘അതെ, ഒരുമാതിരി കോന്തൻസ്…. അല്ലേ?’ കല്യാണപ്പെണ്ണിന്റെ കമന്റിൽ, ഫ്രൻസ് എല്ലാവരും ചേർന്ന് പൊട്ടിച്ചിരിച്ചു                                  ***                                                          ***                                                *** -:‘ഇറ്റ്സ് ഓക്കേ-ട്ടാ…-ഇനി റിലാക്സാവാം..’; ഫോട്ടോഗ്രാഫേഴ്സും വീഡിയോഗ്രാഫേഴ്സും സന്തുഷ്ടി പ്രകടിപ്പിച്ചു. -:‘ചേട്ടന്മാരേ… ഒന്ന് നിർത്ത്യേ..!; കല്യാണപ്പെണ്ണിന്റെ സുന്ദരികളായ ഫ്രൻസ്, കൊഞ്ചി കിണുങ്ങി.-:‘ഇനി ഞങ്ങള് ഓരോ സെൽഫി എടുക്കട്ടെ!’-:‘അതിനെന്താ… ഞങ്ങള് മാറി തരാം.’ -:‘വാഡീ, ആദ്യം നമുക്കൊരുമിച്ച് എടുക്കാം.’ -:‘അടുത്തത് ഞാനെടുക്കാം’ -:‘നീയിങ്ങട്ട് വന്ന്ട്ട് എന്റെ കൂടെ ഒന്ന് നിന്നെ!’ -:‘ഡീ, പുറത്ത് ബോയ്സ് കാത്ത് നിക്ക്ണ്ണ്ട്-ട്ടാ..-അങ്ങോട്ട് ചെന്നില്ലെങ്കിൽ, അവരെ പിന്നെ ഒരു കാര്യത്തിനും കിട്ടില്ല…!’ -:‘വന്നേ…!-ഇനി നമുക്ക് പുറത്ത് പോയിട്ട് എടുക്കാം!’                          ***                                                                  ***                                                       *** -:‘ഹേ, ഗൈയ്സ്..!-നിങ്ങള് നിൽക്ക്ണ്-ണ്ടോ?’ -:‘നിക്ക്ണ്ണ്ടോ-ന്നാ-നിങ്ങടെ കാര്യം കഴിഞ്ഞാൽ പിന്നെ ആരും വേണ്ടാ-ലേ?’-:‘അല്ലെങ്കിലും, ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്ന്യാ…!’ -:‘അങ്ങനെ പറയരുത്, അങ്ങനെ പറയരുത്…!’-:‘ഞങ്ങൾടെ കഴിഞ്ഞിട്ടൊന്നുംല്യ-ട്ടാ..!-വീട്ടീന്ന് ഞങ്ങളെയൊക്കെ വിളിച്ചോണ്ട് വന്ന്ട്ട് അത് പറയരുത്…!’ -:‘നിങ്ങിളിതു വരെ ഉള്ളില് എന്ത്ടെക്കായ് –ര്ന്നൂ…!’ -:‘അവിടെ വീഡിയോക്കാരുടേം ഫോട്ടോഗ്രാഫർമാരുടേം കഴിഞ്ഞ്ട്ട് വേണ്ടേ..?’ -:‘സോ?’-:‘സമയം എത്ര്യായീന്ന് അറിയ്യ്യോ?’ -:‘കൂൾ ഡവുൺ മേൻ…!’ -:‘ഡീ പെണ്ണേ… -നീയ്യിങ്ങോട്ട് വന്നേ…-നിന്നെ പിന്നെ കാണാനും കൂടി കിട്ടില്ല.-നമുക്ക് ഒരുമിച്ച് ഒരെണ്ണം!’ -:‘ഡാ, അത് കഴിഞ്ഞാ… -ങ്ങ്ട്ട് വായോ..-നമുക്കാ വണ്ടീടെ അടുത്ത് പോയി എടുക്കാം!’ -:‘പുത്തൻ വണ്ട്യാൺലോ….-ഇതെവ്ട്ന്ന് ഒപ്പിച്ചു..!?’ -:‘എനിയ്ക്ക്യാ വണ്ടീമ്മേ ചാരിനിന്ന്ട്ട് ഒന്നുരണ്ട് സെൽഫി വേണം..!’-:‘മതി മതി. -ഇനിയൊക്കെ നമുക്ക് രജിസ്ട്രോഫീസിൽ ചെന്ന്ട്ട് മതി!’-:‘ഷട്ട് യു മൌത്ത് മേൻ! -ലിസൻ…. ബി കെയർ!’ -:‘നിങ്ങള് കാറില് കേറ്, ഇഷ്ടന്മാരെ..!’-:‘കൺട്രാ… അവൾക്കാണിപ്പൊ തെരക്ക്..!’                                ***                                                    ***                                                   *** -:‘അയ്യോ….!-മോള് ദാ….. പിള്ളേര്ടെ കൂടെ കാറില് കേറി പോയി….!!!:‘കാറില് കേറി പുവ്വ്വേ……!!!???’-:‘എവ്ടെയ്ക്ക്..???’-:‘എന്താ-യീ കേൾക്കണത്…!’ കല്യാണവീട്ടിൽ കൂടിയവരെല്ലാം നിമിഷനേരത്തേയ്ക്ക് സ്തബ്ദരായി!! എല്ലാവരും റോഡിലേയ്ക്ക് ഇറങ്ങി വന്നു… ബന്ധുക്കളും,   ആങ്ങളച്ചെക്കന്റെ സ്നേഹിതന്മാരും  അവരവരുടെ വണ്ടികളിറക്കി, നാനാഭാഗത്തേയ്ക്കു കുതിച്ചു…                            ***                                                 ***                                                    *** -:‘ചതിച്ചല്ലോ, -ന്റെ ഭാന്വോ……!-മോൾടെ ഇഷ്ടത്തിനല്ലേ… നമ്മളെല്ലാം ചെയ്തത്……?-എന്നിട്ട് എന്താ-യീ കാണിച്ചത് -ന്റെ ദൈവേ….!!’ പെണ്ണിന്റെ അച്ഛൻ ഗെയിറ്റിനു വെളിയിൽ, നടുറോഡിൽ,  അറഞ്ഞടിച്ചു; നെഞ്ചത്ത് !                       ***                                                 ***                                                           ***    കതിർമണ്ഡപത്തിൽ എഴുതിരി വിളക്ക് തെളിയിച്ച് നിൽക്കുകയായിരുന്ന ഭാനു, വിളക്കിനു മീതെ കുഴഞ്ഞു വീണു. നിറപറയും നെല്ലും തെങ്ങിൻ പൂക്കുലയും നിലവിളക്കിലെ എണ്ണയും ഭാനുമതിയുടെ ചോരയോട് പൊരുത്തപ്പെട്ടു….                                 ***                                                   ***                                                 ***     വധൂഗ്യഹത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ വരന്റെ മൊബൈലിൽ മധുരിതം, ഒരു മെസ്സേജ് പാറിവന്നു. ഇൻബോക്സ് തുറന്ന് വായിച്ച്, അയാൾ പുഞ്ചിരിച്ചു. അയാളുടെ മുഖഭാവം ശ്രദ്ധിച്ചവർക്ക് മനസ്സിലായി, അതവളുടേതാണെന്ന്. എന്താണെന്ന് ചോദിച്ചവർക്ക് മറുപടിയായി അയാൾ, വായിയ്ക്കാൻ ഫോൺ കൊടുത്തു. “എനിയ്ക്കുണ്ടൊരു ലോകംനിനക്കുണ്ടൊരു ലോകംനമുക്കില്ലൊരു ലോകം” -കുഞ്ഞുണ്ണിമാഷ് -:‘കെട്ടാൻ പോകുന്ന പെണ്ണൊരു സാഹിത്യകാരിയാണല്ലോ,ഡാ..!’ ; വായിച്ചു നോക്കിയവരിൽ ഒരാൾ കമന്റ് ചെയ്തു; -:‘അതെ.. കുട്ടിത്തരം വിട്ടിട്ടില്ലെന്നേയുള്ളൂ..’; സെലക്ഷനിൽ വരൻ പുളകിതനായി ;-കുഞ്ഞുണ്ണി കവിതകളോടാണ്, അവൾക്ക് കൂടുതലിഷ്ടം…!’ -:‘എന്റെ കൂടെപ്പെറപ്പായതോണ്ട് പറയണതല്ല....’; ബാക്ക് സീറ്റിലിരുന്ന് വരന്റെ സഹോദരി അഭിമാനം കൊണ്ടു.-:‘ലേശം വിവരള്ള പെണ്ണ് വേണംന്ന് അവന്റെ നിർബന്ധായിരുന്നു…-ആശിച്ച പോലെ തന്നെ അവന് അത് കിട്ടി!’ അതേ റിങ്ട്ടോണിൽ, മറ്റൊരു മെസ്സേജ് പറന്നെത്തി. അതൊരു അടിക്കുറിപ്പോടു കൂടിയ പിക്ച്ചർ മെസ്സേജ് ആയിരുന്നു… സന്ദേശം തുറന്നു നോക്കിയ ചെറുക്കൻ, ഞെട്ടി!!                               ***                                                   ***                                        *** അച്ഛനും അമ്മയും ഉൾപ്പെടെ, ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരേസമയം ആ മെസ്സേജ് എത്തി. വരണമാല്യമണിഞ്ഞു നിൽക്കുന്ന നവദമ്പതികളുടെ ചിത്രത്തിനു താഴെ ഇപ്രകാരം എഴുതിയിരുന്നു- “ഞങ്ങളെ അനുഗ്രഹിയ്ക്കണം” [email protected] 13, 2016അകാലത്തിൽ പൊലിഞ്ഞുപോയ ഒരമ്മയുടെ ഓർമ്മയ്ക്കു മുൻപിൽ തല കുനിച്ചുകൊണ്ട്,(വരികൾ:- സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം, സജി വട്ടംപറമ്പിൽ)      

  May 13, 2016 0
