ശിവനന്ദ 's Entries

6 blogs
 • ( ഒരു   പാർട്ടിയുടെ   യുവജന   സംഘടന   പരിസ്ഥിതി   മാനിഫെസ്റ്റൊ   പ്രകാശനം   ചെയ്ത സന്ദർഭത്തിൽ,     അതിനെക്കുറിച്ചു   അഭിപ്രായം  ആരാഞ്ഞുകൊണ്ട്  ,,  പാർട്ടി   ദിനപ്പത്രത്തിൽ   പത്രാധിപരുടെ  ഒരു  കുറിപ്പ്  വന്നതുപ്രകാരം,  ഞാൻ  എഴുതി  പത്രത്തിലേയ്ക്കു  അയയ്ക്കുകയും,  പ്രസിദ്ധീകരിച്ചു വരികയും  ചെയ്ത  ഒരു  ലേഖനം   ആണിത്.     ഈ ലേഖനം   ,  പ്രകൃതിയെ   ഒരുപാട്   സ്നേഹിയ്ക്കുന്ന  ആളെന്ന  നിലയിൽ ,  ഞാൻ,    പരിസ്ഥിതി ദിനത്തിനു വേണ്ടി   സമർപ്പിയ്ക്കുന്നു .  ജൂണ്‍  - 5 പരിസ്ഥിതി  ദിനം.)                           പ്രകൃതിയും   മനുഷ്യനും  പരസ്പര പൂരകങ്ങൾ ...          ---------------------------------------------------------------------------                                                                                                            ശിവനന്ദ .                                                              പരിസ്ഥിതി മാനിഫെസ്റ്റോയെക്കുറിച്ച്‌   അഭിപ്രായം   പറയാനുള്ള  അറിവ്‌   എനിയ്ക്കുണ്ടോ   എന്നറിയില്ല.   എങ്കിലും   എനിക്ക്‌   തോന്നുന്ന   ചില   കാര്യങ്ങള്‍   ഒന്ന്‌   കുറിക്കണമെന്ന്‌   തോന്നി  .  പ്രകൃതി  മനുഷ്യന്‌   വേണ്ടിയോ   മനുഷ്യന്‍   പ്രകൃതിയ്ക്ക്‌    വേണ്ടിയോ   എന്നതിനപ്പുറം   പ്രകൃതിയും   മനുഷ്യനും   പരസ്പരപൂരകങ്ങളാണ്‌   എന്ന്‌   പറയാന്‍   ഞാനിഷ്ടപ്പെടുന്നു.                   ഒരു   കടുത്ത   ഈശ്വരവാദിയോ   നിരീശ്വരവാദിയോ   അല്ല   ഞാന്‍. ....... നാം   കാണാത്ത   ഒന്നിനേക്കുറിച്ച്‌   എങ്ങനെ   ആധികാരികമായി   പറയാന്‍   കഴിയും ?     പക്ഷേ  ,   ഇതിനെല്ലാം   മുകളില്‍   ഏതോ   ഒരു   ശക്തിയുടെ   ഇടപെടലുകള്‍   ഞാന്‍   അനുഭവിക്കുന്നു.       നന്‍മ   നിറഞ്ഞ   മനസ്സോടുകൂടി   പ്രകൃതിയിലേക്ക്‌   നോക്കിയാല്‍   ഈശ്വരന്റെ   സാമിപ്യം   അനുഭവിയ്ക്കാമെന്നിരിയ്ക്കെ,    പ്രകൃതിയെ   ഈശ്വരനായി   കാണാനാണെനിക്കിഷ്ടം.       പ്രകൃതിനാശത്തെ   ശാസ്ത്രീയമായി   കാണുന്നതിലുപരി   വൈകാരികമായാണ്‌     ഞാന്‍ കാണുന്നത്‌.       മുറ്റത്ത്‌   ഒരു   തുളസിച്ചെടിപോലും   നട്ടുപിടിപ്പിക്കാതെ   സിമന്റ്    തേച്ചുപിടിപ്പിച്ചിട്ട്‌,    ഇത്തിരി   തുളസിവെള്ളം   തിളപ്പിക്കാന്‍,    മുറ്റത്തൊരു   പൂക്കളമിടാന്‍,    ക്ഷേത്രത്തിലേക്ക്‌   ഇത്തിരി   പൂക്കള്‍   കൊടുക്കാന്‍   അയല്‍പക്കങ്ങളിലൂടെ   നെട്ടോട്ടമോടുന്ന   ചില   കാഴ്ചകള്‍   എന്നില്‍   അസ്വസ്ഥതയുണ്ടാക്കുന്നു.      പാദത്തില്‍   ഇക്കിളികൂട്ടുന്ന   മണല്‍ത്തരികളിലൂടെ    പുഴയോരത്ത്‌   നടന്ന   മധുരസ്മൃതികള്‍   മായുന്നതിനു   മുന്‍പേ,    ഒരിയ്ക്കല്‍   തലോടിയ   പുഴ   ഇന്നെല്ലാം   തല്ലിത്തകര്‍ത്ത്‌   മരണക്കയങ്ങളൊരുക്കുന്നത്‌,    ഒരു തരി   മണല്‍   തേടി    പുഴയിറമ്പിലൂടെ  അലയേണ്ടിവരുന്നതിന്റെ      നേര്‍ക്കാഴ്ചയല്ലേ ?    കുഞ്ഞിന്‌   ആയിരക്കണക്കിന്‌   രൂപയുടെ   മുന്തിയ   കളിപ്പാട്ടങ്ങള്‍   വാങ്ങിക്കൊടുത്ത്‌   ലോകം   കീഴടക്കിയ   സംതൃപ്തിയോടെ   ഇരിക്കുന്ന   മാതാപിതാക്കളെ   ഒറ്റ   ചോദ്യത്തിലൂടെ   കുഞ്ഞ്‌   തോല്‍പിച്ചുകളയും ,       " ഇത്തിരി   മണ്ണും   ചിരട്ടയും  തരുമോ    മണ്ണപ്പം   ചുട്ടുകളിക്കാന്‍ ? "        എന്തുപറയും   നമ്മള്‍ ?    സിമന്റിട്ട്‌    മിനുക്കിയ   മുറ്റത്തെവിടെയാണ്‌   മണ്ണ്‌ ?    എവിടുന്നാണൊരു   ചിരട്ട   കൊടുക്കുക ?    കേരളത്തിലെവിടെയാണ്‌    കേരങ്ങള്‍ ?    തേങ്ങാപ്പാല്‍   പൊടിയായി   കൂടുകളില്‍   കിട്ടുമ്പോള്‍പ്പിന്നെ   നമുക്കെന്തിനാണ്‌   തേങ്ങ   അല്ലേ ?....കഷ്ടം !....                                                                  എന്റെ   കുഞ്ഞ്‌  കണ്ണുതുളഞ്ഞ   ഒരു   ചിരട്ടയില്‍     മണല്‍   വാരിക്കൊണ്ടോടുന്ന   കാഴ്ച   വളരെ   ഹൃദ്യമായിരുന്നു.    നിര്‍ദ്ദിഷ്ടസ്ഥാനത്തെത്തുമ്പോഴേക്കും    മണലെല്ലാം   ചോര്‍ന്നു   പോയിരിക്കും.    ശ്രമം   വൃഥാവിലായപ്പോള്‍   അവന്‌   സങ്കടം.    എന്താണ്‌   സംഭവിച്ചതെന്ന്‌   മനസ്സിലായില്ലെങ്കിലും   അവന്‍   ശ്രമം    തുടര്‍ന്നുകൊണ്ടേയിരുന്നു.    ഫലം   തഥൈവ.    ദേഷ്യത്തോടെ   ചിരട്ട   വലിച്ചെറിഞ്ഞു.    നിമിഷങ്ങള്‍ക്കകം    അവസാനശ്രമമെന്നോണം   ഒരിയ്ക്കല്‍ കൂടി.     ഇക്കുറി   അവനാ   അത്ഭുതക്കാഴ്ച കണ്ടു !    മണല്‍   ചോരുന്ന   കാഴ്ച !    കരച്ചില്‍   മാറി,   നിരാശ മാറി,   പിന്നീട്‌   ചിരട്ടയില്‍   മണല്‍   വാരിയിട്ട്‌   ചോര്‍ത്തുന്നതായി   രസം.     പരാജയത്തില്‍   തളര്‍ന്ന്‌   പിന്‍മാറാതെ,    അതിനെ   കൌതുകത്തോടെ   നോക്കാന്‍ -  അതില്‍ നിന്നും   പുതിയൊരു   കണ്ടുപിടുത്തം   നടത്താന്‍   പ്രകൃതി   അവനെ   പഠിപ്പിക്കുകയാണെന്നെനിക്ക്‌   തോന്നി.       പക്ഷേ,   പ്രകൃതിയെന്ന   പാഠശാല   ഇന്ന്‌   നമ്മുടെ   കുഞ്ഞുങ്ങള്‍ക്ക്‌   അന്യമാകുന്ന   കാഴ്ച   വേദനാജനകം.                                          അവര്‍ക്ക്‌   വാരി   വിരലുകള്‍ക്കിടയിലൂടെ   ചോര്‍ത്തി   ഇക്കിളിയാവാന്‍   മണല്‍   വേണം,    അപ്പം   ചുടാന്‍   മണ്ണ്‌   വേണം,    കപ്പയില   കൊണ്ട്‌   പിണ്ടിമാലയുണ്ടാക്കണം,    കായ   കൊണ്ട്‌   പമ്പരമുണ്ടാക്കണം,    ഓടലിന്റെ   കായകൊണ്ട്‌   പടക്കം   പൊട്ടിക്കണം,    തോട്ടിറമ്പില്‍   നിന്നും   കൈതപ്പൂവെന്ന   അത്ഭുതപുഷ്പം   പറിയ്ക്കണം,   ഇലഞ്ഞിപ്പൂവിന്റെ     ലഹരിഗന്ധം   നുകരണം,     പരല്‍മീനുകളെ    തോര്‍ത്തിട്ട്‌   പിടിയ്ക്കാന്‍   തോടുകള്‍ വേണം,   അങ്ങനെയങ്ങനെ.......                                                                 ഇതെല്ലാം   തല്‍ക്കാലം   എന്റെ    സ്വപ്നങ്ങളാണെന്നറിയുമ്പോള്‍ത്തന്നെ   ഞാനുറപ്പിക്കുകയാണ്‌,    ആ   സ്വപ്നത്തിലേക്ക്‌   ഞാന്‍   നടന്നടുത്തുകൊണ്ടിരിക്കുന്നു.    ചവിട്ടിനടക്കാന്‍   എന്റെ    മുറ്റത്തിത്തിരി   മണ്ണ്‌   ബാക്കിയിടുമ്പോൾ ,    വവ്വാലിന്‌   കായ   തിന്നാനൊരു   ബദാംമരം   നടുമ്പോൾ ,     ചിത്രശലഭങ്ങള്‍ക്കുവേണ്ടി   ശലഭത്തോട്ടം   തീര്‍ക്കുമ്പോൾ ,    പൂജാപുഷ്പങ്ങള്‍ക്കായി   ചെത്തിയും   ചെമ്പരത്തിയും   നടുമ്പോൾ ,    ഫലവൃക്ഷങ്ങള്‍   പിടിപ്പിച്ച്‌   പക്ഷികളെയും   അണ്ണാറക്കണ്ണന്‍മാരെയും   ക്ഷണിക്കുമ്പോൾ  ,    ഗൃഹാതുരത്വമുണര്‍ത്തുന്ന   ഓര്‍മ്മപ്പൂക്കള്‍ക്കായി   ഇലഞ്ഞിമരവും   കാപ്പിച്ചെടിയും   നടുമ്പോൾ............................ ഞാനറിയുന്നു,   എന്റെ                സ്വപ്നങ്ങള്‍   എത്രമേല്‍   തീവ്രമാണെന്ന്‌.    ആ   തീവ്രതയല്ലേ   അത്‌   യാഥാര്‍ത്ഥ്യമാകുന്ന   കാഴ്ച   തെളിയിക്കുന്നത്‌ ?                                                      എന്റെ   ജീവസ്പന്ദനങ്ങള്‍   തൊട്ടറിഞ്ഞ,    ഒരുപാട്‌   പാഠങ്ങള്‍   പഠിപ്പിച്ച   സ്വപ്നങ്ങളെയും   സത്യങ്ങളെയും   കാട്ടിത്തന്ന   പ്രകൃതിയെ   മാറോടണയ്ക്കുമ്പോൾ,    ഞാന്‍   കൊതിച്ചുപോകുന്നു   ഇതെല്ലാം....       എനിക്ക്‌   മഴയുടെ   സംഗീതം   കേള്‍ക്കണം,    മുളങ്കാടുകളുടെ    ഈണമറിയണം,    വിഷമില്ലാത്ത   പുഴവെള്ളം   ഒരു കുമ്പിള്‍   കോരിയെടുത്ത്‌   മുഖത്ത്‌   തെറിപ്പിയ്ക്കണം,    മുറ്റത്ത്‌   മഞ്ഞിന്‍കണികകളണിഞ്ഞുനില്‍ക്കുന്ന   നന്ത്യാര്‍വട്ടപ്പൂവ്‌   കണ്ണുകളില്‍   കുടഞ്ഞ്‌   അനുഭൂതിയില്‍   ലയിക്കണം,    നഷ്ടപ്പെട്ട   മഴയും   മഴവില്ലും   തിരികെ   വരണം,    പാറമടകളേയും   മണല്‍ക്കുഴികളേയും   ഭയക്കാതെ   നടക്കണം.   അങ്ങനെയങ്ങനെ.........                                                    പക്ഷേ....നമ്മുടെ   മനസ്സില്‍   അവശേഷിച്ച   ഒരു തുണ്ട്‌   നിലാവ്‌   തിരികെ   വാങ്ങി   ചന്ദ്രന്‍   എന്നെന്നേയ്ക്കുമായി   നമ്മോട്‌   യാത്ര   പറയുമെന്നും,    സൂര്യന്‍   നമ്മെ   വാരിപ്പുണരുമെന്നും   ശാസ്ത്രം   മുന്നറിയിപ്പ്‌   തരുമ്പോള്‍  ..........എങ്ങോട്ടാണ്‌   ഓടി   രക്ഷപ്പെടേണ്ടതെന്നെനിക്കറിയില്ല.  .......                                                    തോട്ടങ്ങളാണ്‌   അനശ്വരതയുടെയും   സ്വര്‍ഗ്ഗത്തിന്റെയുമൊക്കെ   പര്യായങ്ങളായി   പരിശുദ്ധ ഖുറാന്‍   പരാമര്‍ശിക്കുന്നതെന്നിരിക്കെ,        "എന്തിനാണ്‌   മരം   നടുന്നത്‌ ?    ഇതിന്റെ    ഫലം   അനുഭവിക്കുന്നതിന്‌   മുന്‍പേ   മരിച്ചുപോയാലോ ? "        എന്നെന്നോട്‌   ചോദിച്ചവരോട്‌  ,   പ്രവാചകന്‍   മുഹമ്മദ്‌ നബിയുടെ   വചനം   തന്നെയാണ്‌   ഞാന്‍   മറുപടിയായി   പറഞ്ഞത്‌...........    " നാളെ   അന്ത്യദിനമാണെന്നറിഞ്ഞാലും   ഒരു   മരമുണ്ടെങ്കില്‍ നീയത്‌ നട്ടുനനയ്ക്കുക. ..........."                                                            ------------------------------
  19 Posted by ശിവനന്ദ

