rajalakshmi balakrishnan 's Entries

23 blogs
  • ശിലയാകണം ദാഹമറിയാതെവിശപ്പറിയാതെ വെയിലിനെയും മഴയെയും തോൽപ്പിച്ചു ഒരു കൃഷ്ണശിലയാകണം.കണ്ണ് നനയാതെ നോവറിയാതെ മുള്ളിനെയും മൂർഖനെയുംപരിഹസിച്ചു ഒരു കാനനശിലയാകണം .നീരൊലിക്കാതെ ചോര കിനിയാതെ വാക്കിനേയും നോക്കിനെയും അവഗണിച്ചു ഒരു സ്മാരകശിലയാകണം.  

    May 20, 2017 2
  • ഞാൻ പ്രതീക്ഷ.എന്റെ ഓരോനിമിഷവും സുഗന്ധം നിറഞ്ഞതാണ്നിറമേറെയുള്ളതാണ് മൃദുലവും ആർദ്രവുമാണ്.തളിർത്ത്പൂത്ത് വിരിയാൻകൊതിയുണ്ടെങ്കിലും മുകുളമായിരിക്കുമ്പോൾ തന്നെ കോഴിയേണ്ടിവരുന്നു, പലപ്പോഴും.... എങ്കിലും പ്രതീക്ഷയാണ്.

    May 15, 2017 1

  • നിന്നെ, നിനക്ക് മടുത്തുവെന്നു തോന്നിയ ഏതോ നിമിഷത്തിൽ ഉള്ളിൽ തെളിഞ്ഞത്‌,നീ നീയറിയാതെ നിന്നിൽ നട്ടുവളർത്തിയ സ്നേഹമരമായിരുന്നോ..ഇല കൊഴിഞ്ഞു തുടങ്ങിയ മരച്ചില്ലകളിൽ നിന്റെ നിശ്വാസമേറ്റു വിരിഞ്ഞ തളിരുകളിൽപൂവിട്ടത് നോവിന്റെനീർമണി.ഒരു പൂവിലൂടെവസന്തം വരമായി അനപത്യദുഃഖം നിനക്കു നുണയാനുള്ള വാത്സല്ല്യദുഗ്ദ്ധമായിഒരൊന്നാകൽനൊമ്പരങ്ങളുടെ ലയനം.

    May 14, 2017 5
  • മരണംപോലെ. നിലാവിന് മരണമില്ല വൃദ്ധിക്ഷയങ്ങൾ മാത്രംസ്മരണകൾ മരിക്കുന്നില്ല ഉറങ്ങുന്നു...ഉറക്കംനടിക്കുന്നു.കാലപ്രവാഹം,അനുസ്യൂതമായി മോഹങ്ങൾ പോലെ.പരുങ്ങിവന്നു കാറ്റ് മറഞ്ഞുപോകുന്നു സ്നേഹം പോലെ.മഴ നൂലിഴയായി പെയ്തു മഹാമാരിയാകുന്നു ദുഃഖം പോലെ.ആരുമറിയാതെ മഞ്ഞുപെയ്യുന്നു പാതിരസ്വപ്നം പോലെ.നിമിഷം കൊണ്ട് മാഞ്ഞുപോകുന്നു മരണം പോലെ.  

    May 12, 2017 2
  • മൃതിയുടെ മൺപാത്രത്തിൽ നിന്നും നുള്ളിയെടുത്തമോഹത്തിന്റെ ചിതാഭസ്മംകണ്ണീരിൽ ചാലിച്ചെഴുതിആത്മാവിൽ ചേർത്തുവെച്ചപ്പോൾ നീയായി....  

    May 12, 2017 1
  • മഴമേഘമേ... മിഴിനീർ മേഘമേ....നീ വന്നുവോ നീ വന്നുവോ വരും വഴിക്കെങ്ങാനും കണ്ടുവോ നീ നിണമണിഞ്ഞൊരു പനിനീര്പ്പൂവിനെ. പുലരിച്ചോപ്പായിരുന്നു , കുഞ്ഞിതൾമഞ്ഞിൽ കുളിച്ചീറനായിരുന്നുപൂമ്പൊടി പൊന് തരിയായിരുന്നു പൂമണം നിർവൃതമായിരുന്നു . പ്രാണന്റെ പ്രാണനിൽ പൊത്തി പ്പൊതിഞ്ഞമ്മ സൂക്ഷിച്ച പെ ൺമലരായിരുന്നു.വരും വഴിക്കെങ്ങാനും കണ്ടുവോ നീ ചോരയിൽ മുങ്ങിയ പെണ്പൂവിനെ. അഭിശപ്ത മൊരു നിമിഷത്തിലങ്ങേതോ നരകത്തിൽ നിന്നൊരു കഴുകനെത്തി കൊത്തി ക്കീറി മുറിച്ചു , ഇതളുകൾ പിച്ചി ചീന്തിയെ റിഞ്ഞു. ആരുമറിയാതെ ആരോടും പറയാതെ പാവമാ പനിനീര്പ്പൂ യാത്രയായി പൂവിനെ ഒരു പൂവനിയക്കാനാശിച്ചഅമ്മതൻ പൊന്മകൾ യാത്രയായി ....

    May 08, 2016 2
  • നീഹാരം പെയ്തിട്ടും നിശാഗന്ധി വിരിഞ്ഞിട്ടും രാക്കിളി ഉറങ്ങീ ട്ടും നീയുറ ങ്ങീ ലേ...മരിച്ചെന്നു കരുതി നീ മറവിയിൽ കുഴിച്ചിട്ട പോയ കാല സ്വപ്‌നങ്ങൾ ഉണര്ന്നുവെന്നോ ...സഖീ , നിന് നീൾ മിഴിക്കോണിൽഒളിപ്പിച്ചോരശ്രുബിന്ദു ആരോ മറന്നു വെച്ചോരിഷ്ടത്തിൻ മുത്തുകളോ...മാരിവില്ലിൻ വർണ്ണ ജാലം നിറച്ചോരാ കനവിന്റെ മണിച്ചെ പ്പുകളിന്നും നീ സൂക്ഷിക്കുന്നോ ...ബാല്യത്തിൻ കളി മുറ്റം നിറയെ കരി വളപ്പൊട്ടുകൾ തിളങ്ങും നിൻ ഓർമ്മകളിൽ കിലുങ്ങി യെന്നോ....വസന്തം നിൻ വഴിനീളെ ഇലഞ്ഞി പ്പൂ വിരിച്ചോരാപുലരിയിൽ നീ അറിയാതെ കരഞ്ഞിരുന്നോ ...നിദ്രയില്ലാതീ ഇരവിൽ നിൻ ചുടു നിശ്വാസ മേറ്റ് നിശാഗന്ധി പോലുമിന്നു ചിരിക്കാൻ മറന്നുപോയീ .....

    Apr 01, 2016 0
  • കുഞ്ഞിക്കിളിയിനിയും ഉണര്ന്നില്ലേ ഓമന പ്പാട്ടൊന്നും കേട്ടില്ലല്ലോ ഉണരാൻ വൈകിയോ ....പാട്ട് മറന്നുവോ ...വെറുതെയാ കൂട്ടിലിരിപ്പാണോ...കരിയിലവാതിലൂടോന്നു നോക്കുഹാരിതാഭ യില്ലാത്ത മലകൾ കണ്ടോ അതിനും മേലെയായ് ഒരു കീറാകാശം വെള്ളക്കടലാസു പോലെ , കണ്ടോ ..ഒരുപാട് ചിത്രങ്ങൾ വരച്ചു ചേര്ത്തു ഒരുപാട് കവിതകൾ എഴുതിവെച്ചുഅജ്ഞാ തനാമേതോ കൂട്ടുകാരൻനമുക്കായവിടെ കാത്തിരിപ്പൂ ..ഇരവിലവനെന്നും പാട്ടുപാടും ഈറൻ മേഘങ്ങളേ റ്റു പാടുംശോകവിമൂകമാ ഗീതങ്ങലെല്ലാമീ --പുലരിയിളംകാറ്റ് നമുക്ക് തരും .കരഞ്ഞിട്ടും കരഞ്ഞിട്ടും തീരാത്ത നൊമ്പരം കവിതയ്ക്ക് മഷി യാണെന്ന് ചൊല്ലും .ഒതുക്കിയാലൊതുങ്ങാത്ത ഗദ്ഗദങ്ങൾ ലളിത സംഗീതമായ് ആലപിയ്ക്കും.ഇനിയൊന്നു ണരെന്റെ കിളിക്കുഞ്ഞേ തെന്നലിൻ പാട്ടിനു കതോര്ക്കൂ കണ്ണീരാ ലീറനാണെങ്കി ലുമാ രാഗംഎന്നും സ്നേഹാർദ്രമായിരിക്കും ...