 • ഒരു പാമ്പ് തറയിലൂടെ വളഞ്ഞും പുളഞ്ഞും  ഇഴയുകയായിരുന്നു.. അതുകണ്ട്, ഒരു കുട്ടിക്കുരങ്ങന്  കൌതുകം  തോന്നി. ചാടിയിറങ്ങി, പതുങ്ങിച്ചെന്ന് ചാടി ഒറ്റ പിടുത്തം! കുരങ്ങൻ പിടിച്ചതും; പാമ്പ് അതിന്റെ വാലുകൊണ്ട്,  കുരങ്ങന്റെ കൈയിൽ ചുറ്റിപ്പിടിച്ചു. പിടി  വിടുവാനായി കുരങ്ങന്റെ അസ്ഥികൾ ഞെരുങ്ങും വിധം വരിഞ്ഞു മുറുക്കി, വിഷപ്പല്ലുകൾ കാണിച്ച് പാമ്പ് ചീറ്റി ഭയപ്പെടുത്തി.കുരങ്ങ് ഭയപ്പെട്ടു. നിമിഷനേരത്തിനുള്ളിൽ, കുരങ്ങൻമാർ എല്ലാവരും അവിടെ എത്തിചേർന്നു. ചുറ്റും  കൂട്ടംകൂടി നിൽക്കാനല്ലാതെ, ആർക്കും സഹായിയ്ക്കാനുള്ള ധൈര്യമില്ലായിരുന്നു.. -‘അയ്യോ..! ഇതു അതിഭയങ്കര വിഷമുള്ള സർപ്പമാണല്ലോ…!’-‘കൊത്തിയാൽ ഉടനെ മരണമാണ്…!!’-‘പിടിവിട്ടാൽ,  ഇവന്റെ കാര്യം കഴിഞ്ഞു’. -‘പിന്നെനമ്മുടെ കാര്യവും പറയുവാനാവില്ല’.-‘… രക്ഷപ്പെടുത്തുന്നതു പോയിട്ട്, തൊട്ടവൻ പോലും കുടുങ്ങും’. ഓരോരുത്തരും പറയുന്നത് കേട്ട കുരങ്ങൻ കണ്ണീരിലായി. മാത്രമല്ല, സ്വന്തം ബന്ധമെന്നു കരുതിയിരുന്നവരെല്ലാം, തന്നെ കൈവിട്ട് പിൻവാങ്ങുന്ന അവസ്ഥയിൽ ഹ്യദയവേദന താങ്ങാവുന്നതായില്ല. പിടുത്തം അല്പം അയഞ്ഞാൽ, കുതറി കൊത്താൻ തയ്യാറായി വാ തുറന്നു നിൽക്കുന്ന സർപ്പത്തിന്റെ ഭീകരരൂപം…. മരണഭീതി അധികമായി വന്നു. എല്ലാ അവസ്ഥകളും ചേർന്നപ്പോൾ, കൂടുതൽ തളർന്നു പോയി. -‘അയ്യോ…. ബുദ്ധിയില്ലായ്മ കൊണ്ടു ഞാൻ ഇത്ര വലിയൊരു വിപത്തിൽ അകപ്പെട്ടല്ലോ…-എന്നെ രക്ഷിയ്ക്കാൻ ആരുമില്ല,ല്ലോ….!’കുരങ്ങ് പരിതാപകരമായി നിലവിളിച്ചു. സമയം പോയികൊണ്ടിരുന്നു.. ചുറ്റിനും  കൂടിയിരുന്നവർ  ഓരോരുത്തരായി  പിൻവാങ്ങി. ജലപാനമില്ലാതെ, നേരാനേരം ആഹാരമില്ലാതെ ശരീരം വാടി, ശോഷിച്ചു.. കണ്ണുകളിൽ ഇരുളും മയക്കവും വന്നു. തളരുന്തോറും, ഉണർന്നിരിയ്ക്കാൻ ബോധമനസ്സിൽ യജ്ഞിച്ചു കൊണ്ടിരുന്നു.. പിടുത്തം അയഞ്ഞാൽ കഥ കഴിഞ്ഞെന്ന തിരിച്ചറിവ് , തളർച്ചയും ഉറക്കവും തടുത്തുനിർത്തി. കരഞ്ഞു കരഞ്ഞ്, ഒച്ചയും നേർത്തുനേർത്ത് ഒതുങ്ങിക്കൊണ്ടിരുന്നു… ഈ  സമയം, ജ്ഞാനിയാ‍യ ഒരാൾ  യാദ്യചികമായി   അതുവഴി   വരാനിടയായി. അകലെനിന്നും ഒരു മനുഷ്യൻ വരുന്നത് കണ്ടിട്ടും, യാതൊരു ഭാവമാറ്റവുമില്ലാതെ ഇരിയ്ക്കുന്ന കുരങ്ങനെ കണ്ട് , അദ്ദേഹം സംശയിച്ചു. അടുത്തേയ്ക്കു നടന്നടുക്കുന്തോറും, കാര്യകാരണങ്ങൾ ഒരുവിധം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. അനുതാപപൂർവ്വം തന്റെ അരികിലേയ്ക്കു നടന്നു വരുന്ന മനുഷ്യനെ നോക്കി, ഒരു കൈ തലയ്ക്കും കൊടുത്ത്, ശബ്ദമില്ലാതെ തൊണ്ടകീറി കേണു.   നടന്നതെല്ലാം ശ്വാസം വിടുന്ന സ്വരത്തിൽ വിലപിച്ചു. എല്ല്ലാം  കേട്ടുകൊണ്ട്,  വളരെ സൌമ്യനായി  അദ്ദേഹം കുരങ്ങിനോട് ചോദിച്ചു; -‘എത്രനേരം നീ ഇതിനെ മുറുകിപ്പിടിച്ച് കഷ്ടപ്പെട്ട് ഇരിയ്ക്കും?, -അതിനെ വീശി എറിയു.’ -‘അയ്യോ....  നിങ്ങളൊരു മനുഷ്യനല്ലേ….?   അത് എന്നെ കൊത്തികൊല്ലുമെന്ന് അറിയില്ലേ…?എന്റെ വർഗ്ഗത്തെ പോലെ, നിങ്ങളും എന്നെ കൊലയ്ക്കു കൊടുക്കുകയാണോ…. എനിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്ത് ആർക്കും യാതൊന്നുമില്ല,ല്ലോ..!; ആവുന്ന പോലെ, ശേഷിയ്ക്കുന്ന ഊർജ്ജമെടുത്ത് കുരങ്ങ് പൊട്ടിക്കരഞ്ഞു. -പാമ്പ് ചത്ത് വളരെയേറെ നേരം കഴിഞ്ഞു., നീയതിനെ താഴെയിട്.’ അദ്ദേഹത്തിന്റെ   വാക്കുകളിൽ  കുരങ്ങന്   വിശ്വാസം വന്നില്ലെന്നു മാത്രമല്ല;  മരണഭീതിയൊഴിയാതെ, പിടിച്ചപിടി  വീണ്ടും  മുറുകെ പിടിച്ചു. അപ്പഴാണ്,  എതോ  ഒരു ഉൾവിളി പോലെ,   കുരങ്ങന്  ബോധമുണർന്നത്.   എങ്കിലും,  അല്പം  സംശയത്തോടുകൂടി  വീണ്ടും കുറച്ച് അകലേയ്ക്കു നീട്ടിപ്പിടിച്ച്,   പിടി പതുക്കെ തളർത്തിനോക്കി. പാമ്പിന് അനക്കമില്ലെന്നു കണ്ട് താഴെയ്ക്കിട്ടു. അദ്ദേഹത്തിനടുത്തേയ്ക്ക് ഓടി വന്ന്, കുരങ്ങ് ആശ്വസിച്ചു. കുരങ്ങിന്റെ പിടിയിൽ അമർന്ന് പാമ്പിന്റെ കഥ എപ്പഴോ… കഴിഞ്ഞിരുന്നു. പിടിച്ച വിശ്വാസത്തിൽ നിന്നും കടുകിട നീങ്ങാതെ, യുക്തിയും വിവേകവും നശിച്ച കുരങ്ങുകൾ വാഴുന്നു, കാലം! കടപ്പാട്:- [email protected]

  Apr 30, 2016 0
 • കൈതമുള്ള്     പെയ്തൊഴിയാ മാനത്ത് പടിഞ്ഞാറു നിന്നുള്ള കാർമേഘക്കൂട്ടങ്ങൾ കരിമ്പടം ചാർത്തി വിങ്ങി നിന്നു.   രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാൻ ഒരൊറ്റാൻ പക്ഷിയെപ്പോലും കണ്ടില്ല.   വടക്കുകിഴക്കാകാശം ചൊവ്വല്ലൂത്താഴത്ത്, കരിമ്പാറക്കൂട്ടങ്ങളിൽ വേരോടി.   പെരുമഴയ്ക്കൊപ്പം ഇടയ്ക്കിടെ മിന്നൽപ്പിണരുകൾ പുളഞ്ഞു വീണു.   കമ്പളം കീറിപ്പറിഞ്ഞ് ഇടിനാദമെങ്ങും പ്രകമ്പനം കൊണ്ടു.   കാറ്റിലുലഞ്ഞു വൃക്ഷങ്ങൾ തലങ്ങും വിലങ്ങും വീണുകിടന്നു.   ഇല്ലത്തെ തെങ്ങിൻപറമ്പിലൂടെ വടക്കു തെറ്റി വലത്തോട്ടിറങ്ങുമ്പോൾ, ‘ഇതെവിടെക്കൊണ്ടോയിക്കളയണം’ എന്ന ചിന്ത അലട്ടുന്നുണ്ടായിരുന്നു.   വിളക്കാട്ടുപ്പാടം കടന്ന്, പാലയ്ക്കൽ മുത്തിത്തറ വഴിമാറി നടക്കുമ്പോൾ ഉറപ്പിച്ചു: ‘കണ്ടാണിപ്പുഴയിൽ കൊണ്ട്വോയിടാം…’   വടക്കുപടിഞ്ഞാറ് ഇരിങ്ങാപുറം, തൈക്കാട്.   അങ്ങു വടക്ക് ചെമ്മണൂര്, ആർത്താറ്റ് നിന്നും പാഞ്ഞുവരുന്ന പെരുവെള്ളം കൊച്ചി-മലബാർ അതിർത്തി പെരുംതോടു കവിഞ്ഞെത്തും. വടക്കുകിഴക്ക് ചൊവ്വല്ലൂര്, കാണിപ്പയ്യൂര്, പെലയ്ക്കാട്ടുപയ്യൂര്.   കിഴക്ക് അരിയന്നൂരു നിന്നുള്ള കുത്തിയൊഴുക്കിനു ചൊവ്വല്ലൂത്താഴത്ത് തേവരുടെ ജടയ്ക്കു കീഴെ, ആകാശഗംഗ മന്ദാകിനിയായി.   അവിടെ നിന്നങ്ങോട്ടു ഗതിമാറ്റം വന്നു കണ്ടാണിപ്പുഴ.   മുപ്പിലിശ്ശേരി, അല്പം തെക്കോട്ടു ചെന്നാൽ മറ്റം, നമ്പഴിക്കാടു നിന്നും ചേലൂർകുന്ന് ആർത്തലച്ചു വരുന്നൂ, പൊന്നാന്തോട്.   സംഗമസ്ഥാനത്താവുമ്പോൾ ഒഴുക്കിനു ശക്തികൂടും.   ഈ പെരുമഴയത്താവുമ്പോൾ തടസ്സമില്ലാതെ കുത്തിയൊലിച്ചു കടലിലെത്തും!   പൊട്ടിത്തെറിയ്ക്കുന്ന ഇടിനാദവും ഞെരിപിരികൊണ്ടു വീഴുന്ന മിന്നൽപ്പിണരും തകർത്തു പെയ്യുന്ന മഴയും കൂസാതെ, മുട്ടിനു മേല്പോട്ടു പൊങ്ങിയ ചെളിയും തുറുവും, കടലോളം തേട്ടി നിന്ന വരിവെള്ളവും താണ്ടി, നെടുവരമ്പു കയറി നടന്നു, നേരേ കിഴക്കോട്ട്.   പുഴക്കരയ്ക്കെത്തിയപ്പോൾ വലത്തോട്ട്, ലക്ഷ്യത്തിലേയ്ക്കു തിരിഞ്ഞു.   ഇടതൂർന്ന പൂക്കൈതകൾ അതിരിട്ട കണ്ടാണിപ്പുഴ, ഇടതുവശത്തു ചുവന്നു പുളഞ്ഞ്, ചുഴിയുതിർത്ത്, കൂലംകുത്തി കുതിക്കുന്നുണ്ടായിരുന്നു, തെക്കോട്ട്.   വഴിയ്ക്കാരോ പിടിച്ചുനിർത്തിയ പോലെ!   ഉള്ളിന്റുള്ളിലൊരു കുളിരോടി…   പിടി വിട്ടില്ല.   ആഞ്ഞുകൊരുത്തു വലിഞ്ഞു നിന്നു, വല്ലം.   തിരിഞ്ഞുനോക്കാൻ എന്തോ, മനസ്സുറച്ചില്ല. എങ്കിലും ഊന്നി വലിച്ചു.   വലിച്ചെറിഞ്ഞതുപോലെ തെറിച്ചു വീണു, ഇടതു തോളിലിരുന്ന കുരുപ്പുംകെട്ട്!   ബോധമനസ്സിലൊരു കൊള്ളിയാൻ മിന്നിത്തെറിച്ചു.   അറഞ്ഞുപെയ്ത ശരവർഷത്തിനും, തെറിച്ചുമിന്നി നിലംപതിച്ച മിന്നൽപ്പിണരുകൾക്കും സ്പർശിയ്ക്കാനാവാതെ പോയ കരുത്ത്; നിന്ന നില്പിലൊന്ന് ആടി!   കൈതപ്പൊന്തയിൽ ആവാസമൊരുക്കിയിരുന്ന കുളക്കോഴി കുടുംബങ്ങൾ ശപിച്ചുകൂവി, പറന്നോടി…   ഭയം വർദ്ധിച്ചു വന്നു. ചാത്തപ്പൻ ചുറ്റും നോക്കി.   