  Jun 03, 2016 19
 •                         അവസാനത്തെ  സെൽഫി .                           ----------------------------------------                                                                                                  ശിവനന്ദ .            രണ്ടാമത്തെ  ഷോ  കഴിഞ്ഞ്   അവനിറങ്ങി .   തീയേറ്ററിന്റെ   പാർക്കിങ്ങിലേയ്ക്ക്   തിക്കിത്തിരക്കി.   രണ്ട്   പെഗ്ഗടിച്ചതിന്റെയും   കഞ്ചാവിന്റെ  രണ്ട്   പുകയെടുത്തതിന്റെയും   അഹങ്കാരത്തിൽ ,   ഹെൽമറ്റ്   എടുത്തത്   തിരികെ   വച്ച് ,   അവൻ  വണ്ടിയെടുത്തു....   പതിവായി   കഴിയ്ക്കാറുള്ള   തട്ടുകടയുടെ   മുന്നില്   വണ്ടി  നിന്നു ...   നാശം,,,  അത്   അടച്ചിരിയ്ക്കുന്നു... വൈകിച്ചെന്നാൽ   ഭക്ഷണം   തരില്ലെന്ന്  പറഞ്ഞ   അമ്മയെയും   പ്രാകി.   സെക്യൂരിറ്റി  ജോലിക്കാരൻ   അച്ഛൻ  രാത്രി   പുറപ്പെടും മുൻപ്   വീട്ടിലെത്തണമെന്നാണ്  ഓർഡർ.   പിന്നേ ..എത്തി.. വണ്ടിയെടുക്കാനൊരുങ്ങിയപ്പോൾ   വിളക്ക് കാലിനു ചുവട്ടിലൊരു   ഞരക്കം...   ഹ.. അതെന്ത്  വള്ളിക്കെട്ട്..?   ചെന്ന്   നോക്കി.    ചുവന്ന   പഴന്തുണിക്കെട്ട്   പോലെ  ...   കള്ളും   കഞ്ചാവും   ഒരുമിച്ച്   പ്രവൃത്തിച്ചിട്ടും   അതൊരു  മനുഷ്യരൂപമാണെന്നവൻ   തിരിച്ചറിഞ്ഞു...!   നാശം   പിടിയ്ക്കാൻ... ഇടിച്ചിട്ടിട്ട്   പൊടീം  തട്ടി  പോയി...   കൊഴുത്ത   ചോരയുടെ   മണം ... അവൻ  മൊബൈലെടുത്തു .   "രക്ഷിയ്ക്കണേ  മോനേ ..."   തനിയ്ക്ക്   നേരെ  നീണ്ട  ചോരക്കൈയ്യുടെ   വിറയൽ   കണ്ടപ്പോൾ   അവനിലെ  ലഹരിയ്ക്ക്   ഭ്രാന്ത്  പിടിച്ചു...   അയാളുടെ   അടുത്ത്   മുട്ടുകുത്തിയിരുന്ന്   അവനെടുത്തു ,  ഒരു  ഉഗ്രൻ  സെൽഫി  !   പിന്നെയുമെടുത്തു ...  പിന്നെയും   പല  കോണുകളിൽ  നിന്ന്... , ..ആഹാ..!  തകർത്തു ...!  അടിപൊളി   സെൽഫി ...!   രാത്രി   ഇത്രയും   വൈകിയത്കൊണ്ട്   ഇതാരും   കണ്ടുകാണില്ല .   ആർക്കും    കിട്ടിക്കാണില്ല   ഈ  ഭാഗ്യം..!  ചൂടാറും  മുന്നേ   ഫേസ് ബുക്കിലിടണം .   നേരം   വെളുത്താൽ,  ഏതെങ്കിലും  അവന്മാര്   ഓവർ ടേക്ക്   ചെയ്യും....   അവൻ  വണ്ടി   പറപ്പിച്ചു....   വീടിലെത്തിയ   പാടെ  ഫേസ് ബുക്ക്   തുറന്ന് ,  പടം   അതിലിട്ടു .   അതിലേയ്ക്ക്   നോക്കി   അവൻ   ചിരിച്ചു...  ലഹരി   പതഞ്ഞ   ചിരി...   കമ്പ്യൂട്ടറിന്റെ   സ്ക്രീൻ   ഓഫ്   ചെയ്ത് ,  അതിന്റെ   മുന്നിൽത്തന്നെ   കിടന്നു.  സൈൻ ഔട്ട്‌ ചെയ്തില്ല.   ഷട്ട് ഡൌൻ  ചെയ്തില്ല ...   ഉറങ്ങി....   രാവിലെ  ചാടിപ്പിടച്ച്  എഴുന്നേൽക്കുമ്പോഴും   ലഹരി   തീർത്തും   വിട്ടൊഴിഞ്ഞിരുന്നില്ല .    അമ്മയുടെ   ദേഷ്യം   കൊണ്ട്   വീർത്ത    മുഖം   കണ്ടില്ലെന്ന്   നടിച്ച് ,  ഫേസ് ബുക്കിലെയ്ക്കോടി .   എത്ര   ലൈക്ക്   വീണു കാണുമിപ്പോൾ...!   അതെ... !   അൽപ നേരം   കൊണ്ട്   ഒത്തിരി  ലൈക്കുകൾ ..!   സന്തോഷം   കൊണ്ട്   വീർപ്പുമുട്ടി .   തന്നെ   സൂപ്പർ സറ്റാറാക്കിയ   ചിത്രം..!  അവനത്  ഒത്തിരി   ഇഷ്ടത്തോടെ  നോക്കി....   നോക്കിയിരിയ്ക്കെ   അവന്റെ   കണ്ണുകൾ   മിഴിഞ്ഞു..... വിശ്വാസം   വരാതെ    വീണ്ടും .... വന്യമായൊരു   ഭയത്തോടെ   സ്ക്രീൻ   ഓഫ്‌   ചെയ്തു... വെറുതെ   തോന്നിയതാണോ ?   ഒരിയ്ക്കൽക്കൂടി   ഓൺ ചെയ്ത് നോക്കാൻ  നീട്ടിയ  കൈകൾ  പേടിയോടെ  പിൻവലിച്ചു ....  ഒരു തിക്കുമുട്ടൽ   പാഞ്ഞു വന്ന്  തൊണ്ടയിൽ  തടഞ്ഞു....   ദേഹത്താകമാനം   ഒരു   കുളിർ   പാഞ്ഞു....   ഫോണിന്റെ   ശബ്ദം   നടുക്കി... ഫോണെടുത്ത  അമ്മയുടെ   നിലവിളി   കേട്ടവൻ    ചെവി  പൊത്തി...ഒടുക്കം  അവനൊന്നു നിലവിളിച്ചു..അതൊരു  അലർച്ചയായി ..   " മോനേ  നമ്മുടച്ഛൻ ..."   ഒന്നും   കേൾക്കാനവൻ   നിന്നില്ല.   ബൈക്കെടുത്ത്   പാഞ്ഞു.   എങ്ങോട്ടെന്നില്ലാതെ.....                                                             ..................   കലുങ്കിൽ  തട്ടി   തലകുത്തി   മറിഞ്ഞ   ബൈക്കിന്റെ   അടിയിൽ   അവൻ അമർന്ന്  കിടന്നു.  കലുങ്കിനു  താഴത്തെ   ഇരുട്ടിൽ .....   'രക്ഷിയ്ക്കണേ '    എന്നവൻ  നിലവിളിച്ചൊ ?  ആരെങ്കിലുമൊന്ന്   രക്ഷിച്ചെങ്കിൽ   എന്നവനാശിച്ചോ ?   ഒന്നുമറിയില്ല....   പക്ഷെ   അവനറിഞ്ഞു... ചോരച്ചൂട് ...  വന്യമായൊരു   ആനന്ദം..   ബോധത്തിന്റെയും   അബോധത്തിന്റെയും   ഇടയിൽ   ഏതോ   ഒരു   നിമിഷം... വിറയ്ക്കുന്ന   കൈ   കൊണ്ടവൻ   മൊബൈലെടുത്തു ...   അച്ഛന്റെ   മരണത്തോടൊപ്പം   സെൽഫിയെടുത്ത   മകന് ,   അവസാനമായി   ഒരു  സെൽഫി   കൂടി  എടുക്കാൻ   മോഹമായി....സ്വന്തം ....മരണത്തോടൊപ്പം...                                                   ************
  25 Posted by ശിവനന്ദ