    Mar 22, 2016 6
  • അന്നൊരു പുതുമഴയ്ക്കെങ്ങൊ വിരിഞ്ഞു നീയൊരു ഒരു പൊന്നും തകരപോലെ വെറുമൊരു കൌതുകം പിന്നെയതാസ്വാദ്യം ....നീ വളര്ന്നു .. ഒരു മഞ്ഞമരമായി...കണ്ണന്റെ കണി ക്കൊന്നയായി . .പൊന്നാട ചാര്ത്തി പുലരിക്കതിർ ആയിരത്തിരിയായി പുതുപൂക്കൾ.പൂന്തേനിനായെത്തി വിഷുക്കിളികൾ.തേനൂട്ടി നീ ചിരിയൂട്ടി നീ ...കണ്ണീർപ്പാട്ടുകൾ പഠിപ്പിച്ചു നീ പിന്നെയുമെത്തീ കിളിപ്പാട്ടുകൂട്ടങ്ങൾ നീ വളര്ന്നു...ഒരു വന്മരമായി...കിളികൾക്കു കൂടാരമായി .മിഴിനീരിലെഴുതി പാട്ടുകൾ പിന്നെയും പെരുമഴ പോലവ പാടിയാടി. ആരോടുമൊന്നും പറയാതെയേതോവിളികേട്ട പോൽ നീ മറഞ്ഞുപോയി .നീ പോയതറിയാതെ കിളിക്കൂട്ടുകാരിന്നുംപാടുന്നു നിന്റെയാ കണ്ണീർ പ്പാട്ട് ....

    Mar 20, 2016 9
  • ആരും വിളിക്കാതുണര്ന്നെണറ്റിന്നു ഞാൻ എന്തോ മറന്നങ്ങിരുന്നു പോയി .....എന്നുമീ ജനവാതിൽ മുട്ടിവിളിക്കുമാ സൂചീ മുഖിപ്പക്ഷി യിന്നെവിടെ ...കിളികിളി കിക്കിളി യൊച്ച യോടെന്നുമെൻനിദ്രയെ തൊട്ടു വിളിക്കുന്നവൾഇന്നെന്തേ വന്നില്ല എന്നെ വിളിച്ചില്ല എന്നെ മറന്നോ... പിണങ്ങിപ്പോയോ ..കുയിലിന്റെ ഈണമല്ലെങ്കിലുമാക്കൊ ഞ്ചൽഒരു സ്നേഹകവിത പോലായിരുന്നു രാക്കിളിപ്പാട്ടിലെ ഏകാന്ത നൊമ്പരം എവിടെയോ നിഴലിച്ചു നിന്നിരുന്നു .നേരിയ കുളിരല വാരിപ്പുതച്ചോരാ ചെമ്പരത്തി പൂവിൽ തേനു മുണ്ട് ,ചില്ലുകൾക്കിപ്പുറം ഞാനൊന്ന നങ്ങുംപോൾകള്ളിയവളൊ ന്നൊ ളിച്ചി രിക്കും പിന്നെയാ ചെമ്പരത്തി ത്തളിർ ത്തുമ്പതിൽകുസൃതി യവളി രുന്നൂ യലാടുംപുലരിവെയിലിനാൽ ഈറനുംമാറ്റിയാ -പച്ചിലപ്പന്തലിൽ പോയുറങ്ങും .ജാലകത്തിരശ്ശീല നീക്കാതെ തന്നെ ഞാൻ ദിവസവും കാണുന്ന താണുനിന്നെ ,നീയില്ലാതെങ്ങനെ എന്റെയീ പുലർക്കാഴ്ചപ്രിയസഖീ ഇന്നിനി പൂർണ്ണമാകും.നാളെയും വിരിയാനായ് കൊച്ചു പൂമൊട്ടുകൾ മധുവുമായ് നിന്നെയും കാത്തിരിപ്പൂ നാളെ പുലരിയിൽ വരില്ലെയെൻ സ്നേഹമേ നവ വിഭാതത്തിന്റെ നൈ ർമ്മ ല്ല്യ മായ്‌......

    Mar 17, 2016 3
  • എന്റെ ആകാശതാരകം . അങ്ങങ്ങ്‌ മേലെയാ ആകാശമുറ്റത്തു ആയിരമായിരം താരകങ്ങൾ പേരുകളറിയില്ല , ലക്ഷണ മറിയില്ലകാണാ നെനിക്കെന്നു മേറെ യിഷ്ടം .ഒരു താരകത്തെ മാത്രമറിയാം പണ്ടെന്റെ യപ്പൂപ്പൻ കാട്ടിത്തന്നു കാര്ത്തിക നക്ഷത്രമാണവൾ ,"ഒന്നല്ലോരാറു പേരാണെന്ന് " പാടിത്തന്നു ."കാര്ത്തിക കൈവട്ടക " പോൽ വിളങ്ങുന്നു മാറാത്ത മായാത്ത നിത്യസത്യം .എന്റെ നീലാകാശത്തെന്നും തിളങ്ങുമീ ഇഷ്ടങ്ങൾക്കെന്നും ഞാൻ കൂട്ടുകാരി .തെങ്ങോലക്കിടയിലൂടെ ന്നും ഞാൻ കാണുമ്പോൾ എന്തോ പറയാനുണ്ടെന്ന് തോന്നും കാലം തിരിച്ചു വിളിച്ചോരാ വാത്സല്ല്യം എന്നെ വിളിക്കുന്നതായിരിയ്ക്കാം. ആരുമേ വന്നില്ലിരവിലാകാശത്തു ഇന്നലെ ഞാനെത്ര കാത്തിരുന്നു പ്രിയമേറെയുള്ലോരെൻ സഖിയവളെങ്ങുപോയ്കാർമേഘ വാതിലടഞ്ഞു പോയോ കാണാമറയത്തിരുട്ടിലായോ..........

    Mar 09, 2016 11
  • ഒരിക്കൽക്കൂടി .... കുളിര് പുതച്ചു രാവുറങ്ങുന്നു വിരിയുന്നതും കൊഴിയുന്നതും അറിയാതെ വികസ്വരസുമദല മര്മ്മരമോ വീഴും പൂവിന്റെ നിശ്ശബ്ദ രോദനമോ കേള്ക്കാതെ സുഖനിദ്ര .,നാളെ ഉണരാമെന്ന ശുഭപ്രതീക്ഷയോടെ .ഇനി ഉണരാതെ നിത്യനിദ്രയിലാണ്ട പൂക്കളെ ഈറൻ മിഴികളോടെ , ആര്ത്തിയോടെ നോക്കിയിരിക്കുന്ന വാത്സല്ല്യങ്ങൾ,വിതുമ്പലുകൾ ഉള്ളിലൊതുക്കി വിമൂകം പ്രാർഥിക്കുന്നു.പൊയ്പോയ സ്നേഹ നിമിഷങ്ങൾപ്രിയമേറും ഓർമ്മകൾ ഒരിക്കല്കൂടി ,ഒരിക്കല്കൂടി മാത്രം പുനര്ജ്ജനിച്ചെങ്കിൽ ......കണ്ടു കൊതി തീരും മുൻപേആരോ കവര്ന്നെടുത്ത സ്നേഹനിധികൾ ഒരു മാത്ര പ്രത്യക്ഷ പ്പെട്ടെങ്കിൽ ....

