Biju Kannur 's Entries

5 blogs
 • പട്ടിണി തിന്നുന്ന വയറുമായ്‌പട്ടിണി മാറ്റാൻ മരുന്ന് നോക്കിപട്ടണത്തിൽ ഞാൻ മുറിയൊരുക്കിപട്ടിണി മാറ്റാൻ വിരിപ്പൊരുക്കി   പറന്നു ഞാൻ പരിഭ്രമത്തോടെപറന്നു ശീലമില്ലാ വഴിയിലൂടെപറഞ്ഞ കാശും ലയരിയുമായ്‌പിറന്ന പുതിയ ഗന്ധവും പേറി   ചിരിച്ചു ഞാൻ, ചിരിപ്പിച്ചു ഞാൻചീര വിത്തുപോൽ വ്‌Iർത്ത്‌ -ചുവന്ന് തുടുത്ത യൗവനങ്ങളെചുകപ്പ്‌ മാറും വാർദ്ദക്യങ്ങളെ   ചിരിയിൽ പൊതിഞ്ഞ വിളിയിൽചാരെ വലിച്ചടിപ്പിച്ചു കിതപ്പുകൾചാരത്തണഞ്ഞ്‌ കിതക്കും മാംസ-ചോരവലിച്ച്‌ കുടിച്ച്‌ കൊഴുത്തു ഞാന്‍   വിരികൾ നിറംമാറ്റി വിരിച്ചുവിരുന്നുകാർ വാതിലിൽ മുട്ടിവിരുന്നു സൽക്കാരം കേമമാക്കിവിരുന്നു വരവിൻ എണ്ണം കൂട്ടി   വീട്ടിലെ അടുക്ക പുകഞ്ഞുണര്‍ന്നു വീട്ടുകാർ കണ്ണടച്ച് ഇരുട്ട് തന്നു വീട്ടിലെ വാതിലിന്‍ പൂട്ടഴിഞ്ഞുവീട്ടില്‍ വിരുന്നുകാർ വന്നണഞ്ഞു   നൊന്തു ഞാനഴുക്കിൽ കിടന്നു കൊണ്ട്‌നീന്തി ഞാൻ അക്ജാത വിയർപ്പുകളിൽഉന്തു വണ്ടിപോൽ വലിച്ചു നീങ്ങിവെന്ത മാംസങ്ങളിന്‍ നീരുകളെ   പേരു മാറി വിളി വേശ്യയെന്നായ്‌പേരറിയാത്തവർ വന്നു പോയ്‌പേരറിയുന്നൊരു രോഗവുമായ്‌വേരിറക്കി എന്നെ രോഗിയാക്കി   കൂട്ടിലെ പശുവിനെ ഇറക്കി വിട്ട്‌വീട്ടുകാർ വാതിന്‍ സാക്ഷയിട്ടുകാട്ടു മൃഗത്തിനെ എന്നപോലെനാട്ടുകാർ എന്നിൽ കല്ലെറിഞ്ഞു   ഉന്തിയ കണ്ണുമായ് നോക്കി നിന്നുപൊന്തി ഉയര്‍ന്നോരെന്‍ എല്ലുകളെചിന്ത ഉണര്‍ന്നു പറഞ്ഞു ഉള്ളില്‍എന്തിന് വേണ്ടി നീ കെട്ടിയാടി   പനിയില്‍ കിതച്ച് വലിച്ച് കൊണ്ട്പനിച്ച് വിറക്കും ചുണ്ടനങ്ങി പട്ടട തീര്‍ക്കുമി ജോലിയേക്കാള്‍ പട്ടിണിയാണ് അഭിമാനമെന്നും.
  0 Posted by Biju Kannur

  Apr 21, 2016 0
 • മനസ്സ്‌ ചിലപ്പോള്‍ കടിഞ്ഞാണില്ലാത്ത കുതിരകളെ പോലെ സ്വഛന്ത വിഹാരം ചെയ്യുമ്പോള്‍ കാടുകയറുന്ന ചിന്തകൾ വെട്ടിമുറിച്ച്‌ കൊണ്ട്‌ വരുന്ന ചില ഉൾതാപങ്ങളുണ്ട്‌. മഞ്ഞിനൊ മഴക്കോ കുളിരു കോരിയിടാൻ പറ്റാത്ത വിധം നമ്മളെ പൊള്ളിച്ച്‌ നിർത്തുന്നവ. സ്വപ്നങ്ങളുടെ നൂലിഴകൊണ്ട്‌ പ്രതീക്ഷയിൽ കോർത്ത്‌ വെച്ച്‌ തുന്നിയെടുക്കാൻ കഴിയാതെ പോയ ജീവിതമാകാം ഒരു പക്ഷെ അത്‌. അല്ലെങ്കിൽ നമ്മൾ ഹൃദയത്തോട്‌ എന്നും ചേർത്ത്‌ വെക്കാന്‍ ആഗ്രഹിച്ച സ്നേഹച്ചായം കൊണ്ട്‌ മറ്റാരെങ്കിലും അവരുടെ പുസ്തകത്തിൽ ചിത്രം വരച്ചത് കാണേണ്ടി വന്നതാകാം. അതുമല്ലെങ്കിൽ ജീവിതാവസാനം വരെ കണ്ടു നിൽക്കാൻ മോഹിച്ച സ്നേഹച്ചരടുകളിൽ ഏതെങ്കിലുമോന്നു നനഞ്ഞ ആറടിമണ്ണിൽ കരിമഷിത്തണ്ട്‌ പോലെ അമർന്ന് കിടന്ന കരുവാളിച്ച ഓർമ്മകളാകാം.   മറവിയുടെ വിശപ്പിലെക്ക് എറിഞ്ഞു കൊടുക്കുന്ന ഇത്തരം ഓര്‍മ്മകള്‍ ദഹനക്കേട് പോലെ വീണ്ടും തികട്ടിവരുമ്പോള്‍ നമ്മുടെ മനസ്സ് അസ്വസ്തമാകും. മറ്റുള്ളവരുടെ നേട്ടങ്ങളെ തന്‍റെ ലാഭനഷ്ടങ്ങളോട് താരതമ്യം ചെയ്തു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍ അടിഞ്ഞു കൂടുന്ന അസൂയയും നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കും. മനസ്സ് അസ്വസ്തമാകുമ്പോള്‍ ചുറ്റിലുമുള്ളത് ശ്രദ്ധിക്കാതെ നാം നമ്മിലേക്ക് മാത്രമായ് ചുരുങ്ങുകയാണ് ചെയ്യുന്നത്. അപ്പോള്‍ നമ്മുടെ മനസ്സിന്‍റെ നേര്‍ത്ത ശതമാനം മാത്രം സ്വാധീനമുള്ള ബോധമനസ്സിനെ വലിയ ശതമാനം സ്വാധീനമുള്ള ഉപബോധമനസ്സിലെ ‘ഞാന്‍’ എന്ന അഹങ്കാരം പൂര്‍ണ്ണമായും കീഴടക്കുന്നു. പിന്നെ മറ്റുള്ളവരുടെ ന്യായങ്ങളെയോ വികാരങ്ങളെയോ ഉള്‍ക്കൊള്ളുവാനോ അംഗീകരിക്കുവാനോ തയ്യാറാവാതെ മനസ്സില്‍ നിഷേധാത്മക ചിന്തകള്‍ വന്നു നിറയും.   അസ്വസ്ഥമാകുന്ന മനസ്സില്‍ നിന്നും ആത്മബോധം ( ഞാന്‍ എന്ന അഹങ്കാരമല്ല മറിച്ച് ഞാന്‍ എന്താണെന്നുള്ള ബോധം) അകന്നു നില്ക്കുമ്പോഴാണ് നമുക്ക് നമ്മുടെ ഹൃദയ ഭാക്ഷ നഷ്ടപ്പെടുന്നതും മൃദുലമായ നമ്മുടെ നാക്ക് കൊണ്ട് കഠിനമായ വാക്കുകളാല്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതും. ചിലര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതിനു മുന്നേ തന്നെ ആത്മബോധം വീണ്ടെടുക്കാനും അതുവഴി ആത്മരോക്ഷത്തിന്‍റെ വിഷത്തുപ്പലില്‍ നിന്നും തന്‍റെ നാക്കിനെ പിടിച്ച് നിർത്താനും പറ്റും. എന്നാല്‍ ചിലര്ക്കാവട്ടെ ഇതിനു സാധിക്കാറെയില്ല. തന്‍റെ ആത്മരോക്ഷം മുഴുവന്‍ നാവിലൂടെ തുപ്പിക്കളഞ്ഞാല്‍ മാത്രമേ അവര്ക്ക് ആത്മബോധം വീണ്ടെടുക്കാന്‍ സാധിക്കുകയുള്ളു. പക്ഷെ അപ്പോഴേക്കും അവിടെ അനിഷ്ടങ്ങള്‍ സംഭവിക്കാനും സാധ്യതയുണ്ട്. ഒരേ ദിശയില്‍ സഞ്ചരിക്കുന്ന രണ്ടു നാവുകള്‍ ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. മറ്റു ചിലര്ക്കാവട്ടെ ആത്മരോക്ഷം പ്രവർത്തിയിലൂടെ മാത്രമേ പ്രകടിപ്പിക്കാന്‍ കഴിയാറുള്ളു. ചുരുക്കി പറഞ്ഞാല്‍ ഒരു മനസ്സിന് മിതത്വവും മൃത്യുവും ഉണ്ടാക്കാന്‍ കഴിയുന്നത്‌ മനസ്സിനെ സ്വയം അടക്കിനിർത്താന്‍ കഴിയുമ്പോഴും അതില്‍ പരാജയപ്പെടുമ്പോഴുമാണെന്ന തിരിച്ചറിവില്‍ സ്വയം മുന്നോട്ട് പോവുക.   ബുദ്ധിപരമായ് ചിന്തിക്കാന്‍ അറിയാത്തതാണ് നമ്മുടെ ഉപബോധമനസ്സ്. ആവർത്തനത്തിലൂടെ എന്ത് നല്‍കിയാലും അതേപോലെ അനുസരിക്കുക മാത്രമാണ് ഉപബോധമനസ്സ് ചെയ്യുന്നത്. നമ്മുടെ മനസ്സിന്റെ് വൈകല്യങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ് വേണ്ട തിരുത്തലുകള്‍ ആവർത്തനത്തിലൂടെ നമ്മുടെ ഉപബോധമനസ്സിനെ പറഞ്ഞു പഠിപ്പിച്ചാല്‍ നമ്മുടെ സ്വഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ജീവിതത്തില്‍ വിജയം വരിക്കേണ്ട ഒരു കാര്യം സ്ഥിരമായ്‌ നമ്മുടെ ഉപബോധമനസ്സിനോട് പറഞ്ഞു കൊണ്ടേ ഇരിക്കു. തീര്ച്ചകയായും ആ ജയത്തിനു വേണ്ടിയുള്ള ആത്മാര്‍ത്ഥ പരിശ്രമം നമ്മുടെ ഭാഗത്ത് നിന്നും ഉണ്ടായിക്കോണ്ടേയിരിക്കും. എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു.