  Apr 22, 2016 25
 •                        വിഷുപ്പക്ഷിയുടെ  പാട്ട് .                           ---------------------------------------                                                                                   --  ശിവനന്ദ .                   കൈയ്യിലിരുന്ന്   തിളങ്ങുന്ന   സ്വർണ്ണ നാണയത്തിലേയ്ക്ക്  നോക്കി   അവർ   വെറുതെ   ഇരുന്നു .   വിഷുക്കൈനീട്ടം....  മകൻ   തന്ന  വിഷുക്കൈനീട്ടം .....  മറ്റേ   കൈയ്യിൽ   ഒരു  ഇരുപത്തഞ്ച്   പൈസയുടെ   തുട്ട്  ഉണ്ടോ ?   അവർ   നോക്കി.   ഇല്ല.   ഉണ്ടായിരുന്നെങ്കിൽ  ഏത്   കൈയ്യാവും   ഭാരം  കൊണ്ട്   താഴുക ?   അവർ  വെറുതെയൊന്നു   ചിരിച്ചു.   ഇതെങ്ങനെയാണ്  ഇതുപോലെ   ചിരിയ്ക്കാൻ  പഠിച്ചത് ?  തിളച്ചുമറിയുന്ന   ലാവയെ   ഉള്ളിലൊതുക്കിയ   അഗ്നിപർവ്വതത്തിന്റെ   ശാന്തത   പോലെ ?  മഴമേഘങ്ങളെ   പിന്നിലൊതുക്കി   ഒളിഞ്ഞു  നോക്കുന്നൊരു   നിലാച്ചിന്ത്   പോലെ ?                  കണിക്കൊന്ന   നിറയെ   പൂത്തിരിയ്ക്കുന്നു...!!  നിറയെ   സ്വർണ്ണമണികൾ....!!!   കൈയ്യിലിരിയ്ക്കുന്ന   സ്വർണ്ണ നാണയത്തിനോ   ആ സ്വർണ്ണമണികൾക്കൊ   കൂടുതൽ   ഭംഗി ?   അവർ   വീണ്ടും   ചിന്തിച്ച്   നോക്കി .   ചിന്തകൾ   ആരോടാണ്   പങ്ക്   വയ്ക്കുക ?   വട്ടു പിടിച്ച   ചിന്തകള്   എന്നാണ്   മക്കൾ  വിശേഷിപ്പിയ്ക്കുക.    ആയിക്കോട്ടെ.   ഈ  വട്ടു   പിടിച്ച   ചിന്തകൾ   തനിയ്ക്ക്   അത്യാവശ്യമാണെന്ന്   അവരോർത്തു .    അതൊരു   ചെപ്പിനുള്ളിലിട്ടു   അടയ്ക്കാം.   അതിൽ   കാപ്പിപ്പൂവും   ശീമക്കൊന്നപ്പൂവും  ഗന്ധരാജൻ  പൂവും  എല്ലാം.....   തൊടിയിൽ   ഓടി നടന്നു പിടിച്ച   തുമ്പിയും   കിടക്കട്ടെ   ചെപ്പിനുള്ളിൽ.... കല്ലെടുപ്പിയ്ക്കാത്ത   തുമ്പി....  വാലിൽ   ചരട്   കെട്ടി   പറപ്പിയ്ക്കാത്ത   തുമ്പി.....   വിഷു സദ്യ   കഴിഞ്ഞ്  എലാവരും  വിശ്രമിയ്ക്കാൻ   പോയപ്പോൾ ,  വിഷുക്കൈനീട്ടം   എടുത്ത്   വീണ്ടും   തിരിച്ചും മറിച്ചും   നോക്കി.   ഇതിനു മാത്രം   ഇതെന്താണ്   ഇത്ര   നോക്കാനുള്ളത്   എന്നവർ ആലോചിച്ചു....   ശ്ശെ ...   ആ  ശബ്ദത്തിന്  നിരാശയുടെ   ചുവയുണ്ടായിരുന്നോ ?   " അമ്മേ "...   ഞെട്ടി.   " അമ്മ കുറെ   നേരായല്ലൊ   ഈ  കോയിൻ   നോക്കിക്കൊണ്ടിരിയ്ക്കുന്നു  !   എന്തേ   ഇഷ്ടായില്ലേ ?   എത്ര   വില  കൊടുത്തെന്നറിയോ ! "   മകന്റെ   മുഖത്തേയ്ക്ക്   സൂക്ഷിച്ചു  നോക്കി.   " സന്തോഷമായോ   അമ്മയ്ക്ക് ?"   അവനെ   നോക്കി   വെറുതെ  ചിരിച്ചു .   അവർക്ക്   മാത്രം   സ്വന്തമായുള്ള   ആ  പ്രത്യേക തരം   ചിരി....അതിന്റെ   അർത്ഥത്തിനു പോലും   പിടി കൊടുക്കാത്ത   ചിരി.....   മകൻ   സംതൃപ്തിയോടെ   തിരിഞ്ഞ്   നടന്നു.   "മോനേ .."   ആ  പിൻവിളിയ്ക്ക്   എന്ത്  അർത്ഥമാണുള്ളത്   എന്ന്  ആ  നിമിഷം   അവർ   ചിന്തിച്ചില്ല.   ആ  ചിന്തയുടെ  അഭാവത്തിൽ   അവർ  തോറ്റുപോയി ....   മകന്റെ   കണ്ണിലെ   ചോദ്യചിഹ്നത്തിൽ   നോക്കി   അവർ   പറഞ്ഞു.   " മോനെ ...  അമ്മയ്ക്കിത്   വേണ്ട.  ഇത്   നീയെടുത്തോ ..."   "ങേ ..!"   അമ്മയ്ക്ക്  സ്വർണ്ണനാണയം   വിഷുക്കൈനീട്ടമായി   കൊടുത്ത   ധനികനായ  മകൻ   ഞെട്ടുക   എന്നത്   അവിടെ   അത്യാവശ്യമായിരുന്നു...   " വേണ്ടെന്നോ ?  എന്തെ ?  ഇഷ്ടമായില്ലേ ?"   " ഇഷ്ടമായി.  ഇത്രയും   വിലപിടിപ്പുള്ള   വിഷുക്കൈനീട്ടം   ഏത്   മക്കളാണ്   അമ്മയ്ക്ക്   കൊടുത്തിട്ടുണ്ടാവുക ? "   അവൻ   ആ  അംഗീകാരം   അഭിമാനത്തോടെ   രുചിച്ചു.   " പിന്നെന്താ "?   " അമ്മയ്ക്ക്.... അമ്മയ്ക്ക്...വേറൊരു   സാധനം   മതി."   " എന്ത്   സാധനം"?   അഭിമാനക്കണ്ണുകളിൽ   അതിശയം ...   വിക്കി വിക്കി  പറഞ്ഞു ...   " ഒരു...ഒരു പാട്ട് ..."   " പാട്ടോ ?  എന്ത്   പാട്ട് ?"   ഇക്കുറി   വിക്കിയില്ല .   ആവേശത്തോടെ   പറഞ്ഞു.   "ഉം ...  വിഷുപ്പക്ഷിയുടെ   പാട്ട്."   " ങേ ?...!  "   ആ ശബ്ദം   ഞെട്ടലിന്റെയാണോ   അതിശയത്തിന്റെയാണോ   എന്ന്  തരം  തിരിയ്ക്കാൻ   ശ്രമിച്ചില്ല.   വലിയൊരു   തമാശ   കേട്ടത് പോലെ  ചിരിച്ച്   മറിയുന്നതിനിടയിൽ   അവൻ   പറയുന്നുണ്ടായിരുന്നു..   "വിഷുപ്പക്ഷിയുടെ   പാട്ടേയ് ...!  ഇങ്ങനെയുമുണ്ടോ   മനുഷ്യർക്ക്   വട്ട് ..!"   എങ്ങു നിന്നെന്നറിയാതെ    ഒരു   ഈറൻ മേഘം  മനസ്സിൽ  വന്നു നിറഞ്ഞു....   " നീ പോ ...എനിയ്ക്കല്പം   കിടക്കണം..."   കിടക്കയിലേയ്ക്ക്   ചാഞ്ഞു... കണ്ണുകളടച്ചു ....   മേഘങ്ങൾക്കിടയിലൂടെ   മനസ്സ്   ഊളിയിട്ടു.....  ആ  മനസ്സിനൊരു   നിഴൽ രൂപമുണ്ടായി .   നീണ്ടിടതൂർന്ന   മുടിയും , അതിൽ   ഇലഞ്ഞിപ്പൂ മണവുമുള്ളൊരു   രൂപം...  അത്  തൊടിയിൽ   ഓടിനടന്ന്   കുയിൽപ്പാട്ട്   പാടി....  എത്താക്കൊമ്പത്ത്  നിന്നും  ശീമക്കൊന്നപ്പൂക്കളും   കാപ്പിപ്പൂക്കളും   എത്തി വലിഞ്ഞ്  പറിച്ചു ....  വിഷുപ്പക്ഷിയുടെ   ഈണത്തിന്   ശബ്ദം   കൊടുത്തു ...   " അച്ഛൻ  കൊമ്പത്ത്... അമ്മ വരമ്പത്ത്.... കള്ളൻ  ചക്കേട്ടു ....കണ്ടാ മിണ്ടണ്ട ..."   അതൊരു   ഹൃദയഗാനമായി...   കണ്ണ് നനഞ്ഞു..... എവിടെയാണ് .... എവിടെയാണ്  ആ ഹൃദയഗാനം ?  ഒരു   പാവം  മനസ്സിനെ   ഉപേക്ഷിച്ച്   ആ വിഷുപ്പക്ഷി   എവിടെയാണ്   പോയത് ?   മനസ്സിന്റെ   മുറ്റത്തെ   കണിക്കൊന്നച്ചില്ലയിൽ  ഒരിയ്ക്കലും   വരാതെ പോയ   ആ വിഷുപ്പക്ഷിയുടെ   സംഗീതത്തിൽ  ഒരു   കുഞ്ഞു  ബാല്യവും ,   കുളിരുള്ളൊരു   കൗമാരവുമുണ്ടായിരുന്നു ...  പിന്നെ...... പിന്നെ.....    " ശാലു ..."   ഞെട്ടി..   " ദാ  വിഷുപ്പക്ഷിയുടെ   പാട്ട്.."   "ങേ "?.....   " നമ്മളൊന്നിച്ച്   കണ്ട  കൗമാരസ്വപ്നങ്ങൾക്ക്   ഈണം   പകർന്ന   പാട്ട്..."   " ഇത്..... ഇതെങ്ങനെ.....എവിടുന്ന് ....."   " ഇങ്ങിനി   വരാത്ത വണ്ണം   പോയില്ലേ  എല്ലാം.... അപശ്രുതികൾ..... അവതാളങ്ങൾ...."   " അപ്പൊ  ഇത്....  ഇതെങ്ങനെ...."   " നെറ്റിൽ  നിന്നും   കിട്ടാത്തതെന്തെങ്കിലും  ഉണ്ടോ  ഇപ്പോൾ?  ഡൌൻ ലോഡ്   ചെയ്തതാ.  നിനക്ക്  വേണ്ടി.."   കരച്ചിൽ   വന്നു .   " കരയരുത് .   നമുക്കും   നടക്കാം   കാലത്തിനൊപ്പം ..."   ................   " അമ്മയെന്താ   ഇങ്ങനെ   സ്തംഭിച്ചിരിയ്ക്കുന്നെ  ?  ആ   സിഡി  ഒന്ന്  പ്ലേ   ചെയ്ത്  നോക്കിയേ ..  ഞാൻ  ദേ  ഇപ്പൊ   നെറ്റിൽ  നിന്നും   ഡൌൻ ലോഡ്  ചെയ്തെടുത്തതാ ..  അമ്മേടെ   വിഷുപ്പക്ഷിയുടെ  പാട്ട്..  സന്തോഷമായില്ലേ  അമ്മയ്ക്ക് ?"   അവർ  ചിരിച്ചു .....കൗമാരസ്വപ്നങ്ങളുടെ   ആ  ശവപ്പെട്ടിയിൽ  നോക്കി  അവർ  വീണ്ടും   ചിരിച്ചു.....                                                            ****************
  32 Posted by ശിവനന്ദ