    Mar 08, 2016 2
  • നീ വരുമോ...... ഈ വഴി വരുനീ വർഷമേഘമേഒരു കുളിർമഴയായ് പെയ്തുവരൂ വാടിവീഴ്കയായ്‌ പൂന്തളിരുകൾ നാളെയ്ക്കുള്ള തളിർച്ചില്ലകൾ .ഓരോ തളിരില കൊഴിയുമ്പോഴും തേങ്ങുക യാണെൻ തൈമാവു-വിമൂകം കേഴുകയാണാ മൃദുഹൃദയം .നിറയെ പൂക്കാൻ ഒരുങ്ങിയോരെന്റെ അരിമുല്ലച്ചെടി വാടിപ്പോയ് പൂമിഴി മെല്ലെ ചിമ്മി എന്നോടെന്തോ നോവോടോതുന്നു ...എരിയും വേനലിൽ കരിഞ്ഞ മണ്ണിൽജീവജലത്തിന്നുറവ വറ്റി .വരണ്ടു വിണ്ടുകീറിയ നെഞ്ചിൽകരിഞ്ഞ പുല്കാടുകൾ നോക്കി കരയാൻ കണ്ണീരില്ലാതമ്മ നീറി ത്തീരുക യാണിവിടെ.കനിയൂ മഴമുകിലെ, നീ വേഗം പുതുമഴയൊന്നിനി പെയ്തു തരൂ അമ്മമനസ്സിൻ നീറ്റൽ തീർക്കാൻസ്നേഹഗംഗയായ്‌ ഒഴുകിവരൂ ....                                                                                          

    Mar 04, 2016 3
  •           വെയിൽവര. വെള്ളിനൂൽ പോലെ നേരിയ വെളിച്ചം ചുവന്ന നിലത്തു നേർരേഖ പഴയൊരു കൂട്ടുകാരന്റെ തെളിഞ്ഞ ചിരി .ചെറിയ വിടവിലൂടെ പുറംലോകം നുഴഞ്ഞു കയറുന്നു .കാറ്റായി , സുഗന്ധമായി വല്ലപ്പോഴും വിരുന്നുവരുന്ന അതിഥി കൾക്ക് യാത്ര പറയാൻ വിടവുകൾ വലുതാവുന്നു ലോകം വലുതാവുന്നു .ചിട്ടയായ വാക്കുകൾകുശലാന്വേ ഷ ണങ്ങൾമുഖങ്ങൾ മാറുന്നുണ്ടോ അറിയില്ല എന്തിനറിയണം എത്ര വട്ടം വിടവുകളിലൂടെ മഞ്ഞും,മഴയും,വെയിലും വന്നുപോയി....കൊന്നപ്പൂക്കളുമായിപൂഞ്ചില്ലകൾ ജനാൽക്കൽ സ്നേഹമാണെന്ന് പറയുമ്പോലെ ചെടി മരമായതെന്നായിരുന്നു.....ഒന്ന് തൊടാൻ , ഒരു പൂവിനെയെങ്കിലും...മോഹങ്ങൾ ശ്മശാനത്തിലെ പുകച്ചുരുളായതെന്നായിരുന്നു ....ഈ കാഴചകൾ, ഈ വെയിൽവരകളുംമഞ്ഞ ത്തിളക്കവും.ഇതും തീരും , വൈകാതെ .....    

    Mar 02, 2016 6
  • എന്റേത് മാത്രം . നേരമാവും മുൻപേ ഞെട്ട റ്റുവീണുപോയ്‌ പാവമാമെന്റെ യീ ഇത്തിരിപ്പൂ മെല്ലെ വിരിഞ്ഞു തുടങ്ങിയതേയുള്ളൂപൂനിറം പോലും തെളിഞ്ഞതില്ല ....കുളിരിളം തൂവലാൽ തൊട്ടുതലോടാനായ്പ്രിയമോടെ കാറ്റലയെത്തും മുൻപേ ലാളന യൊന്നു മറിയാതെയാ പിഞ്ചു-മേനിയിതാ മണ്ണിൽ തളര്ന്നു വീണു .തളിരില ത്തൊട്ടിലിൽ ചായുറ ങ്ങീ ട്ടില്ല തൂമഞ്ഞിൻ സ്നേഹനീർ നുണഞ്ഞില്ല അജ്നാതമേതോ വിധിയുടെ കരങ്ങളെൻഓമനപ്പൂവിനെ തള്ളിയിട്ടു .ഇനിയുമൊരായിരം പൂവുകൾ വിരിയും ഇനിയും വാത്സല്ല്യ മുദ്രയേകും.നിന്മുഖം മാത്രമെന്നോമനെ ഇനിയെന്റെ കണ്ണിനു പൂക്കണി യാവുകില്ലാ....ഒരിക്കലും ചിരിക്കാനാവാത്തോരെന്മനം നിനക്കായൊരു തേങ്ങൽ കാത്തുവെക്കാം .താരക പ്പൂമിഴി നോക്കിയിരുന്നെന്റെഒര്മകളെ ഞാൻ ഉറക്കിയേയ്ക്കാം.ആരോടും പറയാതെ ആര്ക്കും കൊടുക്കാതെ നിന് നിറമെന്നിൽ ലയിപ്പിക്കും ഞാൻ .എന്നുമു റ ങ്ങാ തിരിക്കു നീ സ്വപ്നമേ നീയെന്നുമെന്റെതു മാത്രമല്ലെ ........i      

    Mar 02, 2016 5
  • സ്വപ്നമേ ... നീയായിരുന്നോ ഇളംതെന്നലിലൂടെ ...ഹിമമഴയിലൂടെഎന്നിലെക്കെത്തിയത്....നീയായിരുന്നോ സപ്തവർണ്ണങ്ങളും കോരിയൊഴിച്ച് മഴവില്ലായി വന്നു കണ്ണുകളെ കൊതിപ്പിച്ചത്...വെള്ളിമേഘങ്ങൾ ക്കിടയിൽ ചിരിയൊളിയായി നിന്മുഖം .നോക്കിനില്ക്കെ അന്തിച്ചോപ്പായി , മെല്ലെ മെല്ലെ നീയാ സ്നേഹക്കടലിൽ....വെറും തോന്നലോ, മോഹമോ വഴി തെറ്റി വന്ന പാഴ്ക്കിനാവോ .ഉണ്ടെന്നു വിശ്വസിച്ചിരുന്ന തീവ്രമായി കൊതിച്ചിരുന്ന നിന്റെ ഇഷ്ടത്തിലെത്തിയോ നീ .....വർണ്ണ രാജികളെ മുഴുവൻ സാഗരത്തിലലിയിച്ചുഒരിക്കൽക്കൂടിനിന്റെ മന്ദസ്മിതം ഒരു വാർമഴവില്ലായീ ........

    Feb 27, 2016 6
  • നിഴൽ . എരിവെയിലിൽ നിന് നിഴൽ തേടി നിന് ചിരിതൻ തണൽ തേടി .അലഞ്ഞലഞ്ഞെത്തിയതോ ഈ തീരാക്കദന ക്കടലിൽ ... നീയില്ലിവിടെ , ഇരുൾ മാത്രംഇരുളിൽ മരിച്ചു നിന് നിഴലും ...വഴിയില്ലിവിടെ വെളിച്ചവുമില്ലകണ്ണിൽ കണ്ണീർ മറ മാത്രം . ഓർമകളിൽ......... നിന് ചിരി കേൾക്കാംമിഴിയിലെരിയും സ്നേഹം കാണാം നിന്മുഖമെങ്ങും കണ്ടില്ല .നിന് നിഴൽ പോലും വന്നില്ല. ഇനി തീരുകയാണെൻ യാത്ര ഓര്മകളും ഒരു ചുമടായി വയ്യല്ലോ ഈ വഴി താണ്ടാൻ എല്ലാം മായുകയായീ...എൻ നിഴലും ഇരുളായീ......