  Apr 04, 2016 0
 •     ഇത് എന്‍റെ ഒരു അനുഭവകഥ ആയതു കൊണ്ട് ഇതിലെ ചില മുഖങ്ങളുടെ പേരുകൾ ഞാൻ മനപ്പുർവ്വം മാറ്റിയിട്ടുണ്ട്.   ഓർമ്മകൾ ചിതലരിക്കാതെ............   സൗഹൃദങ്ങൾ എനിക്ക് എന്നുമൊരു ബലഹീനതയായിരുന്നത് കൊണ്ട് തന്നെ കൂട്ടുകാരെ സ്വഭാവം നോക്കി ഒരിക്കലും തരംതിരിക്കാൻ ശ്രമിക്കാറില്ല. അത് ഇടയ്ക്കൊക്കെ ചില വേദനകൾ സമ്മാനിക്കുമ്പോള്‍ അമ്മ പറയാറുള്ളത് “ഡാ ബിജു നീ ഈ എപ്പോഴും കൂട്ടുകാർ എന്നും പറഞ്ഞു നടന്നാൽ നിന്‍റെ വയറുനിറയില്ല കേട്ടോ എല്ലാവരെയും ഒരേപോലെ തലയില്‍ കയറ്റിവെച്ചിട്ട് അവസാനം നീ ഒറ്റയ്ക്കാവേണ്ട. ഇങ്ങനെ ഓടുന്നതിനിടയിൽ നിന്‍റെ കാര്യം കൂടി നോക്കിയാൽ നിനക്ക് നല്ലത്".. പക്ഷേ അതൊന്നും എന്‍റെ ചെവിയിൽ നിൽക്കാറില്ല ഒരു ചെവിയിലൂടെ കേട്ട് അതിനെക്കാൾ വേഗത്തിൽ മറു ചെവിയിലൂടെ പുറത്ത് കളയും. ഉപദേശങ്ങൾ ഒരു പരിഹാരമാർഗ്ഗം അല്ല എന്ന് തിരിച്ചറിഞ്ഞ അവർ ഡിഗ്രി കഴിഞ്ഞയുടൻ എന്നെ ഗുജറാത്തിൽ ഒരു ബന്ധുവിന്‍റെ അടുത്ത് ജോലിക്ക് വിട്ടു. അവിടെ ആദ്യത്തെ കുറച്ചു നാളുകൾ അവരുടെ കൂടെ ആയിരുന്നു താമസം. അതിനിടയിൽ ഞാൻ ജോലിക്ക് കയറിയ സ്ഥാപനത്തിൽ ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടി രാജേന്ദ്രൻഭായ്, സുനിൽസർ, അജിത്ത്, ജിബി, റോയ്, ഷിനോജ്. ഇതിൽ അജിത്ത്, ജിബി, റോയി, ഷിനോജ് ഇവർ നാലുപേരും ഒരു വീട്ടിൽ ആണ് താമസം. താമസിയാതെ ഞാനും അവരുടെ കൂടെ താമസം തുടങ്ങി. ഭക്ഷണമുണ്ടാക്കുന്നതും ഓഫീസിൽ പോവുന്നതും ഉച്ചയ്ക്ക് ആഹാരം കഴിക്കുന്നതും തിരിച്ചു വീട്ടിലേക്കുള്ള യാത്രയും എല്ലാം ഒരുമിച്ചായിരുന്നു.. അവധി ദിവസങ്ങളിൽ ശരിക്കും ആഘോഷമായിരുന്നു. ജിബിയും റോയിയും ഒക്കെ വൈൻ ഉണ്ടാക്കുന്നത് കണ്ടാൽ ഇവരാണോ ഇതു കണ്ടുപിടിച്ചത് എന്ന് സംശയിച്ചു പോവും അത്രമാത്രം മിടുക്കന്മാർ ആയിരുന്നു ആ കാര്യത്തിൽ. മദ്യം വർജ്ജിതമായ നമ്മുടെ ബാപ്പുജിയുടെ ജന്മനാട്ടിൽ ഞങ്ങളുടെ സന്ധ്യകളെ പലപ്പോഴും ചിലങ്കകെട്ടി നൃത്തച്ചുവടുകൾ വെയ്പ്പിക്കാറുള്ളത് നുരഞ്ഞു പൊന്തുന്ന വൈൻ ഗ്ലാസ്സുകൾ കൂട്ടിമുട്ടുമ്പോൾ ഉള്ള സംഗീതം ആയിരുന്നു. കല്യാണം കഴിഞ്ഞു കുടുംബസമേതം താമസിക്കുന്ന ചില മുതിർന്ന സാറന്മാർ അവരുടെ നഷ്ടപ്പെട്ട ബാച്ചിലർ ജീവിതത്തിലെ ഓർമ്മകളുടെ ഭണ്ടാരം തുറക്കുന്നത് ഞങ്ങള്‍ക്കൊപ്പം നിറഞ്ഞൊഴിയുന്ന വൈൻ ഗ്ലാസ്സിനു ചുറ്റിലിമിരുന്നു കയ്യിൽ അടുക്കിവെച്ചിരിക്കുന്ന ശീട്ടുകൾ ക്രമത്തിൽ യോജിപ്പിക്കുമ്പോൾ ആണ്. ചുണ്ടിലെ നനവ്‌ വറ്റിതുടങ്ങുമ്പോഴേക്കും നിറഞ്ഞു വരുന്ന ഗ്ലാസ്സിന്‍റെ എണ്ണം കൂടുന്നതിന് അനുസരിച്ച് പലരിലും കലയുടെ സർഗ്ഗവാസന ഉണരാറുണ്ട്. എന്നാൽ എപ്പോഴും ചുണ്ടിൽ പുഞ്ചിരി നിറച്ച് മനസ്സ് നിറയെ സംഗീതവും കൊണ്ടുനടക്കുന്ന വിനോദ് എന്ന മറ്റൊരു കൂട്ടുകാരൻ കൂടി ഉണ്ടായിരുന്നു ഞങ്ങൾക്ക്. ഞങ്ങളുടെ ബോസ്സിന്‍റെ ഡ്രൈവർ ആയിരുന്ന അവൻ ചില ആഘോഷ സന്ധ്യകളില്‍ ഒരു മൂളിപ്പാട്ടുപോലെ ഞങ്ങൾക്കരികിൽ വരാറുണ്ടായിരുന്നു. ബോസ്സ് വിളിക്കുമ്പോൾ ഇടയ്ക്ക് പുറത്ത് പോവേണ്ടി വരുന്നത് കൊണ്ട് വൈൻ കഴിക്കാതെ ഭക്ഷണം മാത്രം കഴിക്കുന്ന മനോഹരമായി പാടാറുള്ള അവൻ കല്യാണം കഴിക്കാൻ നാട്ടിൽ പോയ സമയത്താണ് അജിത്തും ഷിനോജും വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് നാട്ടിലേക്കു മടങ്ങിയത്. അവർക്ക് പുറകെ റോയിയും പോയപ്പോൾ ഞാനും ജിബിയും വല്ലാതെ ഒറ്റപ്പെട്ടപോലെ ആയി. വരണ്ടുണങ്ങിയ മരുഭൂമിയിൽ പെയ്തിറങ്ങാൻ കാത്തുനിൽക്കുന്ന മഴമേഘങ്ങളെ പോലെ മുന്തിരിവൈൻ നിറച്ച് വച്ച കൊച്ചു ഭരണികൾ മാത്രമായി ഞങ്ങൾക്ക് കൂട്ട്. കല്യാണം കഴിഞ്ഞ് രണ്ടാഴ്ച്ച നാട്ടിൽ നിന്നതിനു ശേഷം വിനോദ് തിരിച്ചു വന്നത് ഭാര്യയോടും അമ്മയോടും ഒപ്പമാണ്. പിറ്റേന്ന് കാലത്ത് ഓഫീസിൽ വന്നപ്പോൾ വരുന്ന ഞാറാഴ്ച ഞങ്ങൾക്കുള്ള കല്യാണ പാർട്ടിയും അവൻ തീരുമാനിച്ചു ഞാറാഴ്ച്ച പതിവുപോലെ സോമനാഥൻസർ കിച്ചണിൽ തിരക്കിലായിരുന്നു. ഞാനും ജിബിയും സുനിൽ സാറിന്‍റെ കൂടെ പാർട്ടിക്കുള്ള മറ്റ് ഒരുക്കങ്ങളിലും. ഇതിനിടയിൽ ജിബി കടയിൽ വച്ചു മറന്നുപോയൊരു സാധനം എടുക്കാൻ സ്കൂട്ടറിൽ പുറത്തേക്ക് പോയ ഞാൻ ദൂരെ നിന്നും നടന്നുവരുന്ന വിനോദിനെ കണ്ട് അവന്‍റെ അടുത്തെത്തിയപ്പോഴാണ് ശ്രദ്ധിച്ചത് അവന്‍റെ പുറകിലായി വെളുത്ത ഒരു കുഞ്ഞു പട്ടികുട്ടിയും നടക്കുന്നുവരുന്നുണ്ടായിരുന്നു. വിനോദിനെയും പുറകിലിരുത്തി കടയിലേക്ക് പോവുമ്പോൾ കയ്യിൽ ഉണ്ടായിരുന്ന അവസാനത്തെ ബിസ്കറ്റ് കഷ്ണവും ആ പട്ടിക്കുട്ടിക്ക് ഇട്ടുകൊടുത്തവന്‍ പറഞ്ഞു. "കുറച്ചു സമയമായി ഈ കുസൃതി എന്‍റെ കൂടെ കൂടിയിട്ട് നമ്മൾ പാർട്ടി നടത്തുമ്പോൾ ഇവനും എന്തേലും കൊടുക്കണ്ടേ അതുകൊണ്ട് ആ ഗുജ്ജുന്‍റെ കടയിൽ നിന്ന് ഒരു പാക്കറ്റ് ബിസ്കറ്റ് വാങ്ങി ". തിരിച്ചു വീട്ടിലെത്തി മുറ്റത്ത് ചെരുപ്പ് അഴിച്ചു വെക്കുമ്പോഴാണ് വിനോദിന്‍റെ കാല്പാദത്തിനു താഴെ പുറകിലായി നേരിയ ഒരു ചുവന്ന വര ഞാൻ കണ്ടത്. ചോദിച്ചപ്പോൾ അവൻ പറഞ്ഞു. "ആ പട്ടിക്കുട്ടി കളിക്കുന്നതിനിടയിൽ അതിന്‍റെ നഖം കൊണ്ടതാണോ അതോ കടയിൽ ബിസ്കറ്റ് വാങ്ങാൻ കയറുമ്പോൾ റോഡരികിലെ മുള്ള് കൊണ്ടതാണോ എന്നറില്ലടാ.." ഇതുകേട്ടപ്പോള്‍ ജിബി പറഞ്ഞു. "ഡാ ഉവ്വേ എന്നാ പറഞ്ഞാലും പട്ടിയുടെ നഖം കൊണ്ടാണേൽ ഒരു ഇൻജക്ഷൻ എടുക്കുന്നത് നല്ലതാ".. "വിനോദേ ഇതു ഒരു നേരിയ വര മാത്രേയുള്ളൂ എന്നാലും ഒരു ഇൻജക്ഷൻ എടുത്തോളുട്ടോ” എന്ന് പാലക്കാടന്‍ താളത്തില്‍ പറഞ്ഞ സുനിൽസാറിനോട് അവന്‍ പറഞ്ഞത് "എന്തായാലും നാളെ ഭാര്യയെയും കൂട്ടി ഹോസ്പിറ്റലിൽ പോവണം. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം കൊണ്ട് അവൾക്കു പനി പിടിച്ചു. ആ കൂട്ടത്തിൽ ഇതും ഡോക്ടറോട് പറയാം സാറേ". പിന്നെ ഞങ്ങൾ എല്ലാവരും ആഘോഷങ്ങൾക്ക് തിരികൊളുത്തി. വിനോദ് നമുക്ക് വേണ്ടി കൊണ്ടുവന്ന മദ്യക്കുപ്പിയുടെ കഴുത്തിൽ ജിബിയുടെ പിടി മുറുകുമ്പോൾ തീന്മേശക്ക് ചുറ്റും പാത്രങ്ങൾ കൊണ്ട് സോമനാഥൻ സർ പൂക്കളം തീർത്തു കഴിഞ്ഞിരുന്നു. പാർട്ടി കഴിഞ്ഞ് മൂനാമത്തെ ദിവസം പതിവിനു വിപരീദമായി മുതലാളിയെയും കൂട്ടി ഓഫീസിൽ വന്ന സോമനാഥൻ സർ പറഞ്ഞു.. " വിനോദിന് പനിക്കുന്നു ഇനി രണ്ടു ദിവസം മുതലാളിയുടെ കൂടെ ഞാൻ പോവേണ്ടി വരും ". വയ്കുന്നേരം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഞങ്ങള്‍ വിനോദിനെ വിളിച്ചു . "പെട്ടെന്ന് കാലാവസ്ഥ മാറിയത്കൊണ്ടാ നാട്ടിൽനിന്നും വന്നപ്പോൾ ആദ്യം അമ്മയ്ക്ക്, പിന്നെ ഭാര്യക്ക്‌ ഇപ്പോൾ എനിക്കും വന്നു. വന്നിട്ട് എവിടെയും അവരെ കൊണ്ടുപോവാന്‍ കഴിഞ്ഞില്ലഡാ. ഇനി അടുത്ത ഞാറാഴ്ച വേണം അവരെയും കൂട്ടി എവിടെയെങ്കിലുമോന്ന്‍ കറങ്ങാൻ പോവാൻ. നാളെ എന്തായാലും ഓഫീസിൽ വച്ച് കാണാം". എന്തേലും ആവശ്യം ഉണ്ടേൽ വിളിക്കണമെന്നും പറഞ്ഞ് ഞാനും ജിബിയും വീട്ടിലേക്കു പോയി. പിറ്റേന്ന് കാലത്ത് ഓഫീസിലേക്ക് പുറപ്പെടാൻ തുടങ്ങുന്നതിന് മുന്നെയാണു സോമനാഥൻസർ വിളിച്ചത്. " ഇന്നലെ രാത്രി പനി കൂടിയിട്ട് വിനോദിനെ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട്പോയി അവൻ അവിടെ അഡ്മിറ്റ്‌ ആണ് " ഉച്ചയ്ക്ക് ഞാനും ജിബിയും കൂടി ഹോസ്പിറ്റലിൽ എത്തുമ്പോൾ അവനെ ഭക്ഷണം കഴിപ്പിക്കാനുള്ള പരിശ്രമത്തിൽ ആയിരുന്നു അവന്‍റെ അമ്മ. ഏട്ടാ രുചി ഇല്ലെങ്കിലും അൽപ്പം കഞ്ഞി കുടിക്കു ഇല്ലെങ്കിൽ ക്ഷീണം കൂടുമെന്ന് പറഞ്ഞ് ഭാര്യയും അവനെ നിർബന്ധിക്കുന്നു. ആദ്യമായി കാണുന്ന ഞങ്ങളെ സ്വയം പരിചയപ്പെടുത്തിയിട്ട് അമ്മയുടെ കയ്യിൽ നിന്നും കഞ്ഞിപ്പാത്രം വാങ്ങികൊണ്ട് ജിബി പറഞ്ഞു. " അമ്മ വിഷമിക്കേണ്ട ഇവനെ കഞ്ഞി കുടിപ്പിക്കുന്ന കാര്യം ഞങ്ങളേറ്റു". ഒരു നിമിഷം ഞങ്ങളെ നോക്കി പിന്നെ കണ്ണടച്ചു കൊണ്ട് ""എനിക്കിപ്പോൾ വേണ്ട ..പിന്നെ മതി..” കൊച്ചുകുട്ടികള്‍ ശാട്യം പിടിക്കുന്നപോലെ ആയിരുന്നു അവൻ പറഞ്ഞുകൊണ്ടേയിരുന്നത്. അപ്പോള്‍ അവനെ പരിശോദിക്കാൻ വന്ന ഡോക്ടർ നിർദേശിച്ചത് പ്രകാരം അവനു ഡ്രിപ്പിട്ടു.. വയ്യ്കുന്നേരം ഓഫീസ് കഴിഞ്ഞുവരാം എന്നും പറഞ്ഞിറങ്ങിയ ഞങ്ങളോട് അമ്മ വന്നിട്ട് പറഞ്ഞു. "വിനോദ് വിളിക്കുന്നു". ഞങ്ങൾ തിരിച്ച് മുറിയില്‍ ചെന്നപ്പോൾ അടുത്തുണ്ടായിരുന്ന ഭാര്യയോടും അമ്മയോടും അവൻ അവിടെനിന്നും നിന്നും പുറത്ത് നില്ക്കാൻ പറഞ്ഞു. "എന്നതാടാ കാര്യം" എന്നും ചോദിച്ചു അടുത്തിരിക്കാൻ പോയ ജിബിയോട് കൈകൊണ്ട് വിലക്കിയിട്ടവൻ പറഞ്ഞു. "ഡാ എനിക്ക് എന്തോ കുഴപ്പം ഉണ്ട്...നേരത്തെ കഞ്ഞി കണ്ടപ്പോഴും ഇപ്പോൾ കയറ്റുന്ന ഈ ഡ്രിപ്പ്ബോട്ടിൽ നോക്കുമ്പോഴൊക്കെ വല്ലാത്തൊരു അസ്വസ്ഥത.. എനിക്ക് വല്ലാതെ പേടി തോനുന്നു ജിബി.. കാലിൽ മുറിവുണ്ടായത് ആ പട്ടികുട്ടിടെ നഖം കൊണ്ടായിരിക്കുമോ..." പിന്നീട് അവൻ പറഞ്ഞ വാക്കുകൾ ഞങ്ങളെ വല്ലാതെ തളർത്തികളഞ്ഞു. "എനിക്ക് നല്ല വിശപ്പുണ്ട് പക്ഷെ കഞ്ഞി കാണുമ്പോൾ ദേഷ്യം വരുന്നു. തലയിലോക്കെ വല്ലാതെ ചൂട് കയറുന്നത് പോലെ.. ദേഹം മുഴുവൻ വലിഞ്ഞു മുറുകുന്നത് പോലെയൊക്കെ തോനുന്നു...