  Apr 02, 2016 32
 •     ' കൂട്ടം ' .... ഹൃദയത്തില്‍  തൊട്ട  ഹരിചന്ദനം .                 -------------------------------------------------------------------                                                                                                          --  ശിവനന്ദ.                 ഇത്  ചില   ആത്മബോദ്ധ്യങ്ങള്‍ .   കൂട്ടത്തില്‍  ഞാന്‍  പിന്നിട്ട   വഴികളേക്കുറിച്ച്  ചില   അടയാളപ്പെടുത്തലുകള്‍....            2013 - ഇല്‍  ഞാന്‍   കൂട്ടത്തില്‍   വന്നുചേര്‍ന്നു ,  നമ്മുടെ  വൈഗയോടൊപ്പം . ഒരുപാട്  അംഗങ്ങളുള്ള  ഈ  വലിയ   കുടുംബത്തില്‍ വന്ന്  അപരിചിതത്വത്തോടെ  ചുറ്റും   നോക്കിയ  എന്നെ  വളരെ   സ്നേഹത്തോടെ  സ്വീകരിച്ചു  ഇവിടുത്തെ   കുടുബാംഗങ്ങള്‍ .  വഴിയറിയാതെ   തപ്പിത്തടഞ്ഞ   എന്നെ  അത്യധികം   ക്ഷമയോട് കൂടി ,  ഇവിടുത്തെ   അധികാരികളുള്‍പ്പെടെ , ഓരോരുത്തരും   കാര്യങ്ങള്‍   പറഞ്ഞു മനസ്സിലാക്കിത്തന്നു .  നാളുകള്‍  പോകെ ,  ഞാനും   ഈ  കുടുംബത്തിലെ  ഒരംഗമായി .          എനിയ്ക്ക്   ധാരാളം   സുഹൃത്തുക്കളുണ്ടായി.  അനിയന്മാരും  അനിയത്തിമാരും  ഉണ്ടായി .   ചേച്ചിമാരും  ചേട്ടന്മാരും ഉണ്ടായി . ആളും   മുഖവുമറിയാതെ ,  ഞാന്‍  ശിവനന്ദയും , ചേച്ചിയും , ഓപ്പോളുമൊക്കയായി .  ഓണ്‍ലൈന്‍   സൌഹൃദങ്ങള്‍ , എപ്പോള്‍ വേണമെങ്കിലും   മാഞ്ഞു പോകാവുന്ന   കുറെ   അക്ഷരങ്ങള്‍  മാത്രമല്ലേ   എന്ന്   ഇവിടെയൊരു  സുഹൃത്തിനോട്  ചോദിച്ച   എന്നെ ,  സുഹൃത്തിന്റെ  മറുപടി   അതിശയിപ്പിച്ചു ..!  അതിങ്ങനെയായിരുന്നു ... "12 വര്ഷം  പഴക്കമുള്ള  ഒരു  ഓണ്‍ലൈന്‍  സൗഹൃദം  ഞാന്‍  ഇപ്പോഴും  സൂക്ഷിയ്ക്കുന്നു "..   എന്ന് !  ആ  വാക്കുകള്‍   ഞാന്‍  മനസ്സിലെഴുതിയിട്ടു .  ഓരോരുത്തരേയും,  അവരുടെ   അക്ഷരങ്ങളിലൂടെ  ഞാന്‍  സസൂക്ഷ്മം  നിരീക്ഷിച്ചു.... കഥകളും,   കവിതകളും , ലേഖനങ്ങളും , അനുഭവക്കുറിപ്പുകളുമൊക്കെയായി  അന്‍പതിലേറെ  ബ്ലോഗുകള്‍  ഞാനിവിടെ   പോസ്റ്റ്‌   ചെയ്തു.  സുഹൃത്തുക്കള്‍  എപ്പോഴും  പുകഴ്ത്തുകയെ  ഉള്ളു  എന്ന  അഭിപ്രായം  പലരും  പറഞ്ഞു കേട്ടിട്ടുണ്ട് .  പക്ഷേ  എന്റെ   അനുഭവം   മറിച്ചാണ്.   കൂട്ടത്തിലും   പുറത്തുമുള്ള  എന്റെ  എല്ലാ   സുഹൃത്തുക്കളും  ചിലപ്പോഴൊക്കെ  പ്രോത്സാഹിപ്പിയ്ക്കുകയും  ചിലപ്പോഴൊക്കെ   വിമര്‍ശിയ്ക്കുകയും   ചെയ്തു.  തെറ്റും   ശരിയും   ഒരുപോലെ   ചൂണ്ടിക്കാണിച്ചു . ഇവിടെയാണ്‌,   ഈ  ' കൂട്ട ' ത്തിലാണ്   ഞാന്‍  ഉരുകിത്തെളിഞ്ഞു  പാകപ്പെട്ടു വരാന്‍   ആരംഭിച്ചത്.   ഞാന്‍   ആരംഭിച്ചിട്ടേയുള്ളൂ .   ഇവിടെ   എന്റെ   അക്ഷരങ്ങള്‍   മാത്രമല്ല ,   എന്റെ   വ്യക്തിത്വം   കൂടിയാണ്  ഞാന്‍  അടയാളപ്പെടുത്തിയത് . 2014 -ഇല്‍ ,  എന്റെ   കഥകള്‍   പുസ്തകമാക്കാനുള്ള  നിര്‍ദ്ദേശം   എനിയ്ക്ക്   തന്നതും ,  പബ്ലിഷര്‍  ലീലെച്ചിയെ   എനിയ്ക്ക്   പരിചയപ്പെടുത്തിത്തന്നതും   ഈ  ' കൂട്ട'ത്തിലെ  എന്റെയൊരു   പ്രിയ സുഹൃത്ത്.   ലീലേച്ചി   ഒരു  എഴുത്തുകാരിയും , കൂട്ടത്തിലെ ഒരു അംഗവുമാണ്.                         പുസ്തകം  എന്നൊരു   വിദൂര സ്വപ്നം   എന്റെ മനസ്സിലുണ്ടായിരുന്നെങ്കിലും ,   എന്റെ കഥകള്‍   അതിന്  പാകപ്പെട്ടു   എന്ന്  ഒരിയ്ക്കലുമെനിയ്ക്ക്   തോന്നിയില്ല .   പക്ഷെ   എന്റെ   സുഹൃത്ത്   എനിയ്ക്ക്   ആത്മവിശ്വാസം   പകര്‍ന്നു .                            അതിന്റെ   മുഖചിത്രം   തയ്യാറാക്കാന്‍ വേണ്ടി   ചില  ചിത്രങ്ങള്‍  ഡിസൈന്‍   ചെയ്തു .   അതിലൊരു   ചിത്രം  ഡിസൈന്‍   ചെയ്തത് ,  കൂട്ടത്തിലെ   എന്റെ വളരെ   അടുത്ത   മറ്റൊരു    സുഹൃത്ത്.   അവതാരികയും ,  ആസ്വാദനവും , ആശംസയുമൊക്കെ   തയ്യാറാക്കിയത്  ഇവിടുത്തെ   സുഹൃത്തുക്കള്‍   തന്നെ.   ഞാനൊന്നും  അറിഞ്ഞില്ല...!  ഒരു ബുദ്ധിമുട്ടും   അറിഞ്ഞില്ല...!  ഓരോ ദിവസവും  , അവതാരിക, ആസ്വാദനം, ആശംസ എന്നൊക്കെയുള്ള  കുറിപ്പുകള്‍  എനിയ്ക്ക്  മെയിലില്‍  വരുമ്പോള്‍ , ഒന്നും   മിണ്ടാനാവാതെ , ആ അക്ഷരങ്ങളെ  സ്നേഹത്തോടെ  തഴുകി   ഞാന്‍  ഇരുന്നു പോയിട്ടുണ്ട്..!                 അങ്ങനെ   കൂട്ടത്തിന്റെ   ബാനറില്‍  എന്റെ  പുസ്തകം  പ്രകാശിതമായി .   ഇടപ്പള്ളി   ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ച് പ്രകാശനം  ചെയ്യണമെന്നു  തീരുമാനിച്ചതും  സുഹൃത്തുക്കള്‍.  അതിനു  വേണ്ടി , സ്വന്തം തിരക്കുകളും ഉത്തരവാദിത്വങ്ങളും   മാറ്റി വച്ച് അവര്‍ ഓടിനടന്നു.                      ചില   അസൗകര്യങ്ങള്‍  വന്നത് മൂലം ,  എനിയ്ക്ക്   പ്രകാശനത്തില്‍   പങ്കെടുക്കാനായില്ല.  എന്നാല്‍   എന്റെ അസ്സാന്നിദ്ധ്യത്തിലും ,  വളരെ   മനോഹരമായി   അവരത്   നടത്തി .   അഭിവന്ദ്യനായ   ശ്രീ . കുരീപ്പുഴ   ശ്രീകുമാര്‍  സര്‍  പുസ്തകം  പ്രകാശനം   ചെയ്തു.  ബിനോയ്‌ ഏട്ടന്‍ ( ബിനോയ്‌ വിശ്വം )  അത്  ഏറ്റുവാങ്ങി.  ഒരുപാട്   തിരക്കുകള്‍ക്കിടയിലും   നമ്മുടെ  ജ്യോതി കുമാര്‍ സാര്‍ പങ്കെടുത്തു.  നമ്മുടെ   ഇന്ദ്രസേന,  മറ്റു   ചില   സാഹിത്യകാരന്മാര്‍   എല്ലാമുണ്ടായിരുന്നു.   കൂട്ടത്തിലെ  പല   സുഹൃത്തുക്കളും   വളരെ   ദൂരെ നിന്ന്   പോലും   എത്തിച്ചേര്‍ന്നു .   (കൂട്ടത്തിനു പുറത്തുള്ള സുഹൃത്തുക്കളും ഉണ്ടായിരുന്നു .).      അങ്ങനെ  ഞാന്‍   നട്ട   വെയില്‍മരത്തില്‍   മഞ്ഞു പൂത്തു.   സ്നേഹത്തിന്റെ   കുളിരുള്ള   മഞ്ഞുപൂക്കള്‍ ..!   ഇത്  ഇത്രയും   വിശദമായിത്തന്നെ   എനിയ്ക്ക്   പറയേണ്ടതുണ്ട് .   കാരണം,  ഇതില്‍   ഞാനൊന്നും   ചെയ്തില്ല.   എനിയ്ക്ക്   വേണ്ടി   എന്റെ   സുഹൃത്തുക്കളാണ്   എല്ലാം   ചെയ്തത് .   ഒരിയ്ക്കലും   പരസ്പരം   കണ്ടിട്ടില്ലാത്തവര്‍ .!   കാണാതെയും   മിണ്ടാതെയും ,  യാതൊരു   നിബന്ധനകളോ  ലാഭ ചിന്തകളോ   ഇല്ലാതെയും   സ്നേഹിയ്ക്കുന്ന   ഒരു കൂട്ടം മനുഷ്യരെയാണ്   ഞാനിവിടെ   കണ്ടത് ..!   ഇനി   ജീവിത വഴിയില്‍ ,   എത്ര   വലിയ  സമ്മാനങ്ങള്‍   കിട്ടിയാലും  ,  ഏതൊരു  അവാര്‍ഡിനെക്കാളും   വലുതായിരിയ്ക്കും   ' കൂട്ടം '   എനിയ്ക്ക് തന്ന  ഈ  സ്നേഹ സമ്മാനം..!   ഈ പുസ്തകം..!!   2015  -  ഇല്‍  വ്യക്തിപരമായ   ചില  കാരണങ്ങള്‍   മൂലം   എനിയ്ക്ക്   കുറച്ച്   നാള്‍  കൂട്ടത്തില്‍  നിന്നും  വിട്ടു നില്‍ക്കേണ്ടി   വന്നു.   ആറു  മാസങ്ങള്‍ക്ക്   ശേഷം    ഞാന്‍  തിരിച്ച്   വന്നപ്പോള്‍ ,  എന്നെ   കാത്തിരുന്നത്   മറ്റൊരത്ഭുതം !   ഞാനിവിടെയില്ലാതിരുന്നിട്ടും   എന്റെയൊരു   നിശ്ശബ്ദ സാന്നിദ്ധ്യം   ഇവിടെയുണ്ടായിരുന്നു   എന്ന് ,   എന്റെ ബ്ലോഗുകള്‍   ഉള്‍പ്പെടുത്തി,  നമ്മുടെ   ശ്രുതി   തുടങ്ങിയ   ഗ്രൂപ്പ്   കണ്ടപ്പോള്‍   എനിയ്ക്ക്   മനസ്സിലായി.   ആ  ഗ്രൂപ്പും ,  അതില്‍   അംഗങ്ങള്‍   ആയവരെയും   കണ്ടപ്പോള്‍ ,  ശരിയ്ക്കും  എന്റെ കണ്ണ്‍  നനഞ്ഞു.   ഞാന്‍  തിരിച്ച്   വരുമെന്നോ  അത്   കാണുമെന്നോ  ആരും   പ്രതീക്ഷിച്ചില്ല .   എന്നിട്ടും   എവിടെയോ   ജീവിയ്ക്കുന്ന ,  ഒരിയ്ക്കലും   നേരില്‍  കാണുമെന്നുറപ്പില്ലാത്ത   ഒരു  ശിവനന്ദയ്ക്ക്   വേണ്ടി   അല്‍പ സമയം   ചിലവഴിയ്ക്കാന്‍   തോന്നിയ   മനസ്സുകളെ ,  യാത്ര പോലും  പറയാതെ   പോയിട്ടും,  മറക്കാതെ   കൂടെ ചേര്‍ത്ത   മനസ്സുകളെ ... ഞാനെത്ര   നമിച്ചാല്‍   മതിയാകും ?   അതൊരു   വല്ലാത്ത   വിലയിരുത്തലായിരുന്നു .   മനസ്സുകളുടെ   ആഴം  ഞാന്‍  കൃത്യമായി  അളന്നു തിട്ടപ്പെടുത്തി .              ഇപ്പോള്‍   പുതിയ   'കൂട്ടം'.   മാറിയ   രൂപഭാവങ്ങള്‍   കൂട്ടത്തില്‍   കുറച്ചു   അപരിചിതത്വം   സൃഷ്ടിയ്ക്കുന്നുന്ടെങ്കിലും ,   മാറ്റങ്ങള്‍   എന്നും   കാലഘട്ടത്തിന്റെ   ആവശ്യമാണെന്ന്   വിശ്വസിയ്ക്കാന്‍   ഞാന്‍   ഇഷ്ടപ്പെടുന്നു .             എനിയ്ക്ക്   തോന്നുന്നു ,   സൌഹൃദങ്ങള്‍   ഇല്ലായിരുന്നുവെങ്കില്‍ ,  എന്റെ   കാല്‍പ്പാടുകള്‍   മറവിയുടെ   ആഴങ്ങളില്‍   പൊടി മൂടിപ്പോകുമായിരുന്നു  .   ജീവിതത്തിന്റെ  ഒരു  മൂലയില്‍   ഞാന്‍  അടിഞ്ഞുകൂടി പോകുമായിരുന്നു .   ഇങ്ങനെയൊരു   അടയാളപ്പെടുത്തല്‍   ഇല്ലാതെ  ഞാനീ   ഭൂമി   വിട്ടു  പോകുമായിരുന്നു .   ഓണ്‍ ലൈന്‍  സൌഹൃദങ്ങളെ  ഭയപ്പെടുകയും ,  ഭയപ്പെടുത്തുകയും  ചെയ്യുന്നവരോട്  എനിയ്ക്ക്   പറയാനുള്ളത്   ഇതാണ് ....   ഓണ്‍ ലൈന്‍   സൌഹൃദങ്ങളുടെ   ഏറ്റവും   വിശുദ്ധമായൊരു   ഭാവമാണ്   ഞാനിവിടെ   കണ്ടത്  മുഴുവന്‍ ...!   അതുകൊണ്ട് തന്നെ   ഈ  സൌഹൃദങ്ങളെ   ഒരു   ഹരിചന്ദനമായി   ഞാനെന്റെ   ഹൃദയത്തില്‍   അണിയുന്നു .   നന്ദി ....... പ്രകൃതിയ്ക്കും   കാലത്തിനും  നന്ദി ...... തന്നതിനും   തരാത്തതിനും.....    
  43 Posted by ശിവനന്ദ