ആരുമില്ല!   കരകാണാദൂരം ഇരുളിമ തിങ്ങി. കാൽവട്ടത്തിലൊതുങ്ങി, നാട്ടുവെളിച്ചം.   വീണു കിടന്ന വല്ലത്തിന് ഒരനക്കം!   തോന്നിയതാണോ?   അല്ല. പിന്നേയും വല്ലം അനങ്ങി!   എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്നു. ഇടിനാദത്തേക്കാൾ കനത്തു, നെഞ്ചിടിപ്പ്…   ചത്തിട്ടില്ലായിരിക്ക്യോ?   അതോ തുറന്നു നോക്കണോ?   ചത്തിട്ടില്ലെങ്കിലോ?   പണ്ടാരക്കുരിപ്പല്ലേ, വഴീലിട്ടു പുവ്വാൻ പറ്റ്വോ?   പണ്ടാരക്കെട്ടടങ്ങാൻ ത്രിവേണി വരെപ്പോണോ?   അതോ, ഇവിടെത്തന്നെ വലിച്ചെറിഞ്ഞാലോ?   വഴീലുപേക്ഷിച്ചെന്ന് ഇല്ലത്തെങ്ങാനുമറിഞ്ഞാൽ…   കെട്ടഴിച്ചുനോക്കാൻ കൈ അടുത്തേയ്ക്കു നീണ്ടു ചെല്ലുമ്പോൾ ശരീരമാസകലം വിറ ബാധിച്ചിരുന്നു…   അറച്ചും പേടിച്ചും കുനിഞ്ഞുനിന്നപ്പോൾ കാത് ചൂളം വിളിയ്ക്കുന്നുണ്ടായിരുന്നു…   ഒറ്റ വലിയ്ക്കു കെട്ടു പൊട്ടിയില്ല.   ഭയന്നു മാറി അകന്നു നിന്നു.   സമയം പിന്നേയും പൊയ്ക്കൊണ്ടിരുന്നു. വിറയൽ നിന്നിരുന്നില്ല.   രണ്ടും കല്പിച്ച് അടുത്തു ചെന്നു. ചവിട്ടിയൊരു വലി വലിച്ചു.   കെട്ടു പൊട്ടി. വല്ലം അയഞ്ഞു. തെല്ലും കൂടി അറപ്പോടെ കുനിഞ്ഞു നിന്നു.   വേപ്പിലകളും പഴന്തുണികളും മഴയിലലിഞ്ഞ് ഒട്ടിച്ചേർന്നിരുന്നു…   ചുരുണ്ടു കൂടി ചെരിഞ്ഞു കിടന്ന പിണത്തിന്റെ തലഭാഗം നോക്കി, തുണി ഞോണ്ടി ഞോണ്ടി വേർപെടുത്തി.   മുഷിഞ്ഞ ഇരുട്ടിലും തെളിഞ്ഞ കാഴ്‌ചയിൽ ഉള്ളു കത്തിയാളി…   ‘ന്റെ പാലയ്ക്ക്യെ മുത്ത്യേ!’   ചാത്തപ്പൻ പിന്നാക്കം മലച്ചു.   നനഞ്ഞൊട്ടിയ തുണിയിൽ നിന്നു കിനിഞ്ഞിറങ്ങിയ വെള്ളം ചെറുനാമ്പനക്കി നക്കി, ശവം!   (തുടരുന്നു...>>> ‘ജനനി’) വരികൾ: വേദാരണ്യം, സജി [email protected]

  Apr 26, 2016 0
 • കുരുപ്പ്   വസൂരി പൊള്ളച്ച്, ഒരു രൂപം! കൈപ്പിടിയോളം ഒതുങ്ങിച്ചുരുണ്ട്…മനുഷ്യരൂപം എന്നു പറയാം. മുഖമുണ്ടോ? എന്തോ. കാണാനില്ല. പഴുത്തു വൃണം വാർന്ന്, ആസകലം അഴുകിക്കിടക്കുന്നു. വികൃതം. ജീവനുണ്ടോ ആവോ! ചത്തുപോയോ? അതും അറിയില്ല… ആണോ പെണ്ണോ? നിശ്ചയം ല്യ. ദേഹത്തങ്ങിങ്ങ് ആര്യവേപ്പിനില മൂടിയ ഒരു മനുഷ്യരൂപം സങ്കല്പിച്ചെടുക്കാം. അത്രമാത്രം. ചത്തുകാണും. അതാവൂല്ലോ, കൊണ്ടുപോയി കളയാനേല്പിച്ചത്…മനസ്സിൽ നിരൂപിച്ചു. ചാത്തപ്പൻ ഇതികർത്തവ്യതാമൂഢനായി നിന്നു. മിന്നലെറിഞ്ഞ് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും ഉടലാകെ ഉഷ്ണം പുകഞ്ഞു വിങ്ങി. എവിടെ കൊണ്ടുപോയി കളയണം? എങ്ങനെ കൊണ്ടുപോകും? പെട്ടെന്നൊരുപായം തെളിഞ്ഞു വന്നില്ല. പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചാത്തപ്പൻ താഴേയ്ക്കിറങ്ങിപ്പോയി. നേരം നട്ടുച്ച മറിഞ്ഞെങ്കിലും അന്ധകാരം സമയനിർണയം തെറ്റിച്ചു. മഴ വകവെച്ചില്ല. വഴുക്കലും വകവെച്ചില്ല. നടന്നു. വാഴയുടെ ഉണങ്ങിയ കൈയണ മുറിച്ചെടുത്തു പിരിച്ച്, കാലിലൊരു തളപ്പ്. തടിവട്ടം പിടിവള്ളിയിലൊതുക്കി ചാത്തപ്പൻ തെങ്ങിൽ കയറി. മുഴുത്തൊരു പട്ട വെട്ടിയിട്ടു താഴെയിറങ്ങി. തലപ്പും മടലും ആഞ്ഞു. നടു നേരേ കീറി. അവിടെത്തന്നെയിട്ടു മെടഞ്ഞെടുത്തു. നേരേ, തൊട്ടടുത്ത വാഴത്തോപ്പിൽ കയറി. ഞാലിപ്പൂവന്റെ ഉണങ്ങിയ കൈയണ മഴയിൽ കുതിർന്നു നിന്നിരുന്നു. അതു നീളത്തിൽ മുറിച്ചെടുത്തു നാരുണ്ടാക്കി. മെടഞ്ഞെടുത്ത ഓലത്തകിടി വളച്ച്, അടുപ്പിച്ചു യോജിപ്പിച്ച്, വാഴനാരിലിണക്കി വല്ലം തയ്യാറാക്കി. അതുമായി വീണ്ടും തട്ടുമ്പുറത്തെത്തുമ്പോൾ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല. എടുത്തുകൊണ്ടുപോകുന്നത് കണ്ണിൽ കാണേണ്ടെന്നു കരുതിയാവാം. തമ്പുരാൻ അതിനു മുൻപേ പൊയ്ക്കഴിഞ്ഞിരുന്നു. ആരേയും കാണാതെ വന്നപ്പോൾ ചാത്തപ്പൻ കുറച്ചു നേരം മൗനം കാത്തു. നേരം പോകുന്നതു മനസ്സിലാക്കി, എടുക്കാൻ തന്നെ തീരുമാനിച്ചു. കിടക്കപ്പായോടെ ചുരുട്ടി. ശവത്തിന് ഒരു കൈക്കുഞ്ഞിന്റെ ഭാരം മാത്രമേ തോന്നിയുള്ളൂ. പതുക്കെ വല്ലത്തിൽ മടക്കി, ചെരിച്ചു കിടത്തി. കട്ടിലിന്നടിയിലെ കിണ്ണം, കിണ്ടി, ലോട്ട, മൂത്രക്കോളാമ്പി, പഴന്തുണി, വേപ്പില ചമ്മലകൾ… ഒക്കെ വാരി വല്ലത്തിൽ നിറച്ചു. വാഴയണയിണക്കി, കുരുപ്പുപണ്ടാരം കൂട്ടിക്കെട്ടി. പുറപ്പെടും മുൻപു കട്ടിൽ ചെരിച്ച് പടിഞ്ഞാറേച്ചുവരിനോടടുപ്പിച്ചു വെച്ചു. ഇരുളും മൂകതയും തളം കെട്ടിയ മുറിക്കകത്തു വീണ്ടും വെറുതേ തിരഞ്ഞു. ആരുമില്ല, ഒന്നുമില്ല! വല്ലമെടുത്തു ചാത്തപ്പൻ ചുമലിലേറ്റി. ഇടംകൈ താങ്ങി പടികൾ താഴോട്ട്… പടിഞ്ഞാറു മുറ്റം. വടക്കോട്ടിറങ്ങി നടന്നകലുമ്പോൾ… ഇല്ലത്ത് അകത്തെങ്ങോ വ്യസനം പെയ്തൊഴുകുന്നുണ്ടായിരുന്നു. (തുടർന്ന്>>> ‘കൈതമുള്ള്’) വരികൾ: വേദാരണ്യം, സജി വട്ടം [email protected]

  Apr 21, 2016 0

New Blogs

 • ഊരുവലം വ്രണങ്ങൾ ഉണക്കം തട്ടി കരിഞ്ഞു തുടങ്ങിയാൽ കുരിപ്പൊഴിഞ്ഞു പോവുകയായി. പോകുമ്പോൾ കലശലായ ചൊറിച്ചിലും മാന്തിപ്പറിച്ചെടുക്കാനുള്ള ആവേശവുമുണ്ടാവും. ചൊറിഞ്ഞുപൊട്ടിയാൽ രക്തം പൊടിഞ്ഞ് അതും വ്രണമാകും. അതിനാൽ ചൊറിച്ചിലടക്കാനും പൊറ്റ പൊളിയ്ക്കാതിരിയ്ക്കാനും ശ്രമിക്കുന്നതാണ് ഉത്തമം.“തന്ന്യങ്ങ് ട് പൊഴിഞ്ഞ് പൊയ്ക്കൊള്ളും. ഈ വക സമയത്താണ് പകരാനുള്ള സാദ്ധ്യതയും ഏറെയുള്ളത്. ഇത്രേം നോക്കീണ്ടാക്കീതല്ലേ. ഒരു കൊഴപ്പോം വരില്ല. മനസ്സിന് ഒറപ്പുള്ളോർക്ക് ഒന്നും പേടിക്കാനില്ല. മനസ്സാണ് ബലം. കൊടുങ്ങല്ലൂർക്ക് എന്തെങ്കിലൊന്നങ്ങ് ട് വിചാരിച്ചോളൂ. പിന്നെല്ലാം അമ്മ കാത്തോളും.”പരപ്പുഴ കുട്ടന്റെ കുറിയ്ക്ക്, ചേട്ടയെ അടിച്ചുകളഞ്ഞ് ശ്രീലക്ഷ്മിയെ കുടിയിരുത്തുന്ന ചടങ്ങുണ്ട്, നാടൊട്ടുക്ക്. അണ മുറിയാതെ പെയ്തു നിറഞ്ഞ്, കുത്തിയൊലിച്ചെത്തുന്ന ഇടവപ്പാതിയിൽ, പരപ്പുഴയുടെ നടുവിൽ നാട്ടിയ കുറ്റിയ്ക്കു മുകളിലൂടെ ഘനജലം മദിച്ചൊഴുകി. ആ ഒഴുക്കിൽ ചേട്ടയെ ഒഴുക്കിവിട്ടു. കാഴ്‌ച കാണാൻ ജനം മഴ വകവെയ്ക്കാതെ ഇരുകരയിലും നിരന്നു. കുറിയ്ക്കു വന്നവർക്കെല്ലാം പുളിയിലയിൽ സദ്യ വിളമ്പി.അകം പുറം വീട് ശുദ്ധപ്പെടുത്തിയെടുത്ത അടിക്കാടും മാറാലയും പൊട്ടിയ മൺകലത്തിലാക്കി ഒരരികിൽ വെച്ചു. പ്ലാവിലക്കുമ്പിളിൽ തീർത്ഥം തളിച്ച്, ഒരുരുള ചോറും പുളിയിലയും കാട്ടുമഞ്ഞൾച്ചെടിയും, കഴിഞ്ഞ വർഷം ഇതേ നാൾ മുതൽ ഉപയോഗിച്ചു തേഞ്ഞുപോയ കുറ്റിച്ചൂലും വെച്ചു. ഒരു കുമ്പിളിൽ ഉമിക്കരിയും ഞവിണിത്തൊണ്ടും വെച്ച്, വാഴയണകൊണ്ട് ഉച്ചത്തിൽ തല്ലി പൊട്ടിയെ ഓടിച്ചു. വീടിനു മൂന്നു വലം വെച്ച്, പടി കടന്ന ചേട്ടാവതിയെ കണ്ടാണിപ്പുഴയുടെ ഏതെങ്കിലുമൊരു കൈതപ്പൊന്തയിൽ വലിച്ചെറിഞ്ഞു. ആ ഭാഗങ്ങളിലെല്ലാം കാട്ടുമഞ്ഞൾ മുളച്ചുമൊതച്ചു.