ആ പട്ടി ചതിച്ചോടാ ബിജു? അങ്ങിനെയെങ്കില്‍ അറിയാതെ നിങ്ങൾക്ക് ആർക്കെങ്കിലും എന്‍റെ നഖം കൊണ്ടാലോ....അതുകൊണ്ടാ ഞാൻ അമ്മയുടെയും നിങ്ങളുടെയും മുന്നിൽ കഞ്ഞി വേണ്ടാന്നും പറഞ്ഞ് കണ്ണടച്ച് സംസാരിച്ചത്.. ഡോക്ടറോട് പറഞ്ഞ് എന്‍റെ കയ്യും കാലും കട്ടിലിൽ കെട്ടിയിടാൻ പറയാമോ നിങ്ങൾക്ക്.." പറഞ്ഞു തീർന്നപ്പോഴേക്കും നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചു കൊണ്ട് ഞങ്ങളോട് പോവാൻ കൈകൊണ്ട് അങ്ങ്യം കാണിച്ചു. ആ വാക്കുകൾ വല്ലാത്തൊരു അവസ്ഥയിൽ ആക്കിയെങ്കിലും ഞങ്ങളവനോട് പറഞ്ഞു. "ഡാ നീ വെറുതെ വേണ്ടാത്ത ഓരോ കാര്യങ്ങളാലോചിച്ച് മനസ്സിനെ അസ്വസ്തമാക്കുന്നതാ എന്തായാലും ഡോക്ടറോട് പട്ടിയുടെ നഖം തട്ടിയെന്ന സംശയം ഞങ്ങള്‍ അറിയിച്ചിട്ട് വരാം”. റൂമില്‍ ചെന്ന ഞങ്ങളെ പ്രതീക്ഷിച്ചെന്ന പോലെ ഡോക്ടർ ഇരിക്കാൻ പറഞ്ഞു. വിനോദിന്‍റെ സംശയം ഞങ്ങൾ ഡോക്ടറോട് അറിയിച്ചപ്പോൾ കുറച്ചു സമയത്തെ മൌനത്തിനു ശേഷം ഡോക്ടർ പറഞ്ഞു. "അവന്‍റെ രക്തത്തിൽ "പേ വിഷം" കലർന്നിരിക്കുന്നു.. താമസിച്ചുപോയി...ഇനി ഒന്നും ചെയ്യാൻ പറ്റില്ല... വേണ്ടപ്പെട്ടവരെ എത്രയും പെട്ടെന്ന് വിവരം അറിയിക്കണം..” എന്തോ ചോദിക്കാൻ ശ്രമിച്ചെങ്കിലും എനിക്ക് ശബ്ദം പുറത്ത് വരാതെ കഴുത്തിൽ ആരോ കുത്തിപിടിച്ചതുപോലെ. ജിബിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല. യാന്ദ്രികമായി ആ മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ഡോക്ടർ പറഞ്ഞു. "ഇനി ആരും അധികം അടുത്തേക്ക് പോവേണ്ട... ചില സമയത്ത് അവന് നിങ്ങളുടെ കൂട്ടുകാരനോ, കൂട്ടിരിക്കുന്ന അമ്മയുടെ മകനോ, വിഷമിച്ചു നിൽക്കുന്ന ആ പെണ്കുട്ടിയുടെ ഭർത്താവോ ആവാൻ കഴിയില്ല. വിനോദിന്‍റെ സ്വഭാവം മാറികൊണ്ടിരിക്കും. ഞങ്ങൾ അവനെ പ്രത്യേകം മുറിയിലേക്ക് മാറ്റാന്‍ പോവുകയാ.. പറ്റുമെങ്കിൽ അമ്മയെയും ഭാര്യയേയും വീട്ടിലേക്കു പറഞ്ഞു വിട്ടോളു ". ഞങ്ങൾ തിരിച്ചവന്‍റെ മുറിയിലെത്തുമ്പോൾ കണ്ടത് തറയിൽ വീണുചിതറിക്കിടക്കുന്ന ഗ്ലൂക്കോസ് കുപ്പിയുടെ കഷ്ണങ്ങൾ പെറുക്കി എടുക്കുന്ന അമ്മ, കാലിന്‍റെ വശത്തിരുന്ന് തന്‍റെ ചൂരിദാറിന്‍റെ ഷാളുകൊണ്ട് വീശിക്കൊടുക്കുന്ന ഭാര്യ. ഞങ്ങളെ കണ്ടപ്പോള്‍ അമ്മ പറഞ്ഞു. " ഇവനിപ്പോള്‍ നമ്മള്‍ ചോദിക്കുന്നതിന് ഒന്നുമല്ല ഉത്തരം തരുന്നത്. പെട്ടെന്ന് ദേഷ്യം വന്നിട്ട് കയറ്റികൊണ്ടിരിക്കുന്ന ഈ ഗ്ലൂക്കൊസ്കുപ്പി തട്ടി താഴെയിട്ടു. പിന്നെ വല്ലാതെ ചൂടെടുക്കുന്നു എന്ന് പറഞ്ഞ് ഫാനിട്ടു കൊടുത്തപ്പോള്‍ വീശിയാൽ മതി എന്ന് പറഞ്ഞത്കൊണ്ട് ഇവൾ മുന്നിൽ നിന്നും വീശികൊടുത്തു. അപ്പോള്‍ വീണ്ടും ദേഷ്യപെട്ടു കാലിന്‍റെ ഭാകത്ത് നിന്ന് വീശാൻ പറഞ്ഞു”. പക്ഷെ ഡോക്ടറെക്കാൾ മുന്നേ അസുഖം തിരിച്ചറിഞ്ഞ അവൻ പ്രിയപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിക്കുമ്പോഴും തന്‍റെ ഒരു ചെറിയ അശ്രദ്ധകൊണ്ട് പോലും അവർക്ക് അപകടം ഉണ്ടാവരുതെന്ന ആഗ്രഹത്താല്‍ അവരെ തന്നില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതാണെന്ന് നിസ്സഹായതയോടെ നോക്കുന്ന ആ കണ്ണുകളില്‍ നിന്നും എനിക്കും ജിബിക്കും മനസ്സിലായി.  അപ്പോഴേക്കും ഡോക്ടർ വന്ന് വിനോദിനെ മയക്കാനുള്ള കുത്തിവെപ്പ് നടത്തി. ഞങ്ങൾ വിളിച്ചു പറഞ്ഞതനുസരിച്ച് സോമനാഥൻ സാറും സുനിൽ സാറും ബോസ്സിന്‍റെ കൂടെ അവിടെയെത്തി. എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു അവർ വിനോന്‍റെ ഭാര്യയെ ഹോസ്പിറ്റലിൽ നിന്നും അവരുടെ ഒരു ബന്ധുവീട്ടിലാക്കിയെങ്കിലും എത്ര ശ്രമിച്ചിട്ടും അമ്മയെ അവിടുന്ന് മാറ്റാൻ കഴിഞ്ഞില്ല. കുത്തിവെച്ച മരുന്നിന്‍റെ മയക്കത്തിൽ കിടക്കുന്ന വിനോദ്. മകന്‍റെ അസുഖം എന്താണെന്നു അറിയാതെ നനഞ്ഞ തുണികൊണ്ട് അവന്‍റെ ശരീരം തുടച്ചു തണുപ്പിക്കാൻ നോക്കുന്ന ആ പാവം അമ്മ സുനിൽ സാറിനോട് ഇങ്ങനെ പറയുന്നത് കേട്ടു... "ഇന്നലെമുതൽ മോൻ ഉറങ്ങിയിട്ടില്ല..ഒന്നും കഴിച്ചിട്ടുമില്ല ഇപ്പോഴാ ഒന്ന് ഉറങ്ങുന്നത്..ഇനി എഴുന്നേറ്റിട്ട് വേണം കുറച്ച്ക ഞ്ഞി കുടിപ്പിക്കാൻ..."." കുറച്ച് കഴിഞ്ഞപ്പോൾ രണ്ടു ഹോസ്പിറ്റൽ ജീവനക്കാർ വന്നിട്ട് പറഞ്ഞു വിനോദിനെ മറ്റൊരു മുറിയിലേക്ക് മാറ്റാൻ പോവുകയാണ്. അവന്‍റെ വസ്ത്രങ്ങൾ വേണമെങ്കിൽ ഇപ്പോൾ മാറ്റി കൊടുക്കാം. അമ്മ എടുത്തു തന്ന വസ്ത്രങ്ങളുമായി കട്ടിലിനടുത്തേക്ക് നീങ്ങിയ ഞങ്ങളെ കയ്യുറയും മുഖത്ത് മാസ്കും ധരിച്ചിരിക്കുന്ന ആ ജീവനക്കാർ തടഞ്ഞുകൊണ്ട് പറഞ്ഞു. " ഇനി നിങ്ങളാരും അവനടുത്ത് പോവാൻ പാടില്ല". പാവം അമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. "എന്താ എന്‍റെ മോന് പറ്റിയത്...? വേദന നിറഞ്ഞ ആ ചോദ്യത്തിനു ഉത്തരം നൽകാൻ പറ്റാതെ ശ്വാസം മുറുകിയതു പോലെ ആയിരുന്നു ഞങ്ങൾ എല്ലാവരും. കമ്പനിയിൽ നിന്നും ചിലരൊക്കെ അപ്പോഴേക്കും അവിടെ എത്തിയിരുന്നു. മനോഹരൻ പിള്ളച്ചേട്ടൻ ആണെന്ന് തോനുന്നു അമ്മയോട് പറഞ്ഞു. "അമ്മേ വിഷമിക്കാനൊന്നും ഇല്ല വിനോദിനെ എന്തോ ടെസ്റ്റ്‌ ചെയ്യാൻ കൊണ്ട്പോവുന്നതാ.." " അതിനെന്തിനാ അവർ എന്‍റെ മോന്‍റെ കയ്യും കാലും കെട്ടിയിടുന്നത്..? അത് ചോദിക്കുമ്പോൾ അമ്മയുടെ കണ്ണുകളിൽ കണ്ടത് വല്ലാത്തൊരു പേടിയും പരിഭ്രമവും ആയിരുന്നുവെങ്കിൽ ആ മുഖത്തേക്ക് നോക്കിയ ഞങ്ങളുടെ കണ്ണുകളിൽ വല്ലാത്ത ദൈന്യതയും നിസ്സഹായതയും ആയിരുന്നു. ആ അമ്മക്കുള്ള ഉത്തരം ഞങ്ങളുടെയൊക്കെ മനസ്സില്‍ പഴുപ്പിച്ച സൂചിമുന കുത്തുംപോലെ നോവിച്ച് കൊണ്ടേയിരുന്നു. അപ്പോഴേക്കും അവനെ അവർ കട്ടിലിനോട് ചേർത്ത് ബന്ധിച്ച് കഴിഞ്ഞു. ഡോക്ടർ പറഞ്ഞതനുസരിച്ച് നാട്ടിലുള്ള അവന്‍റെ അച്ഛനെയും അനുജനെയും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ഒരുക്കങ്ങൾ ബോസ്സ് ചെയ്തു. ഓരോ നിമിഷവും ഞങ്ങളിൽ നിന്നും അകന്നുപോയി കൊണ്ടിരിക്കുന്ന ആ പ്രിയ കൂട്ടുകാരനെ അതിലുപരി അവനു സംഭവിച്ചത് എന്താണെന്ന് ഇപ്പോഴും വ്യക്തമായി മനസ്സിലാവാതെ ഒരേ സമയം ഭീതിയും പ്രതീക്ഷയും ആയി അവിടെ നിൽക്കുന്ന ആ അമ്മയെ അധികനേരം കണ്ടു നിൽക്കാനാവാത്തത് കൊണ്ട്തന്നെ വിനോദിന്‍റെ ഒരു ബന്ധുവിനെ അമ്മയുടെ കൂടെ നിർത്തിയിട്ട് സോമനാഥൻ സാറിനൊപ്പം ഞങ്ങൾ വീട്ടിലേക്കു മടങ്ങി. പിറ്റേന്ന് കാലത്ത് ഹോസ്പിറ്റലിൽ എത്തിയ ഞങ്ങൾ കണ്ട കാഴ്ച്ച ഹൃദയം തകര്‍ക്കുന്നതായിരുന്നു. കഴിഞ്ഞ കുറച്ചു മണിക്കൂറുകൾ അവനിൽ വല്ലാത്ത മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ' പേ' യുടെ ഭീകരതയിൽ അൽപ്പനിമിഷം മാത്രം തിരിച്ചു കിട്ടുന്ന ഓർമ്മകളുമായി നമ്മളിൽ നിന്നൊക്കെ അവൻ ഒരുപാട് അകന്നുപോയിരിക്കുന്നു. എല്ലാം മനസ്സിലായതുപോലെ കരഞ്ഞു തളർന്ന് ആ മുറിക്കു പുറത്ത് ബഞ്ചിൽ കിടക്കുന്ന അമ്മ. കമ്പനിയിലെ മിക്ക ജീവനക്കാരും അവിടെ എത്തിയിട്ടുണ്ട്. ഇടുങ്ങിയ ആ ഇരുണ്ട റൂമിൽ നിന്നും ഇടയ്ക്ക് വരുന്ന അവന്‍റെ മൂളലും കുറുകലും ഒഴിച്ചാൽ വല്ലാത്ത ഒരു നിശബ്ദത അവിടെ തളം കെട്ടിയിരുന്നു.. ഉച്ചയായപ്പോഴേക്കും എയർപോർട്ടിൽ പോയ സോമനാഥൻസാർ വിനോദിന്‍റെ അച്ഛനെയും അനുജനെയും കൂട്ടി എത്തി. " എനിക്ക് എന്‍റെ മോനെ ഒന്ന് കാണണം" എന്ന് പറഞ്ഞപ്പോൾ ആരോ പുറത്ത് നിന്നും ആ മുറിയിലെ ലയിറ്റ് ഓണ്‍ ചെയ്തു. വാതിലിലെ ഇരുമ്പ് കമ്പികളിൽ അമർത്തി പിടിച്ച് " മോനേ വിനോദേ " എന്ന് വിളിക്കുന്ന അച്ഛനരികിൽ വിങ്ങിപ്പൊട്ടുന്ന അവന്‍റെ അനുജനെയും ചേർത്ത് പിടിച്ച് ഞാനും ജിബിയും. കണ്ണടച്ചു കിടക്കുകയായിരുന്ന അവൻ വല്ലാത്തൊരു ശബ്ദത്തിൽ മൂളാൻ തുടങ്ങി... ആരോ വന്ന് അച്ഛനെ അവിടുന്ന് മാറ്റാൻ തുടങ്ങിയതും പെട്ടെന്ന് അവന്‍ ഞങ്ങളെ നോക്കി. " ഡാ ജിബി ..ബിജു ..എനിക്കൊന്നും ഇല്ലടാ ..എന്നെ ഒന്ന് അഴിച്ചു വിടാൻ പറ... അച്ഛാ അവളെവിടെ ..എനിക്ക്... എനിക്കവളെയൊന്നു കാണണം.." ഇതും പറഞ്ഞു പൊട്ടിക്കരഞ്ഞ അവൻ പെട്ടെന്ന് ഞങ്ങളെയൊക്കെ അപരിചതരെ പോലെ നോക്കി വീണ്ടും പഴയപോലെ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഡോക്ടർ റൂമിൽ വിളിപ്പിച്ച് കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ എല്ലാം നിശബ്ദമായി കേട്ട് കൊണ്ടിരുന്ന മുൻ രാജ്യഭടൻ ആയിരുന്ന അവന്‍റെ അച്ഛന്‍ ആരുടേയും മുഖത്ത് നോക്കാതെ വളരെ പതിഞ്ഞ ശബ്ദത്തിൽ ഡോക്ടറോടായി പറഞ്ഞു. " മോനെ ഇനിയുമിങ്ങനെ കണ്ടുനിൽക്കാൻ ഞങ്ങൾക്കാവില്ല സാർ അതുകൊണ്ട് അവനെ ഉറക്കാനുള്ള മരുന്ന് കൊടുത്തോളു.."