  Feb 25, 2016 43
 •                          ഇനി  നീയൊന്ന് മയങ്ങുക..                          -----------------------------------------                                                                                       -- ശിവനന്ദ . ആകാശച്ചെരുവിലസ്തമയ സൂര്യ- നെന്നെയും കാത്തിരിയ്ക്കുന്നു... സമയമായില്ല  പോകാനെന്നോർത്ത്  ഞാനാശ്വസിയ്ക്കുന്നു വെറുതെ...              അറിയില്ലെനിയ്ക്കിനിയുമൊരു               പുലരി  വരമായ്ത്തരുമോയെന്റെ               സ്നേഹസ്വരൂപനാമര്യമാവ് .. ഒരു വാക്ക്   ചോദിയ്ക്കാതൊന്നും  പറയാതെ  പോകാൻ  വയ്യെനിയ്ക്കെന്നറിഞ്ഞുവോ  നീ ? എന്റെയേകാന്തതയുടെ  ചാരിത്ര്യശുദ്ധിയത്  നീയല്ലാതെ  മറ്റാരറിവൂ...               വസ്ത്രാന്ജലമുലയാതെ  ഞാനെന്റെ                കൂടാരവാതിൽക്കലോടിയണഞ്ഞതും                അടച്ചിട്ട  വാതിലിൽച്ചാരി  നി -               ന്നൊരുമാത്ര  കണ്ണീരണിഞ്ഞതും  പിന്നെയെൻ  കിളിവാതിൽപ്പാളി  ഞാൻ  മെല്ലെത്തുറന്നിട്ടതും  എൻ  നേർക്ക്   നീളുന്ന  നിന്റെ  കണ്ണുകൾ  കണ്ട്  കരഞ്ഞതും               കണ്ടുവോ  നീ ? കാണാൻ  കഴിഞ്ഞോ -               നിനക്കെന്റെ   നരകത്തിൽ  ഞാൻ  തീർത്ത  സ്വർഗ്ഗം ? കണ്ണീരെന്റെ കൺകളെ - യെന്നോ  കൈവെടിഞ്ഞു .. ഞാനിപ്പോൾ ചിരിയ്ക്കാറേ - യുള്ളെന്നാലാ  ചിരിയ്ക്ക്  കുളിരല്ലൊ , രെരിയുന്ന  ചൂടാണതെന്തോ .....                 മഴയായ്പ്പെയ്യുന്നെന്റെ  മനസ്സ്                 മാഞ്ഞുപോയ്  മഴ  ബാക്കിയിട്ട                 മേഘങ്ങളിലെന്റെ  സൂര്യചന്ദ്രന്മാരും                 കൈകൾ  വിറയ്ക്കുന്നെന്നക്ഷരം  മായുന്നു.. എഴുത്തുമുറിയിലിതായെന്റെ  വിളക്കണഞ്ഞു .. ഇരുൾച്ചിരി  ചിരിയ്ക്കുന്നു  മേഘങ്ങളും  ഒരു നിലാപ്പൊട്ടില്ല  ,  മിന്നാമ്മിനുങ്ങില്ല , ജാലകപ്പഴുതിൽ  നിൻ  നിഴലുമില്ല ..            അരുത് , കരയരുത്  നീ, യിനിയൊരു പിടി              മഞ്ഞായി  ഞാനങ്ങൊഴുകി  മറയുമ്പോഴും... ഒരു കുടന്ന  നിറയെയക്ഷരപ്പൂക്കൾ  ഞാൻ  കരുതി  വയ്ക്കുന്നെന്റെ  തലയിണച്ചോട്ടിൽ... വാടാതെ ,   കരിയാതെ  തണ്ണീർ തളിച്ചത്  കാത്തുസൂക്ഷിയ്ക്കുകിൽ , വരും  ഞാ - നുയിർക്കൊണ്ടാപ്പൂക്കൾ  തൻ  നിറമായ്  , മണമായ്  , മധുവായ്  വീണ്ടുമെന്നാരാമത്തിൽ  ബാക്കിവച്ച  കിനാക്കൾക്കിത്തിരി  വെട്ടമായ്...               ഇനി  നീയൊന്നു  മയങ്ങുക...               ഉറങ്ങാതെനിയ്ക്ക്  നീ                കാവലിരിയ്ക്കേണ്ടതില്ലിനി ..                തളർന്നിരിയ്ക്കുന്നു  നിന്റെ  മനവും  തനുവും..                നിദ്ര  പിണങ്ങിയ  കണ്ണുകളും... ഇന്നെന്റെ   മടിയിൽക്കിടത്തി  നിൻ  നെറ്റിയിലൊരു   നറുചുംബനം  തന്ന്  കാതിലൊരു  കുഞ്ഞു പാട്ടിന്നീരടി  മൂളി  നിന്നെയുറക്കാം  ഞാനെന്നാ - ലിടയ്ക്കെന്റെ  കൈകൾ   തണുത്തുപോയാൽ  നടുങ്ങരുത് , തളരുകയുമരുതെന്റെ - യവസാന ശ്വാസം  നിലയ്ക്കുന്നതിൻ  മുന്നെ - ന്റെ  മടിയിൽക്കിടന്നു  നീയൽപ്പം  മയങ്ങുക.....                                                     ********************
  23 Posted by ശിവനന്ദ