മഞ്ഞൾ ശേഖരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് ചെത്തുകഴിഞ്ഞു കുടുക്ക നിറയെ ചക്കരക്കള്ളുമായി നടന്നുവരുന്ന പാറമ്മാനെ വീണ്ടും കാണാനിടയായത്.“തുളസിയില, കയ്ക്കണ വേപ്പിന്റെല, പച്ച മഞ്ഞൾ ഇത്യാദികളിട്ട് കഴിയും വിധം പൊക കൊള്ളുക. വേപ്പിൻതളിരു കൊണ്ട് വേണമെങ്കിൽ തലോടി, ചൊറിച്ചിലകറ്റുകയുമാവാം. ഇപ്പഴയ്ക്ക് മൂന്നാലാഴ്‌ച്യായില്ലേ. കുരുമൊഖൊണങ്ങീന്ന് ച്ചാ കുളിപ്പിയ്ക്കാം. സാധാരണ നെലയ്ക്ക് ഒരു ചൊവ്വേം വെള്ളീം കഴിഞ്ഞാ മതി. വെല്യ സാധനാണ് ന്ന് ച്ചാൽ പെട്ടെന്നൊണങ്ങ്യെന്നും വരില്യ,” പാറമ്മാൻ മനസ്സിലാവും വിധം പറഞ്ഞു.“കുളിപ്പിയ്ക്കുമ്പോൾ പുളിയുള്ള തൈര് നെറുകൻതലേന്ന് തേച്ചെറക്കണം ട്ടാ. തൈര് വേണം ന്ന് ച്ചാൽ ആവശ്യത്തിന് അവ്ടെണ്ടാവും. കൈയ്ക്കണ വേപ്പിന്റെല പച്ച മഞ്ഞളുമിട്ട് വെള്ളം വെട്ടിത്തെളപ്പിച്ച് കുളിപ്പിയ്ക്കാം...”ഇരുകൈകളും മാറത്തു പിണച്ചുകൂട്ടി, വിനീതനായി നിന്നുകൊണ്ടു ചാത്തപ്പനെല്ലാം കേട്ടു. മുന്നോട്ടു നടന്നുപോയ പാറമ്മാൻ, എന്തോ ഓർമ്മിച്ച പോലെ തിരിഞ്ഞുനിന്നു ചോദിച്ചു: “കള്ള് ഇത്തിരി കുടിയ്ക്കണാ നണക്ക്?”ഒരു കള്ളച്ചിരിയിൽ തല ചൊറിഞ്ഞു നിന്ന ചാത്തപ്പനെ വിളിച്ചു: “ന്നാ വായോ. ആവശ്യം ള്ളത് കുടിച്ചോ.”പുഴക്കരയിൽ ആരെങ്കിലുമുണ്ടോയെന്ന് ഇടം വലം നോക്കി. ആരുമില്ലെന്നു കണ്ടപ്പോൾ ഇരുകൈകളും കുമ്പിൾ കൂട്ടി, കുനിഞ്ഞു നിന്നു. മതി വരുവോളം പാറമ്മാൻ ഒഴിച്ചുകൊടുത്തു. കുടിച്ച് കുളിരു കയറിയപ്പോൾ ചാത്തപ്പൻ ആശ്വസിച്ചു നിവർന്നു.ശരീരമാസകലം ഒരു പുള്ളികുത്താനിടമില്ല. കറുത്ത്, പൊറ്റയടർന്ന കലകൾ ഭീതിദമായി കണ്ണോട്ട വലുപ്പത്തിൽ ഉടലാകെ തെളിഞ്ഞിരുന്നു. കണ്ണോട്ട എന്നു പറഞ്ഞാലാവില്ല. അഴുകിയ വ്രണം അമർന്നുകിടന്നും പറ്റിപ്പിടിച്ചും മാന്തിപ്പൊളിച്ചും കുഞ്ഞൻ ചിരട്ടയോളം പൊള്ളച്ചിരുന്നു. ദീനത ഏറെ തളർത്തിയിരുന്നെങ്കിലും മുഖത്തു പ്രസാദമെഴുന്നു.എഴുന്നേറ്റിരിക്കാനും സംസാരിക്കാനും പരസഹായമില്ലാതെ കാര്യങ്ങൾ നിവൃത്തിയ്ക്കാനും പ്രയാസമില്ലെന്നായി. പഴന്തുണി ചുറ്റി പുറത്തിറങ്ങി, ഇളംവെയിലും പോക്കുവെയിലും കൊണ്ടു സുഖം പോറ്റി. പുറത്തിറങ്ങി ഇളവെയിലേൽക്കാൻ തുടങ്ങിയതു ചാത്തപ്പന്റെ സ്വാസ്ഥ്യം കെടുത്തി. പാറമ്മാൻ പറഞ്ഞിടത്ത് ഉള്ളുടക്കി:“ഇഞ്ഞാണ് സൂക്ഷിക്കേണ്ടത്.”പോക്കുവെയിലേറ്റ്, മുറ്റത്തിരുന്നു മൊളി നുള്ളിപ്പൊളിയ്ക്കുന്നതു കണ്ടു വന്ന ചാത്തപ്പൻ ഭയപ്പാടോടെ ചുറ്റുമൊന്നു തിരിഞ്ഞു വീക്ഷിച്ചു. തികട്ടിവന്ന വിമ്മിഷ്ടം അടക്കിപ്പിടിച്ച്, പറഞ്ഞാൽ കേൾക്കാവുന്ന ദൂരേയ്ക്കു മാറി ഒതുങ്ങി നിന്നു. എന്നിട്ടും വേശാറൊഴിയാതെ, ആദ്യമായി, അന്നാദ്യമായി, ചാത്തപ്പൻ തൊണ്ട തുറന്നു:“മുറ്റത്തങ്ങനെ ഇരിക്കണ്ട, തമ്പ്രാട്ടീ...”എന്തേയെന്നു ചോദിച്ചില്ല. പകരം കെറുവിച്ച് തല ചെരിച്ചൊന്നു നോക്കി. അത്രമാത്രം. അതിനുത്തരമെന്നോണം ചാത്തപ്പൻ തന്നെ പറഞ്ഞു തുടങ്ങി:“വഴീന്നാരെങ്കിലും കണ്ട് വന്നാൽ, അടിയൻ...”ചാത്തപ്പൻ പറഞ്ഞുവന്നതിന്റെ ഗൗരവം ബോദ്ധ്യപ്പെട്ടെന്നു തോന്നുന്നു; പതുക്കെ എഴുന്നേറ്റു കുടിക്കുള്ളിലേയ്ക്കു കയറി.“ഇനിയ്ക്കൊന്ന് കുളിയ്ക്കണം,” അകത്തുനിന്നും ആവശ്യം വന്നു.കേട്ട പാതി, കേൾക്കാത്ത പാതി, മുറ്റത്ത് പടിഞ്ഞാറേ കോണിൽ നിന്നിരുന്ന ചാത്തപ്പൻ ഓച്ഛാനിച്ചു നിന്ന് വിനയമേറ്റു: “അടിയൻ...!”പിന്നേയ്ക്കു വെച്ചില്ല. നടന്നു നേരേ, പാറമ്മാന്റെ വീടന്വേഷിച്ച്. കുളിപ്പിയ്ക്കാൻ തൈരു തരാമെന്നു പറഞ്ഞിട്ടുണ്ടല്ലോ. പക്ഷേ, വീടറിയില്ല. മുമ്പൊരിക്കലും അങ്ങോട്ടു പോയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടുമില്ല. വെള്ളക്കാരുടെ തീട്ടൂരത്തിൽ പൊറുതി മുട്ടിയിരിക്കുമ്പോൾ നെല്ലും ചക്കരേം മലഞ്ചരക്കു സാമാനങ്ങൾ തോടു കടത്താൻ പുറം ചായ്‌ച്ചു കൊടുത്തിട്ടുണ്ട്, ഇന്തയ്ക്കൊപ്പം. അന്നൊരു ദിവസമാണു പാറമ്മാനെ ആദ്യമായി കണ്ടത്. പിന്നീടു പല രാത്രികളിലും അതുപോലെ കാണാനിട വന്നിട്ടുണ്ട്.ഉറക്കത്തിലായിരിയ്ക്കും, ആരെങ്കിലും വന്നു വിളിയ്ക്കുക.“ചാത്തപ്പാ, ചാത്തപ്പാ,” തട്ടിവിളിച്ചത് ഇന്തയായിരുന്നു. “വെക്കം വായോ.”ഉറക്കമത്തിൽ എഴുന്നേറ്റ് ഇന്തയ്ക്കൊപ്പം ചെന്നു.“ചെക്കനോട് മിണ്ടര്തെന്ന് പറഞ്ഞോളോ ട്ടാ,” ആരോ കുശുകുശുത്തു.അത് ഇന്ത ചെവിയിൽ മന്ത്രിച്ചു: “എത്തോം ചൂരും പാടില്ലാന്ന്!”പടിഞ്ഞാറു നിന്നൊരു നത്ത് കരഞ്ഞാൽ, കിഴക്കു നിന്നൊരു കുറ്റിച്ചുടിയൻ കൂവിക്കേട്ടു. രണ്ടാമതും ഇതാവർത്തിച്ചാൽ അപകടം പതിയിരിയ്ക്കുന്നുണ്ട് എന്നു സാരം.ആദ്യത്തെ സൂചനകൾ കിട്ടിക്കഴിഞ്ഞാൽ പിന്നത്തെ പണികളെല്ലാം എടുത്തോ, പിടിച്ചോ എന്നാണ്. ആരും ആരോടും മിണ്ടില്ല. പാറമ്മാന്റേയും തൊറങ്കര കുഞ്ഞിച്ചേറു മാപ്ലയുടേയും മേൽനോട്ടത്തിൽ കിഴക്കുനിന്നും എടുക്കാപ്പറച്ചുമട് പനയോലക്കെട്ടിൽ സുരക്ഷിതമായെത്തി. പടിഞ്ഞാറ് നേതൃത്വം മായിൻകുട്ടി സായ്‌വിനും ആണ്ടിപ്പാപ്പനും. അമ്പിളിമാമൻ വെള്ളം കുടിയ്ക്കാൻ പോകുന്ന തക്കം നോക്കി ചെയ്തിരുന്ന വ്യവഹാരത്തിൽ മലബാറിൽ നിന്നും ഉപ്പും ഉണക്കമീനും കിഴക്കോട്ടു കേറി.പൊന്നാനിയിലും കോഴിക്കോട്ടും വയനാട്ടിലും പോയി ഒളിപ്പോര് പഠിച്ചുവന്നയാളാണു പനമ്പാട്ടെ മായിൻകുട്ടി സായ്‌വ്; ഹനുമാൻ സേവക്കാരനായ ആണ്ടിപ്പാപ്പന്റെ സന്തതസഹചാരി.മായിൻകുട്ടി നാദാപുരത്തെ അവ്ക്കാദർ മുസല്യാർക്കു ശിഷ്യപ്പെട്ടപ്പോൾ മുസല്യാർ അനുഗ്രഹിച്ച്, ആശ്ലേഷിച്ചു നൽകി, രണ്ടര മുഴം നീളമുള്ളൊരു തിരണ്ടിവാല്.എണ്ണയിട്ടു പതം വരുത്തി, വെയിലത്തുണക്കി മിനുസപ്പെടുത്തിയ വാലു ചുറ്റിപ്പിടിച്ചൊരു വീശു വീശിയാൽ മതി, കിട്ടിയ ഭാഗം പൊള്ളയ്ക്കാൻ! മുറിവുണങ്ങാനും പാടാണ്, മുറിവുണങ്ങിയാലും പാടാണ്.വയനാട്ടിലെ കുരിക്കളിൽ നിന്ന് ഒളിപ്പോരു പഠിച്ചിറങ്ങുമ്പോൾ കിട്ടിയതാണ് ആനക്കൊമ്പിൽ പിടി തീർത്ത ഒഴുക്കൻ മുനയുള്ള കത്തി. തിരണ്ടിവാല് മായിൻകുട്ടി തുണക്കാരനു സമ്മാനിച്ചപ്പോൾ വയനാട്ടിലെ കത്തി സായ്‌വിന്റെ അരപ്പട്ടയിൽ ചന്തത്തിലങ്ങനെ കിടന്നു.അന്നു തൊട്ട് ആൾപരിചയമുള്ളതല്ലാതെ, ഇവരാരുടേയും വീടും കുടിയും അറിയില്ല. എങ്കിലും ഒരൂഹം വെച്ചു നടന്നു.നേരാംവഴി ചാത്തപ്പൻ ഉപേക്ഷിച്ചു. പഷ്ണിപ്പുര കടന്നു ത്രിവേണീസംഗമം. കണ്ടാണിപ്പുഴ വീതി കുറഞ്ഞ ഭാഗം, കടവ് നീന്തിക്കടന്നു. ദൂരെ നിന്നേ കാണാം, ഒരിടഞ്ഞ കൊമ്പനെപ്പോലെ ഇരിയ്ക്കാം, എഴുന്നേൽക്കാമെന്നോണം തുമ്പിക്കൈ നീട്ടി നടയമർന്ന്, തെക്കുപടിഞ്ഞാറു നിന്നു വടക്കോട്ടുയർന്ന് കല്ലുത്തിപ്പാറ. മറിയ്ക്കു കിഴക്ക് ഏറാംമൂട്. തൊട്ടരികെ, മൗനം ചാലിച്ച ശങ്കരംകുളവും തെറ്റി നടക്കുമ്പോൾ ചെവി വട്ടം പിടിച്ചു: ഏറാംമൂട്ടിൽ കരിമ്പനത്തലപ്പിൽ ചൂളം വിളി!