പിന്നെ ഞങ്ങളോടായി പറഞ്ഞു. " മോളെ വിളിക്കണം അവൻ പോവുന്നതിനു മുന്നേ അവളെ ഒന്ന് കണ്ടോട്ടെ.." ഡോക്ടർക്കുള്ള സമ്മതപത്രത്തിൽ ഒപ്പുവച്ച് പുറത്തിറങ്ങിയ അദ്ദേഹം തളർന്നിരിക്കുന്ന അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് ആ ബഞ്ചിലിരുന്നു. ഇന്ന് ഒരുദിവസം കൂടി ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്ന് പറഞ്ഞതുകൊണ്ട് വിനോദിനും അമ്മയ്ക്കും മാറിയുടുക്കാൻ വസ്ത്രങ്ങളുമായാണ് അവന്‍റെ ഭാര്യ വന്നത്. പ്രതീക്ഷിക്കാതെ അച്ഛനെയും അനുജനെയും കണ്ട അവൾ വല്ലാതെ അമ്പരന്നു. " അച്ഛാ നിങ്ങളൊക്കെ എപ്പോൾ വന്നു...? അമ്മേ വിനോദേട്ടനെവിടെ എന്നും ചോദിച്ച് അവരുടെ അടുത്തെത്തിയ അവളെ നെഞ്ചോട് ചേർത്ത്പിടിച്ചുള്ള അമ്മയുടെ പൊട്ടിക്കരച്ചിൽ ആയിരുന്നു അവൾക്കു എല്ലാത്തിനുമുള്ള മറുപടി. വീണ്ടും ഒരിക്കൽക്കൂടി ആ ഇരുണ്ട മുറിയിൽ വിളക്ക് തെളിഞ്ഞു. ഇരുമ്പ് കമ്പികൾ ഘടിപ്പിച്ച ആ വാതിൽ തുറന്ന് മുന്നേ കണ്ട ആ രണ്ടു ജീവനക്കാരെയും കൂട്ടി ഡോക്ടർ അകത്തു കടന്നു. " എനിക്ക് എന്‍റെ ഏട്ടനെ കാണണം...വിനോദേട്ടാ ... അകത്തേക്ക് കുതിക്കാൻ ശ്രമിച്ച ആ പാവം പെണ്‍കുട്ടിയെ തടഞ്ഞു നിർത്താൻ അച്ഛനുമമ്മയും നന്നേ പാടുപെട്ടു. അൽപ്പ സമയത്തിനു ശേഷം തലകുനിച്ച് കൊണ്ട് പുറത്തിറങ്ങിയ ഡോക്ടർ നടന്നു നീങ്ങുന്നതിനിടയിൽ ഞങ്ങൾ കുറച്ച് പേരെ മാറ്റിനിർത്തി പറഞ്ഞു. " കുറച്ച് കഴിഞ്ഞാൽ കാണേണ്ടവർക്ക് കേറി കാണാം. ബന്ധുക്കൾ ആരും മുഖത്ത് തോടതിരിക്കാനും ഉമ്മ കൊടുക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം...." ഒരാൾ വിനോദിന്‍റെ കൈകളും മറ്റെയാൾ കാലുകളും ബലമായ് പിടിച്ചിട്ടുണ്ടായിരുന്നു. വല്ലാതെ കിതച്ച് കൊണ്ട് അവന്‍റെ നെഞ്ച് ഉയര്‍ന്നു താഴുന്നു. പുറത്ത് നിൽക്കുന്ന ഞങ്ങളെ എല്ലാവരെയും ദയനീയമായി നോക്കുന്നതിനിടയിലും ആ കണ്ണുകൾ ആരെയോ തിരയുന്നത് പോലെ തോനി. "വിനോദേട്ടാ" എന്നാർത്തു വിളിച്ചു കൊണ്ട് വാതിൽക്കൽ വന്നു നിന്ന അവളെ കണ്ടതും അവൻ എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി..പിന്നെ ആർക്കും മനസ്സിലാവാത്ത എന്തോ ശബ്ദമുണ്ടാക്കി. വല്ലാത്തൊരു തേങ്ങൽ പോലെ ആയിരുന്നു അത്. ഇത് എഴുതുമ്പോഴും ആ ശബ്ദം എനിക്ക് എന്‍റെ കാതില്‍ കേള്‍ക്കാന്‍ പറ്റുന്നുണ്ട്. പിന്നീട് വല്ലാത്തൊരു ഒരു പിടച്ചലിന് ശേഷം ആ തല തലയിണയിൽ അമരുമ്പോൾ ചുണ്ടുകൾക്കിടയിലൂടെ വെളുത്ത എന്തോ ദ്രാവകം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു..നിലത്തു കുഴഞ്ഞുവീണ അവളെ ആരൊക്കെയോ ചേർന്ന് ആ ബഞ്ചിൽ കൊണ്ടുപോയി കിടത്തി. ഒടുവിൽ അവർ അവന്‍റെ കൈയിലും കാലിലുമുണ്ടായിരുന്ന കെട്ടുകൾ അഴിച്ച് ദേഹം മുഴുവൻ തുടച്ച ശേഷം ഇട്ടിരുന്ന വസ്ത്രം മാറ്റി. പ്രിയപ്പെട്ടവരെ കാണിക്കാനായി ഓരോരുത്തരെയായി അകത്തേക്ക് കൊണ്ട്പോയി. അവസാനമായാണ് അച്ഛൻ അകത്ത് കയറിയത്.. അന്ത്യചുംബനം പോലും കൊടുക്കാൻ കഴിയാതെ ഒന്ന് തൊടാൻ പോലും പറ്റാതെ മകനെ യാത്രയാക്കേണ്ടിവരുന്ന ആ അച്ഛന്‍റെ അതുവരെ പിടിച്ചു നിർത്തിയ എല്ലാ വേദനയും ഒരുമിച്ച് അണപൊട്ടിയൊഴുകി. നാട്ടിൽ കൊണ്ടുപോവാൻ പറ്റാത്തത് കൊണ്ട് നർമ്മദാ നദിയുടെ തീരത്തായിരുന്നു ഞങ്ങളുടെ പ്രിയ കൂട്ടുകാരനുള്ള ചിത ഒരുക്കിയിരുന്നത്. ആശുപത്രിയിലെ ആ രണ്ടു ജീവനക്കാരുടെ കൂടെ ഞാനും ജിബിയും അവനെ ആംബുലൻസിൽ കയറ്റുമ്പോഴും പിന്നെ നര്‍മ്മദാ നദിക്കരയിൽ ഒരുക്കിവച്ചിരിക്കുന്ന വിറകു കൂനയുടെ മുകളിൽ അവനെ കിടത്തുമ്പോഴും വെള്ള പുതപ്പിച്ച ആ കാലിൽ ഞാൻ അമർത്തി പിടിച്ചിരുന്നു. എന്നാൽ അവസാന വിറകുകൊള്ളി അവന്‍റെ കാലുകൾ മൂടുന്നതിനു മുന്നേ ആ വലതു കാലിലെ വെള്ളത്തുണി പൊക്കുമ്പോൾ എന്‍റെ കൈകൾ വല്ലാതെ വിറച്ചു..അന്ന് ഞാൻ കണ്ട ആ നേരിയ ചുവന്ന വരയുടെ അവിടെ ഒരു വെളുത്ത പ്ലാസ്റ്റർ ഒട്ടിച്ച് അതിനുമുകളിൽ ആരോ ഗുണന ചിഹ്നം ഇട്ടിരിക്കുന്നു… സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു. ചിതയിൽ നിന്നുയര്‍ന്നു പൊങ്ങുന്ന പുകച്ചുരുളുകൾ അസ്തമന സൂര്യനെ മറക്കാൻ തുടങ്ങിയപ്പോഴേക്കും പുഴയ്ക്കു മുകളിലെ പാലത്തിനു മുകളിലൂടെ പുകച്ചുരുളുകളെ വകഞ്ഞുമാറ്റി ഒരു ട്രെയിൻ പതുക്കെ കടന്നുപോയി. ആ പുഴക്കരയിലെ ഒരുപിടി മണ്ണെടുത്ത് ചിതയില്‍ എറിഞ്ഞ ശേഷം അവനെ തനിച്ചാക്കി ഞങ്ങളെല്ലാവരും തിരികെ നടന്നു.... രണ്ടു ദിവസം കഴിഞ്ഞ് ഓഫീസിൽ നിന്നും തിരിച്ചു വരുമ്പോൾ എനിക്ക് ശരീരം മുഴുവൻ വല്ലാത്തൊരു വേദന. ദേഹം മുഴുവൻ തണുക്കുന്നത് പോലെ. വീട് എത്താറായപ്പോൾ ജിബിയോട് ഞാൻ വണ്ടി നിർത്താൻ പറഞ്ഞു..റോഡരികിലെ കൈതമുള്ളിൽ കുരുങ്ങിക്കിടക്കുന്ന ആ ഒഴിഞ്ഞ ബിസ്കറ്റ് കവറെടുക്കുമ്പോൾ കണ്ണുകൾ ചുറ്റിലും തിരയുകയായിരുന്നു..ആ ജന്തു ഇപ്പോഴും ജീവനോടെ ഉണ്ടാവുമോ? കവറുമെടുത്ത് തിരികെ സ്കൂട്ടറിൽ കയറുമ്പോൾ ജിബിയോട് ഞാന്‍ പറഞ്ഞു " ഡാ അവസാനമായി അവൻ വലിച്ചെറിഞ്ഞതാ ഇത്" . തനിക്കു മരണം വിതക്കാൻ പോവുന്നവന് വയറു നിറയെ ആഹാരം കൊടുക്കുയായിരുന്നു ആ പാവം. രാത്രിയിൽ വിശപ്പ്‌ തോനാത്തത് കൊണ്ട് തന്നെ കുറച്ച് മുന്തിരി വീഞ്ഞും കുടിച്ച് കട്ടിലിലേക്ക് മറിഞ്ഞു... പിറ്റേന്ന് രാവിലെ എഴുന്നേൽക്കുമ്പോൾ നെറ്റിയിലും കഴുത്തിലുമൊക്കെ നല്ല ചൂട്. എനിക്ക് നന്നായ് പനിക്കുന്നുണ്ടായിരുന്നു. ദേഹം മുഴുവൻ ഇന്നലത്തെ അതെ വേദന. എന്നും എനിക്ക് മുന്നേ കുളിച്ച് റെഡി അവാറുള്ള ജിബി മൂടിപ്പുതച്ച് കിടക്കുന്നു. "ഡാ എഴുന്നേക്കുന്നില്ലേ? ചോദിച്ചപ്പോൾ അവൻ പറഞ്ഞു. "നീ പോയി കുളിചേച്ചും വാ അതുകഴിഞ്ഞ് ഞാൻ പോക്കോളം". എന്തോ എനിക്ക് പനിക്കുന്നു എന്ന് അവനോട് പറയാൻ മനസ്സ് മടിച്ചു. "ഡാ ജിബി എനിക്ക് വയറിന് ഒരു സുഖമില്ലാത്തപോലെ ഇന്ന് ഞാൻ ഓഫീസിൽ പോവുന്നില്ല " അപ്പോഴവൻ പറഞ്ഞു " ഇന്നലെ ഭക്ഷണം ഒന്നും കഴിക്കാതെ വൈൻ കുടിച്ചത് കൊണ്ടാവും എനിക്കും തലവേദനിക്കുന്നു" പിന്നെ അവൻ ഓഫീസിൽ വിളിച്ചു പറഞ്ഞു. " തലേന്ന് രാത്രി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനു ശേഷം രണ്ടാൾക്കും വയറുവേദന അതുകൊണ്ട് ഞങ്ങൾ ഇന്ന് ലീവ് ആണ്" കട്ടിലിൽ മൂടിപ്പുതച്ച് കിടന്നപ്പോൾ വല്ലാത്തൊരു പേടി മനസ്സിനെ കീഴടക്കാൻ തുടങ്ങി. ചിന്തകൾ കാടുകയറി. കണ്ണടക്കുമ്പോഴെല്ലാം അന്ന് കണ്ട അതെ പട്ടികുട്ടി കിതച്ചു കൊണ്ട് എന്‍റെ പുറകെ വരുന്നു. വേഗം ചാടി എഴുന്നേറ്റു. തൊണ്ടയൊക്കെ വരണ്ടുവരുന്നതു പോലെ. അടുക്കളയിലിരിക്കുന്ന ജിബിയുടെ മുന്നിൽ നിറച്ചുവച്ചിരിക്കുന്ന വൈൻ ഗ്ലാസ്‌ എടുത്ത് ഒറ്റവലിക്ക് കുടിച്ച് തീർത്തപ്പോൾ അവൻ എന്നെ നോക്കി. " നിന്‍റെ വയറുവേദന പോയോ?? അവന്‍റെ മുന്നിലുണ്ടായിരുന്ന സിഗരറ്റ് പാക്കറ്റില്‍ നിന്നും ഒന്ന്‍ വലിച്ചെടുത്ത് ചുണ്ടില്‍ വെക്കുമ്പോള്‍ വിരലുകള്‍ക്കിടയില്‍ അത് വിറക്കുന്നുണ്ടായിരുന്നു. ഒരു പുക ഉള്ളിലേക്കെടുത്ത് ഞാനവനോട് പറഞ്ഞു. “ജിബി ..ഡാ.. എനിക്ക് വയറിനു പ്രശ്നം ഒന്നുമില്ല ഇന്നലെമുതൽ വല്ലാത്തൊരു ക്ഷീണം പോലെ. ശരീരം മുഴുവന്‍ നല്ല വേദന.... രാവിലെ മുതൽ പനിക്കുന്നുണ്ട്...ഉറങ്ങാന്‍ പറ്റുന്നില്ലഡാ ജിബി...കണ്ണടക്കുമ്പോള്‍ ആ നശിച്ച പട്ടികുട്ടിയാ മുന്നില്‍ വരുന്നത്... പേടിച്ചിട്ടാ ഞാൻ ഓഫീസിലും നിന്നോടും പനിയാണ് എന്ന് പറയാതിരുന്നത്”. അവനോട് അത് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു സമാധാനം കിട്ടിയെങ്കിലും തിരിച്ച് അവൻ പറഞ്ഞത് കേട്ടപ്പോൾ കണ്ണിലാകെ ഇരുട്ട് കയറി. " ഡാ ഉവ്വേ ഇന്നലെമുതൽ എനിക്കും പനിക്കുന്നുണ്ട്..തലവേദന എന്ന് ഞാൻ ചുമ്മാ പറഞ്ഞതാ.. ഇന്ന് നിന്നെയും കൂട്ടി ഹോസ്പിറ്റലില്‍ പോവണം എന്ന് കരുതിയാ ഞാനും ലീവ് എടുത്തത്.. പെട്ടെന്ന് എന്തോ എനിക്ക് അമ്മയുടെയും അച്ഛന്‍റെയുമൊക്കെ ശബ്ദം കേൾക്കണമെന്ന് തോനിയപ്പോൾ അടുത്തുള്ള എസ്.ടി.ഡി ബൂത്തിൽ പോയി വീട്ടിലേക്ക് വിളിച്ചു. "എനിക്ക് എന്തോ ഇവിടെ നിൽക്കാൻ പറ്റുന്നില്ലമ്മേ നിങ്ങളെയൊക്കെ കാണാൻ തോനുന്നു..” ശബ്ദം മാറിയപ്പോൾ തന്നെ അമ്മ ചോദിച്ചു. "ബിജു നിനക്കെന്താ മോനെ സുഖമില്ലേ? "കുഴപ്പമൊന്നും ഇല്ലമ്മേ...ഞാന്‍ പിന്നെ വിളിക്കാം " ഇതും പറഞ്ഞു വീട്ടിലേക്ക് തിരികെ ഓടുകയായിരുന്നു. റൂമിൽ എത്തിയതും നേരെ കുളിമുറി തുറന്ന്‍ വെള്ളം നിറച്ചുവച്ചിരിക്കുന്ന ബക്കറ്റിലേക്ക് വെറുതേ നോക്കിയിരുന്നു. ഇതുകണ്ട ജിബി അടുത്ത് വന്നിരുന്ന്‍ കുറച്ചു കഴിഞ്ഞപ്പോൾ ചോദിച്ചു. "നിനക്ക് എന്നേലും തോനുന്നുണ്ടോ...??.. “ഇല്ലാ എനിക്ക് കുഴപ്പമൊന്നുമില്ല ജിബി...നിനക്കോ..?? “ഇല്ലെടാ എനിക്കും ഒന്നും തോനുന്നില്ല”... " ഡാ ഉവ്വേ ഹോസ്പിറ്റലില്‍ പോയാല്‍ നമ്മളെയും ആ ഇരുണ്ട റൂമില്‍ ഇട്ടാലോ? അതിലും നല്ലത് ആരോടും പറയാതെ ട്രെയിന്‍ കയറി നാട്ടിലോട്ട് പോവാം... ഒന്നുല്ലേലും വീട്ടുകാരെ കണ്ട് മരിക്കാലോ.." ആ പേടി കാരണം ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോയില്ല. കുളിക്കാനും വെള്ളം കുടിക്കാന്‍പോലും പേടിതോനിയ രണ്ടു ദിവസത്തിന് ശേഷം മൂനാമത്തെ ദിവസവും നിറച്ചു വച്ച ബക്കറ്റിനു മുന്നിൽ ഇരുന്ന്‍ "നമുക്കൊന്നും ഇല്ല” എന്ന് ഒരുമിച്ചു പറഞ്ഞപ്പോഴാണ് മനസ്സ് ശാന്തമായത്... അന്ന് വയ്കുന്നേരം ഞാൻ വീണ്ടും ആ എസ് .ടി. ഡി .