  Feb 11, 2016 23
 •    നഷ്ടങ്ങളാനെന്റെ  ഇഷ്ടം .                              ---------------------------------------                                                                                       -- ശിവനന്ദ . മാനത്ത്  നോക്കിയൊരു  മഴവില്ല്   കാണുമ്പൊ - ളമ്മേ   മഴവില്ലെ - ന്നാർത്തു വിളിച്ചുകൊ - ണ്ടുള്ളിലേയ്ക്കോടുവാനിഷ്ടം ..                മൂവാണ്ടൻ മാവീന്ന്                 മാമ്പഴം വീഴുമ്പൊ -                ക്കൊതിയോടെ  നോക്കുന്നൊ -               രണ്ണാറക്കണ്ണനെക്കൊഞ്ഞനം കാണിച്ചു                മാങ്ങ   പെറുക്കുവാനിഷ്ടം .. വാനത്തു  താഴ്ന്ന് പറക്കും  വിമാനത്തേം  വെള്ളിമേഘങ്ങളേം  വർണ്ണക്കുരുവിയേം  കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ..                 നീലനിലാവത്ത്                    നക്ഷത്രക്കുഞ്ഞുങ്ങ -                 ളോടിക്കളിപ്പതും                  കാൽതെറ്റി വീണതും                  കണ്ടോണ്ടിരിയ്ക്കുവാനിഷ്ടം ... താഴോട്ടു  വീഴുന്ന  നക്ഷത്രക്കുഞ്ഞിനെ  കോരിയെടുക്കാനും  വാരിപ്പിടിയ്ക്കാനും  കൈകൾ  വിരിയ്ക്കുവാനിഷ്ടം ...                പാറിപ്പറക്കുന്ന                 ചിത്രശലഭത്തെ                 മെല്ലെത്തലോടുവാൻ                 നെഞ്ചോട്‌  ചേർക്കുവാൻ                 പൂവാടി  തീർക്കാനുമിഷ്ടം ... മഴയും   മേഘങ്ങളും  പെയ്തങ്ങൊഴിയുമ്പോ - ളൊളികണ്ണാൽ  നോക്കുന്നോ - രമ്പിളിമാമനേം  ഈറൻ നിലാവിനേമിഷ്ടം ...                മഴയുള്ള  രാത്രിയിൽ                 ജാലകപ്പാളിയിൽ                 മുഖമൊന്നമർത്താനും                 മഴതന്റെയാരവം                  കേട്ടോണ്ടിരിയ്ക്കാനുമിഷ്ടം ... മകരപ്പുലരിയിൽ  മഞ്ഞിന്റെ  കുളിരിലും  പഞ്ചാക്ഷരീമന്ത്ര - മുള്ളിൽത്തുളുമ്പുന്ന  ശിവഭക്തയാകാനുമിഷ്ടം ..                    പഴുതാരക്കുഞ്ഞിനെ -                    യോടിച്ചു തല്ലുന്ന ,                     വെള്ളം  തട്ടിത്തൂവി                      ദേഷ്യം  പിടിയ്ക്കുന്ന                      കുറുമ്പിക്കുഞ്ഞാവാനുമിഷ്ടം... ... ദേഷ്യത്തില്‍  മൂക്ക്   വിറപ്പിയ്ക്കുമച്ഛന്റെ മൂക്കില്‍പ്പിടിച്ചൊന്നു കൊഞ്ചിച്ചിരിയ്ക്കാനും  വാശി  പിടിയ്ക്കാനുമിഷ്ടം...                     കനവ്  കരിഞ്ഞാലും                       കണ്ണ്‍  നനഞ്ഞാലും                       കരളിന്‍റെയുള്ളിലെന്‍                       കണ്ണീരൊളിപ്പിച്ച്                        വെറുതേ ചിരിയ്ക്കുവാനിഷ്ടം ... കാലപ്പഴക്കത്തില്‍  തൂലിക  തേഞ്ഞാലും  കൈവിരല്‍  നൊന്താലും നെയ്ത്തിരി  കത്തിച്ച്  കുത്തിക്കുറിയ്ക്കുവാനിഷ്ടം ...                    കടുകോളമാണെന്റെ                     യിഷ്ടങ്ങളെന്നാലും                      ഇഷ്ടങ്ങളൊക്കെയും                      നഷ്ടങ്ങളായപ്പോള്‍                      നഷ്ടങ്ങളാണെന്‍റെയിഷ്ടം ....                                                                                                                                 ****************
  46 Posted by ശിവനന്ദ