മുപ്പിലിശ്ശേരിയിൽ വാഴക്കാവിലമ്മ ദാസ്യം ചുമന്നതും മനം വെറുത്തതും…കുരുട്ടുവിദ്യകൾ സ്വായത്തമാക്കിയ അല്പന്മാരിൽ അഹങ്കാരം വർദ്ധിയ്ക്കുമെന്നതു ശരിയാണ്. ചെപ്പടിവിദ്യയാൽ പാണൻ ശങ്കു വാഴക്കാവിലമ്മയെ ബന്ധനത്തിലാക്കി. ദാസ്യം ചുമന്നു മനം മടുത്ത ഭഗവതി എക്കിട്ടം മൂക്കറ്റം തേങ്ങി.ഒരു നാൾ, ശങ്കുവിനു കുളിയ്ക്കാൻ എണ്ണയും ഇഞ്ചയുമായി വന്ന ദേവി കുളക്കടവിൽ കാത്തു നിന്നു. കുളത്തിലിറങ്ങി തേച്ചു കുളിയ്ക്കെ, പാണന്റെ ശക്തി, ധരിച്ചിരുന്ന ഉറുക്കും നൂലും, പൊട്ടി. പൊട്ടിയ ഉറുക്കും ചരടും അലക്കുകല്ലിൽ ഒതുക്കിവെച്ചു പാണൻ കുളത്തിലിറങ്ങി മുങ്ങി. ഒത്തുകിട്ടിയ തരം പാഴാക്കിയില്ല: കുളത്തിലേയ്ക്ക് എടുത്തു ചാടിയ ഭഗവതി ചവിട്ടിത്താഴ്‌ത്തി. മുങ്ങിയ ശങ്കു പൊങ്ങിയില്ല!വേലികെട്ടാൻ മുള്ളിനു വേണ്ടി ഇന്തയ്ക്കും അവ്വയ്ക്കുമൊപ്പം മുളങ്കൂടു തേടി നടന്നപ്പോൾ കേട്ട കഥകൾ. അവയെല്ലാമിപ്പോൾ ഉള്ളിൽ ഭയമാണുണർത്തുന്നത്.ശ്രദ്ധ തിരിച്ച്, ചാത്തപ്പൻ ഇടവും വലവും വഴി തിരഞ്ഞു നടന്നു.നേരേ ചെല്ലുന്നതു മറ്റത്തിപ്പാടം. വലതുഭാഗം നമ്പഴിക്കാടിന് അതിരിട്ട്, കളകളാരവമുണർത്തി, കണ്ടാണിപ്പുഴ ലക്ഷ്യമാക്കിപ്പായുന്ന പൊന്നാന്തോട്.ഇടതുവശത്തുള്ള തേട്ടിക്കുന്നിന്റെ വടക്ക് എത്തണമെങ്കിൽ പുല്ലാനിക്കുന്നു മറികടക്കണം.ഉങ്ങ്, പാല, കമ്പിപ്പാല, മട്ടി, മുള, കടപ്പാവുട്ട, കാട്ടുവാക, അയിനി, പൊടിയയിനി, മുള്ളയിനി, വെൺമരുത്, ഞാവൽ, ഇത്യാദി വൃക്ഷങ്ങൾ പട്ടാപ്പകലും ഇരുട്ടു പരത്തി. കാര, തൊരടി, ഞാറ, കൂരി, കാട്ടുതെച്ചി, ശതവാരി, തൊട്ടാവാടി തുടങ്ങിയ പൊന്തക്കാടുകളും മുൾച്ചെടികളും ഇട തിങ്ങിയ വനം. സർപ്പങ്ങളായ സർപ്പങ്ങൾ, ഉരഗങ്ങൾ അഖിലവും തേട്ടിക്കുന്നത്തും പുല്ലാനിക്കുന്നത്തും ആപത്തുകളേതുമില്ലതെ സ്വൈരവിഹാരം നടത്തി.മുയൽ, മെരു, പൂമെരു, കുരങ്ങ്, മുള്ളൻപന്നി, കോക്കാൻപൂച്ച, കുറ്റിച്ചുടിയൻ തുടങ്ങിയ ഒട്ടു മിക്ക ജന്തുവർഗങ്ങളും, നരി, പുലി, കുറുക്കൻ തുടങ്ങിയ ഹിംസ്രജീവികളും പാറയിടുക്കുകളിലും കൽക്കുഴികളിലും ആവാസമുറപ്പിച്ചിരുന്നു. മുളംതത്ത, ചെമ്പോത്ത്, ഇർളാടൻ, മൈന, മയിൽ, കുയിൽ, അരിപ്രാവ്, മരംകൊത്തി, ചിലച്ചാട്ടി, നത്ത്, കൂമൻ, ആവലുംജാതികൾ, ചവറ്റിലക്കിളികൾ, സൂചിമുഖികൾ എന്നു വേണ്ട, പക്ഷിസഞ്ചയങ്ങൾ മുഴുവനും ആപൽശങ്കകളേതുമില്ലാതെ ഇവിടം ചേക്കേറിപ്പാർത്തു.ചാത്തപ്പൻ തേട്ടിക്കുന്നു വലിഞ്ഞു കയറി. എങ്ങും ചീവീടുകളുടെ കാതടപ്പിക്കുന്ന ശെത്തം. നരിച്ചീറുകൾ തലങ്ങും വിലങ്ങും തൊട്ടുതൊട്ടില്ലെന്നു ചീറിപ്പാഞ്ഞു ഭീതിപ്പെടുത്തി. വളർന്നുലഞ്ഞൊരു വൃക്ഷത്തിൽ നിന്നൊരു കമ്പ്, കവരത്തോടെ, പിടിച്ചു വലിച്ചു. കുത്തിക്കയറാനും മാർഗതടസ്സങ്ങൾ നീക്കാനും കുന്തം പ്രയോജനപ്പെട്ടു. ഊക്കോടെ ഊന്നിയും തട്ടി ശെത്തപ്പെടുത്തിയും കയറിയെത്തിയത് അസ്തമയത്തോടടുത്ത പുല്ലാനിക്കുന്നത്ത്.പുല്ലാനിക്കുന്നിന്റെ നെറുകയിലെത്തിയപ്പോൾ മണ്ണിന്റെ ഭാഷയ്ക്കു മാറ്റം വന്നു. മണ്ണ് ഇല്ലെന്നു തന്നെ പറയാം. കാറ്റും മഴയും വെയിലുമേറ്റു കരിഞ്ഞുണങ്ങിയ ചെങ്കൽപ്പാറകൾ പരസ്പരബന്ധിതം മലർന്നു കിടന്നു. കാലഭേദങ്ങൾക്കടിപ്പെട്ട്, അടരുകൾ പാളി തിരിഞ്ഞ്, പൊട്ടിയടർന്നു രൂപാന്തരം പ്രാപിച്ച തടങ്ങളിൽ തീപ്പുല്ലുകളും കരിമ്പുല്ലുകളും കല്ലുരുക്കികളും പറ്റിപ്പിടിച്ച്, കരുത്തിൽ വളർന്നു.വൈദ്യത്തിൽ പേരെടുത്ത കുഴുപ്പുള്ളിക്കാരും കൊടയ്ക്കാട്ടിൽ കുടുംബങ്ങളും പുല്ലാനിക്കുന്നിലേയും തേട്ടിക്കുന്നിലേയും ജൈവവൈവിദ്ധ്യം തിരിച്ചറിഞ്ഞ്, താഴ്‌വരകളിൽ വീടുവെച്ചു. വശങ്ങൾ ചായ്‌ച്ചിറക്കി, വൈദ്യശാലയും ഒരുക്കി.ദൂരെ താഴ്‌വാരം തെങ്ങിൻതലപ്പുകളിൽ ഇരുണ്ടു നിന്നു. അങ്ങകലെയൊരു നിഴൽചിത്രമായി മാഹാത്മ്യം നിറഞ്ഞ മഞ്ജുളാൽ! തൊട്ടുപിറകിലായി ഒറ്റക്കുറുന്തോട്ടിയിൽ, ശ്രീഗുരുവായൂരപ്പന്റെ പുണ്യദർശനം!“ഭഗവാനേ...ഇവിടെ നിന്നെങ്കിലും തൊഴാനായല്ലോ! അതിനാവും ഇങ്ങോട്ടെത്തിച്ചത്. ഭാഗ്യം!!”മുപ്പിലിശ്ശേരി വലംവെച്ച്, കണ്ടാണിപ്പുഴയ്ക്കെതിരേ വടക്കു നീന്തിക്കയറുന്ന മുണ്ടകപ്പാടം കണ്ടു. അതു കാണിപ്പയ്യൂരിൽ കരയണഞ്ഞു. വടക്കുപടിഞ്ഞാറേ കരയിൽ ഉമാമഹേശ്വരസാന്നിദ്ധ്യം: ചൊവ്വല്ലൂർ. ചുറ്റും നോക്കിയാൽ ലോകം മുഴുവനുമുണ്ട്, കാണാൻ!ഉച്ചിനിരപ്പിൽ തെക്കുവടക്കായി നടവഴി കാണുന്നുണ്ട്. വടക്കോട്ടല്പം ചെല്ലുമ്പോൾ അങ്ങിങ്ങു വിളിച്ചാൽ കേൾക്കാവുന്ന അകലത്തിൽ ആൾത്താമസമായി. ആദ്യം കണ്ടേടത്തു തന്നെ ചോദിച്ചു.“നേരേ ചെല്ലണത് കുടക്കല്ല് പറമ്പ്. അത്രയ്ക്കങ്ങോട്ടു പോകണ്ട. ആ തിരിവു കഴിഞ്ഞ് ഇടത്തോട്ടു തിരിഞ്ഞാൽ, ചെല്ലുന്നിടം നാലും കൂടിയ മൂല: ചുണയംപാറ. താഴേയ്ക്കിറങ്ങി ഇടത്തോട്ടു തിരിഞ്ഞ് നേരേ ചെല്ലണത്...”പടിക്കെട്ട് പന്ത്രണ്ട് കല്പടവുകൾക്കു താഴെ, ഉണ്ണിപ്പാറന്റെ വീടിനു മുന്നിലെത്തുമ്പോൾ നേരം ത്രിസന്ധ്യ മയങ്ങുന്നു...(തുടരും)(വരികൾ: വേദാരണ്യം, സജി വട്ടംപറമ്പിൽ)[email protected]
  8 Posted by Saji Vattamparambil

  Jun 24, 2017 8
 • Jun 24, 2017 14
 • ഇത് ,  പ്രിയപ്പെട്ട  സുനിൽ സാറിന്റെ  ആത്മാവിനായുള്ള   എന്റെ  ആദ്യനിവേദ്യം ... ഒരുപക്ഷേ  അവസാനത്തേതും... അറിഞ്ഞിരുന്നില്ല  ഞാൻ.. അറിയാൻ   ശ്രമിച്ചിരുന്നില്ല  എന്ന്  കുറ്റസമ്മതം  നടത്തുമ്പോൾ ,  ആയിരം   മുള്ളുകൾ  നെഞ്ചിൽ   തറയ്ക്കുന്ന   വേദനയുണ്ട്.   ' ബ്ലോഗെഴുത്ത് ലോക '  ത്തിലേക്ക്  ക്ഷണിയ്ക്കപ്പെടുമ്പോഴും   അറിഞ്ഞിരുന്നില്ല   ആ മഹത്വം.. ഒന്നും  ചെയ്യാൻ  കഴിഞ്ഞില്ലല്ലോ  എന്ന്  സങ്കടപ്പെടുമ്പോഴും   തീരില്ല  പ്രായശ്ചിത്തം .. അങ്ങ്  ഞങ്ങളിലേയ്ക്ക്  ഒഴുകിവന്നിരുന്നത് ,  എന്നും  അദൃശ്യനായിട്ടായിരുന്നു.  അത്  കാണാനുള്ള  അകക്കണ്ണുകളും  ഞങ്ങൾക്കുണ്ടായില്ലല്ലോ സാർ.. എന്റെ ബ്ലോഗുകളിൽ  അങ്ങ് വന്നതായി  അടയാളപ്പെടുത്തപ്പെട്ടിട്ടില്ല ഒരിയ്ക്കലും.   ഒരു കമന്റ് പോലും എന്റെ ബ്ലോഗുകളിൽ  കണ്ടിട്ടില്ല അങ്ങയുടേതായി.. അങ്ങനെ ഒരു അടയാളപ്പെടുത്തലിന്റെ ആവശ്യം ഉണ്ടെന്നു അങ്ങേയ്ക്ക് തോന്നിക്കാണില്ല.   അത് ഞങ്ങളുടെ നിർഭാഗ്യം.... കൂട്ടം കൂടിയിരുന്നു കലപില പറയുന്ന ഞങ്ങളുടെ ഒപ്പം  ഒരിയ്ക്കലും അങ്ങ് ചേർന്നതുമില്ല...  അങ്ങ് ഞങ്ങളുടെ ഗുരുസ്ഥാനീയനായത് കൊണ്ടാവാം അത് അല്ലെ ?  പക്ഷേ  സാർ,  മറഞ്ഞു നിന്ന് അങ്ങ് ഞങ്ങളെ വീക്ഷിച്ചിരുന്നു എന്ന് മനസ്സിലാക്കാൻ  ഞങ്ങൾക്കൊട്ടു കഴിഞ്ഞതുമില്ല.  