ബൂത്തിൽ പോയി.. " എല്ലാവർക്കും സുഗല്ലേ അമ്മെ? എനിക്കിവിടെ ഒരു കുഴപ്പവും ഇല്ല. ജോലി നന്നായി പോവുന്നു..." "നിനക്ക് എപ്പോഴാ മോനെ ഇനി ലീവ് കിട്ടുക? " ഒരു വർഷം കഴിഞ്ഞാൽ ഞാന്‍ നാട്ടിൽ വരും " അതും പറഞ്ഞു ഫോണ്‍ വച്ചു. പിന്നീട് മൂന്നു മാസം കഴിഞ്ഞപ്പോൾ ജിബി വിദേശത്ത് നല്ലൊരു ജോലി കിട്ടി മടങ്ങി. അഞ്ചു വർഷത്തിന് ശേഷം ഒരു റിപ്പബ്ലിക് ദിനത്തിൽ ഗുജറാത്തിനെ കുരുതിക്കളമാക്കി ഭൂകമ്പം വന്നപ്പോൾ ഒരുപാട് സന്തോഷവും അതിലേറെ വേദനയും സമ്മാനിച്ച ആ സ്ഥലം ഉപേക്ഷിച്ച് എന്നന്നേക്കുമായി ഞാൻ നാട്ടിലേക്കു മടങ്ങി.. അഞ്ച് വർഷത്തെ ഓർമ്മകളെ മനസ്സിൽ അടുക്കിവെച്ച് ആ വീടിന്‍റെ പടിയിറങ്ങുമ്പോൾ അവിടെ മനപ്പുർവ്വം ഞാൻ ഒന്ന് എടുക്കാതെ വച്ചിരുന്നു ....അന്ന് ഞാൻ എടുത്തു വച്ച ആ ഒഴിഞ്ഞ ബിസ്കറ്റ് പാക്കറ്റ്...... NB: നിങ്ങള്‍ മിണ്ടാപ്രാണികളെ സ്നേഹിച്ചോളൂ പക്ഷെ പരിച്ചയമില്ലാത്തവയെ മനസ്സ് കൊണ്ടല്ലാതെ ശരീരം കൊണ്ട് സ്നേഹിക്കാതിരിക്കൂ. ഇവിടെ തെരുവ് നായ്ക്കള്‍ക്ക് ‌ വേണ്ടി അലമുറയിടുന്നവരോട് ഒരു കാര്യം നിങ്ങൾ അവയെ സംരക്ഷിക്കുന്നതില്‍ ഞങ്ങള്‍ക്കാര്‍ക്കും ഒരു പരാതിയുമില്ല എന്നാൽ നടവഴിയില്‍ തുടങ്ങി വീടിന്‍റെ ഉമ്മറപ്പടിയില്‍ വരെ അവറ്റകൾ മനുഷ്യമാംസം പല്ലിൽ കോര്‍ത്ത് വലിക്കുമ്പോൾ മനുഷ്യര്‍ക്ക്‌ വേണ്ടി ഒന്ന് സംസാരിക്കുക പോലും ചെയ്യാതെ പട്ടികളെ ഓര്‍ത്ത് വ്യാകുലപ്പെടുന്നത്‌ കാണുമ്പോള്‍ നിങ്ങളുടെ വര്ഗ്ഗം ഏതാണെന്ന് ആരേലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
  1 Posted by Biju Kannur

  Mar 17, 2016 1
 •             ഈ ഒരു ചിത്രത്തിന് പിന്നിലെ സാഹചര്യം എന്തായിരുന്നു എന്നറിയില്ല..എന്നാലും കടല്‍ത്തീരത്ത് ലോകം സാക്ഷിയായി ഉറങ്ങിയ ആ കുരുന്നിന്‍റെ ചിത്രം കണ്ടതിനു ശേഷം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു ചിത്രമാണിത്..ഏതൊരു വേദനക്ക് പുറകിലും നമ്മള്‍ അറിയാത്ത ഒരു പശ്ചാത്തലം ഉണ്ടാവാം..ഇവിടെ ഈ ചിത്രത്തിന് ഞാന്‍ ഒരു സങ്കലപ്പ കഥ കൊടുക്കുന്നു എന്ന് മാത്രം....   കനിവ് തേടി ..... ഇത്തവണ വരാന്‍ പോവുന്ന മഴക്കാലത്തെ അവന്‍ വല്ലാതെ ഭയപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്നേ ആരൊക്കെയോ ചേര്‍ന്ന്‍ തന്‍റെ ഒറ്റമുറി കൂരയ്ക്ക് മുകളിലായി കെട്ടി തന്നിരുന്ന ആ പ്ലാസ്റ്റിക്ക് ഷീറ്റ് പുഴുക്കുത്തേറ്റ വാഴയിലപോലെ അങ്ങിങ്ങായി പാതി ദ്രവിച്ച് കൂരയുടെ പല ഭാഗങ്ങളിലായി ഒട്ടി പിടിച്ചിരിക്കുന്നു..ചുവരിനോട് ചേര്‍ത്ത് ഇട്ടിരിക്കുന്ന മര പലകയില്‍ ഒന്ന് എഴുന്നേല്ക്കാ ന്‍ വയ്യാതെ പാതി ഭാഗം തളര്‍ന്നുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷങ്ങളായിരിക്കുന്നു . ഇനി ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമല്ല എന്ന തിരിച്ചരിവ് മനസ്സിനെ നിരാശയുടെ തീച്ചൂളയില്‍ തള്ളുമ്പോഴും ജീവിക്കാനുള്ള പ്രേരണ നല്കുയന്നത് വേദന മുഖത്ത് കാണിക്കാതെ ഇടയ്ക്ക് അരികില്‍ വന്നിരുന്ന്‍ തന്‍റെ മുടിയിലൂടെ വിരലുകളാല്‍ തഴുകി ആശ്വസിപ്പിക്കുന്ന ഭാര്യ, പിന്നെ തന്‍റെ പൊന്നു മക്കള്‍. തനിക്ക് ചുറ്റിലും ഉള്ള ഈ സ്നേഹം ആസ്വദിച്ച് കൊതി തീര്‍ന്നിട്ടില്ല. അതുകൊണ്ട് തന്നെ കൊടിയ വേദന ശരീരത്തെ തിന്നുമ്പോഴും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. അത് ചെയ്യണമെങ്കില്‍ പോലും പരസഹായമില്ലാതെ പറ്റില്ലല്ലോ. മുകളിലെ ഒലക്കീറുകള്‍ക്ക് ഉള്ളിലൂടെ പുറത്തെ വെളിച്ചം ഒരു സൂചിമുനയായി കണ്ണില്‍ പതിച്ചപ്പോള്‍ പതുക്കെ അവന്‍ കണ്ണുകളടച്ചു. വശങ്ങളിലൂടെ പോള്ളിയിറങ്ങുന്ന കണ്ണിരിനൊപ്പം അവന്‍റെ ചിന്തകളും പുറകിലോട്ടു പോയി. സെന്തില്‍ എന്നായിരുന്നു അവന്‍റെ പേര്. ഭാര്യ ലക്ഷ്മി. തമിഴ്നാട്ടിലെ ഒരു ഉയര്‍ന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ സ്നേഹിച്ച് കല്യാണം കഴിച്ച കാരണത്താല്‍ കേരളത്തിലേക്ക് പറിച്ചു നട്ടിട്ട് ഇപ്പോള്‍ വര്‍ഷം പത്ത് കഴിഞ്ഞിരിക്കുന്നു. അടുത്തുള്ള ഒരു ക്വാറി കമ്പനിയില്‍ സാദാരണ തൊഴിലാളിയായി കയറിയ അവന്‍ ഇന്ന് അവിടുത്തെ സുപ്പര്‍വൈസര്‍ ആണ്. ഇപ്പോള്‍ ശരിക്കും ഭാഷ കൊണ്ടും സംസ്കാരം കൊണ്ടും അവനും കുടുംബവും കേരളീയര്‍ ആയി മാറിയിരിക്കുന്നു. അധ്വാനം കൊണ്ട് കെട്ടിയ സ്വന്തം വീട്ടില്‍ ഇന്ന് അവര്‍ക്ക് സ്വപ്നങ്ങള്‍ക്ക് കൂടൊരുക്കാന്‍ രണ്ടു മക്കള്‍. കിരണും കാര്‍ത്തിക്കും. മൂത്തമകന്‍ കിരണ്‍ ഇപ്പോള്‍ സ്കൂളില്‍ പോവാന്‍ തുടങ്ങിയിരിക്കുന്നു. പതിവ് പോലെ അന്നും അവന്‍റെ കണ്ണുകള്‍ ആ കരിങ്കല്‍ ക്വാറിയുടെ എല്ലാ ഭാകത്തും ഓടി നടക്കുന്നുണ്ടായിരുന്നു. ഒരുപാട് ജീവനുകള്‍ പണിയെടുക്കുന്ന അവിടെ ഒരു ചെറിയ ശ്രദ്ധക്കുറവു പോലും വലിയ അപകടങ്ങള്‍ ഉണ്ടാക്കാം. പ്രത്യേകിച്ച് പാറകള്‍ പൊട്ടിക്കുവാനുള്ള വെടിമരുന്നിന് തിരി കൊളുത്തുന്ന സമയങ്ങളില്‍. അന്നത്തെ ജോലി കഴിഞ്ഞ് തൊഴിലാളികള്‍ മിക്കവരും പോയി കഴിഞ്ഞിരുന്നു. അപ്പോഴാണ്‌ മൊബൈലില്‍ മുതലാളിയുടെ വിളി വന്നത്. “ ഹലോ സാര്‍" "ഹലോ സെന്തില്‍ ഇന്ന് എത്ര ലോഡ് കല്ല്‌ പോയി? " നാല്" "ശരി എങ്കില്‍ രാജനോട് പറഞ്ഞ് ഇപ്പോള്‍ തന്നെ കുറച്ച് പാറ പൊട്ടിക്കാന്‍ ഏര്‍പ്പാടു ചെയ്യണം കാരണം നാളെ ഉച്ചയ്ക്ക് മുന്നേ അത്യാവശ്യമായി 6 ലോറി ലോഡ് പോവേണ്ടതുണ്ട്". ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ആണ് രാജന്‍ പനിയായത് കാരണം ഇന്ന് അവധിയായിരുന്നു എന്നോര്‍മ്മ വന്നത്. സാരമില്ല സുപ്പര്‍വൈസര്‍ ആവുന്നതിനു മുന്നേ താന്‍ ചെയ്തിരുന്ന ജോലി ആണിത്. അന്നൊക്കെ വെടിമരുന്നിന് തീ കൊടുത്ത് പുറകിലോട്ട് ഓടുമ്പോള്‍ ജീവിതം മുന്നോട്ട് ഓടിപ്പിടിക്കാനുള്ള ആവേശമായിരുന്നു. പിന്നെ വേഗം തന്നെ വെടിമരുന്ന് നിറച്ച തിര ആ കൂറ്റന്‍ പാറക്കല്ലിനുള്ളില്‍ വെച്ച് തിരി കൊളുത്തുമ്പോള്‍ താന്‍ ഒരിക്കലും ചിന്തിച്ചില്ല അത് തന്‍റെ ജീവിതം തകര്‍ക്കാനുള്ള പൊട്ടിത്തെറി ആയിരിക്കുമെന്ന്. പടക്കത്തിരിക്ക് തീ കൊളുത്തി പുറകിലോട്ട് ഓടുന്നതിന് ഇടയില്‍ കല്ലില്‍ കാലുടക്കി താഴേക്ക് വീഴുകയായിരുന്നു. അവിടുന്ന് എഴുന്നേല്‍ക്കുന്നതിനു മുന്നേ എല്ലാം സംഭവിച്ചു. കാഴ്ച്ചയെ മൂടിയ പുകച്ചുരുളുകള്‍ക്ക് ഉള്ളിലൂടെ ഒരു കൂറ്റന്‍ പാറക്കഷണം കാലില്‍ വന്നു പതിച്ചത് മാത്രം ഓര്‍മ്മയുണ്ട്. പിന്നീട് എപ്പോഴോ കണ്ണുകള്‍ തുറക്കുമ്പോള്‍ കണ്ടത് ചുറ്റിലും കൂടെ ജോലി ചെയ്തിരുന്ന ചില മുഖങ്ങള്‍, തന്‍റെ കട്ടിലിനു അരികില്‍ മക്കളെ ഇരുവശത്തും ചേര്‍ത്ത് പിടിച്ച് കൊണ്ട് കരഞ്ഞു വിങ്ങിയ മുഖവുമായി നില്ക്കു ന്ന ഭാര്യ. എന്താണ് സംഭവിച്ചത് എന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമത്തെ മുറിച്ചത് അടുത്തേക്ക് വന്ന രാജന്‍റെ ശബ്ദമായിരുന്നു. “ സാറിനു എന്നെ വിളിക്കാമായിരുന്നില്ലേ? ശബ്ദം കേട്ട് ഓടി വന്നപ്പോള്‍ കണ്ടത്...." അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ പറഞ്ഞു. “സാരമില്ല രാജാ അതിനു എനിക്ക് ഒന്നും സംഭവിച്ചില്ലല്ലോ..." അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അച്ഛാ എന്ന് നിലവിളിച്ച് കൊണ്ട് കിരണ്‍ എന്‍റെ മുഖത്ത് ചുണ്ടമര്‍ത്തി. “ മോന്‍ എന്തിനാ കരയുന്നെ..അച്ഛനോന്നുമില്ലെടാ.. ഞാന്‍ ഒന്ന് വീണതല്ലേ” അതും പറഞ്ഞു പതുക്കെ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ ദേഹം മുഴുവന്‍ വലിഞ്ഞു മുറുകുന്ന വേദന. മനസ്സിനൊപ്പം ശരീരം ഉയര്‍ത്താന്‍ പറ്റുന്നില്ല. അരക്ക് താഴെ വല്ലാത്തൊരു മരവിപ്പ് പോലെ.... പിന്നെയും കുറേ സമയമെടുത്തു തന്‍റെ കാലുകള്‍ മുറിച്ച് മാറ്റപ്പെട്ടിരിക്കുന്നു എന്ന സത്യം മനസ്സിലാക്കാന്‍. ആദ്യമൊക്കെ പലരും കാണാന്‍ വന്നു. പിന്നീട് സന്ദര്‍ശകരുടെ എണ്ണം ശോഷിച്ച് ഇടയ്ക്ക് വല്ലപ്പോഴും വന്നു പോവുന്ന രാജന്‍ ഒഴിച്ചാല്‍ ഭാര്യയും മക്കളും മാത്രം. ഇതിനിടയില്‍ എപ്പോഴോ രാജന്‍ പറഞ്ഞറിഞ്ഞു മുതലാളി അനധികൃതമായി നടത്തി വന്ന ക്വാറി ആയിരുന്നു അതെന്ന്‍. അയാള്‍ ഇപ്പോള്‍ ജയിലില്‍ ആണ്. ഉണ്ടായിരുന്ന സ്വര്‍ണ്ണങ്ങള്‍ വിറ്റ് ബാക്കി വന്ന തുക നല്ലവരായ നാട്ടുകാര്‍ ആശുപത്രിയില്‍ അടച്ച് വീട്ടിലേക്ക് വന്നു. എഴുന്നേറ്റിരിക്കാന്‍ വയ്യാതെ കട്ടില്‍ കിടക്കുന്ന ഓരോ നിമിഷവും ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനെ എന്ന ആദി ആയിരുന്നു. ചുറ്റിലുമുള്ളവര്‍ കുറേ സഹായിച്ചു. പിന്നെ പലരും അവരുടെ സാഹചര്യം കൊണ്ട് ഒഴിഞ്ഞു മാറാന്‍ തുടങ്ങി. കടം ചോദിക്കുമെന്ന പേടി ആയിരുന്നു എല്ലാവര്‍ക്കും . അവരെ കുറ്റം പറയാന്‍ പറ്റില്ല കാരണം എല്ലാവര്‍ക്കും സഹായിക്കാന്‍ ഒരു പരിധി ഉണ്ടാവില്ലേ . ഒരു ദിവസം വിശന്ന്തളര്‍ന്ന് ഉറങ്ങുന്ന മക്കളെ നോക്കി നെടുവീര്‍പ്പിട്ടു കൊണ്ട് അവള്‍ പറഞ്ഞു... “ അണ്ണാ കാര്‍ത്തിയുടെ കാര്യം വളരെ കഷ്ടാണ്‌. മുലപ്പാല്‍ അല്ലാതെ മറ്റൊന്നും അവന്‍ കഴിക്കുന്നില്ല. ഈയിടെ ആയി പാലും ശരിക്ക് കിട്ടുന്നില്ല. കുറച്ച് കുത്തരി കഞ്ഞി കിട്ടോ എന്നറിയാന്‍ അപ്പുറത്തെ ചേച്ചിടെ വീട്ടില്‍ പോയപ്പോള്‍ അവരും ഇന്ന് നമുക്ക് നേരെ വാതിലടച്ചു. ഇനി ഇവിടെ കടം ചോദിക്കാന്‍ ആരും ബാക്കിയില്ല. മാത്രല്ല പലരും കടം തിരിച്ച് ചോദിച്ച് തുടങ്ങി..." അങ്ങിനെയാണ് അവസാനം വീടും സ്ഥലവും വിറ്റ് പഞ്ചായത്ത് കെട്ടിത്തന്ന ഈ ഒറ്റമുറി ഓലപ്പുരയില്‍ താമസം തുടങ്ങിയിട്ട് ഇപ്പോള്‍ വര്‍ഷം മൂനാവുന്നു. പഠിക്കാന്‍ വളരെ മിടുക്കനായിരുന്നു കിരണ്‍. അതുകൊണ്ട് തന്നെ തങ്ങളുടെ അവസ്ഥ മനസ്സിലാക്കി അവനെ സൗജന്യമായി പഠിപ്പിക്കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചത് വലിയോരു അനുഗ്രഹമായിരുന്നു . അതിനെക്കാള്‍ ആശ്വാസമായത് അവനെങ്കിലും ഉച്ചയ്ക്ക് വയറു നിറച്ച് സ്കൂളിലെ ഉച്ചകഞ്ഞി കുടിക്കാമല്ലോ എന്ന ചിന്തയായിരുന്നു. ലക്ഷ്മി അടുത്തുള്ള ഒരു വീട്ടില്‍ ജോലിക്ക് പോവും തിരിച്ച് വരുമ്പോള്‍ അവിടുന്ന് ബാക്കി വരുന്ന ആഹാരം പൊതിഞ്ഞ് കൊണ്ട് വരും. അവളുടെ വിയര്‍പ്പ് ഉപ്പിച്ച ആഹാരം വാരി തരുമ്പോള്‍ നിസ്സഹായതയില്‍ നിന്നും അടര്‍ന്നു വീഴുന്ന കണ്ണീര്‍ സാരിത്തലപ്പ് കൊണ്ട് തുടച്ച് തന്ന് മുടിയില്‍ തലോടി കൊണ്ട് അവള്‍ പറയും. " ഈ കണ്ണുകള്‍ നനഞ്ഞാല്‍ പിന്നെ എനിക്ക് പിടിച്ച് നില്‍ക്കാനുള്ള ശക്തി കിട്ടില്ല അണ്ണാ...