  Feb 02, 2016 46

New Blogs

 • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
  3 Posted by Saji Vattamparambil

  May 27, 2017 3
 • പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം വീണ്ടും റമദാന്‍ സമാഗതമായിരിക്കുകയാണ്‌. വിശ്വാസികള്ക്ക് ആരാധനകളുടെ പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനസ്സിനെപാകപ്പെടുത്തി ഭക്തികൊണ്ടും നല്ല വിചാരങ്ങളെ കൊണ്ടും എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു സുവര്ണാവസരം..വേണ്ടത്ര മുന്നൊരുക്കമില്ലാതെ വിശുദ്ധറമദാന്റെ നമുക്ക് നഷ്ടപ്പെടാറാണ്പതിവ്. മരണശേഷം കിട്ടിയ ഒരു പുതുജീവിതമായി ഈ രമദാനിനെ നാം സങ്കല്‍പിക്കുക. ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമായി നാം ഉപയോഗിക്കുക . നമ്മുടെ ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ട ഒരുപാട് നല്ല കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായി  ഇതിനെ പ്രയോജനപ്പെടുത്താന് ശ്രമിക്കുക . എത്ര ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കയറില്ല .അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.  അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ റമദാന്‍  പുതുമ തീരാത്ത പൂമഴയാണത്‌....... വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌ സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല സ്വയം വിശകലനത്തിനും അവസരം കൂടിയാക്കുക റമദാനിലെ വ്രതം, ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌?  എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ വിശകലനം ചെയ്യാന് ശ്രമിക്കുക .നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും  സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കാന് ഈ റമദാന്‍നമ്മെ സഹായിക്കട്ടെ .നാം വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യാന് നമുക്ക് കഴിയട്ടെ നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക.  അങ്ങിനെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന മുഹമ്മദ്‌ നബിയുടെ വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക ഈ റമദാനില്‍ നമുക്കും മാതൃക യാവട്ടെ....വിശുദ്ധമാസത്തിന്‍റെ എല്ലാ പുണ്യവും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ..  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള് ...........
  10 Posted by SALEEM MANKAYATHIL

  May 27, 2017 10
 • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    
  8 Posted by Saji Vattamparambil

  May 26, 2017 8
 • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)
  35 Posted by Saji Vattamparambil