    Feb 21, 2016 1
  • നീ .... എങ്ങുപോയ് സഖീ ഞാനറിയാതെ എവിടെയോ എന്നെ ഒളിച്ചിരിക്കയോ ഈ നിഴലീ മറന്നകന്നുവോമേഘരാഗത്തിലലിഞ്ഞു ചേർന്നുവോ.നീ നിറച്ചൊരീ സ്നേഹഭാജനംചിതല്പ്പു റ്റു പോലെ തകർന്നടിഞ്ഞുപോയ്.മനസ്സിനുള്ളിലെ പൂ മണിയറ മൃത സ്മൃതികൾ തൻ ശവമുറി യായി .പാതിപാടിയ രാഗമാലിക തേങ്ങുമീ രാവിൻ അന്ത്യഗാനമായ് .പോയ സായാഹ്നം വിട പറയുമ്പോൾ ചോദ്യമെനിക്കെ റിഞ്ഞു തന്നു നീ ."മറക്കുമോയെന്നെ, ഈ സന്ധ്യയെയും..'' ഒരിക്കലുമില്ലെന്നൊരു ചിരിയോതി ...വിയര്ത്ത നെറ്റിയിൽ ഈറനാം കൊച്ചു ചുവന്ന പൊട്ടൊരു സുവർണ്ണ സൂര്യനായ് ഒരു നിമിഷമെൻ വിരല് മോഹിച്ചു നനഞ്ഞ സൂര്യന്റെ ഈറനാറ്റുവാൻ."ഇനി നാളെ കാണാം " മൊഴിഞ്ഞ സന്ധ്യ-യോടൊപ്പം നീയുമിന്നസ്തമിച്ചല്ലൊ .പകൽ മരിച്ചതും ഇരവു വന്നതും അറിഞ്ഞതില്ലല്ലോ നീ യുറങ്ങി പ്പോയ് .ഒരു ശുഭ രാത്രി കേൾക്കാൻ നില്ക്കാതെപുലര്ക്കിനാവ് പോൽ മറഞ്ഞുമാഞ്ഞുപോയ്‌ ....

    Feb 20, 2016 1
  • എന്നാലും എവിടെയോ പൂർണമാവാത്തപോലെ .തൊട്ടരികിൽ മാലയിട്ട വേറൊരു ചിത്രം . തിരിനാളത്തിന്റെ നേരിയ മഞ്ഞവെളിച്ചത്തിൽ., വിവാഹവേഷത്തിൽ സുന്ദരിയായ അവൾ ! എന്തിനിങ്ങനെ ....ഉള്ളിലെ ഞെട്ടൽ അറിഞ്ഞിട്ടെന്നപോലെ, ശാന്തമായി.ഇതാണ് ഞാൻ ,ഇതായിരുന്നു .മരിച്ചുപോയി . മരിച്ചതല്ല . അയാള് കൊന്നു .ആദ്യം മനസ്സ് സ്വന്തമാക്കി ,പിന്നെ ജീവിതം .ഒടുവിൽ ജീവനും .ഈ ജന്മത്തിന്റെ സർവസൌഭാഗ്യങ്ങളും നിര്ദ്ദയം കത്തിച്ചുകളഞ്ഞു .നേര്ത്തതെങ്കിലും ശക്തമായിരുന്നു വാക്കുകൾ.ഒരു കഥ പറയുന്ന ലാഘവത്തോടെ . മോന്റെ പിറന്നാൾ,എന്തൊരു ആഘോഷമായിരുന്നു . പകൽ മുഴുവൻ തിരക്കായിരുന്നു . രാത്രി ഒരുപാടു വൈകി , അതിഥി കളെല്ലാം തിരിച്ചുപോയി . അയാളുടെ ഒരു കൂട്ടുകാരി മാത്രം പോയില്ല . അവർ വെറും കൂട്ടുകാരിയല്ലെന്നു അറിയാൻ അധികം സമയം വേണ്ടിവന്നില്ല. ആ രാത്രി എന്റെ ഉറക്കം അവരെടുത്തു. ഞാനും മോനും ഉറങ്ങിയിരുന്ന മെത്തയിൽ അയാളോടൊപ്പം ആ കൂട്ടുകാരി ഉറങ്ങി .സ്നേഹത്തിന്റെ ശ്രീകോവിലായിരുന്നു , പുതുമയോടെ , പവിത്രതയോടെ സൂക്ഷിക്കുന്നതയിരുന്നു ആ മുറി . അത് അശുദ്ധമായി . പിന്നെ അങ്ങോട്ട്‌ നോക്കിയില്ല . അവിടം തീയായിരുന്നു , ചുടലത്തീ . ഞാൻ എരിഞ്ഞുതീർന്ന ചുടല. ഒന്നിനും കഴിയില്ലായിരുന്നു . മുഖങ്ങൾ മാറി മാറി വരുന്നത് കുറച്ചു കാലം കണ്ടുനിന്നു . കാഴ്ചക്കാരിയായി. അസഹ്യമായിരുന്നു . എന്റെ വീട്ടിലേക്കു ഒരു തിരിച്ചുപോക്ക് സാധ്യമല്ലായിരുന്നു . എന്റെ മോന് അച്ഛനും അമ്മയും വേണം . അവനു വേണ്ടി മാത്രം സഹിച്ചു . ഉപയോഗിച്ചു വലിച്ചെറിഞ്ഞ പഴന്തുണിയായി സ്വയം ജീർണ്ണി ച്ചു. ഉറങ്ങാത്ത രാത്രികളും കണ്ണീരു വറ്റിയ പകലുകളും . നെഞ്ച്‌ പൊട്ടിപ്പോകുമെന്നു പേടിച്ചു . നോവുകൾ അക്ഷരങ്ങളായി . ഞാനും മോനും മാത്രമുള്ള ഒരു ലോകം . അല്ല തടവറ .ആരും കടന്നു വരാത്ത സ്വയം തീര്ത്ത തടവറ .എല്ലാം പറഞ്ഞു, ഒരു പെരുമഴ പെയ്തു തീര്ന്നു .നേരമായെന്നു നാഴികമണി വിറയലോടെ പറഞ്ഞുനിർത്തി.തേങ്ങ ലൊതുക്കി ആ കണ്ണുകളിൽ നോക്കി . ഇല്ല നനഞ്ഞിട്ടില്ല. കണ്നീരുറഞ്ഞു കല്ലാക്കിയ മനസ്സ് , യമുന കരയില്ല. നിനക്ക് ഒന്നും തന്നില്ല. ഈ അക്ഷരങ്ങളെ എന്റെതായി ട്ടുള്ളൂ .ഇതാ ഇതിരിയ്ക്കട്ടെ. നിർവാണം.