കിരണിനെ നമുക്ക് നന്നായ് പഠിപ്പിക്കണം അവന്‍ പഠികാന്‍ മിടുക്കനാ.എന്‍റെ കാലുകള്‍ തളര്‍ന്നു വീഴുംവരെ അണ്ണന്‍ സന്തോഷത്തോടെ ഇരിക്കണം..." അത് പറഞ്ഞ് കഴിയുമ്പോഴേക്കും തികട്ടി വരുന്ന ഗദ്ഗദം ഞാന്‍ കാണാതിരിക്കാന്‍ തൊണ്ടയില്‍ തന്നെ അടക്കി നിര്‍ത്തുന്നത് ആ ഇടറിയ ശബ്ദത്തില്‍ നിന്നും മനസ്സിലാവും. ഈയിടെയായി അധ്വാനം തളര്‍ത്തിയ ആ ശരീരത്തിലെ മുലപ്പാല്‍ പൂര്‍ണ്ണമായും വറ്റിപ്പോയിരിക്കുന്നു . ഇടയ്ക്ക് വിശന്ന് കരയുന്ന കുഞ്ഞിന്‍റെ ചുണ്ടുകള്‍ക്കിടയില്‍ വരണ്ടുണങ്ങിയ തന്‍റെ മാതൃത്തം വെച്ചു കൊടുക്കുമ്പോള്‍ അവളുടെ കണ്ണില്‍ നിന്നും അവന്‍റെ ചുണ്ടിലേക്ക് ഇറ്റ് വീഴുന്ന കണ്ണീര്‍ ആര്‍ത്തിയോടെ അവന്‍ നക്കിത്തുടയ്ക്കും. മുലപ്പാലിന്‍റെ മധുരവും കണ്ണീരിന്‍റെ ഉപ്പും തിരിച്ചറിയാന്‍ വയ്യാത്ത അത്രയും വിശപ്പ്‌ പലപ്പോഴും അവന്‍റെ ആ കുഞ്ഞു ചുണ്ടുകളെ ഉണക്കാറുണ്ട്. “ ഒരു ദിവസം രാത്രിയില്‍ ആ മരക്കട്ടിലില്‍ ഇരുന്ന് അയാളുടെ തല തന്‍റെ മടിയില്‍ എടുത്ത് വച്ച് പതിവ് പോലെ ആ മുടിയിലൂടെ വിരലുകള്‍ ഓടിച്ചു കൊണ്ട് അവള്‍ പറഞ്ഞു. “അണ്ണാ നാളെ മുതല്‍ ജോലിക്ക് വരേണ്ട എന്ന് പറഞ്ഞു. അവരൊക്കെ പുതിയ ഫ്ലാറ്റ് എടുത്ത് നഗരത്തിലോട്ടു മാറുകയാ.." “ മം” എന്നൊരു മൂളല്‍ മാത്രം ആയിരുന്നു തൊണ്ടയില്‍ നിന്നും പുറത്ത് വന്നത്. “ അവരിന്ന് എനിക്ക് കുറച്ച് കാശ് തന്നിട്ടുണ്ട്".. മടിയില്‍ ചുരുട്ടി വെച്ചിരിക്കുന്ന വിയര്‍ത്ത് മുഷിഞ്ഞ നോട്ടുക്കള്‍ കാണിച്ച് കൊണ്ട് പറഞ്ഞു.." നാളെ നമുക്ക് ഈ വീടിന്‍റെ മുകളിലെ ഷീറ്റ് മാറ്റണം. മഴ നനഞ്ഞ തറയിലെ തണുപ്പില്‍ മക്കളെ ഇനിയും കിടത്താന്‍ വയ്യ.." “ മം” വീണ്ടും അയാളില്‍ നിന്നും ഒരു മൂളല്‍ മാത്രം. പിന്നെ ക്ഷേത്രനടയില്‍ വെച്ച് മഞ്ഞചരടില്‍ കോര്‍ത്ത് കഴുത്തില്‍ ഇട്ടു കൊടുത്ത ആ താലിയില്‍ മുറുകെ പിടിച്ചു കൊണ്ട് അവള്‍ തുടര്‍ന്ന്. “ അണ്ണനും ആ സ്നേഹവും എപ്പോഴും എന്‍റെ നെഞ്ചിനുള്ളില്‍ ഉണ്ടല്ലോ പിന്നെ എന്തിനാ ഈ നൂലില്‍ കോര്‍ത്ത സ്വര്‍ണ്ണം . കഴുത്തിലെ എല്ലിനോട് പറ്റിച്ചേര്‍ന്ന്‍ നില്‍ക്കുന്ന ആ ചരടിന്‍റെ അറ്റത്തെ കുഞ്ഞു ലോക്കറ്റ് അഴിച്ചെടുത്ത് രണ്ടു കണ്ണുകള്‍ക്ക് മുകളിലും മുട്ടിച്ച ശേഷം അതില്‍ ചുണ്ടമര്‍ത്തി കൊണ്ട് പറഞ്ഞു “ മക്കള്‍ക്ക്‌ പുതിയ ഡ്രസ്സ് എടുക്കണം. നാളെ ഓണം അല്ലെ. കുറച്ച് മധുരം ഉണ്ടാക്കണം..." “ മ്...മം..” ഇപ്രാവശ്യത്തെ മൂളല്‍ പുറത്തേക്ക് വന്നത് ഒരു കരച്ചില്‍ പോലെ ആയിരുന്നു. അവള്‍ക്ക് അന്ന് പതിവില്ലാത്ത ഒരു ഉത്സാഹമായിരുന്നു. രാവിലെ തന്നെ പുറത്തേക്ക് പോയി വലിയൊരു പ്ലാസ്റ്റിക്‌ ഷീറ്റ് വാങ്ങി. പിന്നെ തന്‍റെ കൈവള്ളയില്‍ മുറുകെ ചുരുട്ടി പിടിച്ചിരുന്ന ആ സ്വര്‍ണ്ണ കഷ്ണം കൊടുത്ത് മക്കള്‍ക്ക് ഡ്രസ്സ് വാങ്ങി. ബാക്കി വന്ന പൈസക്ക് അടുക്കളയിലേക്ക് കുറച്ച് സാദനങ്ങളും കൂട്ടത്തില്‍ ഒരു കുപ്പി പാലും. ഒരുപാട് നാളുകള്‍ക്ക് ശേഷം അന്ന് വൈകുന്നേരം ആ അടുപ്പില്‍ തീ പുകഞ്ഞു. മുറ്റത്തെ കുഞ്ഞു വാഴയുടെ കൈ വെട്ടി ഇലയില്‍ ചോറ് വിളമ്പി. ഒരു ഉരുള ഉരുട്ടി കിരണിന്‍റെ വായില്‍ വെച്ചു കൊടുത്തു. പിന്നെ കുഞ്ഞുമോന്‍റെ ചുണ്ടില്‍ കറിപുരണ്ട കുറച്ച് വറ്റുകള്‍ മുട്ടിച്ചു കൊണ്ട് പറഞ്ഞു.. “ മോനു വാ തുറന്നേ ഇനിമുതല്‍ അമ്മേടെ മോന്‍ ഇതൊക്കെ തിന്ന്‍ ശീലിക്കണം കേട്ടോ..." അത് പറയുമ്പോള്‍ അവളുടെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു. ഭക്ഷണത്തിനു ശേഷം ഇലയിലെ പായസവും കഴിച്ച് കിരണ്‍ എഴുന്നേറ്റപ്പോള്‍ അതെ ഇലയില്‍ അവള്‍ അവര്‍ക്കുള്ള ഭക്ഷണം വിളമ്പി. ഒരു ഇലക്കുംബിളില്‍ അവര്‍ പരസ്പരം ഊട്ടുകയായിരുന്നു. കുളിച്ച് നെറുകയില്‍ സിന്ദൂരവും തൊട്ട് അരികില്‍ ഇരുന്ന് ഇലക്കുമ്പിളില്‍ നിന്നും ഊട്ടുന്ന അവളുടെ ഈറന്‍ മുടിയില്‍ നിന്നും നെഞ്ചിലേക്ക് ഇറ്റ് വീഴുന്ന തണുത്ത വെള്ളത്തിന് പോലും പക്ഷെ അവന്‍റെ മനസ്സിലെ വേദനയുടെ പഴുപ്പിനെ തണുപ്പിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. “ അണ്ണാ പായസം എടുക്കട്ടെ...? ഒരു നിമിഷം അവളുടെ നിര്‍വികാരമായ കണ്ണുകളിലേക്ക് നോക്കികൊണ്ട് അയാള്‍ പറഞ്ഞു. “ ഇപ്പോള്‍ വേണ്ട മക്കള്‍ ഉറങ്ങിയിട്ട് മതി”. അച്ചന്‍റെ കവിളില്‍ എന്നും ഉമ്മ കൊടുത്തതിനു ശേഷം മാത്രം ഉറങ്ങാറുള്ള കിരണ്‍ ഇന്നും ആ കവിളില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ പതിവിന് വിപരീതമായി ആ കൈകള്‍ തന്‍റെ തലയില്‍ അമരുന്നത് അവനറിഞ്ഞു. കുറച്ച് കഴിഞ്ഞ് മാറോട് ചേര്‍ത്ത് ഉറക്കിയ ഇളയ മോനുമായി അയാളുടെ അടുത്തെത്തിയ അവള്‍ ആ കുഞ്ഞി കവിള്‍ അവന്‍റെ ചുണ്ടോട് അടുപ്പിച്ചു. തന്‍റെ ദാരിദ്ര്യത്തിന്‍റെ ചിത്രമായ ആ കുഴിഞ്ഞ കവിളില്‍ ഉമ്മ വെക്കുമ്പോള്‍ മുഖത്ത് അമരുന്ന എല്ലുകള്‍ നെഞ്ചിലേക്ക് കുത്തിയിറങ്ങുന്നത് പോലെ അവനു തോനി . നിറഞ്ഞു ഒഴുകുന്ന കണ്ണിരിന്‍റെ കനത്തില്‍ തല ഉയര്‍ത്താതെ അവളുടെ മുഖത്ത് നോക്കാതെ അവന്‍ പറഞ്ഞു.. “ഇനി നമുക്കുള്ള പായസം എടുത്തോളൂ”. പരസ്പരം കണ്ണില്‍ നോക്കി ആ മധുരം നുകര്‍ന്ന ശേഷം അവന്‍റെ നെഞ്ചില്‍ മുഖം അമര്‍ത്തി കിടന്ന അവളെ ആ കൈകള്‍ കൂടുതല്‍ തന്നോട് ചേര്‍ത്തമര്‍ത്തി. പോയകാല പ്രണയത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നില്ല അത്. പകരം നിവൃത്തികേടിന്‍റെ ആഴക്കടലില്‍ ശ്വാസം മുട്ടി പിടയുമ്പോള്‍ ഉള്ള കൂടിച്ചേരല്‍ ആയിരുന്നു.അവന്‍റെ കണ്ണുകളില്‍ ഉറവപൊട്ടി അവസാനിച്ച കണ്ണീര്‍ അവളുടെ നെറുകയിലെ സിന്ദൂരം മായ്ച്ച് കൊണ്ട് താഴോട്ടെക്ക് ഒഴുകിയിറങ്ങി. രാവിലെ അനുജന്‍റെ കരച്ചില്‍ കേട്ടാണ് കിരണ്‍ ഉറക്കമുണര്‍ന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ആ വീട്ടില്‍ തന്‍റെ കുഞ്ഞനുജനുമായി കഴിയാന്‍ തുടങ്ങിയിട്ട് രണ്ടാഴ്ച്ച് കഴിഞ്ഞിരിക്കുന്നു. ആരൊക്കെയോ എത്തിച്ചു തന്ന ഭക്ഷണം ഉണ്ടായിരുന്നു ഇന്നലെ വരെ. ഒട്ടിയ കവിളുകളും കുഴിഞ്ഞ കണ്ണുകളുമായി അമ്മേ എന്ന് വിളിച്ച് കരയുന്ന അനുജനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ആ കുഞ്ഞു മനസ്സ് ഒരുനിമിഷം എന്ത് ചെയ്യണമെന്നറിയാതെ പതറി. ദൂരെ സ്കൂളില്‍ നിന്നും മണിയടി ശബ്ദം കേട്ടപ്പോഴാണ് അവന്‍ ഓര്‍ത്തത്. രണ്ടു മാസത്തെ അവധി കഴിഞ്ഞ് ഇന്നാണ് സ്കൂള്‍ തുറക്കുന്നത്. പെട്ടെന്ന് അവന്‍ തന്‍റെ പുസ്തക സഞ്ചിയെടുത്തു. അതില്‍ പുസ്തകങ്ങള്‍ക്ക് താഴെ താന്‍ ഉച്ചക്കഞ്ഞി കഴിക്കാറുള്ള ഒട്ടിയ പാത്രവുമായി തങ്ങളെ പിടിച്ച് വലിക്കുന്ന കൊടിയ വിശപ്പിന്‍റെ കൂടെ അനുജനെയും ചേര്‍ത്ത് പിടിച്ച് വീടിന് പുറത്തേക്ക് നടക്കുമ്പോള്‍ സ്കൂളിലെ അവസാന മണിയും അടിച്ച് കഴിഞ്ഞിരുന്നു. വഴിയോരത്തെ പാതവക്കില്‍ മുന്നിലെ പാത്രത്തില്‍ വീഴുന്ന നാണയത്തുട്ടിലേക്ക് കണ്ണും നട്ടിരിക്കുന്ന അവന്‍റെ മുന്നിലൂടെ ലിപ്സ്റ്റിക്കില്‍ പൊതിഞ്ഞ ചില മുദ്രാവാക്യങ്ങള്‍ കടന്നുപോയി. “ തെരുവ് നായ്ക്കളെ സംരക്ഷിക്കുക..