  May 25, 2017 35
 •   വിശുദ്ധ റമദാൻ…!! ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതറമദാൻ മാസം വീണ്ടും സമാഗതമായി …!! ആത്മശുദ്ധിയിലൂടെ ജീവിതസാഫല്യം കൈവരിക്കാൻ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാൻ.!! ശരീരത്തിന്റെ സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യൻ അവന്റെസ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്….!! സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്നമാസമാണ് വിശുദ്ധറമദാൻ…!! ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസുംശരീരവുംസ്ഫുടം ചെയ്‌തെടുക്കാൻ വ്രതംവിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു…!! വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്…!! വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കിൽ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്…!! ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും…!! നോമ്പ് ത്യാഗമാണ്…!! അല്ലാഹുവിന്റെതൃപ്തിക്കായിഎല്ലാം ത്യജിക്കുകയാണ് മനുഷ്യൻ...!! തനിക്ക്ഏറ്റവുംപ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവൻ വേണ്ടെന്നുവെക്കുന്നത്…!! അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട്തന്റെഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്…!! നോമ്പ്എനിക്കുള്ളതാണ്…!! ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത്വ്യക്തമാക്കുന്നു…!! തിട്ടപ്പെടുത്താത്ത പ്രതിഫലമാണ്വ്രതത്തിന് അല്ലാഹുവാഗ്ദാനം നൽകിയിരിക്കുന്നത്…!! ശരീരവും മനസും ഒരുപോലെനോമ്പെടുത്താൽ  മാത്രമേ പരിപൂർണ്ണ പ്രതിഫലംനേടിയെടുക്കാനാവുകയുള്ളൂ…!! വ്രതം കേവലം വിശപ്പുമാത്രമല്ല…!! വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മതപാലിക്കണം…!! ചീത്ത വാക്കുകളിൽ നിന്നുംപ്രവൃത്തികളിൽ നിന്നുംവിട്ടുനിൽക്കുകയാണ് നോമ്പുകാരൻപ്രധാനമായും ചെയ്യേണ്ടത്…!! വിശുദ്ധ ഖുർആ നാണ്റമദാനിന്റെ ജീവൻ…!! വിശുദ്ധ മാസത്തെഅല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ അവതരിച്ചമാസംഎന്നാണ്…!! അത്പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവുംവിശ്വാസിയുടെ ജിവജലവുമാണ്…!! ഖുർആൻപാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും…!! റമദാനിലെ രാപകലുകളിൽവിശ്വാസികൾ പ്രധാനമായുംസമയം കണ്ടെത്തുന്നത് ഖുർആൻ പാരായണത്തിനാണ്…!! വിശുദ്ധ ഖുർആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ്പൂർവ്വികർവിശുദ്ധ മാസത്തിൽമറ്റെല്ലാ ആരാധനകളേക്കാളും ഖുർആൻ പാരായണത്തിന് സമയം കണ്ടെത്താൻ കാരണം…!! ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ എന്നരാത്രിയും ഈപുണ്യമാസത്തിന്റെപ്രത്യേകതയാണ്…!! തറാവീഹ് നമസ്‌കാരം (രാത്രിയിൽ ഇശാ നമസ്കാരത്തിന് ശേഷമുള്ള നമസ്‌കാരമാണ് തറാവീഹ് നമസ്കാരം )     റമദാനിന്റെ മാത്രം പ്രത്യേകതയാണ്…!! വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്…!! പകലിൽപട്ടിണികിടക്കുന്ന അടിമ രാത്രിയിൽ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെസന്തോഷിപ്പിക്കുന്നതാണ്…!! അവന്‍ അവന്റെ മലക്കുകളെ വിളിച്ച്ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തിൽ കാണാം…!! ഋതുമതിയുംപ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്…!! സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ്ഋതുമതിയാവുന്നതെങ്കിൽപോ ലും അവരുടെനോമ്പ്അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല…!! എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്…!! ആയിശ (റ) പറയുന്നു ''നബി (സ) യുടെ കാലത്ത്ഞങ്ങൾഋതുമതികളാവാറുണ്ടായിരുന്നു…!! അപ്പോൾ നോമ്പ് ഖളാഅ്വീട്ടാൻഞങ്ങളോടാജ്ഞാപിക്കുമായിരുന്നു…!! എന്നാൽ നമസ്‌കാരംഖളാഅ് വീട്ടാൻ ഞങ്ങളോട്കൽപ്പിക്കാറുണ്ടായിരുന്നില്ല…!! തങ്ങളെക്കുറിച്ചോ തങ്ങളുടെകുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുംനോമ്പുപേക്ഷിക്കാൻഇസ്‌ലാം അനുവാദം നൽകുന്നുണ്ട്…!! അവർപ്രായശ്ചിത്തം നൽകണമെന്നും മറ്റുദിവസങ്ങളിൽപകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ…!! നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്…!! അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല…!! അത് വർജ്ജിക്കുന്നത് പാപവുമല്ല നിങ്ങൾ അത്താഴം കഴിക്കുക….!! നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്….!! എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം….!! ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചകചര്യയാണ്…!! അത്താഴം വൈകിക്കുന്നതാണുത്തമം…!!ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക്   വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്…!! ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല…!! ''നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…!! '' നോമ്പ് തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്…!! ജനങ്ങൾ   നോമ്പ്തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്…!! നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു…!! ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതില്ലെങ്കിൽ വെള്ളം നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്…!! നോമ്പ് തുറക്കുമ്പോഴുള്ള പ്രാർത്ഥന ‘’ അല്ലാഹുമ്മ ലക്ക സുംതു വ അലാ രിസ്‌കിക്ക അഫ്തർതു ...!! ' അല്ലാഹുവേ , നിനക്കു വേണ്ടി നോമ്പെടുത്തു , നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു…!! റമദാനിൽ ശരീരശുദ്ധിവരുത്തണം….!! മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല…!! രാത്രികാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാൽ അത്താഴംകഴിഞ്ഞ്സുബ്ഹി ബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലുംമതിയാവുന്നതാണ്…!! നബി (സ) ജനാബത്തുകാരനായിരിക്കെപ്രഭാതമാവാറുണ്ട്…!! അങ്ങനെഅദ്ദേഹംകുളിക്കുകയുംനോമ്പനുഷ്ഠിക്കുകയുംചെയ്തിരുന്നു…!! അഥവാനോമ്പ്തുടങ്ങിയ ശേഷം കുളിച്ചാൽ മതി…!! ഋതുമതിക്കും ഈ വിധിബാധകമാണ്…!! സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്…!!എത്രമാത്രംകാഠിന്ന്യവുംഘാംഭീര്യവും നിറഞ്ഞ ത്യാഗമാണെങ്കിൽപോലുംമനുഷ്യജന്മത്തിന് ആയാസകരമായഎത്രമാത്രംവിട്ടുവീഴ്ച്ചകളും ഇസ്ലാമിൽ അല്ലാഹുഅനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവല്ലേഇതെല്ലാം...!! ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ടരാത്രിയാണ്‌ ലൈലത്തുൽ ഖദർഅഥവാനിർണ്ണയത്തിന്റെരാത്രി…!! റമളാൻ മാസത്തിലാണിത്…!! ഈരാത്രിയിൽചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്നപ്രവൃത്തിയേക്കാൾഉത്തമമാണെന്ന് ഖുർആൻപറയുന്നു….!! റമദാൻ നോമ്പ്അവസാനിക്കുന്നതോടെനിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിതർ സകാത്ത്…!! പെരുന്നാൾ ദിനത്തിലാരുംപട്ടിണി കിടക്കരുതെന്നും അന്നെദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കണമെന്നുമാണ് ഫിതർ സകാത്തിന്റെ താൽപര്യം…!! അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന്നിർബന്ധമായും ഇത് നിർവ്വഹിക്കണം…!! നോമ്പിലെവീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ്ഈസകാത്ത്….!! പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത്വീടുകളിലെത്തിയിരിക്കണം….!!ചില പണ്ഡിതന്മാരുടെ വിവരണങ്ങളിലൂടെ സമാഹരിക്കപ്പെട്ട അല്പം ചില അറിവുകളാണ് ഞാനിവിടെ കുറിച്ചിട്ടത്...!! ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം പൊറുക്കപ്പെടണമെന്നും എന്നെ തിരുത്തണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ...!! എസ്.കെ.മംഗലം...!!

  May 24, 2017 19
 • എത്രനേരമീ തണലോരത്തു  സഖീ....താനേ പൊഴിയുന്ന കിനാക്കളായിരംചിരി തൂകി മായുന്ന ഫലിതമറിഞ്ഞില്ലേഒരു ജന്മത്തിൻ ജപമന്ത്രമേറ്റു ചോല്ലിമറവിക്കു  വസന്തപൊലിമ കൂടി.നീ  പറയുന്ന വേദനയറിയാംനീ മായുന്ന ഭാരമറിയാംനീ കൂടിയറിയുന്ന സത്യങ്ങളിൽനീ അറിയാൻ വിതുബുന്നതെന്തേ ???ഈ യാത്ര യന്ത്യത്തിനിൻ ക്രൂരമുഖമല്ലയാത്രകളൊരു  പിടി മുല്ലപൂക്കളായ്ചുരത്തുമാത്മ  ഗന്ധത്തിൻ  ലഹരിയിൽകൈകോർത്തു  നാം നടക്കും സഖീ.ആയിര മുഷസ്സുകൾ  വാടിവീണൊരീകടലിരമ്പി  പാടുമ്പോൾമൗനം  നൊന്തു ഞരങ്ങുമ്പോൾനിൻ  കണ്ണിണകൾ  നിറയുമ്പോൾവിട വീണ്ടും ഒരു നൂറുവട്ടം  നീറും...മോഹങ്ങൾ  നെഞ്ചില മർത്തി,സഖീ  നിനക്കു വിടവാതിലോളം കൈകോർത്തുവന്ന നാൾ  മറന്നു... മറന്നു .....എന്തിനന്നൊരു കൂര ബു  പുളഞ്ഞ നോട്ടത്തിൽരാധതൻ ദുഖമിരബിയോ ?"എന്തിനീ  ജീവിതം  കൃഷ്ണവർണ്ണാനീ സ്വന്തമില്ലെങ്കിലെന്തിനീ  രാധ ?"പ്രതീക്ഷതൻ ആകാശച്ചുവട്ടിൽനിന്നെ മറന്നു ഞാൻ യാത്രയാകുന്നുജന്മങ്ങളുടെ  ജരാനരകൊണ്ടുപുൽ കൂ ടു  മേയാതെരാവിൻറെ  മൗനത്തിനുള്ളിലൊരുചെബകപൂ  കാത്തു ഞാൻനിന്നോടു  വിട ചൊല്ലുന്നു.
  10 Posted by Naveen S.

  May 22, 2017 10