    Feb 09, 2016 2

New Blogs

  • കാത്തിരുന്ന  ബുധനാഴ്ചകൾ ആരാണയാൾ...?;ആരോ ഒരാൾ ചോദിച്ചൂ,ആരാണെന്നാ പറയേണ്ടത്...?വാസ്തവത്തിൽ സാർ എനിയ്ക്ക് ആരായിരുന്നു...? ഏകാന്തതയുടെ ഒരു മാസം തടവ്! കാലമേറെയായി കൊണ്ടുനടന്ന വിത്തിനു മുളപൊട്ടിയത് അതിലൊരു ദിവസമായിരുന്നു...മുളപൊട്ടിയ വിത്തുകളോരോന്നോരോന്ന് വളരുകയായി...പെറുക്കിയെടുത്തവയെല്ലാം കൈപ്പിടിയിൽനിന്നും വളർന്നു.ഒതുങ്ങിന്നില്ലെന്ന അവസ്ഥ പരിഭ്രമപ്പെടുത്തി.ഇനിയുമെഴുതണോ, വേണ്ടയോ എന്ന ആശയകുഴപ്പവും വന്നു.എഴുത്തിനടിയിൽ കുറിച്ചിട്ടു, ഇനിയുമെഴുതണോ....അപ്പോഴാണ് സുഭദ്രം, വരികളോരോന്നും പെറുക്കിയെടുത്ത് ദേവദൂതനെപോൽ ഒരാളെത്തിയത് ! 2012 ജനുവരി 1-നായിരുന്നു ആ ബീജം പിറവിയെടുത്തത്.ഒരു ബുധനാഴ്ചയായിരുന്നു വെളിച്ചം കണ്ടതെന്നും ഓർക്കുന്നു...ആഴ്ചകൾ ആറോ എഴോ കഴിഞ്ഞിരുന്നു... കേവലമായ ലൈക്കുകളും ഭംഗി വാക്കുകളും അവഗണിയ്ക്കുന്ന പ്രകൃതക്കാരനൊരു സ്വകാര്യസന്ദേശം- ‘പ്രിയപ്പെട്ട സജി,ആറാമാത്തേതാണു ആദ്യം വായിച്ചത്.പിന്നീടാണ് ആദ്യം തൊട്ട് വായിച്ചുനോക്കിയത്.ആറല്ല, അറുപതായാലും കാത്തിരിയ്ക്കുകയാണ്, അടുത്ത ബുധനാഴ്ചകൾക്കായി.സജിയ്ക്കിത് എവിടെന്നു കിട്ടിയെന്നതിലാണ് അത്ഭുതം! കോട്ടയം വാരികകൾ വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുമ്പോൾ,ഞങ്ങൾ കാത്തിരിയ്ക്കുന്നത് സജിയുടെ ബുധനാഴ്ചയെ.എന്തുതന്നെയായാലും നിർത്തരുത്. എന്നെപ്പോലെ കാത്തിരിയ്ക്കുകയാണ് എന്റെ സഹധർമ്മിണിയും...’ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ല.പക്ഷെ, അതിനുശേഷമുള്ള ഓരോ ആഴ്ചകളിലും ഒരു ഖണ്ഡികയിൽ കുറയാത്ത നിരൂപണം ചുവടെ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു.... വായനക്കാരായി ഒരു കൈവിരലിലെണ്ണാ‍ാവുന്നവർ മാത്രം.മൊഴിയായി എന്ന പേരിലുള്ള മൊഴി എന്നൊരാളൊഴികെ അടുത്തറിയുന്നവരാരുമില്ല. ജീവിതത്തിലിതുവരെയും വഴിത്തിരിവുകളേ, ചൊവ്വാഴ്ചകൾ സമ്മാനിച്ചിട്ടുള്ളൂ.അദ്ദേഹത്തിന്റെ വിയോഗ വാർത്തയും കാതിലെത്തിയത് ചൊവ്വാഴ്ചയാണെന്നറിയുമ്പോൾ...അദ്ദേഹം  കാത്തിരുന്ന ബുധനാഴ്ചകളിനി അനാഥം! സജി വട്ടംപറമ്പിൽ 2017 April 07, വെള്ളിയാഴ്ച.
    3 Posted by Saji Vattamparambil

    May 27, 2017 3
  • പതിനൊന്ന്‌ മാസത്തെ ഇടവേളക്കു ശേഷം വീണ്ടും റമദാന്‍ സമാഗതമായിരിക്കുകയാണ്‌. വിശ്വാസികള്ക്ക് ആരാധനകളുടെ പൂക്കാലമാണ്‌ വിശുദ്ധ റമദാന്‍. മനസ്സിനെപാകപ്പെടുത്തി ഭക്തികൊണ്ടും നല്ല വിചാരങ്ങളെ കൊണ്ടും എല്ലാവിധ ദുശ്ശീലങ്ങളെയും മാറ്റിയെടുക്കാനുള്ള ഒരു സുവര്ണാവസരം..വേണ്ടത്ര മുന്നൊരുക്കമില്ലാതെ വിശുദ്ധറമദാന്റെ നമുക്ക് നഷ്ടപ്പെടാറാണ്പതിവ്. മരണശേഷം കിട്ടിയ ഒരു പുതുജീവിതമായി ഈ രമദാനിനെ നാം സങ്കല്‍പിക്കുക. ജീവിതത്തെ നന്മകള്‍ കൊണ്ട് അലങ്കരിക്കാന്‍ ഒരിക്കല്‍ കൂടി ലഭിച്ച അവസരമായി നാം ഉപയോഗിക്കുക . നമ്മുടെ ജീവിതത്തില് നമുക്ക് നഷ്ടപ്പെട്ട ഒരുപാട് നല്ല കാര്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമായി  ഇതിനെ പ്രയോജനപ്പെടുത്താന് ശ്രമിക്കുക . എത്ര ശക്തമായി മഴ പെയ്‌താലും കമഴ്‌ത്തിവെച്ച കലത്തിനകത്തേക്ക്‌ വെള്ളം കയറില്ല .അല്ലാഹുവില്‍ നിന്നിറങ്ങുന്ന മഴ എത്ര പെയ്‌താലും ചില ഹൃദയങ്ങള്‍ക്കുള്ളിലേക്ക്‌ അത്‌ പ്രവേശിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.  അല്ലാഹുവില്‍ നിന്നുള്ള പുതുമഴയും പുലര്‍വെളിച്ചവുമാണ്‌ വിശുദ്ധ റമദാന്‍  പുതുമ തീരാത്ത പൂമഴയാണത്‌....... വെറുതെ നനഞ്ഞുപോകാനുള്ളതല്ല ഈ മഴ. നമ്മുടെ ഉള്ളിന്റെയുള്ളില്‍ പടര്‍ന്നുകയറേണ്ടതാണ്‌ സ്വയം വിചാരണയ്‌ക്ക്‌ മാത്രമല്ല സ്വയം വിശകലനത്തിനും അവസരം കൂടിയാക്കുക റമദാനിലെ വ്രതം, ഒറ്റയ്‌ക്കാവുമ്പോള്‍ എന്താണ്‌ മനസ്സില്‍ തോന്നുന്നത്‌? എന്തു ചെയ്യണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌?  എന്താണ്‌ ചെയ്യുന്നത്‌ എന്നൊക്കെ നിരീക്ഷിച്ച്‌ അവനവനെക്കുറിച്ച്‌ വിശകലനം ചെയ്യാന് ശ്രമിക്കുക .നല്ലത്‌ ചെയ്‌തും നല്ലതു കണ്ടും നല്ലത്‌ കൊതിച്ചും  സ്വകാര്യ ജീവിതത്തിലും പരസ്യജീവിതത്തിലും കളങ്കങ്ങളില്ലാതെ ജീവിക്കാന് ഈ റമദാന്‍നമ്മെ സഹായിക്കട്ടെ .നാം വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ്‌ സ്വയം വിചാരണ ചെയ്യാന് നമുക്ക് കഴിയട്ടെ നമ്മുടെ വാതില്‍പടിയിലെത്തി നില്‍കുന്ന പരിശുദ്ധ റമദാനെ നമുക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യാം. റമദാനിന്റെ പൂര്‍ണ ചൈതന്യം ലഭിക്കുന്ന സൌഭാഗ്യവാന്മാരില്‍ ഉള്‍പ്പെടാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. മത ജാതി ഭേദമന്യേ സുഹൃത്തുക്കളെ നോമ്പ് തുറയിലേക്ക് ക്ഷണിക്കുക.  അങ്ങിനെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും പൂക്കാലം കൂടിയാകട്ടെ റമദാന്‍.നോവിക്കുന്നവരോടും വഞ്ചിക്കുന്നവരോടും പോലും സ്‌നേഹവും ഹൃദയവിശാലതയും കാണിക്കുന്ന മുഹമ്മദ്‌ നബിയുടെ വിദ്വേഷവും പകയും തീണ്ടാത്ത മനസ്സിന്റെ ഉജ്വല മാതൃക ഈ റമദാനില്‍ നമുക്കും മാതൃക യാവട്ടെ....വിശുദ്ധമാസത്തിന്‍റെ എല്ലാ പുണ്യവും അല്ലാഹു നിങ്ങളില്‍ ചൊരിയട്ടെ..  എല്ലാ സുഹൃത്തുക്കള്ക്കും എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള് ...........
    10 Posted by SALEEM MANKAYATHIL