അവയ്ക്ക് ഭക്ഷണം കൊടുക്കുക.” പ്രകടനത്തിന് ഇടയില്‍ നിന്നും ആരോ വലിച്ചെറിഞ്ഞ കടലാസ്സ്പൊതി അവന്‍ ആര്‍ത്തിയോടെ എടുത്തപ്പോള്‍ ഒഴിഞ്ഞ ലഹരിയുടെ കാലി കുപ്പിയായിരുന്നു അതില്‍. കൈയ്യിലെ ആ കടലാസ്സ് കഷ്ണത്തിലെ അക്ഷരങ്ങള്‍ വിശപ്പിന്‍റെ മാറാല കെട്ടിയ ആ കുഞ്ഞി കണ്ണുകള്‍ വായിച്ചെടുക്കാന്‍ തുടങ്ങി. ഒരുമിച്ചു: “ M.L.A മാരുടെ വേതനം രണ്ടിരട്ടിയാക്കാന്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് തീരുമാനമെടുത്തു... നാട്ടില്‍ സെല്‍ഫി ഭ്രമം: മരണവീട്ടില്‍ ശവത്തിന്‍റെ കൂടെ നിന്ന് സെല്‍ഫി എടുക്കാന്‍ പോലും പുതുതലമുറ മത്സരിക്കുന്നു.. കോടികള്‍ മുടക്കിയ ആഡംബര കല്ല്യാണം: ശരീരത്തിലെ സ്വര്‍ണ്ണത്തിന്‍റെ ഭാരം താങ്ങാനാവാതെ നവവധു കല്യാണ മന്ധപത്തില്‍ കുഴഞ്ഞു വീണു.. സ്ഥാനക്കയറ്റം: അഴിമതി കേസ്സില്‍ ശിക്ഷിക്കപ്പെട്ട ഉദ്വോഗസ്ഥന് ജോലിയില്‍ ഉയര്‍ന്ന പദവി... പ്രതീക്ഷയോടെ പത്രത്തിന്‍റെ പുറകു വശം നോക്കിയപ്പോള്‍ വലിയ അക്ഷരത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.. കോടികള്‍ വാഗ്ദാനം : കളി ജയിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മത്സരത്തിലെ കോടികള്‍ക്ക് പുറമേ സര്‍ക്കാര്‍ വക കോടികള്‍ വാഗ്ദാനം. കൈയിലെ പേപ്പര്‍ ചുരുട്ടി എറിഞ്ഞ് തന്‍റെ അനുജനെ മാറോട് ചേര്‍ത്തമര്‍ത്തി അവന്‍ പൊട്ടിക്കരഞ്ഞത് വിശന്നോട്ടിയ തന്‍റെ അടിവയറ്റില്‍ തൊലിക്ക് മുകളില്‍ തള്ളി നില്‍ക്കുന്ന സഹോദരന്‍റെ എല്ല് തട്ടി വേദനിച്ചിട്ടായിരുന്നില്ല. തങ്ങളെ രക്ഷപ്പെടുത്താനുള്ള വാര്‍ത്തകള്‍ ഒന്നും ആ പത്രത്തില്‍ കാണാത്തത് കൊണ്ടും ആയിരുന്നില്ല. പകരം ഇന്നത്തെ സമൂഹം പണത്തിന്‍റെയും അഴിമതിയുടെയും കൂടെയാണ്. തെരുവ് നായക്ക് കിട്ടുന്ന പരിഗണന പോലും തങ്ങള്‍ക്ക് കിട്ടില്ല എന്ന ആ കുരുന്നു മനസ്സിന്‍റെ തിരിച്ചറിവ് കൊണ്ടായിരുന്നു. വേദനയും പ്രതിക്ഷേദവും നിറഞ്ഞ ആ കരച്ചില്‍ നമ്മളെ ഓരോരുത്തരെയും നോക്കിയുള്ളതായിരുന്നു. പാവപ്പെട്ടവന്‍റെ തൊണ്ടയില്‍ കൈയിട്ട് കൊഴുത്ത് വളരുന്ന ഒരു സമൂഹം ഇവിടെ വളരും തോറും ഇതുപോലുള്ള നിലവിളികള്‍ നമ്മള്‍ ഇനിയും കേട്ടുകൊണ്ടേയിരിക്കും. ഉയരുന്ന നിലവിളികള്‍ നിര്‍ത്തുന്നതിനേക്കാള്‍ പുണ്യം അത് ഉയരാതിരിക്കാന്‍ ശ്രമിക്കുന്നതാണ്. ഓരോ തിരഞ്ഞെടുപ്പിലും കൈ നഖത്തില്‍ മഷി പുരളുന്നതിന്‌ മുന്നേ നമ്മള്‍ ഇത് ഉറപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.        

  Mar 14, 2016 1
 •   എന്റെ പുതുവർഷ പ്രതീക്ഷകൾ.....   ഒരു ഭാകത്ത് പിറന്നു വീഴുന്ന കുഞ്ഞിന്‍റെ ചുണ്ടില്‍ അമ്മയുടെ മുലപ്പാല്‍ പറ്റുന്ന അതേ സമയം മറു ഭാകത്ത് ഒരിറ്റ് വെള്ളം കൊണ്ട് വരണ്ട ചുണ്ട് പോലും നനക്കാനാവാതെ പട്ടിണി മൂലം ഒരു കുഞ്ഞ് മരിക്കുന്നു. മൂനും നാലും നേരം മൃഷ്ടാനം വയറു നിറച്ച് ഇരുന്നിടത്ത് നിന്നും എഴുന്നേല്ക്കാന്‍ ഒരുകൂട്ടര്‍ പ്രയാസപ്പെടുമ്പോള്‍ പട്ടിണി മൂത്ത് വിശക്കുന്ന വയര്‍ തറയില്‍ അമര്‍ത്തി വിശപ്പടക്കാന്‍ കമിഴ്ന്ന്‍ കിടക്കുന്നവര്‍ക്ക് മലര്‍ന്ന്‍ കിടക്കാന്‍ പോലും ശേഷി ഇല്ലാതാവുന്നു. ഒരു ഭാഗത്ത് ഭക്ഷ്യ വസ്തുക്കളെ മതത്തിന്‍റെ പേരില്‍ സ്വന്തമാക്കാനും അകറ്റി നിര്‍ത്താനും ചിലര്‍ മത്സരിക്കുമ്പോള്‍ ഭക്ഷണ ശാലകളിലെ പിന്നാമ്പുറങ്ങളില്‍ തെറിച്ച് വീഴുന്ന എച്ചില്‍ കൂമ്പാരങ്ങളില്‍ പ്രതീക്ഷയോടെ കണ്ണും നട്ട് ചിലര്‍ കാത്തിരിക്കുന്നു. ഭ്രാന്തമായ ചില സ്വാര്‍ത്ത ചിന്തകളില്‍ ശ്വാസം മുട്ടി പിടയുന്ന ഇന്നത്തെ ഈ കാലം ഇനി ചിലപ്പോള്‍ ഹിന്ദു സാമ്പാര്‍, മുസ്ലിം ബീഫ് കറി, ക്രിസ്ത്യന്‍ താറാവ് കറി എന്നിങ്ങനെ പ്രത്യേകം പ്രത്യേകം ബോര്‍ഡ് വെച്ച് ഓരോ മതവിഭാഗവും സ്വന്തമായി ഹോട്ടലുകള്‍ തുടങ്ങിയാല്‍ അവിടുത്തെ എച്ചില്‍ കൂമ്പാരങ്ങള്‍ക്ക് മുന്നിലും മറ്റ് മത,വര്ഗ്ഗീയ ചിന്തകളില്ലാതെ വിശപ്പിന്‍റെ ചിന്ത മാത്രമുള്ള പട്ടിണിയെന്ന ഒറ്റ മതത്തെ കാണാം.   ലോകത്തിലെ മൂനിലൊന്ന് പട്ടിണി പാവങ്ങള്‍ ഉള്ള ഇന്ത്യയില്‍ ഒരു നേരത്തെ അന്നത്തിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകളുടെ എണ്ണം 18 കോടിക്ക് മുകളിലാണ്. ഇതില്‍ തന്നെ ഒരു ദിവസം ശരാശരി 3,000ത്തോളം ആളുകള്‍ പട്ടിണിയും അതുമൂലമുള്ള അസുഖങ്ങള്‍ കൊണ്ട് മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2,000ത്തോളം കുട്ടികള്‍ ഭക്ഷണ ദൗര്‍ബല്യവുമായി ബന്ധപ്പെട്ട് മരണമടയുന്നു. ഒരുനേരത്തെ വിശപ്പടക്കാന്‍ കഴിയാതെ വായുവും വെള്ളവുമായി ദിവസങ്ങള്‍ തള്ളിനീക്കുന്നവരുടെ മുന്നിലൂടെയാണ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മതത്തിന്‍റെ കുപ്പായമിട്ട് കൊടുത്ത് ഇന്നത്‌ കഴിക്കരുത് , ഞങ്ങളത് കഴിക്കും എന്നൊക്കെ തൊണ്ട പൊട്ടിയ മുദ്രാവാക്യങ്ങളുമായി മത ജാഥകള്‍ തെരുവിലിറങ്ങുന്നത്‌.. ഇതൊക്കെ കണ്ട് ഒന്ന് കാറിത്തുപ്പാനുള്ള ഉമിനീരുപോലും പട്ടിണി വറ്റിച്ച മറു തൊണ്ടകളില്‍ ഉണ്ടാവില്ലല്ലോ.   ബാഹുഭലി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെ കൊണ്ട് 30 കോടി ചിലവില്‍ കല്യാണ പന്തലൊരുക്കിയ, സ്വര്‍ണ്ണത്തോട് നമ്മളെപോലെ ആര്‍ത്തി ഇല്ലാത്തത് കൊണ്ട് വെറും രക്നങ്ങള്‍ പതിപ്പിച്ച വജ്രമാലകളാല്‍ മൂടി മകളുടെ കല്ല്യാണം നടത്തി ലോകത്തിന് മുന്നില്‍ നമ്മളാണ് ഏറ്റവും വലിയ സമ്പന്നര്‍ എന്ന് കാട്ടികൊടുക്കാന്‍ ശ്രമിച്ച ഒരു പാവപ്പെട്ട അച്ഛനെ കുറിച്ചുള്ള വിവരണങ്ങളും ചിത്രങ്ങളും വീഡിയോയും “ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത കല്ല്യാണം” എന്ന തലക്കെട്ടിലൂടെ നമുക്ക് കാണിച്ച് തരാന്‍ മത്സരിച്ച മാധ്യമങ്ങളില്‍, ജനിച്ച മണ്ണില്‍ കാലുറപ്പിക്കാന്‍ കഴിയുന്നതിന് മുന്നേ പട്ടിണി എറിഞ്ഞ് വീഴുത്തുന്ന മക്കളെ കണ്ട് നെഞ്ച്പൊട്ടി മരിച്ച കര്‍ഷകനായ ഒരു കടക്കാരന്‍ അച്ഛനെ കുറിച്ച് “ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു” എന്ന തലക്കെട്ടില്‍ രണ്ടുവരി വാര്‍ത്തയും ഉണ്ടായിരുന്നു. കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഒരു തടസ്സമാണെന്ന്‍ തോനിയപ്പോള്‍ ജന്മം നല്കിയ കുഞ്ഞിനെ നിഷ്ട്ടൂരം കൊലപ്പെടുത്തിയ അമ്മമാരെ തിരക്കുകള്‍ക്ക് ഇടയിലും നമ്മള്‍ വാര്‍ത്തകളിലൂടെ കണ്ടു. എന്നാല്‍ പട്ടിണികൊണ്ട് ഉണങ്ങി വരണ്ട മാറില്‍ ഒട്ടിപ്പിടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്ന സ്വന്തം കുഞ്ഞിന്‍റെ ചുണ്ട് നനക്കാനാവാതെ കരുണയുടെ കിരണങ്ങള്‍ക്ക് വേണ്ടി ലോകത്തെ വിളറിയ കണ്ണുകളാലേ നോക്കി നില്ക്കുണന്ന പല അമ്മമാരെയും തിരക്കുകള്‍ക്ക് ഇടയില്‍ തിരയാന്‍ നമുക്ക് ആവുന്നില്ല.   പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ മദ്യവും മാംസവും തീന്മേശകള്‍ക്ക് ചുറ്റും മണം പരത്താന്‍ തയ്യാറെടുക്കുമ്പോള്‍ ഒരുനേരത്തെ ഭക്ഷണം കിട്ടാതെ കരിഞ്ഞ വയറിന്‍റെ മണവുമായി ഇപ്പോള്‍ ജീവിക്കുന്ന എല്ലാവര്‍ക്കും പുതിയ വര്‍ഷം മുതല്‍ ജീവിക്കാനുള്ള ഭക്ഷണമെങ്കിലും മുടങ്ങാതെ ദിവസവും കിട്ടണേ എന്ന് പ്രാര്‍ഥിച്ച് കൊണ്ട് എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു........By- ബിജു കണ്ണൂര്‍

  Feb 29, 2016 0

New Blogs

 • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
  3 Posted by Saji Vattamparambil

  May 27, 2017 3
 • പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം വീണ്ടും റമദാന്‍ സമാഗതമായിരിക്കുകയാണ്‌. വിശ്വാസികള്ക്ക് ആരാധനകളുടെ പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനസ്സിനെപാകപ്പെടുത്തി ഭക്തികൊണ്ടും നല്ല വിചാരങ്ങളെ കൊണ്ടും എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു സുവര്ണാവസരം..വേണ്ടത്ര മുന്നൊരുക്കമില്ലാതെ വിശുദ്ധറമദാന്റെ നമുക്ക് നഷ്ടപ്പെടാറാണ്പതിവ്. മരണശേഷം കിട്ടിയ ഒരു പുതുജീവിതമായി ഈ രമദാനിനെ നാം സങ്കല്‍പിക്കുക. ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമായി നാം ഉപയോഗിക്കുക . നമ്മുടെ ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ട ഒരുപാട് നല്ല കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായി  ഇതിനെ പ്രയോജനപ്പെടുത്താന് ശ്രമിക്കുക . എത്ര ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കയറില്ല .അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.  അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ റമദാന്‍  പുതുമ തീരാത്ത പൂമഴയാണത്‌....... വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌ സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല സ്വയം വിശകലനത്തിനും അവസരം കൂടിയാക്കുക റമദാനിലെ വ്രതം, ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌?  എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ വിശകലനം ചെയ്യാന് ശ്രമിക്കുക .നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും  സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കാന് ഈ റമദാന്‍നമ്മെ സഹായിക്കട്ടെ .നാം വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യാന് നമുക്ക് കഴിയട്ടെ നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക.  അങ്ങിനെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന മുഹമ്മദ്‌ നബിയുടെ വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക ഈ റമദാനില്‍ നമുക്കും മാതൃക യാവട്ടെ....വിശുദ്ധമാസത്തിന്‍റെ എല്ലാ പുണ്യവും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ..  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള് ...........