അതിനുള്ള  പക്വത  ഞങ്ങൾക്കില്ലാതെ പോയതാകാം...  ഞങ്ങളുടെ   ഈ  തെറ്റുകളെല്ലാം   അങ്ങ്   ക്ഷമിച്ചിരുന്നു  എന്ന്  എത്ര വൈകിയാണ് ഞാൻ അറിഞ്ഞത്...! ' ബ്ലോഗെഴുത്ത് ലോക 'ത്തിലേയ്ക്ക്   അങ്ങയുടെ  ക്ഷണപ്രകാരം ,  ഞാൻ വന്നുനോക്കിയെങ്കിലും,   പല തടസ്സങ്ങളും മൂലം  ഒരു വരി പോലും അതിൽ കുറിയ്ക്കാൻ  ആയില്ലെനിയ്ക്ക് ...  എന്നിട്ടും  എന്റെ  പേര്  അതിൽ ഒരു ഉത്തമസ്ഥാനത്ത്  രേഖപ്പെടുത്തി വച്ച് , എന്തിനാണ് സാർ   എന്നെ തീർത്തും നിസ്സഹായയാക്കിക്കളഞ്ഞത് ?  അതിൽ  ഞാൻ ഒരുവരി പോലും എഴുതിയില്ല .  എന്നിട്ടും.... ഞാൻ  അറിയാതെ , സ്വർണ്ണലിപികളിൽ   എന്റെ പേര്  !!!   ജയിയ്ക്കുകയല്ല.. തോൽക്കുകയായിരുന്നു  സാർ ,   ഞാൻ അങ്ങയുടെ മഹത്വത്തിന്  മുന്നിൽ..  ഇനിയൊരിയ്ക്കലും  ഞാൻ ജയിയ്ക്കാനും പോകുന്നില്ല...   എന്റെ ബ്ലോഗുകളെല്ലാം  അങ്ങ്  വളരെ ശ്രദ്ധിച്ചിരുന്നു എന്ന്  ഇപ്പോഴാണ്  ഞാൻ  മനസ്സിലാക്കുന്നത് !  സ്നേഹപൂർവ്വം ഒരു നന്ദിവാക്ക്  പറയാൻ  പോലും  അവസരം തരാതെ  തോൽപ്പിച്ചുകളഞ്ഞു  അങ്ങെന്നെ .. സന്തോഷം കൊണ്ട്  കണ്ണ് നിറയേണ്ടതിന് പകരം  സങ്കടം കൊണ്ട്  കണ്ണ്  നിറയേണ്ടി വന്നില്ലേ എനിയ്ക്ക് ??  ദൈവം  കല്ലിലെഴുതിയത്  പോലെ  പലതും  എഴുതിവച്ച് ,  ആരോടും  ഒന്നും  മിണ്ടാതെ   പൊയ്ക്കളഞ്ഞു അങ്ങ് .  അത്  ഞങ്ങളോട്   പറയാൻ   ദൈവം  പറഞ്ഞുവിട്ടതുപോലെ   മറ്റൊരാൾ !   അങ്ങയുടെ   പ്രിയശിഷ്യൻ  !!  അങ്ങ്   ജയിച്ചു  സാർ !  തോറ്റുപോയത്   ഞങ്ങളാണ്... വല്ലാതെ...വല്ലാതെ...   പതിവ് പോലെ ,  എന്റെ അക്ഷരങ്ങൾ  ഞാനറിയാതെ  മറഞ്ഞുനിന്ന്   വീക്ഷിച്ച് ,  എന്നെ മുന്നോട്ട്   നയിയ്ക്കണെ  സാർ .. എന്റെ പിതൃതുല്യനായ  അങ്ങയുടെ  ആത്മ്മാവിന് മുന്നിൽ  സാഷ്ടാംഗപ്രണാമം  ചെയ്ത് ,  അത്യധികം  ആത്മനിന്ദയോടെ ..വേദനയോടെ ..

  Jun 24, 2017 20
 • ശാസ്ത്രം എന്ന സ്ഥലത്തെ പ്രധാന എതിരന്‍; ഒരു സൈക്കോളജിക്കല്‍ മൂവ്   കാര്‍ നന്നാക്കാനും വീട് പണിയാനും ശാസ്ത്രീയമായി പഠിച്ച എന്‍ജിനീയര്‍മാരെ ആശ്രയിക്കുന്ന ജനങ്ങള്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട് യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല? ഡോ.ജിമ്മി മാത്യു       A A A കഴിഞ്ഞ ദിവസം ഇന്‍ഫോ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഒരു പ്രധാന പ്രതിപാദ്യ വിഷയം വ്യാജ ചികിത്സകരും തെറ്റിദ്ധരിപ്പിക്കപ്പെട്ടോ അല്ലാതെയോ ആധുനിക വൈദ്യത്തോടു വിമുഖത കാണിക്കുന്ന പാവം ജനങ്ങളും ആയിരുന്നു . എന്ത് കൊണ്ട് കാര്‍ നന്നാക്കാനും വീട് പണിയാനും ശാസ്ത്രീയമായി പഠിച്ച എന്‍ജിനീയര്‍മാരെ ആശ്രയിക്കുന്ന ജനങ്ങള്‍ സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും യുക്തിസഹമായ തീരുമാനങ്ങള്‍ എടുക്കുന്നില്ല എന്നൊരു ചോദ്യമുണ്ട്. ഇത് ജനങ്ങളുടെ കുറ്റം അല്ല എന്നുള്ളതാണ് സത്യം. ഒന്നാമത്തെ കാരണം മനുഷ്യ മനസ്സ് തന്നെ ആണ്. ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം, മക്കളെ ഏതു കോഴ്‌സിന് ചേരാന്‍ പ്രോത്സാഹിപ്പിക്കണം, ഏതു കൂട്ടുകാരോട് ഒത്തു സമയം ചിലവിടണം, സ്വന്തം വിശ്രമ സമയങ്ങളില്‍ എന്ത് വിനോദങ്ങളില്‍ ഏര്‍പ്പെടണം തുടങ്ങിയ കാര്യങ്ങളില്‍ ആളുകള്‍ തീര്‍ത്തും ശാസ്ത്രീയമായും യുക്തിസഹമായും ആണോ തീരുമാനങ്ങള്‍ എടുക്കുന്നത് ? അല്ല എന്നാണു ഉത്തരം. നമ്മുടെ വളരെ വ്യക്തിപരവും, വൈകാരികമായി നമ്മെ ബാധിക്കുന്ന കാര്യങ്ങളില്‍ നമ്മള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിലുള്ള വികാരങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഉള്ളില്‍ ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ ആ തീരുമാനത്തെ സാധൂകരിക്കുന്ന തെളിവുകള്‍ നമ്മള്‍ അവിടന്നും ഇവിടന്നും പെറുക്കി കണ്ടെത്തും. എതിരെയുള്ള വാദമുഖങ്ങളെ നമ്മള്‍ മനഃപൂര്‍വം അല്ലാതെ നടിക്കുകയും ചെയ്യും. ഇതാണ് നമ്മുടെ ഒക്കെ ഒരു സൈക്കോളജി. നമ്മുടെ അല്ലെങ്കില്‍ നമ്മുടെ ഉറ്റവരുടെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ സ്‌തോഭജനകമാണ്, ആധി വര്‍ദ്ധിതമാണ്. എന്തെങ്കിലും വിശ്വാസത്തെ മുറുകെ പിടിക്കാന്‍ മനുഷ്യരെ നിര്‍ബന്ധിക്കുന്നവയും ആണ്. ആരും ദൈവത്തെ വിളിച്ചു പോകുന്ന ഈ അവസ്ഥകളിലൂടെ ഞാനും നിങ്ങളും ഒക്കെ കടന്നു പോയിട്ടുണ്ട്; അല്ലെങ്കില്‍ പോകും. ആര്‍ക്കും അതില്‍ നിന്ന് രക്ഷയില്ല. ഇത് പ്രാര്‍ഥനക്കാര്‍ക്ക് നല്ല ഒരു റോള്‍ ഉണ്ടാക്കും എന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ. അതവിടെ നില്‍ക്കട്ടെ. ഒരു മാതിരി ഇതേ മനഃസവിശേഷതകളാണ് വ്യാജന്മാരിലും ആളുകള്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഒരു പ്രധാന കാരണം. ദൈവിക കഴിവുകളുള്ള ഒരു ചികിത്സകന്‍ ആണ് പാരമ്പര്യമായി തന്നെ , നൂറ്റാണ്ടുകള്‍ കൊണ്ട് നമ്മുടെ മനസ്സില്‍ ഉള്ളത്. ഞാന്‍ എല്ലാം ശരിയാക്കാം എനിക്കെല്ലാം അറിയാം. ഈ ഒരു മനഃസ്ഥിതിയുടെ ഹാലോ (മ്മടെ പുണ്യാളന്‍മാരുടെ തലയ്ക്കു ചുറ്റും ചട്ടി കമത്തിയ മാതിരി ഉള്ള ഒരു പ്രകാശ വലയമില്ലേ, അതാണീ സാധനം ) അവര്‍ മനഃപൂര്‍വം എടുത്തിടുന്നു. പിന്നെ ഒരു കാര്യം കൂടി അവര്‍ ആവര്‍ത്തിക്കുന്നുണ്ട്, ശാസ്ത്രത്തിന് എല്ലാറ്റിനും ഉത്തരം ഇല്ല എന്നുള്ളതാണ് അത്. പച്ച പരമാര്‍ത്ഥമാണ് അവര്‍ പറയുന്നത് എന്ന് കൊച്ചു കുട്ടിക്ക് പോലും അറിയാം. ‘എന്ത് കൊണ്ട് എനിക്കിതു വന്നു ?’ ‘ഞാന്‍ കുടിച്ചിട്ടില്ല , വലിച്ചിട്ടില്ല. കുടുംബം നോക്കി മറ്റുള്ളവര്‍ക്കായി ജീവിച്ചു. ഞാന്‍ എന്ത് കൊണ്ടാണ് നാല്പതാമത്തെ വയസ്സില്‍ മരിക്കുന്നത്?’ ‘ഒരു തെറ്റും ചെയ്യാത്ത എന്റെ മകള്‍ക്ക് എന്തുകൊണ്ട് ഇത്രയും വേദന ഉളവാക്കുന്ന ഈ അവസ്ഥ വന്നു ?’ ഇതിനൊന്നും ശാസ്ത്രത്തിനു ഉത്തരമില്ല. അത് പോലെ തന്നെ, ഈ അസുഖം എങ്ങനെ നിയന്ത്രിക്കാം? എന്നെ ഈ അസുഖം എങ്ങനെ ബാധിക്കും? മരുന്നിനു സൈഡ് എഫക്ട്‌സ് ഉണ്ടാകുമോ? ചികിത്സ പ്രയോജനം ചെയ്യുമോ? ഈ ചോദ്യങ്ങള്‍ക്കും ശാസ്ത്രീയമായി ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ് എന്ന് നമ്മുടെ മനസ്സ് നമ്മോടു തന്നെ എപ്പോഴും പറയും; പ്രത്യേകിച്ചും ജീവനെ തന്നെ ബാധിക്കുന്ന ഒരു രോഗത്തെ നേരിടുമ്പോള്‍. വ്യാജന്മാര്‍ ഈ ചിന്തയെ വളര്‍ത്തുകയും തന്നിലേക്കുള്ള രോഗിയുടെ ആശ്രയത്വം കൂട്ടുകയും ചെയ്യുന്നു. ആധുനിക വൈദ്യന്മാര്‍ക്ക് ദൈവം കളിക്കാന്‍ വളരെ പരിമിതികളുണ്ട്. വൈദ്യ ശാസ്ത്രത്തിനു തന്നെ വളരെ പരിമിതികള്‍ ഉണ്ട് എന്ന് ശാസ്ത്രീയമായി പഠിച്ചു, ഏതു ചികിത്സക്ക് എത്രത്തോളം പ്രയോജനം ഉണ്ട് എന്നൊക്കെ നന്നായി മനസ്സിലാകുമ്പഴേ, ദൈവം കളിക്കാന്‍ തോന്നില്ല. തലേല്‍ മുളയ്ക്കാന്‍ തുടങ്ങുന്ന കുഞ്ഞു ഹാലോ ‘പ്ശക്ക് ‘ എന്ന് നിലത്തു വീണു പൊട്ടും. ‘ഇപ്പ എല്ലാം ശരിയാക്കിത്തരാം’ എന്ന് പപ്പു പറയും പോലെ പറയുമ്പോള്‍ നാവു വിറക്കും; കൈയില്‍ ഉള്ള ‘ചെറ്യേ സ്പാനര്‍’ നമ്മെ നോക്കി കൊഞ്ഞനം കാണിക്കും. അത് കൊണ്ട് തന്നെ ചികിത്സയെ പറ്റി വളരെ നന്നായി, ശാസ്ത്രീയമായി എത്ര പറഞ്ഞു കൊടുത്താലും രോഗികള്‍ അത് നന്നായി എടുക്കണം എന്നില്ല. തൃപ്തി വരാതെ ‘എല്ലാം ഞാന്‍ ശരിയാക്കി തരാം’ എന്ന് പറയുന്ന ആളുകളുടെ അടുത്തേക്ക് ഓടാന്‍ കുറെ ഏറെ പേര് തയാറാകും. ശാസ്ത്രം ഒരു എതിരന്‍ ആണ്. നമ്മുടെ വിശ്വാസങ്ങള്‍ എതിരന്‍ അല്ല. കോമളന്‍ വൈദ്യന്‍ നമ്മെ രക്ഷിക്കും എന്ന് വിശ്വസിച്ചാല്‍ പിന്നെ ആ വിശ്വാസ ഗ്രാമത്തിലെ ഓരോ തെളിവ് അരിയും നമ്മള്‍ പെറുക്കിയെടുത്തു തിന്നും. എല്ലാ സാക്ഷ്യവും വിശ്വസിക്കും. ഒരൊറ്റ സാക്ഷ്യം മതി നമ്മുടെ ഒരു ബന്ധു ‘അങ്ങേര് എന്റെ വയറു വേദന മാറ്റി ‘, എന്ന് പറയുകയോ. ‘കോര്‍ത്തോ ബെര്‍ബ് എന്റെ നടു വേദന മാറ്റി ‘ , ‘പാമ്പേന്റെ കസൂരി കഴിച്ചപ്പോ എന്റെ ശ്വാസം മുട്ട് പോയി ‘ എന്ന് ആള്‍ക്കാരെ കൊണ്ട് കാശ് കൊടുതു പറയിപ്പിക്കുന്നത് കേള്‍ക്കുകയോ ചെയ്താല്‍ മതി നമ്മുടെ വിശ്വാസം അതി ദൃഢം ആകാന്‍. എന്നാല്‍ എതിരായുള്ള വാദമുഖങ്ങളോ? എന്റെ സാറേ, നമ്മള്‍ കാണുക കൂടി ഇല്ല. ശാസ്ത്രം പ്രവര്‍ത്തിക്കുന്നത് അങ്ങനെ അല്ല. ഒരു വിദഗ്ദ്ധന്‍ എന്തെങ്കിലും പുതിയ ചികിത്സയിലുള്ള വിശ്വാസം പറഞ്ഞാല്‍, അല്ലെങ്കില്‍ പുതിയ ഒരു മരുന്ന് ഞാന്‍ കണ്ടു പിടിച്ചു എന്ന് പറഞ്ഞാല്‍ മറ്റുള്ള ശാസ്ത്രജ്ഞരും ഡോക്ടര്‍മാരുമെല്ലാം അയാളുടെ മേത്തു കേറി നിരങ്ങും. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു ജനവും ചിലപ്പോള്‍ കേറി നിരങ്ങി എന്നിരിക്കും. ഈ പ്രാന്തന്റെ പുതിയ അവകാശത്തിനു എതിരായ തെളിവുകള്‍ എന്തൊക്കെ ? ഇത് കണ്ടു പിടിക്കലും, അവകാശവാദം ഉന്നയിച്ച ആളുടെ വാദങ്ങളെ എതിര്‍ക്കുകയും ചെയ്യുക എന്നതാണ് ഈ ശാസ്ത്രീയ സംവിധാനത്തിന്റെ പ്രധാന കലാപരിപാടി. ആധുനിക നിയന്ത്രണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുറെ ഒക്കെ ഇതേ ശാസ്ത്രീയ രീതിയില്‍ തന്നെ ആണ് വര്‍ക് ചെയ്യുന്നത്. അതാണ് ശാസ്ത്രം ഒരു എതിരന്‍ ആണെന്ന് പറയുന്നത്. ശാസ്ത്ര രീതി കഴിഞ്ഞ വളരെ കുറച്ചു പതിറ്റാണ്ടുകളായി (ഒന്ന് രണ്ടു നൂറ്റാണ്ട് എന്ന് പറയാം ) സത്യത്തെ കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗം ആയതു കൊണ്ട് പതിയെ സ്വയം പൊങ്ങി വരിക ആയിരുന്നു. മനുഷ്യ മനസ്സുകള്‍ സ്വതേ ഇത്തരം ചിന്തയില്‍ നിന്ന് പുറം തിരിഞ്ഞു നിക്കുന്നവ ആണ്. അതായത് സ്വാഭാവികമായി തന്നെ മനുഷ്യരെ വിശ്വാസത്തില്‍ എടുക്കാന്‍ ആധുനിക വൈദ്യത്തിനു പരിമിതികള്‍ ഉണ്ട്. ആകെ ആധുനിക ഡോക്ടര്‍മാര്‍ക്കും വൈദ്യന്മാര്‍ക്കും ചെയ്യാവുന്നത് മാക്‌സിമം ആത്മാര്‍ത്ഥത കാണിക്കാം എന്നുള്ളതാണ്. കുറച്ചെങ്കിലും വിശ്വാസം ആര്‍ജിക്കാന്‍ അതെ ഉള്ളു മാര്‍ഗം. അത് കൊണ്ട് തന്നെ ആണ് മോശം പ്രവണതകള്‍ എങ്ങനെയും എതിര്‍ക്കാന്‍ ഇതിന്റെ ഉള്ളില്‍ ഉള്ളവര്‍ തന്നെ മുന്നോട്ട് വരണം എന്ന് പറയുന്നത്. അപ്പോള്‍ എതിരന്‍ വാദങ്ങള്‍ കൊണ്ട് വരരുത്. പിന്നെ നിയമ വിരുദ്ധമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന അശാസ്ത്രീയതക്ക് എതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് തീര്‍ച്ചയായും കടമ ഉണ്ട്. അതിനു മടിക്കേണ്ട കാര്യമില്ല. അതിനൊക്കെ എതിരന്‍ മനോഭാവം കാണിക്കണ്ട കാര്യം ഇല്ല.
  21 Posted by Nandagopalan

  Jun 23, 2017 21
 • By Nanda
  "പാല് പോലെ വെളുത്ത വെള്ളം ഒഴുകുന്ന നദി..അതിന്റെ കരയില്‍ ഇപ്പോഴും നരബലി പോലും നടക്കുന്ന ക്ഷേത്രം " ഒരുപാട് അത്ഭുതത്തോടെ അതുകേട്ട് നിന്ന കുട്ടി വര്‍ഷങ്ങള്‍ക്കു ശേഷം ആ സ്ഥലം നേരിട്ട് കാണുന്നു. കാലമെന്ന മാന്ത്രികന്‍ നമുക്കായ് എന്തെല്ലാം സമ്മാനങ്ങളാണ് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് . പണ്ടെങ്ങോ കേട്ട് മറന്ന ഈ സ്ഥലത്ത് താനെന്നെങ്കിലും എത്തപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ അന്ന് വിശ്വസിക്കുമായിരുന്നോ എന്ന് സംശയം.   തറവാട്ടിലെ നിലവറക്കുള്ളിലാണെന്ന് തോന്നുന്നു സ്വയം കഴുത്തറുത്ത് കൈയില്‍ പിടിച്ച ഭഗവതിയുടെ പടം കണ്ടത്. പേടിയോടെ ഇതേത് ദൈവം എന്ന് ചോദിച്ച തനിക്ക് ദേവുവാണ് ബീഹാറില്‍ ഉള്ള രജരപ്പ എന്ന ഈ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു തന്നത്. ദാമോദര്‍ നദിയും ഭൈരവി നദിയും സംഗമിക്കുന്ന സ്ഥലത്തുള്ള പ്രസിദ്ധമായ ശക്തി പീഠം . അമ്മാവന്റെ മകളാണ് ദേവു എന്ന ദേവിക. വലിയവധിക്ക് ബീഹാറില്‍ നിന്നും നാട്ടിലെത്തുന്ന ദേവു കഥകളുടെ ഒരു ഭാണ്ഡം തന്നെ തുറന്ന് വെയ്ക്കും. സുബര്‍ണരേഖ അണക്കെട്ടും ഹുണ്ട്രൂ വെള്ളച്ചാട്ടവും എല്ലാം അങ്ങനെ തന്റെ സ്വപ്നങ്ങളിലും ചേക്കേറി.   "ജാനി ഉറങ്ങുകയാണോ? നമ്മളെത്തി."ഗംഗയുടെ ശബ്ദം ചിന്തകളില്‍ നിന്നും ഉണര്‍ത്തി. കാര്‍ ഇവിടെ വരെയേ വരികയുള്ളൂ . ആശ്രമത്തിലേക്ക് കാല്‍നടയായി തന്നെ പോവണം. പുറത്തിറങ്ങി പതുക്കെ തന്റെ ഹാവെര്‍ സാക് ചുമലില്‍ തൂക്കി . ഈ അന്തരീക്ഷത്തില്‍ താന്‍ തീര്‍ത്തും മിസ്‌ ഫിറ്റ്‌ ആണല്ലോ എന്ന ചിന്തയാവണം ആകെ ഒരു ചമ്മല്‍ . ശുഭ്ര വസ്ത്രധാരിണികളായ രണ്ട് സ്ത്രീകളുടെ കൂടെ ജീന്‍സും കുര്‍ത്തയും ചുമലില്‍ ലതര്‍ ബാഗുമൊക്കെയായ് തന്നെ കണ്ടിട്ടാവണം പലരും തുറിച്ചു നോക്കുന്നുമുണ്ട്. ഗംഗ തന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നു. എല്ലാ പരീക്ഷകളിലും ഒന്നാമതായ് എത്തിയിരുന്നവള്‍ , ആശ്രമത്തിലെ അന്തേവാസിയായതും കാലമെന്ന മാന്ത്രികന്റെ കരവിരുതു തന്നെ.   "നീ എന്നെ കുറിച്ചാണോ ഇപ്പൊ ആലോചിക്കുന്നത്?"   ഗംഗയുടെ വാക്കുകള്‍ വീണ്ടും അത്ഭുതപ്പെടുത്തി. പഠിക്കുന്ന കാലത്തും മനസ്സ് വായിക്കുവാന്‍ അവള്‍ക്കുള്ള കഴിവ് ഹോസ്റ്റലില്‍ പ്രസിദ്ധമായിരുന്നു. എന്തെങ്കിലും മറുപടി പറയുന്നതിന് മുന്‍പേ അവള്‍ വീണ്ടും പറഞ്ഞു.   "നീ വിചാരിക്കുന്നതു പോലെ ഞാന്‍ സന്യാസം ഒന്നും സ്വീകരിച്ചിട്ടില്ല. കുറച്ചു നാള്‍ , ഈ ആശ്രമത്തില്‍ ഇവരുടെ കൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒരു വോളന്റിയര്‍ .. ഒരു ഡോക്ടര്‍ക്ക്‌ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും ഇവിടെ . കാട്ടിനുള്ളില്‍ കുറെ മനുഷ്യര്‍ ജീവിക്കുന്നുണ്ടേ."   