    May 27, 2017 10
  • അവസാനത്തെ എഴുത്ത് ‘മഠത്തിലമ്മ’യെ കൈപ്പറ്റികൊണ്ടുള്ള മെയിൽ കിട്ടി.ഫെബ്രുവരി 22-നാണ് വന്നതെന്നു കാണുന്നു... പക്ഷെ, കുറിപ്പുകളൊന്നും ഇല്ലായിരുന്നു...23-നു മറുപടിയും കൊടുത്തു.മിക്കവാറും അന്നുതന്നെ, അല്ലെങ്കിൽ ഒരു ദിവസം. അതിലധികം ദൈർഘ്യം ഈയിടെയായി വന്നിട്ടില്ല. തിരക്കുകളോ തൊഴിൽ സംബബന്ധമായോ മറ്റും മാറി നിൽക്കുകയാണെങ്കിൽ, മുൻകൂട്ടി അറിയിയ്ക്കുമായിരുന്നു...അടുത്തിടെ പറഞ്ഞതായി ഓർക്കുന്നു,‘ചെണ്ണെയിലേയ്ക്കു പോകുകയാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചു വരികയുള്ളു.അതിനിടയിൽ എന്തെങ്കിലുമുണ്ടെങ്കിൽ സൂക്ഷിയ്ക്കുക. തിരികെയെത്തിയാൽ അറിയിയ്ക്കുന്നതാണ്...’ (തൊഴിൽ എന്തെന്ന് പരസ്പരം ഞങ്ങൾ ചോദിച്ചിട്ടില്ലെന്നോർക്കുന്നു... ബാങ്കിങ് / ഷെയർ മാർക്കറ്റ് സംബന്ധമായ രചനകളിൽ നിന്നും അതുമായി ബന്ധപ്പെട്ടിരിയ്ക്ക്മെന്ന് ഊഹിച്ചു... എന്നെ സംബന്ധിച്ചിടത്തോളം ആ മേഖല അനന്തം അജ്ഞാതം. അതിലുപരിയാണദ്ദേഹത്തിന്റെ അറിവ്.) രണ്ടാഴ്ചയിലപ്പുറത്തേയ്ക്ക് പോസ്റ്റുകൾ അയച്ചു കൊടുക്കാതിരുന്നിട്ടില്ല. അദ്ദേഹം കാത്തിരിയ്ക്കുന്നുണ്ടെന്ന അറിവ് എന്റെ സ്വാസ്ഥ്യം നഷ്ടപ്പെടുത്തുകയായിരുന്നു..... ഫെബ്രുവരി 23-നു ശേഷം മാർച്ച് 7-നും എഴുതി അയച്ചിട്ടുണ്ട്.പിന്നീട് മാർച്ച് 10, 13, 16, 20, 21, 24 തിയതികളിലും.എഴുതിയതൊന്നിനും മറുപടിയുണ്ടായില്ല! ഒരുമാസം കഴിഞ്ഞിരിയ്ക്കുന്നെവെന്ന തിരിച്ചറിവ് ഇതിനകം ആശങ്കയുണ്ടാക്കി കഴിഞ്ഞു. തേടൽ അവിടെ നിന്നും തുടങ്ങുകയായിരുന്നു,പക്ഷെ, അശുഭചിന്തകളൊട്ടും മനസ്സിൽ കുടിയേറിയില്ല. സജി വട്ടംപറമ്പിൽ,  2017 April 06.    
    8 Posted by Saji Vattamparambil

    May 26, 2017 8
  • ഇനിയീ എഴുത്തുകൾവ്യർത്ഥമെന്നോർക്കുമ്പോൾ....ഇനിയാ തൂലികചലിയ്ക്കില്ലെന്നറിഞ്ഞപ്പോൾ...ഇനിയീകൈകൂട്ടിപ്പിടിച്ചെഴുതിയ്ക്കാനാളില്ലെന്നറിയുമ്പോൾ...എനിയ്ക്കായി തുറന്ന ആ ‘ലോകം’ തുറക്കുകയില്ലെന്നോർക്കുമ്പോൾ....ഇല്ല സാറേ,നിങ്ങളൊരു സ്വാർത്ഥനാണെന്ന് കരുതവയ്യ.എളിയവനായ ഈയൊരാളെ മാത്രമല്ല,ല്ലോ...?എഴുതി തെളിഞ്ഞവരും എഴുതി തുടങ്ങിയവരുമായ ഒരുപാട് പേരെ അങ്ങ് നിസ്വാർത്ഥമായി, അറിഞ്ഞ്, മുന്നെ നടത്തി സഹായിച്ചതായി കാണുന്നു.‘കൂട്ടം’ പിരിഞ്ഞപ്പോൾ, പിരിഞ്ഞുപോയവരെയെല്ലാം പിന്നെയും പിന്നെയും അങ്ങ് പിന്തുടർന്നു സഹായിച്ചു.... അവരെയെല്ലാം ഒന്നിച്ചുകൂട്ടുവാനുള്ള മഹത്തായ ഉദ്യമത്തിനും വിത്തുപാകി. പക്ഷെ...വയ്യ.തെല്ലൊരു അഹങ്കാരത്തോടെ ഞാൻ അഭിമാനിച്ചു,എന്നിൽ കുടിയേറിയ ഏക അഹങ്കാരം അങ്ങാണെന്ന്....!എന്തിനായിരുന്നു, എല്ലാം?കണ്ണുനീർ നിറയുന്നു...ചങ്ക് തിങ്ങിവിങ്ങുന്നു...എഴുതാനാവുന്നില്ലാ.അല്ല,ഓർക്കാനാവുന്നില്ലാ, ഒന്നും ഓർമ്മിയ്ക്കാനാവുന്നില്ല...പ്രണാമം!കണ്ണീർ അഞ്ജലികൾ...!! സജി വട്ടംപറമ്പിൽ, (April 05, 2017)
    35 Posted by Saji Vattamparambil