  10 Posted by SALEEM MANKAYATHIL

  May 27, 2017 10
 • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    
  8 Posted by Saji Vattamparambil

  May 26, 2017 8
 • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)
  35 Posted by Saji Vattamparambil

  May 25, 2017 35
 •   വിശുദ്ധ റമദാൻ…!! ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതറമദാൻ മാസം വീണ്ടും സമാഗതമായി …!! ആത്മശുദ്ധിയിലൂടെ ജീവിതസാഫല്യം കൈവരിക്കാൻ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാൻ.!! ശരീരത്തിന്റെ സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യൻ അവന്റെസ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്….!! സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്നമാസമാണ് വിശുദ്ധറമദാൻ…!! ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസുംശരീരവുംസ്ഫുടം ചെയ്‌തെടുക്കാൻ വ്രതംവിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു…!! വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്…!! വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കിൽ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്…!! ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും…!! നോമ്പ് ത്യാഗമാണ്…!! അല്ലാഹുവിന്റെതൃപ്തിക്കായിഎല്ലാം ത്യജിക്കുകയാണ് മനുഷ്യൻ...!! തനിക്ക്ഏറ്റവുംപ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവൻ വേണ്ടെന്നുവെക്കുന്നത്…!! അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട്തന്റെഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്…!! നോമ്പ്എനിക്കുള്ളതാണ്…!! ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത്വ്യക്തമാക്കുന്നു…!! തിട്ടപ്പെടുത്താത്ത പ്രതിഫലമാണ്വ്രതത്തിന് അല്ലാഹുവാഗ്ദാനം നൽകിയിരിക്കുന്നത്…!! ശരീരവും മനസും ഒരുപോലെനോമ്പെടുത്താൽ  മാത്രമേ പരിപൂർണ്ണ പ്രതിഫലംനേടിയെടുക്കാനാവുകയുള്ളൂ…!! വ്രതം കേവലം വിശപ്പുമാത്രമല്ല…!! വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മതപാലിക്കണം…!! ചീത്ത വാക്കുകളിൽ നിന്നുംപ്രവൃത്തികളിൽ നിന്നുംവിട്ടുനിൽക്കുകയാണ് നോമ്പുകാരൻപ്രധാനമായും ചെയ്യേണ്ടത്…!! വിശുദ്ധ ഖുർആ നാണ്റമദാനിന്റെ ജീവൻ…!! വിശുദ്ധ മാസത്തെഅല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ അവതരിച്ചമാസംഎന്നാണ്…!! അത്പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവുംവിശ്വാസിയുടെ ജിവജലവുമാണ്…!! ഖുർആൻപാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും…!! റമദാനിലെ രാപകലുകളിൽവിശ്വാസികൾ പ്രധാനമായുംസമയം കണ്ടെത്തുന്നത് ഖുർആൻ പാരായണത്തിനാണ്…!! വിശുദ്ധ ഖുർആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ്പൂർവ്വികർവിശുദ്ധ മാസത്തിൽമറ്റെല്ലാ ആരാധനകളേക്കാളും ഖുർആൻ പാരായണത്തിന് സമയം കണ്ടെത്താൻ കാരണം…!! ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ എന്നരാത്രിയും ഈപുണ്യമാസത്തിന്റെപ്രത്യേകതയാണ്…!! തറാവീഹ് നമസ്‌കാരം (രാത്രിയിൽ ഇശാ നമസ്കാരത്തിന് ശേഷമുള്ള നമസ്‌കാരമാണ് തറാവീഹ് നമസ്കാരം )     റമദാനിന്റെ മാത്രം പ്രത്യേകതയാണ്…!! വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്…!! പകലിൽപട്ടിണികിടക്കുന്ന അടിമ രാത്രിയിൽ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെസന്തോഷിപ്പിക്കുന്നതാണ്…!! അവന്‍ അവന്റെ മലക്കുകളെ വിളിച്ച്ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തിൽ കാണാം…!! ഋതുമതിയുംപ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്…!! സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ്ഋതുമതിയാവുന്നതെങ്കിൽപോ ലും അവരുടെനോമ്പ്അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല…!! എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്…!! ആയിശ (റ) പറയുന്നു ''നബി (സ) യുടെ കാലത്ത്ഞങ്ങൾഋതുമതികളാവാറുണ്ടായിരുന്നു…!! അപ്പോൾ നോമ്പ് ഖളാഅ്വീട്ടാൻഞങ്ങളോടാജ്ഞാപിക്കുമായിരുന്നു…!! എന്നാൽ നമസ്‌കാരംഖളാഅ് വീട്ടാൻ ഞങ്ങളോട്കൽപ്പിക്കാറുണ്ടായിരുന്നില്ല…!! തങ്ങളെക്കുറിച്ചോ തങ്ങളുടെകുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുംനോമ്പുപേക്ഷിക്കാൻഇസ്‌ലാം അനുവാദം നൽകുന്നുണ്ട്…!! അവർപ്രായശ്ചിത്തം നൽകണമെന്നും മറ്റുദിവസങ്ങളിൽപകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ…!! നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്…!! അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല…!! അത് വർജ്ജിക്കുന്നത് പാപവുമല്ല നിങ്ങൾ അത്താഴം കഴിക്കുക….!! നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്….!! എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം….!! ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചകചര്യയാണ്…!! അത്താഴം വൈകിക്കുന്നതാണുത്തമം…!!ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക്   വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്…!! ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല…!! ''നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…!! '' നോമ്പ് തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്…!! ജനങ്ങൾ   നോമ്പ്തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്…!! നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു…!! ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതില്ലെങ്കിൽ വെള്ളം നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്…!! നോമ്പ് തുറക്കുമ്പോഴുള്ള പ്രാർത്ഥന ‘’ അല്ലാഹുമ്മ ലക്ക സുംതു വ അലാ രിസ്‌കിക്ക അഫ്തർതു ...!! ' അല്ലാഹുവേ , നിനക്കു വേണ്ടി നോമ്പെടുത്തു , നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു…!! റമദാനിൽ ശരീരശുദ്ധിവരുത്തണം….!! മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല…!! രാത്രികാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാൽ അത്താഴംകഴിഞ്ഞ്സുബ്ഹി ബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലുംമതിയാവുന്നതാണ്…!! നബി (സ) ജനാബത്തുകാരനായിരിക്കെപ്രഭാതമാവാറുണ്ട്…!! അങ്ങനെഅദ്ദേഹംകുളിക്കുകയുംനോമ്പനുഷ്ഠിക്കുകയുംചെയ്തിരുന്നു…!! അഥവാനോമ്പ്തുടങ്ങിയ ശേഷം കുളിച്ചാൽ മതി…!! ഋതുമതിക്കും ഈ വിധിബാധകമാണ്…!! സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്…!!എത്രമാത്രംകാഠിന്ന്യവുംഘാംഭീര്യവും നിറഞ്ഞ ത്യാഗമാണെങ്കിൽപോലുംമനുഷ്യജന്മത്തിന് ആയാസകരമായഎത്രമാത്രംവിട്ടുവീഴ്ച്ചകളും ഇസ്ലാമിൽ അല്ലാഹുഅനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവല്ലേഇതെല്ലാം...!! ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ടരാത്രിയാണ്‌ ലൈലത്തുൽ ഖദർഅഥവാനിർണ്ണയത്തിന്റെരാത്രി…!! റമളാൻ മാസത്തിലാണിത്…!! ഈരാത്രിയിൽചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്നപ്രവൃത്തിയേക്കാൾഉത്തമമാണെന്ന് ഖുർആൻപറയുന്നു….!! റമദാൻ നോമ്പ്അവസാനിക്കുന്നതോടെനിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിതർ സകാത്ത്…!! പെരുന്നാൾ ദിനത്തിലാരുംപട്ടിണി കിടക്കരുതെന്നും അന്നെദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കണമെന്നുമാണ് ഫിതർ സകാത്തിന്റെ താൽപര്യം…!! അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന്നിർബന്ധമായും ഇത് നിർവ്വഹിക്കണം…!! നോമ്പിലെവീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ്ഈസകാത്ത്….!! പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത്വീടുകളിലെത്തിയിരിക്കണം….!!ചില പണ്ഡിതന്മാരുടെ വിവരണങ്ങളിലൂടെ സമാഹരിക്കപ്പെട്ട അല്പം ചില അറിവുകളാണ് ഞാനിവിടെ കുറിച്ചിട്ടത്...!! ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം പൊറുക്കപ്പെടണമെന്നും എന്നെ തിരുത്തണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ...!! എസ്.കെ.മംഗലം...!!

  May 24, 2017 19
 • എത്രനേരമീ തണലോരത്തു  സഖീ....താനേ പൊഴിയുന്ന കിനാക്കളായിരംചിരി തൂകി മായുന്ന ഫലിതമറിഞ്ഞില്ലേഒരു ജന്മത്തിൻ ജപമന്ത്രമേറ്റു ചോല്ലിമറവിക്കു  വസന്തപൊലിമ കൂടി.നീ  പറയുന്ന വേദനയറിയാംനീ മായുന്ന ഭാരമറിയാംനീ കൂടിയറിയുന്ന സത്യങ്ങളിൽനീ അറിയാൻ വിതുബുന്നതെന്തേ ???ഈ യാത്ര യന്ത്യത്തിനിൻ ക്രൂരമുഖമല്ലയാത്രകളൊരു  പിടി മുല്ലപൂക്കളായ്ചുരത്തുമാത്മ  ഗന്ധത്തിൻ  ലഹരിയിൽകൈകോർത്തു  നാം നടക്കും സഖീ.ആയിര മുഷസ്സുകൾ  വാടിവീണൊരീകടലിരമ്പി  പാടുമ്പോൾമൗനം  നൊന്തു ഞരങ്ങുമ്പോൾനിൻ  കണ്ണിണകൾ  നിറയുമ്പോൾവിട വീണ്ടും ഒരു നൂറുവട്ടം  നീറും...മോഹങ്ങൾ  നെഞ്ചില മർത്തി,സഖീ  നിനക്കു വിടവാതിലോളം കൈകോർത്തുവന്ന നാൾ  മറന്നു... മറന്നു .....എന്തിനന്നൊരു കൂര ബു  പുളഞ്ഞ നോട്ടത്തിൽരാധതൻ ദുഖമിരബിയോ ?"എന്തിനീ  ജീവിതം  കൃഷ്ണവർണ്ണാനീ സ്വന്തമില്ലെങ്കിലെന്തിനീ  രാധ ?"പ്രതീക്ഷതൻ ആകാശച്ചുവട്ടിൽനിന്നെ മറന്നു ഞാൻ യാത്രയാകുന്നുജന്മങ്ങളുടെ  ജരാനരകൊണ്ടുപുൽ കൂ ടു  മേയാതെരാവിൻറെ  മൗനത്തിനുള്ളിലൊരുചെബകപൂ  കാത്തു ഞാൻനിന്നോടു  വിട ചൊല്ലുന്നു.
  10 Posted by Naveen S.

  May 22, 2017 10