കൂടുതലൊന്നും ചോദിക്കുവാന്‍ തോന്നിയില്ല. പലരും പറഞ്ഞ് അറിഞ്ഞിരുന്നു, ഒറ്റയ്ക്ക് കഴിയാന്‍ തീരുമാനമെടുത്ത ഗംഗയെ കുറിച്ച്. നാട്ടിലെ പ്രമുഖനായ ഒരു ക്രിസ്ത്യന്‍ വ്യാപാരിയുടെ മകനും ബ്രാഹ്മണ പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം ഉയര്‍ത്തിയ ബഹളം കുറച്ചൊന്നും അല്ലായിരുന്നല്ലോ. വിഷയം മാറ്റുവാന്‍ വേണ്ടി ചോദിച്ചു..   "ഇവിടെ നരബലി ഒക്കെ നടക്കുന്നു എന്ന് പറയുന്നത് നേരാണോ?"   ഒരു പൊട്ടിച്ചിരി ആയിരുന്നു ഗംഗ അതിനുള്ള മറുപടിയായി തന്നത്. അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും ആരും നേരിട്ട് കണ്ടതായി പറഞ്ഞിട്ടില്ലത്രേ. തന്റെ സന്തത സഹചാരിയായ ക്യാമറ പരിഹസിച്ചു ചിരിക്കുന്നത് പോലെ തോന്നി. മുംബൈയില്‍ നിന്ന് പോരുമ്പോള്‍ എന്തൊക്കെ വീരവാദങ്ങള്‍ ആയിരുന്നു രാഹുലിനോട് പറഞ്ഞിരുന്നത്.     അല്ലെങ്കിലും ആടിനെ പട്ടിയാക്കിയ കഥ പോലെയാണല്ലോ പലപ്പോഴും കാര്യങ്ങള്‍ . കേട്ടറിവുകള്‍ സത്യത്തില്‍ നിന്നും വളരെ ദൂരെയാവും. സന്യാസിനിയായ കൂട്ടുകാരിയും, നരബലി നടക്കുന്ന ക്ഷേത്രവും ഒക്കെ തന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. അതുകൊണ്ട് തന്നെ എല്ലാ തിരക്കുകളും മാറ്റിവെച്ച്, കാട്ടിലെ ആദിവാസികള്‍ക്കായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പില്‍ സഹകരിക്കാം എന്ന് സമ്മതിച്ചു പോരുകയായിരുന്നു. ആശ്രമത്തിലേക്കുള്ള പടിക്കെട്ടുകള്‍ കയറവേ ഗംഗ പറഞ്ഞു.   "പതുക്കെ വലതുവശത്തേക്കൊന്ന് നോക്കൂ നീ.."   അടുത്തതെന്ത് എന്ന് ആലോചിച്ചു തിരിഞ്ഞു നോക്കിയ ഞാന്‍ വാ പൊളിച്ചു പോയി. വെളുത്ത നിറത്തില്‍ ഒരു നദി അങ്ങ് താഴെ. ദേവു പണ്ട് പറഞ്ഞത് ശരിതന്നെ. പാല് പോലത്തെ വെള്ളം .   "ചുണ്ണാമ്പു കല്ലുകളാണ് അതില്‍ . അതാണ്‌ വെള്ളത്തിന്‌ ഈ നിറം. ഇവിടെ കുളിക്കുന്നത് നല്ലതാണെന്ന് പറയുന്നു." ഗംഗ വീണ്ടും തന്റെ മനസ്സളക്കുന്നു.   മുന്‍കൂട്ടി അറിയിച്ചിരുന്നത് കൊണ്ടാവാം തന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെയായിരുന്നു അവിടെയുള്ളവരുടെ പെരുമാറ്റം. ചെറുതെങ്കിലും വൃത്തിയുള്ള ഒരു മുറി. ജനാലയിലൂടേ, ദൂരെ അലറിപ്പായുന്ന നദിയും, അതിന്റെ കരയില്‍ ക്ഷേത്രവും കാണാം. പുറത്തേക്ക് നടന്ന ഗംഗ പെട്ടെന്ന് തിരിഞ്ഞു നോക്കി പറഞ്ഞു.   " നീയൊന്ന് ഫ്രഷ്‌ ആയി വാ. യാത്രാ ക്ഷീണമൊന്നുമില്ലേല്‍ നമുക്ക് അമ്പലം വരെ പോയി വരാം." പെട്ടെന്ന് തന്നെ റെഡിയായി ചെന്നത് കണ്ടിട്ട് അവള്‍ പറഞ്ഞു.   "കാട് കേറാനുള്ള ആര്‍ത്തി ഇപ്പോഴും അതുപോലെ ഉണ്ടല്ലേ . ഞാന്‍ കരുതിയേയില്ല വീടും വീട്ടുകാരേം ഒക്കെ വിട്ട് രണ്ടു ദിവസത്തേക്ക് നീ ഇങ്ങു പോരുമെന്ന്." മറുപടി വെറുതെ ഒരു ചിരിയിലൊതുക്കി. കാട് കേറാനുള്ള ആര്‍ത്തി മാത്രം പോരല്ലോ അതിന്. രാഹുലിനെ പോലെ ഒരാളെ കൂട്ട് കിട്ടിയതിന്റെ മെച്ചം.  ചൊവ്വാഴ്ച ആയതിനാലാവും നല്ല തിരക്കുണ്ടായിരുന്നു ക്ഷേത്ര പരിസരത്ത്. ബലിയര്‍പ്പിച്ച ശേഷം പ്രസാദമായി കിട്ടിയ ആട്ടിന്‍ തലകള്‍ കൈയില്‍ പിടിച്ചു പ്രദക്ഷിണം വെയ്ക്കുന്ന പലരേയും കണ്ടു. രണ്ടുമൂന്ന് സ്ഥലത്ത് മൃഗങ്ങളെ അറക്കുന്നതിനായുള്ള സ്ഥലങ്ങള്‍ . പ്രധാന ക്ഷേത്രത്തില്‍ കടന്ന താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി എന്ന് വേണം പറയാന്‍ . പണ്ട് കണ്ട ഫോട്ടോ അതേപോലെ മുന്നില്‍ . 'ഛിന്നമസ്തിക' എന്നറിയപ്പെടുന്ന കാളീ വിഗ്രഹം, പഴക്കമെത്ര എന്ന് തിട്ടപ്പെടുത്തിയിട്ടാല്ലാത്ത ഇവിടം താന്ത്രിക കര്‍മങ്ങള്‍ക്ക് പ്രസിദ്ധമാണെന്ന് കേട്ടിട്ടുണ്ട്.   നാട്ടിലെ ക്ഷേത്രങ്ങളില്‍ എത്തിയാല്‍ കിട്ടുന്ന ഒരു മനസ്സമാധാനം എന്തോ ഇവിടെ അനുഭവപ്പെട്ടില്ലല്ലോ എന്ന് അല്പം നിരാശയോടെ ഓര്‍ത്തു പോയി. ഒരു ഭീതിയാണ് ഇവിടെ മനസ്സിനെ കീഴ്പ്പെടുത്തിയത്. തിരിച്ചു ആശ്രമത്തിലേക്ക് നടന്നു കയറവേ തന്നെ അത്ഭുതപ്പെടുത്തിയത് , തന്റെ മനസ്സ് മുംബൈയില്‍ തന്നെയാണെന്ന് മനസ്സിലാക്കി ഒരു അശരീരി പോലെ തോന്നിച്ച, മൈന്‍ഡ് റീഡിംഗ് എക്സ്പെര്‍ട്ടായിരുന്ന ഗംഗയുടെ വാക്കുകളായിരുന്നു"അല്ലെങ്കിലും നിനക്ക് നഗരത്തിലെ തിരക്കുകളെ പറ്റൂ പെണ്ണേ.."
  21 Posted by Nanda

 • നാട്ടുവഴിയിലെ  ഓരം ചേർന്ന് കിടന്ന  പാറക്കല്ലിൽ  ഋതുഭേദങ്ങൾ   ഇങ്ങനെ  കൊത്തിയിട്ടിരുന്നു ..."എനിയ്ക്ക് കിട്ടിയത്  ഞാൻ നിങ്ങൾക്ക് തന്നു..."ഋതുഭേദങ്ങൾ   തഴുകിയത് കൊണ്ടാവും  അതിന്റെയുള്ളിൽ നിന്നും  ഒരു  ചെറിയ  ഉറവ  കിനിഞ്ഞിരുന്നു ..!   ഇതുവരെ   ആരും  കാണാത്തതുകൊണ്ടാവും  അതിനിത്ര   പരിശുദ്ധി..!നാട്ടുവഴിയിലെ  പൊടി മൂടിയ  ഓരോ കാൽപ്പാടുകളും   ഓരോ കഥ പറഞ്ഞു.   ഋതുഭേദങ്ങളുടെ കഥ...  നീണ്ടു  വെളുത്ത് മെലിഞ്ഞ ഓമനത്തമുള്ള വിരലുകളും , നീട്ടി വളർത്തി  ചായം  പുരട്ടി  മനോഹരമാക്കിയ  നഖങ്ങളും കണ്ട്  കൂർത്ത കണ്ണുകൾ പറഞ്ഞു.." വെട്ടിക്കള .. " തന്നിൽ കൊതിയോടെ നോക്കിയ കണ്ണുകളെയെല്ലാം സ്മരിച്ച്  പാവം വിരലുകൾ... വിരഹവേദന താങ്ങാനാവാതെ  നഖങ്ങൾ മരണം പൂകി..നീണ്ടു മെലിഞ്ഞ കൈകളിൽ  തുള്ളിക്കളിച്ച കുപ്പിവളകളുടെ കിലുക്കം കേട്ട് അസഹ്യതയോടെ   കാതുകൾ  ആജ്ഞാപിച്ചു.."പൊട്ടിച്ച്‌  കള "..കുപ്പിവളച്ചില്ലുകളുടെ കിലുക്കം സ്വപ്നം തകർന്ന ശബ്ദം  പോലിരുന്നു..കാറ്റിൽ പറക്കുന്ന   നീണ്ട  അളകങ്ങളെ  തൂത്തെറിഞ്ഞ്  ഒരു അശ്ശരീരി ....."നാശം..ഇതിനിത്ര ഭംഗി  വേണ്ട"സ്നേഹത്തോടെ മുഖം വെട്ടിച്ച്  ചിരിയ്ക്കുമ്പോൾ  , ഊഞ്ഞാലാടുന്ന   ജിമുക്കികളെയും  ശപിച്ചു...."ഊരിക്കള ".."   ഈ  നീണ്ടു വിടർന്ന  കണ്ണുകൾ  കൊണ്ട്  ആരെയും നോക്കല്ലേ ..  ക്ഷണിയ്ക്കുന്ന കണ്ണുകളാണ് ...ഇതെനിയ്ക്ക് മാത്രം മതി... എനിയ്ക്ക് ചുംബിച്ചുറക്കാൻ  ...ചുംബിച്ചുണർത്താനും " .. ( അത് പണ്ട്  കേട്ട് മറന്ന സ്നേഹത്തിന്റെ കുറുകലായിരുന്നു...!)  മറന്നതോ?   അതോ  മറന്നെന്ന്  നടിച്ചതോ?   കണ്ണുകൾ  കുത്തിപ്പൊട്ടിയ്ക്കാൻ    പറയുമോ എന്നോർത്ത്  ഭയന്ന് ...  കാൽപ്പാടുകൾ  അമ്മയുടെ ഗർഭപാത്രം അന്വേഷിച്ചു...പാറക്കല്ലിൽ ലിഖിതങ്ങൾ  ഒരിയ്ക്കലും മാഞ്ഞില്ല..!  അതൊരുപാട് കഥകൾ പറഞ്ഞു ...സ്നേഹത്തിന്റെ ..  സ്നേഹശൂന്യതയുടെ .. ചതിയുടെ .. പ്രണയത്തിന്റെ... പ്രണയനഷ്ടങ്ങളുടെ ...ഊടും പാവും ചേർത്ത കഥകൾ....അതിൽ   പുതിയൊരു  ലിഖിതം കൂടി   തെളിഞ്ഞു..."എനിയ്ക്ക്  കിട്ടാത്തതും കൂടി  ഞാൻ  നിങ്ങൾക്ക് തരുന്നു.. കാരണം ,  ഞാൻ  നിങ്ങളെ സ്നേഹിയ്ക്കുന്നു .." 

  Jun 23, 2017 15