    May 25, 2017 35
  •   വിശുദ്ധ റമദാൻ…!! ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളുമായി പുണ്യങ്ങളുടെ പൂക്കാലമായ അനുഗ്രഹീതറമദാൻ മാസം വീണ്ടും സമാഗതമായി …!! ആത്മശുദ്ധിയിലൂടെ ജീവിതസാഫല്യം കൈവരിക്കാൻ അല്ലാഹു മാനവരാശിക്കു കനിഞ്ഞേകിയ വിശുദ്ധ റമദാൻ.!! ശരീരത്തിന്റെ സഹനത്തിലൂടെയും മനസിന്റെ നിയന്ത്രണത്തിലൂടെയും മനുഷ്യൻ അവന്റെസ്രഷ്ടാവിലേക്കുള്ള അകലം കുറക്കുന്ന രാപ്പകലുകളാണ് വന്നുചേര്‍ന്നിരിക്കുന്നത്….!! സൃഷ്ടിയെ സ്രഷ്ടാവിലേക്കും സ്വര്‍ഗത്തിലേക്കും അടുപ്പിക്കുന്നമാസമാണ് വിശുദ്ധറമദാൻ…!! ദുഷ്ചിന്തകളും ദുര്‍വൃത്തികളും വെടിഞ്ഞ് മനസുംശരീരവുംസ്ഫുടം ചെയ്‌തെടുക്കാൻ വ്രതംവിശ്വാസികള്‍ക്ക് അവസരമൊരുക്കുന്നു…!! വ്രതത്തിന്റെ ലക്ഷ്യം ഹൃദയ വിശുദ്ധിയും ആത്മ സംസ്‌കരണവുമാണ്…!! വ്രതത്തിലൂടെ ആരോഗ്യവും ശാരീരിക സൗഖ്യങ്ങളും ലഭിക്കുന്നുവെങ്കിൽ അത് നോമ്പിന്റെ ഭൗതിക നേട്ടം മാത്രമാണ്…!! ഹൃദയ വെളിച്ചമാണ് റമദാന്റെ കാതലും കരുതലും…!! നോമ്പ് ത്യാഗമാണ്…!! അല്ലാഹുവിന്റെതൃപ്തിക്കായിഎല്ലാം ത്യജിക്കുകയാണ് മനുഷ്യൻ...!! തനിക്ക്ഏറ്റവുംപ്രിയപ്പെട്ടതും തന്നെ ഏറെ പ്രലോഭിപ്പിക്കുന്നതുമാണ് അവൻ വേണ്ടെന്നുവെക്കുന്നത്…!! അല്ലാഹുവിന്റെ ഇഷ്ടത്തെ കൊതിച്ചുകൊണ്ട്തന്റെഇച്ഛകളെല്ലാം ത്യജിക്കുന്ന മനുഷ്യനെ കാത്തിരിക്കുന്നത് മഹാപ്രതിഫലമാണ്…!! നോമ്പ്എനിക്കുള്ളതാണ്…!! ഞാനാണ് അതിന് പ്രതിഫലം നൽകുന്നത് എന്ന അല്ലാഹുവിന്റെ വചനം ഇത്വ്യക്തമാക്കുന്നു…!! തിട്ടപ്പെടുത്താത്ത പ്രതിഫലമാണ്വ്രതത്തിന് അല്ലാഹുവാഗ്ദാനം നൽകിയിരിക്കുന്നത്…!! ശരീരവും മനസും ഒരുപോലെനോമ്പെടുത്താൽ  മാത്രമേ പരിപൂർണ്ണ പ്രതിഫലംനേടിയെടുക്കാനാവുകയുള്ളൂ…!! വ്രതം കേവലം വിശപ്പുമാത്രമല്ല…!! വാക്കിലും നോക്കിലും പ്രവൃത്തികളിലും ചിന്തകളിലും സൂക്ഷ്മതപാലിക്കണം…!! ചീത്ത വാക്കുകളിൽ നിന്നുംപ്രവൃത്തികളിൽ നിന്നുംവിട്ടുനിൽക്കുകയാണ് നോമ്പുകാരൻപ്രധാനമായും ചെയ്യേണ്ടത്…!! വിശുദ്ധ ഖുർആ നാണ്റമദാനിന്റെ ജീവൻ…!! വിശുദ്ധ മാസത്തെഅല്ലാഹു പരിചയപ്പെടുത്തുന്നത് തന്നെ ഖുർആൻ അവതരിച്ചമാസംഎന്നാണ്…!! അത്പ്രപഞ്ചത്തിന്റെ ദിവ്യവെളിച്ചവുംവിശ്വാസിയുടെ ജിവജലവുമാണ്…!! ഖുർആൻപാരായണത്തിലൂടെ ആത്മാവിനെ പ്രകാശിപ്പിക്കാനാവും…!! റമദാനിലെ രാപകലുകളിൽവിശ്വാസികൾ പ്രധാനമായുംസമയം കണ്ടെത്തുന്നത് ഖുർആൻ പാരായണത്തിനാണ്…!! വിശുദ്ധ ഖുർആനും റമദാനും തമ്മിലുള്ള ഈ ബന്ധമാണ്പൂർവ്വികർവിശുദ്ധ മാസത്തിൽമറ്റെല്ലാ ആരാധനകളേക്കാളും ഖുർആൻ പാരായണത്തിന് സമയം കണ്ടെത്താൻ കാരണം…!! ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയുള്ള ലൈലത്തുൽ ഖദർ എന്നരാത്രിയും ഈപുണ്യമാസത്തിന്റെപ്രത്യേകതയാണ്…!! തറാവീഹ് നമസ്‌കാരം (രാത്രിയിൽ ഇശാ നമസ്കാരത്തിന് ശേഷമുള്ള നമസ്‌കാരമാണ് തറാവീഹ് നമസ്കാരം )     റമദാനിന്റെ മാത്രം പ്രത്യേകതയാണ്…!! വലിയ പ്രതിഫലമാണ് തറാവീഹിനുള്ളത്…!! പകലിൽപട്ടിണികിടക്കുന്ന അടിമ രാത്രിയിൽ നിന്നു നമസ്‌കരിക്കുന്നത് അല്ലാഹുവിനെ ഏറെസന്തോഷിപ്പിക്കുന്നതാണ്…!! അവന്‍ അവന്റെ മലക്കുകളെ വിളിച്ച്ഈ സന്തോഷം പങ്കുവെക്കുമെന്ന് തിരുവചനത്തിൽ കാണാം…!! ഋതുമതിയുംപ്രസവരക്തക്കാരിയും നോമ്പ് ഉപേക്ഷിക്കൽ നിർബന്ധമാണ്…!! സൂര്യാസ്തമനത്തിന്റെ തൊട്ടുമുമ്പാണ്ഋതുമതിയാവുന്നതെങ്കിൽപോ ലും അവരുടെനോമ്പ്അല്ലാഹുവിങ്കൽ സ്വീകാര്യമാവുകയില്ല…!! എന്നാൽ അവർ പകരം നോമ്പ് നോറ്റുവീട്ടൽ നിർബന്ധമാണ്…!! ആയിശ (റ) പറയുന്നു ''നബി (സ) യുടെ കാലത്ത്ഞങ്ങൾഋതുമതികളാവാറുണ്ടായിരുന്നു…!! അപ്പോൾ നോമ്പ് ഖളാഅ്വീട്ടാൻഞങ്ങളോടാജ്ഞാപിക്കുമായിരുന്നു…!! എന്നാൽ നമസ്‌കാരംഖളാഅ് വീട്ടാൻ ഞങ്ങളോട്കൽപ്പിക്കാറുണ്ടായിരുന്നില്ല…!! തങ്ങളെക്കുറിച്ചോ തങ്ങളുടെകുട്ടികളെക്കുറിച്ചോ ആശങ്കയുള്ള ഗർഭിണികൾക്കും മുലയൂട്ടുന്ന സ്ത്രീകൾക്കുംനോമ്പുപേക്ഷിക്കാൻഇസ്‌ലാം അനുവാദം നൽകുന്നുണ്ട്…!! അവർപ്രായശ്ചിത്തം നൽകണമെന്നും മറ്റുദിവസങ്ങളിൽപകരം നോമ്പനുഷ്ഠിക്കേണ്ടതില്ലെന്നുമത്രെ…!! നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നവൻ അത്താഴം കഴിക്കുന്നത് സുന്നത്താണ്…!! അഥവാ വല്ലവനും അത്താഴം കഴിക്കാതിരുന്നാൽ അതുകൊണ്ട് നോമ്പിന്റെ സാധുതക്ക് ഒരു കോട്ടവും തട്ടില്ല…!! അത് വർജ്ജിക്കുന്നത് പാപവുമല്ല നിങ്ങൾ അത്താഴം കഴിക്കുക….!! നിശ്ചയമായും അത്താഴത്തിൽ ദൈവാനുഗ്രഹമുണ്ട്….!! എന്ന് നബിതിരുമേനി പറഞ്ഞതായി കാണാം….!! ഒരിറക്ക് വെള്ളമോ ഒരു കാരക്കയോ എന്തെങ്കിലും കൊണ്ട് അത്താഴം കഴിക്കുന്നത് പ്രവാചകചര്യയാണ്…!! അത്താഴം വൈകിക്കുന്നതാണുത്തമം…!!ആരെങ്കിലും ഉണരാൻ വൈകി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ സുബ്ഹി ബാങ്ക് കൊടുത്താൽ അയാൾക്ക്   വളരെ പെട്ടെന്ന് ആവശ്യത്തിന് എന്തെങ്കിലുമൊക്കെ ഭക്ഷിക്കാവുന്നതാണ്…!! ''പാത്രം കൈയിലിരിക്കെ ബാങ്കുവിളി കേട്ടാൽ തന്റെ ആവശ്യം പൂർത്തീകരിക്കുന്നതു വരെ പാത്രം താഴെ വെക്കേണ്ടതില്ല…!! ''നബിതിരുമേനി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്…!! '' നോമ്പ് തുറക്കാൻ സമയമായാൽ ഒട്ടും വൈകാതെ അതിവേഗം നോമ്പുതുറക്കുന്നത് സുന്നത്താണ്…!! ജനങ്ങൾ   നോമ്പ്തുറക്കൽ വേഗമാക്കും കാലമത്രയും നന്മയിലായിരിക്കും എന്ന് നബിതിരുമേനി പറഞ്ഞിട്ടുണ്ട്…!! നബി (സ) തിരുമേനി മഗ്‌രിബ് നമസ്‌കാരത്തിനു മുമ്പ് ഈത്തപ്പഴം കൊണ്ട് നോമ്പ് തുറക്കുമായിരുന്നു…!! ഈത്തപ്പഴം ഇല്ലെങ്കിൽ കാരക്ക അതില്ലെങ്കിൽ വെള്ളം നോമ്പു തുറക്കാൻ ഏറ്റവും നല്ലത് അതാണ്…!! നോമ്പ് തുറക്കുമ്പോഴുള്ള പ്രാർത്ഥന ‘’ അല്ലാഹുമ്മ ലക്ക സുംതു വ അലാ രിസ്‌കിക്ക അഫ്തർതു ...!! ' അല്ലാഹുവേ , നിനക്കു വേണ്ടി നോമ്പെടുത്തു , നിന്റെ ഭക്ഷണം കൊണ്ട് നോമ്പ് തുറന്നു…!! റമദാനിൽ ശരീരശുദ്ധിവരുത്തണം….!! മുങ്ങിക്കുളിക്കുന്നതുകൊണ്ട് നോമ്പ് മുറിയുകയില്ല…!! രാത്രികാലത്ത് ഭാര്യാഭര്‍തൃ സംഭോഗം നടന്നാൽ അത്താഴംകഴിഞ്ഞ്സുബ്ഹി ബാങ്കിന് ശേഷം ശുദ്ധിവരുത്തിയാലുംമതിയാവുന്നതാണ്…!! നബി (സ) ജനാബത്തുകാരനായിരിക്കെപ്രഭാതമാവാറുണ്ട്…!! അങ്ങനെഅദ്ദേഹംകുളിക്കുകയുംനോമ്പനുഷ്ഠിക്കുകയുംചെയ്തിരുന്നു…!! അഥവാനോമ്പ്തുടങ്ങിയ ശേഷം കുളിച്ചാൽ മതി…!! ഋതുമതിക്കും ഈ വിധിബാധകമാണ്…!! സുബ്ഹി ബാങ്കിനു ശേഷം കുളിച്ച് നമസ്‌കരിച്ച് നോമ്പിൽ പ്രവേശിക്കേണ്ടതാണ്…!!എത്രമാത്രംകാഠിന്ന്യവുംഘാംഭീര്യവും നിറഞ്ഞ ത്യാഗമാണെങ്കിൽപോലുംമനുഷ്യജന്മത്തിന് ആയാസകരമായഎത്രമാത്രംവിട്ടുവീഴ്ച്ചകളും ഇസ്ലാമിൽ അല്ലാഹുഅനുവദിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവല്ലേഇതെല്ലാം...!! ഇസ്ലാമിക വിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ടരാത്രിയാണ്‌ ലൈലത്തുൽ ഖദർഅഥവാനിർണ്ണയത്തിന്റെരാത്രി…!! റമളാൻ മാസത്തിലാണിത്…!! ഈരാത്രിയിൽചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്നപ്രവൃത്തിയേക്കാൾഉത്തമമാണെന്ന് ഖുർആൻപറയുന്നു….!! റമദാൻ നോമ്പ്അവസാനിക്കുന്നതോടെനിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിതർ സകാത്ത്…!! പെരുന്നാൾ ദിനത്തിലാരുംപട്ടിണി കിടക്കരുതെന്നും അന്നെദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണംകഴിക്കണമെന്നുമാണ് ഫിതർ സകാത്തിന്റെ താൽപര്യം…!! അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന്നിർബന്ധമായും ഇത് നിർവ്വഹിക്കണം…!! നോമ്പിലെവീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ്ഈസകാത്ത്….!! പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത്വീടുകളിലെത്തിയിരിക്കണം….!!ചില പണ്ഡിതന്മാരുടെ വിവരണങ്ങളിലൂടെ സമാഹരിക്കപ്പെട്ട അല്പം ചില അറിവുകളാണ് ഞാനിവിടെ കുറിച്ചിട്ടത്...!! ഇതിൽ തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം പൊറുക്കപ്പെടണമെന്നും എന്നെ തിരുത്തണമെന്നും താഴ്മയായി അപേക്ഷിച്ചുകൊണ്ട് നിർത്തട്ടെ...!! എസ്.കെ.മംഗലം...!!

    May 24, 2017 19
  • എത്രനേരമീ തണലോരത്തു  സഖീ....താനേ പൊഴിയുന്ന കിനാക്കളായിരംചിരി തൂകി മായുന്ന ഫലിതമറിഞ്ഞില്ലേഒരു ജന്മത്തിൻ ജപമന്ത്രമേറ്റു ചോല്ലിമറവിക്കു  വസന്തപൊലിമ കൂടി.നീ  പറയുന്ന വേദനയറിയാംനീ മായുന്ന ഭാരമറിയാംനീ കൂടിയറിയുന്ന സത്യങ്ങളിൽനീ അറിയാൻ വിതുബുന്നതെന്തേ ???ഈ യാത്ര യന്ത്യത്തിനിൻ ക്രൂരമുഖമല്ലയാത്രകളൊരു  പിടി മുല്ലപൂക്കളായ്ചുരത്തുമാത്മ  ഗന്ധത്തിൻ  ലഹരിയിൽകൈകോർത്തു  നാം നടക്കും സഖീ.ആയിര മുഷസ്സുകൾ  വാടിവീണൊരീകടലിരമ്പി  പാടുമ്പോൾമൗനം  നൊന്തു ഞരങ്ങുമ്പോൾനിൻ  കണ്ണിണകൾ  നിറയുമ്പോൾവിട വീണ്ടും ഒരു നൂറുവട്ടം  നീറും...മോഹങ്ങൾ  നെഞ്ചില മർത്തി,സഖീ  നിനക്കു വിടവാതിലോളം കൈകോർത്തുവന്ന നാൾ  മറന്നു... മറന്നു .....എന്തിനന്നൊരു കൂര ബു  പുളഞ്ഞ നോട്ടത്തിൽരാധതൻ ദുഖമിരബിയോ ?"എന്തിനീ  ജീവിതം  കൃഷ്ണവർണ്ണാനീ സ്വന്തമില്ലെങ്കിലെന്തിനീ  രാധ ?"പ്രതീക്ഷതൻ ആകാശച്ചുവട്ടിൽനിന്നെ മറന്നു ഞാൻ യാത്രയാകുന്നുജന്മങ്ങളുടെ  ജരാനരകൊണ്ടുപുൽ കൂ ടു  മേയാതെരാവിൻറെ  മൗനത്തിനുള്ളിലൊരുചെബകപൂ  കാത്തു ഞാൻനിന്നോടു  വിട ചൊല്ലുന്നു.
    10 Posted by Naveen S.

    May 22, 2017 10